Month: February 2023
-
Crime
പടക്കം പൊട്ടിച്ച് എ.ടി.എം. തകര്‍ത്ത് മോഷണശ്രമം; അലാറമടിച്ചതോടെ പിന്‍വാങ്ങി, പ്രതിക്കായി തിരച്ചില്‍
പാലക്കാട്: മണ്ണാര്‍ക്കാട് എ.ടി.എം. പടക്കം പൊട്ടിച്ച് തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ത്ത് മോഷ്ടിക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്. എന്നാല്‍, അലാറമടിച്ചതിനാല്‍ മോഷണ ശ്രമം പരാജയപ്പെട്ടു. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ടും കറുത്ത പാന്റ്സും മാസ്‌കുമണിഞ്ഞാണ് മോഷ്ടാവ് എ.ടി.എമ്മിനകത്തെത്തിയത്. തുടര്‍ന്ന് എ.ടി.എമ്മിന്റെ വശങ്ങളിലായി പടക്കംവെച്ച് തീ കത്തിച്ച ശേഷം പുറത്തേക്കോടി. പടക്കം പൊട്ടിയതോടൊപ്പംതന്നെ എ.ടി.എമ്മിലെ അലാറവും ഉച്ചത്തില്‍ മുഴങ്ങി. അതോടെ മോഷ്ടാവ് അവിടെനിന്ന് കടന്നുകളയുകയായിരുന്നു. അലാറമടിച്ചതോടെ ബാങ്ക് മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണിലേക്ക് മോഷണശ്രമം നടക്കുന്നതായുള്ള സന്ദേശമെത്തി. ഉടന്‍തന്നെ മണ്ണാര്‍ക്കാട് പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍, പോലീസെത്തും മുന്നേതന്നെ മോഷ്ടാവ് അവിടെനിന്ന് കടന്നുകളഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More » -
NEWS
പ്രണയിച്ച കാരണത്താല്‍ തൂക്കിലേറിയ വാലന്റൈൻ: പ്രണയദിനം ആഘോഷിച്ച് തുടങ്ങിയത് ഇങ്ങനെ
വാലന്റൈന്‍സ്-ഡേ സ്‌നേഹത്തിന്റെയും പ്രകടനത്തിന്റെയും ദിവസമാണ്. 365 ദിവസത്തില്‍ ഒരു ദിവസമെങ്കിലും സ്‌നേഹിക്കുന്നവരുടെ പേരില്‍ ഓര്‍ക്കണമെന്ന് ഈ ദിനം പ്രണയദിനമാക്കിയവര്‍ കരുതിയിരിക്കണം. പുരാതന റോമില്‍ വാലന്റൈന്‍സ് ഡേ ആരംഭിച്ചതായി പറയുന്നു. അക്കാലത്ത്, ഫെബ്രുവരി 13 മുതല്‍ ഫെബ്രുവരി 15 വരെ ‘ലൂപ്പര്‍കാലിയ’ എന്ന ഉത്സവം ആഘോഷിച്ചിരുന്നു. അക്കാലത്ത്, ഒരു നായയെയും ഒരു ആടിനെയും പുരുഷന്മാര്‍ ബലിയര്‍പ്പിക്കുകയും പിന്നീട് ഈ മൃഗങ്ങളുടെ തൊലികൊണ്ടുണ്ടാക്കിയ തോല്‍ കൊണ്ട് സ്ത്രീകളെ അടിക്കുകയും ചെയ്തിരുന്നു. ഇത് സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെട്ടു. എ.ഡി മൂന്നാം നൂറ്റാണ്ടില്‍ ലൂപ്പര്‍കാലിയ എന്ന ഉത്സവം വാലന്റൈന്‍സ് ദിനമായി രൂപാന്തരപ്പെട്ടുവെന്നാണ് പറയുന്നത്. വാലന്റൈന്‍സ് ഡേ ചരിത്രം റോമിലെ രാജാവ് ക്ലൗഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തി ക്രൂരനും യുദ്ധക്കൊതിയനുമായിരുന്നു. പ്രണയബന്ധങ്ങളെ രാജാവ് ശക്തമായി എതിര്‍ത്തു. വിവാഹിതരായി ജീവിക്കുന്ന റോമന്‍ പടയാളികളില്‍ യുദ്ധവീര്യം കുറവാണെന്നും, അവരില്‍ കുടുംബത്തോടാണ് പ്രതിപത്തി കൂടുതലെന്നും വിശ്വസിച്ചു ചക്രവര്‍ത്തി തന്റെ ജനങ്ങള്‍ വിവാഹം കഴിക്കുന്നത് വിലക്കി. ക്രിസ്ത്യന്‍ ദമ്പതികളെ വിവാഹം കഴിക്കാന്‍ സഹായിച്ച പുരോഹിതനായിരുന്നു…
