Month: February 2023

  • LIFE

    ”റിയല്‍ ലൈഫില്‍ 21 വയസുള്ള മകനുണ്ട്, ലോക്കേഷനിലുള്ളവരും മക്കളും വിളിക്കുന്നത് സന്തൂര്‍ മമ്മിയെന്ന്”! നടി അഞ്ജു നായരുടെ വിശേഷങ്ങള്‍ ഇങ്ങനെ…

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് മൗനരാഗം. ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ പരമ്പര. ഇതിലെ നായകന്റെ അച്ഛനും അമ്മയുമണ് ചന്ദ്രശേഖറും രൂപയും. നടന്‍ ഫിറോസും നടി അഞ്ജു നായരും ആണ് ഈ റോളുകളില്‍ എത്തുന്നത്. സീരിയലില്‍ പരസ്പരം അറിയാത്ത ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയിട്ടാണ് ഇരുവരും എത്തുന്നത്.സീരിയലില്‍ പരസ്പരം അറിയാത്ത ഭാര്യ-ഭര്‍ത്താക്കന്മാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. എന്നാല്‍ പുറത്ത് നല്ല സൗഹൃദമാണ്. ഇതില്‍ കിരണ്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തുന്നത് രൂപ എന്ന കഥാപാത്രമാണ്. സീരിയലില്‍ രൂപയായി എത്തുന്നത് നടി അഞ്ചു നായരാണ്. ബിഗ് സ്‌ക്രീനിലൂടെയാണ് അഞ്ചു മിനിസ്‌ക്രീന്‍ രംഗത്തേയ്ക്കു എത്തുന്നത്. വെള്ളാംരംകുന്നിലെ വെള്ളിമൂങ്ങകള്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേയ്ക്ക് അഞ്ചു എത്തുന്നത്. പിന്നീട് കാട്ടുമാക്കാന്‍, പഞ്ചവര്‍ണ്ണ തത്ത എന്നീ സിനിമകള്‍ ചെയ്തു. സൂര്യ ടിവിയിലെ ‘അയലത്തെ സുന്ദരി’ എന്ന പരമ്പരയാണ് താരത്തിന്റെ ആദ്യ സീരിയല്‍. എന്നാല്‍, നാല്‍പ്പത്തിയേഴ് വയസാണ് തന്റെ പ്രായമെന്നാണ് താരം വെളിപ്പെടുത്തുന്നത്. റിയല്‍ ലൈഫില്‍ എനിക്ക് 21 വയസുള്ള ഒരു…

    Read More »
  • Health

    ആര്‍ത്തവ സമയത്തെ സെക്‌സ്; ഞെട്ടിക്കും ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍

    ആര്‍ത്തവ സമയത്തെ സെക്‌സ് സ്ത്രീകളെ വെറുപ്പിക്കുന്ന സംഗതിയാണ്. ഇക്കാലങ്ങളില്‍ സെക്‌സ് ഒഴിവാക്കുന്നവരാണ് പലരും. ഹൈജീനിക് പ്രശ്‌നങ്ങളെ ഭയന്ന് ആര്‍ത്തവകാലത്തെ സെക്‌സ് എല്ലാവരും ഒഴിവാക്കു. എന്നാല്‍, ആര്‍ത്തവ സമയത്തെ സെക്‌സ് സുരക്ഷിതമാണ്. ആര്‍ത്തവ സമയത്തെ ലൈംഗികത കൊണ്ടുണ്ടാകുന്ന ചില മാറ്റങ്ങള്‍ ഇവയൊക്കെയാണ്. ആര്‍ത്തവവേളകളിലെ ശരീരവേദന കുറയ്ക്കാന്‍ സെക്‌സിന് കഴിയും. ഓര്‍ഗസം വഴിയുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ പ്രകൃതിദത്ത വേദനാസംഹാരികളെപ്പോലെ പ്രവര്‍ത്തിച്ച് ഈ സമയത്തുണ്ടാകുന്ന കോച്ചലുകളും തലവേദനയും ഡിപ്രഷനുമെല്ലാം ഇല്ലാതാക്കും. ലൈംഗികബന്ധം മൂലം അമിത രക്തസ്രാവം ഉണ്ടാവുകയില്ല. രക്തമുള്ളതിനാല്‍ ലൂബ്രിക്കന്റുകളുടെ ആവശ്യവും വരുന്നില്ല. ലൈംഗികബന്ധത്തോടനുബന്ധിച്ച് ഗര്‍ഭപാത്രം വേഗം സങ്കോചിക്കുന്നതു കൊണ്ട് ആര്‍ത്തവരക്തസ്രാവം വേഗതയിലാവുന്നതിനാല്‍ ആര്‍ത്തവം നേരത്തെ തീരാന്‍ സാധ്യതയുണ്ട്. ആര്‍ത്തവ കാലത്ത് ഗര്‍ഭം ധരിക്കാനുള്ള സാധ്യത വളരെ അപൂര്‍വമാണ്. എങ്കിലും ഗര്‍ഭനിരോധനസംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണ് പതിവ് വേഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ത്തവ സമയത്ത് ചില സ്ത്രീകള്‍ ലൈംഗികത കൂടുതല്‍ ആസ്വദിക്കുന്നതായി പറയുന്നു. ലൈംഗിക ശുചിത്വം പാലിക്കുക, ബന്ധപ്പെടുന്നതിനു മുമ്പും പിമ്പും ലൈംഗികാവയവങ്ങള്‍ വൃത്തിയായി കഴുകുക എന്നിവ അണുബാധ…

