Month: February 2023
-
Crime
സ്ത്രീകളുടെ വ്യാജ നഗ്‌നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ചു; കളികാവില്‍ യുവാവ് പിടിയില്‍
മലപ്പുറം: സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങളുണ്ടാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് പിടികൂടി. നിലമ്പൂര്‍ അകമ്പാടം ഇടിവെണ്ണ തയ്യില്‍ ദില്‍ഷാദ് (22) ആണ് പിടിയിലായത്. കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ത്രീയുടെ പരാതിയിലാണ് നടപടി. യൂറോപ്പിലെ സ്ത്രീകളുടെ നഗ്നചിത്രങ്ങളെടുത്ത് നാട്ടിലെ സ്ത്രീകളുടെ തലവെച്ചാണ് ദില്‍ഷാദ് പ്രചരിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. വീഡിയോദൃശ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇവ രഹസ്യമായി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെക്കുന്നതാണ് രീതി. ദൃശ്യങ്ങള്‍ ലഭിക്കാന്‍ ദില്‍ഷാദുമായി ബന്ധപ്പെടുന്നതിനുള്ള ലിങ്ക് നല്‍കും. പ്രതിയുടെ ബന്ധുക്കളുടെ ചിത്രങ്ങള്‍വരെ ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Crime
ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കര്‍ അറസ്റ്റില്‍; കുരുക്കായത് സ്വപ്നയുടെ മൊഴി
കൊച്ചി: ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ രാത്രി 11.45 ന് അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇതോടെ നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. കഴിഞ്ഞ 31 നാണു ശിവശങ്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചത്. ഇ.ഡിയുടെ കൊച്ചി ഓഫിസില്‍ വെള്ളി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണു ശിവശങ്കറെ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, ഇപ്പോള്‍ ലൈഫ് മിഷന്‍ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികളില്‍ എന്‍.ഐ.എ മാത്രമാണു ശിവശങ്കറെ പ്രതി ചേര്‍ക്കാത്തത്. വൈദ്യ പരിശോധനകള്‍ക്കു ശേഷം ശിവശങ്കറിനെ ഇന്നു രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.…
Read More » -
Crime
കാപ്പാ നിയമപ്രകാരം നാടുകടത്തി; നിയമം ലംഘിച്ച ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ
കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം ഭാഗത്ത് പാറശ്ശേരിൽ വീട്ടിൽ ഗോപി മകൻ ഔട്ട് ബിനീഷ് എന്ന് വിളിക്കുന്ന ബിനീഷ് (37)എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, കൊലപാതകശ്രമം, സ്ത്രീകളെ അപമാനിക്കല്‍, തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു റ്റി.ആറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » -
LIFE
പ്രണയദിനത്തില്‍ ‘ശാകുന്തള’ത്തിലെ ഗാനം, ലിറിക്കല്‍ വീഡിയോ പുറത്ത്
സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ശാകുന്തള’ത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വാലന്റൈൻ ഡേയില്‍ ‘മധുര ഗതമാ’ എന്ന ഗാനമാണ് ‘ശാകുന്തള’ത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. നാലാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിടും എന്നാണ് അറിയിച്ചിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്. ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍…