Read More » -
NEWS
എല്‍.ടി.ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന് ടി.എൻ.എം നേതാവ് നെടുമാരനും ശ്രീലങ്കന്‍ മുന്‍മന്ത്രി എം.പി ശിവാജിലിംഗവും, ഫലിതമെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം
ശ്രീലങ്കന്‍ പട്ടാളം 2009ല്‍ കൊലപ്പെടുത്തിയെന്ന് ലോകം വിശ്വസിക്കുന്ന എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് മൂവ്മെന്റ് നേതാവ് നെടുമാരന്‍. പ്രഭാകരന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഉടന്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും നെടുമാരന്‍ പറഞ്ഞു. പ്രഭാകരന്റെ അറിവോടുകൂടിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. സിംഹള പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജപക്സെ സര്‍ക്കാരിന് സംഭവിച്ച പതനവും ചില അന്താരാഷ്ട്ര സാഹചര്യങ്ങളും പ്രഭാകരന് തിരിച്ചുവരാനുള്ള അനുകൂല അന്തരീക്ഷമാണെന്നും നെടുമാരന്‍ തഞ്ചാവൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് വിവരം പുറത്തുവിടുന്നത്. കുടുംബം പ്രഭാകരനുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു. എന്നാല്‍ പ്രഭാകരന്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. കൃത്യസമയത്ത് പ്രഭാകരന്‍ തന്നെ എല്ലാം വിശദമാക്കുമെന്നും നെടുമാരന്‍ പറഞ്ഞു. എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന തമിഴ് നാഷണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി. നെടുമാരന്റെ അവകാശവാദത്തെ തള്ളി ശ്രീലങ്ക. അവകാശവാദം ഫലിതമെന്നാണ് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. 2009 മേയ് 19 ൻ പ്രഭാകരൻ കൊല്ലപ്പെട്ടതായി ഡി.എന്‍.എ തെളിവുകളിലൂടെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന്…
Read More » -
Movie
മനസ്സിൽ മധു നിറച്ച മലയാള പ്രണയ ഗാനങ്ങൾ
പ്രണയ ഗാനങ്ങൾ ‘പ്രണയസരോവര തീരത്ത് പ്രദോഷ സന്ധ്യാ നേരത്ത് പ്രകാശവലയമണിഞ്ഞൊരു സുന്ദരി’യെക്കുറിച്ച്, ബിച്ചു തിരുമല എഴുതിയ ഗാനമാവാം (ഇന്നലെ ഇന്ന്) പ്രണയം എന്ന വാക്കിനെ ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന മലയാള ഗാനങ്ങളിൽ ഒന്ന്. അക്കൂട്ടത്തിൽ ചേർക്കാവുന്ന മറ്റ് ഗാനങ്ങൾ ഏതൊക്കെയാവാം…? ബിച്ചു മറ്റൊരിക്കൽ എഴുതി, ‘സർപ്പങ്ങളെപ്പോലെ കൊത്തിപ്പറിക്കും വികാരങ്ങളല്ല, ഉള്ളിന്റെയുള്ളിൽ ഉരുത്തിരിഞ്ഞൂറും നിർമ്മലമാം അനുരാഗങ്ങൾ, പ്രണയം വിളമ്പും വസന്തങ്ങൾ’ (കരിമ്പന). പ്രണയം നമ്മുടെ ഗാനരചയിതാക്കളിൽ പ്രത്യക്ഷപ്പെടുന്നത് ഏതൊക്കെ ഭാവങ്ങളിലാണെന്ന് നോക്കൂ. സത്യൻ അന്തിക്കാടിന് അതൊരു ചോദ്യമാണ് – ‘പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം?’ (ഞാൻ ഏകനാണ്). എസ് രമേശൻനായർക്ക് അത് ഒരു ഓർമ്മ- ‘പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാല’ത്തെക്കുറിച്ച് (ഡാർലിങ്ങ് ഡാർലിങ്ങ്). കൈതപ്രത്തിന് ആഹ്‌ളാദം- ‘പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ!’ (അഴകിയ രാവണൻ). പുത്തഞ്ചേരിക്ക് ദുഃഖം- ‘പ്രണയ സന്ധ്യയൊരു വിൺസൂര്യന്റെ വിരഹമറിയുന്നുവോ?’ (ഒരേ കടൽ). പൂവ്വച്ചൽ ഖാദറിന് ഹാസ്യം- ‘പ്രണയ സ്വരം, ഹൃദയ സ്വരം’ (നാണയം). റഫീഖ് അഹമ്മദിന്…
Read More » -
LIFE
പ്രണയവും സൗഹൃദവും പിന്നെയൊരു പനിനീര്‍പൂവും: ‘വാലന്റൈന്‍സ് ഡേ’ വിശേഷങ്ങൾ
വാലന്റൈന്‍സ് ഡേ പ്രണയത്തിൻ്റെ ഉത്സവദിനമാണ്. ഫെബ്രുവരി 14നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാലന്റൈന്‍സ് ഡേ. വാലന്റൈന്‍സ് ദിനം ദമ്പതികള്‍ക്കും പ്രണയിനികള്‍ക്കും വളരെ പ്രത്യേകതയുള്ളതാണ്. ഈ ദിവസം തങ്ങളുടെ പ്രണയിതാവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. അത് വിവാഹിതരായാലും സ്‌നേഹമുള്ള ദമ്പതികളായാലും. ഈ ദിവസം എല്ലാവരും പരസ്പരം പ്രത്യേക സര്‍പ്രൈസ് സമ്മാനങ്ങളും നല്‍കുന്നു. ഫെബ്രുവരി പ്രണയത്തിന്റെ മാസമാണ്. വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് 14 നാണെങ്കിലും ഫെബ്രുവരി 7 മുതല്‍ 14 വരെ വാലന്റൈന്‍സ് വീക്ക് ആഘോഷിക്കുന്നു. ഈ ആഴ്ചയിലെ ആദ്യ ദിവസം റോസ് ഡേയാണ്. വാലന്റൈന്‍സ് ദിനത്തിലും പ്രണയത്തിലും റോസിന് പ്രധാന്യമുണ്ട്. പുതിയ ബന്ധം ആരംഭിക്കുന്നതിന് മുമ്പ് റോസാപ്പൂവ് നല്‍കണമെന്ന് പറയാറുണ്ട്. മുഗള്‍ രാജ്ഞി നൂര്‍ജഹാന് റോസാപ്പൂക്കള്‍ വളരെ ഇഷ്ടമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയക്കാരും റോമാക്കാരും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ റോസാപ്പൂക്കള്‍ ഉപയോഗിച്ചു. ബി.സി 30 മുതല്‍ റോസ് പ്രണയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാലാണ് വാലന്റൈന്‍സ്…
Read More » -
NEWS
പ്രണയവും സൗഹൃദവും പിന്നെയൊരു പനിനീര്‍പൂവും: ‘വാലന്റൈന്‍സ് ഡേ’ വിശേഷങ്ങൾ
വാലന്റൈന്‍സ് ഡേ പ്രണയത്തിൻ്റെ ഉത്സവദിനമാണ്. ഫെബ്രുവരി 14നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാലന്റൈന്‍സ് ഡേ. വാലന്റൈന്‍സ് ദിനം ദമ്പതികള്‍ക്കും പ്രണയിനികള്‍ക്കും വളരെ പ്രത്യേകതയുള്ളതാണ്. ഈ ദിവസം തങ്ങളുടെ പ്രണയിതാവിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. അത് വിവാഹിതരായാലും സ്‌നേഹമുള്ള ദമ്പതികളായാലും. ഈ ദിവസം എല്ലാവരും പരസ്പരം പ്രത്യേക സര്‍പ്രൈസ് സമ്മാനങ്ങളും നല്‍കുന്നു. ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ വാലന്റൈന്‍സ് വീക്ക് ആഘോഷിക്കുന്നു. ഈ ആഴ്ചയിലെ ആദ്യ ദിവസം റോസ് ഡേയാണ്. വാലന്റൈന്‍സ് ദിനത്തിലും പ്രണയത്തിലും റോസിന് പ്രധാന്യമുണ്ട്. പുതിയ ബന്ധം ആരംഭിക്കുന്നതിന് മുമ്പ് റോസാപ്പൂവ് നല്‍കണമെന്ന് പറയാറുണ്ട്. മുഗള്‍ രാജ്ഞി നൂര്‍ജഹാന് റോസാപ്പൂക്കള്‍ വളരെ ഇഷ്ടമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയക്കാരും റോമാക്കാരും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ റോസാപ്പൂക്കള്‍ ഉപയോഗിച്ചു. ബി.സി 30 മുതല്‍ റോസ് പ്രണയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകമായി കണക്കാക്കപ്പെടുന്നു. അതിനാലാണ് വാലന്റൈന്‍സ് വീക്കിന്റെ ആദ്യ ദിവസം റോസ് ഡേയില്‍ ആരംഭിക്കുന്നത്. റോസാപ്പൂക്കളിലൂടെ…
Read More » -
Food
ചക്ക പ്രമേഹം കുറയ്ക്കുമോ, ലൈംഗികശേഷി വർദ്ധിപ്പിക്കുമോ…?
ഡോ. വേണു തോന്നയ്ക്കൽ ചക്ക ഒരേസമയം പച്ചക്കറിയും പഴവും ആണ് . ഇത് പ്രധാന ഭക്ഷണം ആയി കഴിക്കുന്നവർ ഇന്നും ധാരാളമുണ്ട്. ചക്കമുള്ള് ഒഴികെ ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്കമടൽ അങ്ങനെ ചക്കയുടെ മുഴുവൻ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ദരിദ്രരുടെ ഭക്ഷണം ആയിരുന്ന ചക്ക ഇന്ന് സമ്പന്നരുടെ ഡൈനിംഗ് ടേബിളിലെ ഒരു പ്രധാന വിഭവമായി മാറിയിരിക്കുന്നു. വരിക്കച്ചക്കപ്പഴത്തിന്റെ മധുരം ഒരു മലയാ ളിക്കും മറക്കാനാവില്ല. ആ ശബ്ദം പോലും മധുരിക്കും. പച്ചച്ചക്കയിൽ നിന്നും ഉപ്പേരി, അവിയ ൽ , ചക്ക പുഴുങ്ങ്, ചക്കക്കറി , ചക്ക എരി ശ്ശേരി, ചക്ക ബിരിയാണി , ഇടിച്ചക്ക തോര ൻ , ചക്ക മസാല തുടങ്ങി അനേകം ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്നു. ചക്കപ്പഴം കൊണ്ട് ചക്കയപ്പം , ചക്കപ്രഥമൻ ,ചക്ക വരട്ടിയത്, ചക്ക കേക്ക് , ചക്ക ഹൽവ, സാൻ്റ് വിച്ച് തുടങ്ങി അനേക തരം മധുരപലഹാരങ്ങൾ തയ്യാറാക്കുന്നുണ്ട്. ചക്ക പോഷകസമൃദ്ധമാണ്. കാർബോ ഹൈഡ്രേറ്റ് ,…
Read More » -
Crime
ക്ഷേത്രകമ്മിറ്റി പ്രസിഡന്റിനെതിരേ ആത്മഹത്യാക്കുറിപ്പ്; വീട്ടമ്മ ജീവനൊടുക്കിയതിന്‍െ്‌റ കാരണം അതിര്‍ത്തി തര്‍ക്കം
തിരുവനന്തപുരം: അതിര്‍ത്തി തര്‍ക്കത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ ആത്മഹത്യാകുറിപ്പും ശബ്ദസന്ദേശവും തയ്യാറാക്കിയശേഷം വീട്ടമ്മയുടെ ആത്മഹത്യ. പുലയനാര്‍കോട്ട ശ്രീമഹാദേവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജയകുമാരിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വിജയകുമാരിയെ ആക്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രം പ്രസിഡണ്ടിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രസിഡണ്ടിന്റെ പരാതിയില്‍ വീട്ടമ്മയ്‌ക്കെതിരെയും കേസുണ്ട്. വീടിന്റെ പിന്നാമ്പുറത്ത് ശനിയാഴ്ചയാണ് വിജയകുമാരി തൂങ്ങിമരിച്ചത്. വീടിനോട് ചേര്‍ന്നുള്ള മഹാദേവക്ഷേത്രത്തിന്റെ ഉപദേശകസമിതി പ്രസിഡന്റും അയല്‍വാസിയുമായ ജി.എസ് അശോകനും സംഘവും ആക്രമിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് ഫോണില്‍ റെക്കോഡ് ചെയ്ത വിജയകുമാരിയുടെ മൊഴിയിലെ ആക്ഷേപം. ക്ഷേത്രകമ്മിറ്റിയും വിജയകുമാരിയുടെ കുടുംബവും തമ്മില്‍ വര്‍ഷങ്ങാളായി അതിര്‍ത്തിതര്‍ക്കമുണ്ട്. ഉത്സവത്തിന്റെ ഭാഗമായി നാലിന് ജെ.സി.ബി ഉപയോഗിച്ച് ക്ഷേത്രപരിസരം വൃത്തിയാക്കുന്നതിനിടെ ദേവസ്വം ഭൂമിയും കുടുംബ സ്വത്തും വേര്‍തിരിക്കാന്‍ വിജയകുമാരി സ്ഥാപിച്ച സര്‍വ്വേകല്ല് പിഴുതുമാറ്റിയതിന് പിന്നാലെയായിരുന്നു തര്‍ക്കം. ചോദ്യം ചെയ്തപ്പോള്‍ അശോകനും കുടുംബവും വെട്ടുകത്തിയുമായി ഭീഷണിപ്പെടുത്തിയതിന്റെ ദൃശ്യവും വിജയകുമാരിയുടെ ബന്ധുക്കള്‍ പുറത്തുവിട്ടു. പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. എന്നാല്‍, വിജയകുമാരിയാണ് ആക്രമണം നടത്തിയതെന്നാണ് അശോകന്റെ വിശദീകരണം.…
Read More » -
Kerala
പാറമട മൂലം ജീവിക്കാനാകുന്നില്ല; കൈക്കുഞ്ഞുമായെത്തി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം
കോട്ടയം: കൈക്കുഞ്ഞുമായെത്തി കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് 3 വയസുള്ള പെണ്‍കുഞ്ഞുമായെത്തിയ യുവതി കൂട്ടിക്കല്‍ പഞ്ചായത്ത് ഓഫീസ് മുന്‍പില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊടുങ്ങയില്‍ പ്രവര്‍ത്തിക്കുന്ന പാറമട മൂലം ജീവിക്കാനാകുന്നില്ലന്നാരോപിച്ചായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. കൈവശമുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ തന്റെയും കുഞ്ഞിന്റെയും ദേഹമാസകലം ഒഴിച്ച ശേഷം ഇവര്‍ തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. കൂടി നിന്നവര്‍ ഇടപെട്ട് യുവതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ബോധക്ഷയമുണ്ടായ യുവതിയെ പിന്നീട് പോലീസ് എത്തി ആശുപത്രിയിലേയ്ക്ക് മാറ്റി. കുട്ടിയുടെ നില സുരക്ഷിതമാണ്. കൊടുങ്ങയില്‍ താമസിച്ചിരുന്ന യുവതി പാറമടയുടെ പ്രവര്‍ത്തനം മൂലം നാളുകള്‍ക്ക് മുന്‍പ് വാടകയ്ക്ക് താമസം മാറിയിരുന്നു. എന്നാല്‍, വാടക വീട് ഒഴിയേണ്ടിവന്നതോടെ കൊടുങ്ങയിലെ സ്ഥലം വിറ്റ് മറ്റൊരിടത്ത് വാങ്ങുവാന്‍ ഇവര്‍ ശ്രമം നടത്തി. സ്ഥലം…
Read More »