    Read More »
  • Crime

    ബംഗളൂരുവില്‍ പട്ടാപ്പകല്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

    ബംഗളൂരു: നഗരത്തില്‍ പട്ടാപ്പകല്‍ അധ്യാപികയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ബംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സര്‍ക്കിളില്‍ വാടകവീട്ടില്‍ താമസിക്കുന്ന കൗസര്‍ മുബീന(34)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം. അക്രമിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. വിവാഹമോചിതയായ മുബീന ലാല്‍ബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ക്കൊപ്പമാണ് ഇവര്‍ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ താമസിച്ചിരുന്നത്. സംഭവസമയം മകള്‍ സ്‌കൂളിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെ വീട്ടില്‍നിന്ന് നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് മുബീനയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ മൂന്നുതവണ കുത്തേറ്റ മുബീനയെ വീട്ടിലെ പ്രധാനവാതിലിന് സമീപം ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടെത്തിയത്. നിലവിളി കേട്ട് വരുന്നതിനിടെ മുബീനയുടെ വീട്ടില്‍നിന്ന് ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി അയല്‍ക്കാരില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. വീട്ടില്‍നിന്ന് സ്വര്‍ണമോ പണമോ മറ്റുവിലപ്പിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ യുവതിയെ പരിചയമുള്ളയാള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും അന്വേഷണത്തിനായി രണ്ട് പ്രത്യേകസംഘങ്ങള്‍ രൂപവത്കരിച്ചതായും…

    Read More »
  • Social Media

    ”ഇത് എന്റെ പുതിയ കൂട്ടുക്കാരന്‍”….കുരങ്ങന്റെ കൂടെ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍!!!

    തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അമല പോള്‍. മലയാള സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ കൂടി എത്തിയ താരം വളരെപ്പെട്ടെന്ന് തന്നെ അഭിനയത്തില്‍ സജീവമാക്കുകയായിരുന്നു.ആദ്യ സിനിമയ്ക്ക് ശേഷം ‘വീരശേഖരന്‍’ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. അതിനുശേഷം വീണ്ടും താരം മലയാള സിനിമയില്‍ സജീവമാക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ് കന്നട തെലുങ്ക് ഇപ്പോഴിതാ ഹിന്ദി സിനിമയിലും താരം അഭിനയിച്ചിരിക്കുകയാണ്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ശക്തി. ഒരുപക്ഷേ അന്യ ഭാഷയില്‍ എത്തിയതോടെയാണ് താരത്തിന്റെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. മലയാള സിനിമയില്‍ സാധാരണ വേഷങ്ങള്‍ ചെയിത താരം അന്യ ഭാഷയില്‍ എത്തിയതോടെയാണ് ഗ്ലാമര്‍ വേഷങ്ങള്‍ കൂടുതലായും ചെയ്യാന്‍ ആരംഭിച്ചത്. ഇപ്പോള്‍ ഇതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ മടങ്ങി എത്തിയിരിക്കുകയാണ് താരം. 2022 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്…

    Read More »
  • LIFE

    ”ഞാന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ആകാത്തതിന് കാരണം മോഹന്‍ലാലും മമ്മൂട്ടിയും” ദേവന്റെ വെളിപാട് ഇങ്ങനെ..

