Month: February 2023

  • Kerala

    യുഡിഎഫ് സമരം വില്ലനായി; കെ.വി. തോമസിന് ഓണറേറിയം അനുവദിച്ചു കൊണ്ടുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവച്ചു

    തിരുവനന്തപുരം: ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി. തോമസിന് ഓണറേറിയം അനുവദിച്ചു കൊണ്ടുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ നി‍‍ർദേശത്തെ തുടർന്നാണ് ഫയൽ പാസാക്കുന്നത് ധനവകുപ്പ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. ബജറ്റിലെ ഇന്ധന നികുതി – സെസ് നി‍ർദേശങ്ങൾക്കെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ രാപ്പകൽ സമരം നടന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോൺഗ്രസ് വിട്ട് ഇടതുക്യാംപിലെത്തിയ കെ.വി. തോമസിന് ഓണറേറിയം കൂടി അനുവദിച്ചു കൊടുത്താൽ പ്രതിപക്ഷം ഇതും ആയുധമാക്കിയേക്കും എന്നു മുൻകൂട്ടി കണ്ടാണ് ധനമന്ത്രി തത്കാലം ഫയൽ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ കൂടി അഭിപ്രായം തേടിയ ശേഷം ഫയൽ പരിഗണിച്ചാൽ മതിയെന്നാണ് ധനമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന. ധനകാര്യവകുപ്പിലെ പല തരം ച‍ർച്ചകൾക്ക് ശേഷം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയുടെ മുന്നിലെത്തിയ ഫയലിൽ അന്തിമ അനുമതിക്കായി ധനമന്ത്രിയുടെ അഭിപ്രായം തേടി. ഈ ഘട്ടത്തിലാണ് ഓണറേറിയം ഉടൻ അനുവദിക്കേണ്ടതില്ലെന്ന കർശന നിലപാട് ധനമന്ത്രി സ്വീകരിച്ചത്. ഇതോടെ കെ.വി തോമസിന്റെ ഓണറേറിയം…

    Read More »
  • NEWS

    തുർക്കി – സിറിയ ഭൂചലനം: മരണ സംഖ്യ 37000 കടന്നു; ദുരന്തം നടന്ന് 200 മണിക്കൂറിന് ശേഷം രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി

    ദില്ലി: തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ 37000 കടന്നു. ദുരന്തം നടന്ന് എട്ട് ദിവസം കഴിഞ്ഞു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി. 200 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തൽ. ചില ഇടങ്ങളിൽ നിന്ന് ഇനിയും ഇത്തരത്തിൽ ആളുകളെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. അതിനിടെ വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയൻ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിനായി അതിർത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സഹായം എത്തിക്കുന്നതിനായാണ് തുർക്കിയോട് ചേർന്നുള്ള രണ്ട് അതിർത്തി പ്രദേശങ്ങൾ തുറക്കുന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദുമായി യു എൻ ജനറൽ സെക്രട്ടറി നടത്തിയ ചർച്ചയ്ക്കൊടുവാലാണ് അതിർത്തി തുറക്കാൻ തീരുമാനിച്ചത്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയയിലും തുർക്കിയിലും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരിൽ ചിലരെങ്കിലും ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലേക്ക് ആദ്യ യുഎൻ സഹായം എത്തിയെങ്കിലും,…

    Read More »
  • India

    ആര്‍.എസ്.എസുമായി ചര്‍ച്ച സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി; മുന്‍കയ്യെടുത്ത് മുന്‍ തെര. കമ്മിഷണര്‍ ഖുറേഷി

    ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി. ജനുവരി 14ന് ന്യൂഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടന്നതായി ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള അമീറുമായ ടി ആരിഫ് അലി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്നും അതിനാലാണ് ചര്‍ച്ച നടത്തിയതെന്നും ആരിഫ് അലി വ്യക്തമാക്കി. മുന്‍ തെരഞ്ഞെടുപ്പു കമ്മിഷണര്‍ എസ്വൈ ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് ജങ്, ഷാഹിസ് സിദ്ധിഖി, സയീദ് ഷെര്‍വാനി എന്നിവര്‍ 2022 ഓഗസ്റ്റില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ച. ജമാമഅത്തെ ഇസ്ലാമിയുമായുള്ള ചര്‍ച്ചയ്ക്ക് ആര്‍.എസ്.എസ് നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ഖുറേഷിയാണ് ജമാഅത്തുമായി ബന്ധപ്പെട്ടത്. ചര്‍ച്ചകളില്‍ സഹകരിക്കണമെന്ന് ഖുറേഷി ആവശ്യപ്പെടുകയായിരുന്നു. മറ്റു മുസ്ലിം സംഘടനകളുമായും അദ്ദേഹം സംസാരിച്ചിരുന്നു. ചര്‍ച്ചയില്‍ ഇരു കൂട്ടര്‍ക്കും തുല്യ പങ്കാളിത്തം വേണമെന്ന് തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് കൃത്യമായ ഘടന വേണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. ചര്‍ച്ച…

    Read More »
  • India

    മദ്രാസ് I.I.Tയില്‍ വിദ്യാര്‍ഥി ജീവനൊടുക്കി, പിന്നാലെ മറ്റൊരുവിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം; പ്രതിഷേധം

    ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യെയാണ് തിങ്കളാഴ്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അതേസമയം, ഇതിനുപിന്നാലെ മറ്റൊരു വിദ്യാര്‍ഥിയും കാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രണ്ടുസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഐ.ഐ.ടി. അഡ്മിനിസ്ട്രേഷനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാമ്പസിലെ മഹാനദി ഹോസ്റ്റലിലാണ് സ്റ്റീഫന്‍ സണ്ണിയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഒരാഴ്ചയായി ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. ‘പ്രോസിക്യൂട്ട് ചെയ്യരുത്’ എന്നുമാത്രമുള്ള ഒരു കുറിപ്പ് സ്റ്റീഫന്റെ ലാപ്ടോപ്പില്‍നിന്ന് കണ്ടെടുത്തതായും വിവരമുണ്ട്. സംഭവത്തില്‍ കോട്ടൂര്‍പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • India

    ബി.ബി.സി റെയ്ഡിനെ വിമര്‍ശിച്ച് പ്രതിപക്ഷം; ന്യായീകരിച്ച് ബി.ജെ.പി

    ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനാശകാലേ വിപരീത ബുദ്ധിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു. അദാനി വിഷയത്തില്‍ ഒളിക്കാനൊന്നും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണ്. പ്രതിപക്ഷം അദാനി വിഷയം ഉന്നയിക്കുമ്പോള്‍ കേന്ദ്രം ബിബിസിക്ക് പിന്നാലെ പോകുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു. ബിബിസി ഓഫീസ് റെയ്ഡിനെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ആദ്യം ബിബിസി ഡോക്യുമെന്ററി നിരോധിക്കും. എന്നാല്‍ അദാനിക്കെതിരായ ആരോപണത്തില്‍ ഒരന്വേഷണവുമില്ല. ഇപ്പോള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസുകളില്‍. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് ?. യെച്ചൂരി ട്വീറ്റില്‍ പരിഹസിച്ചു. ബിബിസി ഓഫീസിലെ റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി പ്രതികരിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും റെയ്ഡിനെ വിമര്‍ശിച്ചു.…

    Read More »
  • NEWS

    കൊല്ലത്തല്ല!!! അമ്മാവന് ‘മട്ടര്‍ പനീര്‍’ കറി കിട്ടിയില്ല; വിവാഹവിരുന്നില്‍ കൂട്ടത്തല്ല്, വിളമ്പുകാരനെ ചവിട്ടിക്കൂട്ടി

    ലക്‌നൗ: വിവാഹവിരുന്നില്‍ വരന്റെ അമ്മാവന് കഴിക്കാന്‍ ‘മട്ടര്‍ പനീര്‍’ കറി കിട്ടിയില്ലെന്ന പരാതിക്കു പിന്നാലെ വിവാഹവേദിയില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കൂട്ടത്തല്ലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിവാഹവിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും ചിലരെല്ലാം ചേര്‍ന്ന് ഇരുകൂട്ടരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. വധുവിന്റെ കുടുംബമാണ് വിവാഹവിരുന്ന് സംഘടിപ്പിച്ചത്. വിരുന്നില്‍ വരന്റെ അമ്മാവന് മട്ടര്‍ പനീര്‍ കറി കിട്ടിയില്ലെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാകുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. ഇഷ്ടപെട്ട പാട്ട് വയ്ക്കാതിരുന്നതിന് ഡി.ജെയ്‌ക്കെതിരെയും കയ്യേറ്റശ്രമം ഉണ്ടായതായി ആരോപണമുണ്ട്. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വടിയും ബെല്‍റ്റും വരെ ഉപയോഗിച്ച് പരസ്പരം തല്ലുന്നതും വിളമ്പുകാരന്റെ വസ്ത്രം ധരിച്ച ഒരാളെ നിലത്തിട്ടു ചവിട്ടുന്നതും വിഡിയോയില്‍ കാണാം. शादी में दूल्हे के फूफा को पनीर न परोसने का अंजाम देख लो…. यूपी के बागपत का है मामला। #Baghpat #Viralvideo #UttarPradesh pic.twitter.com/gh3nMfVKUV — Aditya Bhardwaj (@ImAdiYogi)…

    Read More »
  • India

    ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

    ന്യൂഡല്‍ഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബി.ബി.സി) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബി.ബി.സിയുടെ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡ്. ബി.ബി.സി ഓഫീസില്‍ നിന്ന് കുറച്ച് ഫോണുകള്‍ പിടിച്ചെടുത്തതായാണ് പ്രാഥമിക വിവരം.    

    Read More »
  • Kerala

    രാഹുല്‍ ഗാന്ധി നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രി തിരിച്ചയച്ചു

    മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ മടക്കി അയച്ചു എന്ന് പരാതി. വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയ ഡയാലിസിസ് ഉപകരണങ്ങളാണ് മടക്കിയയച്ചത്. നടപടി ആശുപത്രി മെഡിക്കല്‍ ഓഫീസറുടേതാണെന്നും അന്വേഷിക്കാന്‍ സമിതിയെ നിശ്ചയിച്ചെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 35 ലക്ഷം രൂപയുടെ ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയിരുന്നത്. ഒരാഴ്ച മുന്‍പാണ് ഇവ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ലോറിയില്‍ ഉപകരണങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും എന്നാല്‍ അവ ആശുപത്രിയില്‍ ഇറക്കാതെ മടക്കിയയക്കുകയും ചെയ്തു. ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യം ആശുപത്രിയിലുണ്ടായിരുന്നില്ല, ഉപകരണങ്ങള്‍ പൂര്‍ണമായി എത്തിയില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചയച്ചെന്നാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയോട് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞത്. ഉപകരണങ്ങള്‍ ഇറക്കാതെ തിരിച്ചുപോയതിനു ശേഷമാണ് ഡയാലിസിസ് യൂണിറ്റുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ലോറിയിലുണ്ടായിരുന്നതെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. അവ തിരികെക്കൊണ്ടുവന്ന് ആശുപത്രിക്ക് നല്‍കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. തിരിച്ച് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ലോറി നിലവില്‍ വടകരയിലാണുള്ളത്.…

    Read More »
  • Food

    ചീരകളുടെ മന്നന്‍ ‘ചായമന്‍സ’; വെരിക്കോസ് വെയ്ന്‍ മുതല്‍ ഓര്‍മക്കുറവിന് വരെ പരിഹാരം

    ഏതാനും വര്‍ഷങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ തീന്‍മേശയില്‍ ഇടം നേടിയ പച്ചക്കറിയാണ് ചായമന്‍സ. മായന്‍ വര്‍ഗത്തില്‍ പെട്ടവരുടെ ചെടിയാണ് ചായ് മന്‍സ. ചെറിയ ഒരു കമ്പ് മുറിച്ച് നട്ടാല്‍തന്നെ തഴച്ചു വളരുന്ന ചെടിയാണിത്. പ്രധാനമായും ഇതിന്റെ മുറ്റാത്ത ഇലകള്‍ ആണ് കറിവയ്ക്കാന്‍ ഉപയോഗിക്കുന്നത്. ഇല കാണാന്‍ ഏകദേശം പപ്പായയുടെ ഇല പോലെയോ മരച്ചീനിയുടെ ഇല പോലെയോ ഒക്കെയുണ്ട്. ചീരയുടെ രാജാവ് എന്നാണ് ചായ് മന്‍സ അറിയപ്പെടുന്നത്. ഇതിന്റെ ഇല കറിവച്ച് ഒരിക്കല്‍ കഴിച്ചവര്‍ മറ്റ് ചീരകള്‍ കഴിക്കുന്നതിനെക്കാള്‍ ഇത് കഴിക്കാന്‍ കൂടുതല്‍ ഇഷ്ടപ്പെടും. സാധാരണയായി നമ്മുടെ കുട്ടികള്‍ ഇലക്കറികള്‍ കഴിക്കാന്‍ വിമുഖത കാട്ടാറുണ്ട്. എന്നാല്‍ ചായ് മന്‍സ കറിവച്ച് കുട്ടികള്‍ക്ക് കൊടുത്തു നോക്കൂ. അവര്‍ വളരെ ആസ്വദിച്ചു കഴിക്കുന്നതു കാണാം. അതു വഴി അവര്‍ക്ക് ഇലക്കറികളുടെ ഗുണങ്ങളും ശരീരത്തിനു ലഭിക്കുന്നു. ചായ് മന്‍സയുടെ ഗുണങ്ങള്‍ ശരീരത്തിന്റെ രക്തയോട്ടത്തിന് വളരെ ഉപകാരപ്രദമാണ് ചായ് മന്‍സ. അതുകൊണ്ടുതന്നെ വെരിക്കോസ് വെയ്ന്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഈ…

    Read More »
  • Kerala

    പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെ; പരിഹസിച്ച് യുഡിഎഫ് നേതാക്കള്‍

    തിരുവനന്തപുരം: വഴിതടഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയില്‍ പ്രതിഷേധം അറിയിച്ച് യുഡിഎഫ് നേതാക്കള്‍. പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്തിന് ജനങ്ങളെ ബന്ധിയാക്കി റോഡിലിറങ്ങുന്നു. ഇത് സ്റ്റാലിന്റെ റഷ്യയല്ല. കേരളത്തില്‍ ഇത് വച്ചുപൊറുപ്പിക്കില്ലെന്നും സതീശന്‍ പറഞ്ഞു. ഇന്നും ക്ലിഫ് ഹൗസ് മുതല്‍ മസ്‌കറ്റ് ഹോട്ടല്‍ വരെ ഗതാഗതം തടഞ്ഞ് മുഖ്യമന്ത്രി യാത്ര തുടര്‍ന്നതാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിച്ചത്. ഊരി പിടിച്ച വാളിനിടയിലൂടെ നിര്‍ഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്ന് ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രൂക്ഷമായ വിലക്കയറ്റം കൊണ്ടും സര്‍വ്വത്ര മേഖലയിലും ഏര്‍പ്പെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഭയമായി തുടങ്ങി. സമരം ചെയ്യുന്നവരെ കരുതല്‍ തടങ്കലിലാക്കിയാല്‍ എല്ലാം ശുഭമാകും എന്ന് കരുതുന്ന മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുഡിഎഫ് സമരത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രിയോട്…

    Read More »
Back to top button
error: