കൊല്ലത്തല്ല!!! അമ്മാവന് ‘മട്ടര്‍ പനീര്‍’ കറി കിട്ടിയില്ല; വിവാഹവിരുന്നില്‍ കൂട്ടത്തല്ല്, വിളമ്പുകാരനെ ചവിട്ടിക്കൂട്ടി
ലക്‌നൗ: വിവാഹവിരുന്നില്‍ വരന്റെ അമ്മാവന് കഴിക്കാന്‍ ‘മട്ടര്‍ പനീര്‍’ കറി കിട്ടിയില്ലെന്ന പരാതിക്കു പിന്നാലെ വിവാഹവേദിയില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കൂട്ടത്തല്ലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിവാഹവിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും ചിലരെല്ലാം ചേര്‍ന്ന് ഇരുകൂട്ടരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.
വധുവിന്റെ കുടുംബമാണ് വിവാഹവിരുന്ന് സംഘടിപ്പിച്ചത്. വിരുന്നില്‍ വരന്റെ അമ്മാവന് മട്ടര്‍ പനീര്‍ കറി കിട്ടിയില്ലെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാകുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. ഇഷ്ടപെട്ട പാട്ട് വയ്ക്കാതിരുന്നതിന് ഡി.ജെയ്‌ക്കെതിരെയും കയ്യേറ്റശ്രമം ഉണ്ടായതായി ആരോപണമുണ്ട്. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വടിയും ബെല്‍റ്റും വരെ ഉപയോഗിച്ച് പരസ്പരം തല്ലുന്നതും വിളമ്പുകാരന്റെ വസ്ത്രം ധരിച്ച ഒരാളെ നിലത്തിട്ടു ചവിട്ടുന്നതും വിഡിയോയില്‍ കാണാം.
शादी में दूल्हे के फूफा को पनीर न परोसने का अंजाम देख लो….
यूपी के बागपत का है मामला। #Baghpat #Viralvideo #UttarPradesh pic.twitter.com/gh3nMfVKUV
— Aditya Bhardwaj (@ImAdiYogi) February 9, 2023
സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇരുവിഭാഗങ്ങളും ഒത്തുതീര്‍പ്പില്‍ എത്തിയതിനാല്‍ വിട്ടയയ്ച്ചതായി പോലീസ് അറിയിച്ചു. ട്വിറ്ററില്‍ വൈറലായ വീഡിയോ ഇതുവരെ 1,40,000ലധികം പേരാണ് കണ്ടത്.