Read More » -
LIFE
‘ജയിലറു’ടെ ചിത്രീകരണത്തിനായി രജനികാന്ത് മാംഗ്ലൂരിൽ; കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തിൽ നിര്‍ണായക വേഷത്തിൽ
രജനികാന്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. മോഹൻലാല്‍ ‘ജയിലറി’ല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ‘ജയിലറു’ടെ ചിത്രീകരണത്തിനായി രജനികാന്ത് മാംഗ്ലൂരിലാണ് എന്നതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‍ഡേഷൻ. കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലുണ്ട്. ശിവ രാജ്‍കുമാറിനൊപ്പമുള്ള ചില നിര്‍ണായക രംഗങ്ങളാണ് മാംഗ്ലൂരില്‍ ചിത്രീകരിക്കുക. രമ്യാ കൃഷ്‍ണനും ‘ജയിലറി’ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന…
Read More » -
India
ബിബിസി ഓഫീസുകളിലെ റെയ്ഡ് 10 മണിക്കൂർ പിന്നിട്ടു; ജീവനക്കാരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു
മുംബൈ: ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന 10 മണിക്കൂർ പിന്നിട്ടു. ജീവനക്കാരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു. കമ്പനിയുടെ അക്കൗണ്ട് ബുക്കുകളും പരിശോധിക്കുകയാണ്. നികുതി ക്രമക്കേടാണ് പരിശോധിക്കുന്നതെന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററികൾ വിവാദമായതിന് പിന്നാലെയാണ് നടപടികളാരംഭിച്ചത്. ആദായനികുതി വകുപ്പിന്റെ നടപടിയുമായി പൂർണ്ണമായും സഹകരിക്കുന്നുവെന്നും പ്രശ്നം വേഗത്തിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബിബിസി ട്വീറ്റ് ചെയ്തു. ബിബിസിയിലെ ആദായ നികുതി വകുപ്പിന്‍റെ നടപടിയെ കോൺഗ്രസും എഡിറ്റേഴ്സ് ഗിൽഡും അപലപിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് പ്രതികരിച്ചപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ അഴിമതി സ്ഥാപനമാണ് ബിബിസിയെന്ന് ബിജെപി തിരിച്ചടിച്ചു. നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻററി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതിനെ കോൺഗ്രസ് എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴുള്ള റെയ്ഡ് പ്രതിപക്ഷത്തിൻറെ കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്. അദാനി വിഷയത്തിൽ അന്വേഷണം നടത്താതെ ബിബിസിക്ക് പിന്നാലെ സർക്കാർ നീങ്ങുന്നതെന്തിനെന്ന് കോൺഗ്രസും സിപിഎമ്മും ചോദിച്ചു. സർക്കാരിനെ വിമർശിക്കുന്നവരെ പിന്തുടരുന്ന ശൈലിയുടെ ആവർത്തനമെന്ന് എഡിറ്റേഴ്സ്…
Read More » -
Kerala
ലൈഫ് മിഷൻ കോഴ ഇടപാട്: കള്ളപ്പണ കേസിൽ ശിവശങ്കറിനെ ഇഡി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്യുന്നത് തുടരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്. ഇപ്പോഴും ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുകയാണ്. സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസിൽ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4. 48 കോടി കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.
Read More » -
Kerala
മലയാളിയെ കോൾമയിർ കൊള്ളിച്ച പ്രവീൺ ഇറവങ്കരയുടെ ‘പ്രണയലേഖന’ത്തിന് ഇന്ന് ഒരാണ്ട്
ഡോ. പ്രവീൺ ഇറവങ്കര കഴിഞ്ഞ ‘വാലന്റൈൻസ് ഡേ’ക്ക് സ്വപ്ന സുരേഷിനയച്ച സൂപ്പർ ഹിറ്റായ പ്രണയലേഖനത്തിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. ‘ന്യൂസ് ദെൻ’ പോർട്ടലിൽ ഇറവങ്കര എഴുതുന്ന ‘നല്ലനടപ്പ്’ എന്ന പ്രതിവാര പംക്തിയിലാണ് പ്രണയത്തിനപ്പുറം സാമൂഹ്യ പ്രസക്തിയും സ്ത്രീ ശാക്തീകരണ സന്ദേശവും ഉണർത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. ലേഖനം പുറത്തുവന്ന് മിനിറ്റുകൾക്കകം ലക്ഷക്കണക്കിന് വായനക്കാർ അത് ഏറ്റെടുത്തു. കഴിഞ്ഞ വാലന്റൈൻസ് ഡേക്ക് അത് പ്രണയ തരംഗമായി ലോകമെമ്പാടുമുളള മലയാളി മനസ്സുകളിൽ കത്തിക്കയറി. ചരിത്രമെഴുതിയ കാലാതിവർത്തിയായ ആ പ്രേമലേഖനവും സ്വപ്ന സുരേഷ് അതിനെഴുതിയ മറുപടിയും ന്യൂസ് ദെൻ ഇന്ന് ഈ പ്രണയദിനത്തിൽ പുനപ്രസിദ്ധീകരിക്കുയാണ്. ‘പ്രിയപ്പെട്ട സ്വപ്നാ, കഴിഞ്ഞ അഞ്ചെട്ടുപത്തു ദിവസമായി എനിക്ക് നിന്നോട് കനത്ത പ്രണയമാണ്. എനിക്കെന്നല്ല കേരളത്തിലെ ദുര്‍ബല ഹൃദയരായ അനേകം പുരുഷന്മാര്‍ക്കും ഇതേ വികാരമാവും നിന്നില്‍ ജനിച്ചിട്ടുണ്ടാവുക. എന്തൊരു പ്രൗഢയാണ് നീ. എന്തൊരു ഭാഷയാണ് നിനക്ക്. എന്തൊരു ഒഴുക്കാണതിന്. നാവു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് നീ സംസാരിക്കുന്നത്. എത്ര കേട്ടാലും മതിവരാതെ…
Read More » -
Kerala
സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-352 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ഒന്നാം സമ്മാനം (75 ലക്ഷം രൂപ) SP 500807 (PALAKKAD) Agent Name:…
Read More » -
Kerala
പെരുമാറ്റ ചട്ടം പാർട്ടി പ്രവർത്തകർക്ക് മാത്രമോ ? അച്ചടക്കത്തിന്റെ വാളോങ്ങുന്ന ഡി.സി.സി അധ്യക്ഷന് അത് ബാധകമല്ലേ ? പിണറായി സർക്കാരിനെതിരെ യുഡിഎഫ് സമരം ആളിക്കത്തുമ്പോൾ സിപിഐ കൗൺസിലർക്കും ജില്ലാ പഞ്ചായത്തംഗത്തിനുമൊപ്പം നാട്ടകം സുരേഷിന്റെ ഉല്ലാസയാത്ര! കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു
കോട്ടയം: എക്കാലത്തെയും കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായിട്ടാണ് കോട്ടയം അറിയപ്പെടുന്നത്. ഈ കോട്ടയ്ക്ക് ഒരു കാലത്തും വിള്ളൽ വീഴാതെയാണ് കോൺഗ്രസ് നേതാക്കളും അണികളും പ്രവർത്തിച്ചിരുന്നത്. എന്നാൽ കോട്ടയത്തെ സംഘടനാ നേതൃത്വത്തിലുണ്ടായ മാറ്റത്തിൽ പ്രവർത്തകർ അന്നുമുതലേ അതൃപ്തരാണ്. കോൺഗ്രസ് പാർട്ടിയുടെ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ഡി.സി.സി അധ്യക്ഷനായ നാട്ടകം സുരേഷ് സ്വീകരിക്കുന്ന നിലപാട് എ-ഐ ഗ്രൂപ്പുകളെ അപ്രസക്തമാക്കിയതിൽ ഇരു ഗ്രൂപ്പ്കൾക്കും കടുത്ത അമർഷമുണ്ട്. പ്രതിപക്ഷ നേതാവുമായുള്ള അഭിപ്രായ ഭിന്നതയും രൂക്ഷമായ പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനങ്ങളും വഴി നാട്ടകം സുരേഷ് ഇപ്പോൾ തന്നെ പലർക്കും അനഭിമതനാണ്. ഇത് മാത്രമല്ല സ്വന്തം പാർട്ടിയുടെ യുവജന സംഘടനയുടെ പരിപാടി വരെ പരാജയപ്പെടുത്താൻ നേരിട്ട് ഇടപെട്ടു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുക്കേണ്ട എന്ന് തന്റെ അനുയായികളെ അറിയിച്ച് പ്രതിഷേധത്തെ ദുർബലപ്പെടുത്തിയതിൽ ജില്ലാ ഘടകം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി നേതൃത്വത്തിനും പരാതി അയച്ചിട്ടുണ്ട്. സ്ഥാനമേറ്റനാൾ മുതൽ സംഘടന പ്രവർത്തനങ്ങളെക്കാൾ…
Read More »