    കെ.പി. ഉമ്മറിന് ശേഷം മലയാള സിനിമയിലെ സുന്ദര വില്ലനാണ് ദേവന്‍. സിനിമ, സീരിയല്‍ രംഗത്ത്് സജീവമാണ് താരം. മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും അടക്കം വില്ലന്‍ വേഷങ്ങള്‍ നിരവധി ചെയ്തിട്ടുണ്ട്. ഇതിനു പുറമേ നിര്‍മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ദേവന്‍ കഴിവ് തെളിയിച്ചു. മമ്മൂട്ടി നായകനായി എത്തിയ ‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം സിനിമ മേഖലയില്‍ ശ്രദ്ധ നേടുന്നത്. ദേവന്‍ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ അമ്മാവനും സിനിമ സംവിധായകനായിരുന്ന രാമു കാര്യാട്ടിന്റെ മകളെ ആയിരുന്നു. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ദേവന്‍ സ്വന്തമായി പാര്‍ട്ടി സ്ഥാപിക്കുകയും പിന്നീട് ആ പാര്‍ട്ടി ഭാരതീയ ജനത പാര്‍ട്ടിയില്‍ ലയിക്കുകയും ആയിരുന്നു. സിനിമ മേഖലയില്‍ നിരവധി വില്ലന്‍ വേഷങ്ങളില്‍ കൂടി തിളങ്ങിയ ദേവന്‍ എന്നാല്‍ തനിക്ക് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ നിന്നും നിരവധി അനുഭവങ്ങള്‍ ഉണ്ടായി എന്ന് താരം പറയുന്നു. താന്‍ നല്ല ഒരു നടന്‍ ആണെന്നും പ്രേക്ഷകരും തന്നെ…

    Read More »
  • Crime

    ഭാര്യക്ക് ജോലി നല്‍കിയ ഹോംസ്റ്റേ ഉടമയുടെ കഴുത്തില്‍ക്കുത്തി; പ്രതി പിടിയില്‍

    ആലപ്പുഴ: ഭാര്യക്കു ജോലിനല്‍കിയതിന്റെ വൈരത്തില്‍ ഹോംസ്റ്റേ ഉടമയെ കുത്തി പരുക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാര്‍ഡ് കണ്ണന്തറ വെളിയില്‍ മനോജ് (41) ആണ് പിടിയിലായത്. വളവനാടു ഭാഗത്തുള്ള ഹോംസ്റ്റേയുടെ ഉടമയെയാണ് ആക്രമിച്ചത്. ഹോംസ്റ്റേയില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചശേഷം ഉടമയുടെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. പിന്നീട് കലവൂര്‍ ജങ്ഷനുസമീപം മണ്ണഞ്ചേരി പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ജോമോന്‍, സി.പി.ഒ. സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പട്ടണക്കാട്ട് കൊലപാതക കേസിലും മണ്ണഞ്ചേരിയില്‍ വധശ്രമക്കേസിലും മനോജ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.  

    Read More »
  • Kerala

    സുധാകരനെ നീക്കണമെന്നാവശ്യപ്പെട്ട് ഏഴ് എം.പിമാര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍; പടയൊരുക്കം ശക്തം

    ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം. സംസ്ഥാനത്തെ ഏഴ് എം.പിമാരാണ് സുധാകരനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി എം.പിമാര്‍ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കണ്ടു. എം.കെ രാഘവന്‍, കെ മുരളീധരന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡിനെ സമീപിച്ചതെന്നാണ് വിവരം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കാണാന്‍ വേണുഗോപാല്‍ എം.പിമാരോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി യോഗ ഹാളില്‍ എം.പിമാര്‍ താരിഖ് അന്‍വറിനെ കണ്ട് ആവശ്യം ഉന്നയിച്ചു. എം.പിമാര്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ആണ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. കെ.പി.സി.സി പ്രസിഡന്റ് തങ്ങളോട് കൂടിയാലോചനകളൊന്നും നടത്തുന്നില്ല. സംഘടനാ പുനഃസംഘടന നടത്തുന്നതില്‍ കാലതാമസം വരുത്തുകയാണ് തുടങ്ങിയ പരാതികളും എംപിമാര്‍ ഉന്നയിച്ചു. സംഘടനാ തലത്തില്‍ പുനഃസംഘടന നീണ്ടുപോകുന്നത്…

    Read More »
  • Crime

    യു.പിയില്‍ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും പൊള്ളലേറ്റു മരിച്ചു; തീയിട്ടത് പോലീസെന്ന് ആരോപണം

    ലഖന്ൗ: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍, അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ അമ്മയും മകളും വെന്തു മരിച്ചു. പ്രമീള ദീക്ഷിത് മകള്‍ നേഹ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 13 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ), ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. സംഭവത്തിനു പിന്നാലെ പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇരുവരും വീടിനകത്തു നില്‍ക്കെ, കുടിയൊഴിപ്പിക്കാനെത്തിയ പോലീസുകാരാണ് തീയിട്ടതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. അതേസമയം, കുടിയൊഴിപ്പിക്കുന്നതിനിടെ ഇരുവരും സ്വയം തീകൊളുത്തി മരിച്ചെന്നാണ് പോലീസിന്റെ ഭാഷ്യം. കാന്‍പുര്‍ റൂറലിലെ മദൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ നടത്തിയിരുന്നു. അതേസമയം, മുന്‍കൂട്ടി അറിയിക്കാതെയാണ് അധികൃതര്‍ ഒരു സുപ്രഭാതത്തില്‍ ബുള്‍ഡോസറുമായി എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ”ആളുകള്‍ അകത്തു നില്‍ക്കെ അവര്‍ വീടുകള്‍ക്കു തീയിട്ടു. ഞങ്ങളൊക്കെ അതിനിടെ കഷ്ടിച്ചു രക്ഷപ്പെട്ടവരാണ്. ഞങ്ങളുടെ ക്ഷേത്രവും…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷ ഒരുക്കാന്‍ ഇരട്ടിയോളം വാഹനങ്ങള്‍; വഴിയാധാരമായി നിരത്തില്‍ ജനം

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷക്കായി ഉപയോഗിക്കുന്നത് ചട്ടപ്രകാരമുള്ളതിന്റെ ഇരട്ടിയിലധികം വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതിനൊപ്പം ‘റൂട്ട് ക്ലിയറന്‍സ്’ എന്ന പേരില്‍ പോലീസ് കാട്ടിക്കൂട്ടുന്ന അമിതാവേശവും ചേരുമ്പോള്‍ മുഖ്യമന്ത്രിയുടെ യാത്ര നാട്ടുകാര്‍ക്ക് തലവേദനയാവുകയാണെന്നാണ് പരാതി. സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞ് പോലീസ് ഇതിനെ ന്യായീകരിക്കുമ്പോള്‍ തിരുത്താന്‍ മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. Z+ സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതു പ്രകാരം മുന്നില്‍ രണ്ട് പൈലറ്റ് വാഹനം, അതു കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ കാര്‍, പിന്നാലെ രണ്ട് എസ്‌കോര്‍ട് വാഹനവും ഒരു വാനും ഒടുവില്‍ ഒരു കാറും. അതായത് 7 വാഹനങ്ങള്‍. അതിലെല്ലാം കൂടി 35 മുതല്‍ 40 പേര്‍ വരെയുള്ള സുരക്ഷാ സംഘം. രേഖകള്‍ പ്രകാരം ഇതാണെങ്കില്‍ യാഥാര്‍ത്ഥ്യത്തിലാകുമ്പോള്‍ ഇരട്ടിയാവും. മുഖ്യമന്ത്രി എത്തുന്ന പ്രദേശത്തെ എസ്.പിയും സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സും ഉള്‍പ്പെടെ കുറഞ്ഞത് 5 ഡിവൈ.എസ്.പിമാരും, സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്തും. അതോടെ വാഹനങ്ങളുടെ നിര ഏഴില്‍ നിന്ന് 16 ആയും പോലീസുകാരുടെയെണ്ണം 70 മുതല്‍…

    Read More »
  • Crime

    കുട്ടനാട്ടിലെ സി.പി.എം ഏറ്റുമുട്ടല്‍; അടികൊണ്ട നേതാക്കള്‍ക്കെതിരെയും വധശ്രമത്തിന് കേസ്

    ആലപ്പുഴ: കുട്ടനാട്ടിലെ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ അടികൊണ്ട നേതാക്കള്‍ക്കെതിരെയും വധശ്രമത്തിന് കേസെടുത്ത് പോലീസ്. ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്തിനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണനും എതിരെയാണ് കേസ്. തലയ്ക്ക് പരുക്കേറ്റ ഇരുവരും ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി സംഘത്തിലെ കിഷോറിനെ തലക്കടിച്ച് പരുക്കേല്‍പ്പിച്ചതിനാണ് വധശ്രമത്തിന് കേസ്. കിഷോറിന്റെ പരാതിയിലാണ് നടപടി. രഞ്ജിത്തും ശരവണനും തലക്ക് കല്ലു കൊണ്ടിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കിഷോറിന്റെ മൊഴി. ഞായറാഴ്ച രാത്രിയാണ് പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഔദ്യോഗിക വിഭാഗവും വിമത പക്ഷവും തമ്മില്‍ മൂന്നിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കമ്പിവടിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. നേതാക്കളടക്കം ആറ് പേര്‍ക്കാണ് പരുക്കേറ്റത്. അഞ്ച് സി.പി.എം അനുഭാവികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ആറുപേര്‍ക്ക് പരുക്ക്, അഞ്ച് പേര്‍ അറസ്റ്റില്‍ വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ സി.പി.എമ്മില്‍ നിന്ന് കൂട്ടരാജി നടന്നിരുന്നു. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള…

    Read More »
Back to top button
error: