Month: February 2023
-
Crime
ദുരൂഹസാഹചര്യത്തിൽ പരുക്കേറ്റതിനെത്തുടർന്ന് യുവാവ് മരിച്ച സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ കുടുംബം ഉന്നയിച്ച സംശയങ്ങൾ ശരിവയ്ക്കുന്നു
കോട്ടയം: വയലായിൽ സുഹൃത്തായ വീട്ടമ്മയുടെ വീട്ടിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റതിനെ തുടർന്ന് മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ക്ഷതമാണ് വയലാ സ്വദേശി അരവിന്ദിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കുടുംബം ഉന്നയിച്ച സംശയങ്ങൾ പലതും ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ. ഇക്കഴിഞ്ഞ ജനുവരി 9നാണ് കോട്ടയം . വയലാ കാഞ്ഞിരത്തിങ്കൽ സ്വദേശിയായ 38 വയസുകാരൻ അരവിന്ദ് മരിച്ചത് . സുഹൃത്തായ വീട്ടമ്മയുടെ ഏറ്റുമാനൂരിലെ വീട്ടിൽ കുഴഞ്ഞുവീണ അരവിന്ദനെ ആശുപത്രിയിൽ ആക്കിയ ശേഷം വീട്ടമ്മയുടെ ബന്ധുക്കൾ മുങ്ങുകയായിരുന്നു. പിന്നാലെ അരവിന്ദന്റെ മരണം സംഭവിച്ചു. മകനെ യുവതിയും വീട്ടുകാരും ചേർന്ന് അപായപ്പെടുത്തി എന്ന ആരോപണം അരവിന്ദന്റെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. കുടുംബം ഉന്നയിച്ച സംശയങ്ങൾ സാധൂകരിക്കും വിധമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും. അരവിന്ദന്റെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .തലയോട്ടിയിൽ പൊട്ടലുണ്ട്.തലയ്ക്കു പിന്നിലും ഇടതു തോളിൽ അടക്കം വിവിധ ഇടങ്ങളിൽ ചതവേറ്റതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ…
Read More » -
Crime
വിദ്യാർഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയി; അഞ്ച് ദിവസംകൊണ്ട് പോലീസ് പരിശോധിച്ചത് ഒന്നല്ല, രണ്ടല്ല, നൂറോളം സിസിടിവി ദൃശ്യങ്ങൾ, ഒടുവില്‍ പ്രതി പിടിയിൽ
മലപ്പുറം: സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ വാഹനവും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളുടെ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം എട്ടിന് വള്ളുവമ്പ്രം അത്താണിക്കൽ എം ഐ സി പടിക്കലാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിന്ന മഞ്ചേരി സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയെ അതിവേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. തലയ്ക്കും, കാലിനും ഗുരുതര പരുക്കേറ്റ വിദ്യാർഥി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത് കരിച്ചാണ് അന്വേഷണം ആരംഭിച്ചത്. നൂറോളം സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അഞ്ച് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. നിസാമുദ്ദീൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. വിദ്യാർഥിനിയെ ഇടിച്ചിട്ട ശേഷം അത്താണിക്കൽ നിന്നും മലപ്പുറം ഭാഗത്തേക്ക് വന്ന് കോട്ടക്കൽ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ലൈസൻസ് റദ്ദ് ചെയ്യാനും മോട്ടോർ വാഹന…
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള: രജിസ്‌ട്രേഷൻ ഓൺലൈനായും ഓഫ് ലൈനായും; ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്‌ട്രേഷൻ ഓൺലൈനായും ഓഫ് ലൈനായും ചെയ്യാം. കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെയാണ് ഓഫ് ലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചലച്ചിത്രമേളയെ കോട്ടയത്തിന്റെ സാംസ്‌കാരിക ഉത്സവമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഫെസ്റ്റിവൽ സംഘാടക…
Read More » -
Crime
കാമുകിയെ കൊലപ്പെടുത്തി ഫ്രീസറിലാക്കി; അന്നു തന്നെ മറ്റൊരു പെണ്‍കുട്ടിക്ക് താലിചാര്‍ത്തി യുവാവ്!
ന്യൂഡല്‍ഹി: കാമുകിയെ കൊലപ്പെടുത്തി ഫ്രീസറിലാക്കിയ അന്നു തന്നെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് യുവാവ്! ഡല്‍ഹി നജഫ്ഗഡിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം. കേസുമായി ബന്ധപ്പെട്ട് ധാബ ഉടമയായ സഹീല്‍ ഗെലോട്ടി(24)നെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഉത്തംനഗര്‍ സ്വദേശിനിയായ നിക്കി യാദവ് (25) ആണ് കൊല്ലപ്പെട്ടത്. സഹീലും യുവതിയും തമ്മില്‍ ഏതാനും നാളുകളായി അുപ്പത്തിലായിരുന്നു. എന്നാല്‍, ഇതിനിടെ സഹീല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം യുവതി മനസ്സിലാക്കുകയും ഇതിനെച്ചൊല്ലി ഇരുവരും തര്‍ക്കത്തിലേപ്പെടുകയുമായിരുന്നു. വിവാഹത്തില്‍ നിന്ന് സഹീലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് യുവതി നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍, ഇതിന് തയ്യാറാകാതെ പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. മൊബൈല്‍ ചാര്‍ജറിന്‍െ്‌റ വയര്‍ കഴുത്തില്‍ കുരുക്കിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ഈ മാസം പത്തിനായിരുന്നു സംഭവം. തുടര്‍ന്ന് യുവതിയുടെ മൃതദേഹം ധാബയിലെ ഫ്രീസറിലേക്കു മാറ്റി. അതിനുശേഷം നേരേ വീട്ടിലെത്തിയ പ്രതി റെഡിയായി നേരേ വിവാഹമണ്ഡപത്തിലേക്കു തിരിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചതായും…
Read More » -
Crime
പിതാവിന്റെ സഹോദരപുത്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
ഏറ്റുമാനൂർ: ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കാരിത്തടത്തിൽ വീട്ടിൽ ജസ്റ്റിൻ ജേക്കബ് (50) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം ഇയാളുടെ പിതാവിന്റെ സഹോദരപുത്രനെയാണ് അതിരമ്പുഴ മലയിൽ തടം ഭാഗത്ത് വച്ച് അരിവാൾ കൊണ്ട് ആക്രമിച്ചത്. ജസ്റ്റിൻ ജേക്കബിന്റെ വളർത്തുനായയെ വിഷം കൊടുത്തു കൊന്നത് ഇയാളാണെന്ന് തെറ്റിദ്ധരിച്ച് ഉണ്ടായ വിരോധം മൂലമാണ് ഇയാൾ ആക്രമിച്ചത്. ആക്രമണത്തിൽ ബന്ധുവിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓ മാരായ സൈയ്ഫുദ്ദീൻ, ഡെന്നി പി.ജോയ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
ഭാര്യയുടെ നേരെ അതിക്രമം; ഭർത്താവ് അറസ്റ്റിൽ
ഏറ്റുമാനൂർ: ഭാര്യയുടെ നേരെ അതിക്രമം നടത്തിയതിന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ കറ്റത്തിൽ വീട്ടിൽ മധുസൂദനൻ (44) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ ഭാര്യ കോടതിയിൽ നിന്ന് ഗാർഹിക പീഡനത്തിനെതിരെ പ്രൊട്ടക്ഷൻ ഉത്തരവ് വാങ്ങിയിരുന്നു. ഇത് നിലനിൽക്കെ ഇയാൾ കഴിഞ്ഞദിവസം ഇവർ താമസിച്ചു വന്നിരുന്ന വീട്ടിനുള്ളിൽ കയറ്റാതെ വീട് പൂട്ടിയിടുകയും, ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ പ്രശോഭ്, ജോസഫ് ജോർജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
പാമ്പാടി: ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ താന്നിമറ്റം ഭാഗത്ത് കരോട്ടുമുണ്ടമറ്റം വീട്ടിൽ മോഹനൻ (63) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവിസം രാത്രി തന്റെ ഭാര്യയെ കത്തികൊണ്ട് പലതവണ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മോഹനന്റെ പിതാവ് കുടുംബസ്വത്ത് ഇയാൾക്ക് നൽകാതെ ഇയാളുടെ മക്കളുടെ പേരില്‍ എഴുതിക്കൊടുത്തതിനെ ചൊല്ലി മോഹനനും മക്കളും തമ്മിൽ വീട്ടിൽ വഴക്ക് ഉണ്ടാവുകയും, ഈ സമയം ഭാര്യ തടസ്സം പിടിക്കാൻ ചെല്ലുകയും തുടർന്ന് മോഹനൻ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ സുവർണ്ണകുമാർ, എസ്.ഐ ശ്രീരംഗൻ, ജോമോൻ എം.തോമസ്, എ.എസ്.ഐ പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടും; മറ്റു ക്രിമിനല്‍ക്കേസുകളും കാരണം
കോട്ടയം: പച്ചക്കറി മൊത്തവ്യാപാര കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇടുക്കി എ.ആര്‍. ക്യാംപിലെ സിപിഒ വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെയാണ് പിരിച്ചുവിടുക. ഷിഹാബിന് ജില്ലാ പോലീസ് മേധാവി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ മറ്റു ക്രിമിനല്‍ക്കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഇതും കണക്കിലെടുത്താണു നടപടി. സെപ്റ്റംബര്‍ 30നു പുലര്‍ച്ചെയാണു കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുന്‍പില്‍ വച്ചിരുന്ന മാങ്ങ പോലീസുകാരന്‍ സ്‌കൂട്ടറില്‍ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷിഹാബ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ 3 ാം തീയതി കേസെടുക്കുകയായിരുന്നു. പിന്നീടു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും കേസ് ഒത്തുതീര്‍ക്കണമെന്നും കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
Read More » -
Crime
തൃശൂരില്‍ നാടോടി മോഷണസംഘം വിലസുന്നു; ഗര്‍ഭിണിയും കൈക്കുഞ്ഞുമടക്കം എട്ട് പേര്‍
തൃശൂര്‍: വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച നാടോടിസംഘത്തെ കൈയോടെ പിടികൂടി വീട്ടുകാര്‍. ഒല്ലൂരുള്ള ശ്രീഭവന്‍ ഹോട്ടലിന്റെ ഉടമ ഗോപാലകൃഷ്ണന്റെ വീട്ടിലാണ് നാടോടിസംഘം അതിക്രമിച്ച് കടന്നത്. പുറത്ത് ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങിനോക്കുമ്പോഴാണ് പറമ്പിന്റെ പല ഭാഗത്തായി നാടോടി സ്ത്രീകളെ കണ്ടത്. ഗര്‍ഭിണിയും കൈക്കുഞ്ഞും അടക്കം എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഗോപാലകൃഷ്ണനും ഭാര്യയും അമ്മയും വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം. ”കുറച്ച് നാടോടി സ്ത്രീകള്‍ കറങ്ങിനടക്കുന്നുണ്ട് സൂക്ഷിക്കണമെന്ന് ഒരു ബന്ധു വിളിച്ച് പറഞ്ഞു. പിന്നാലെ ഭാര്യ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുറ്റത്ത് രണ്ടുപേരെ കണ്ടത്. ഇവര്‍ ഭക്ഷണവും വെള്ളവുമൊക്കെ ആവശ്യപ്പെട്ടു. ഭാര്യയെയും അമ്മയെയും വീടിന് പുറത്തിറക്കാതിരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്റെ മുറിയുടെ പുറത്ത് തമിഴ് സംസാരം കേട്ട് ഞാന്‍ ഇറങ്ങി വന്നപ്പോഴാണ് പറമ്പിന്റെ പല ഭാഗങ്ങളിലായി ഇവര്‍ നില്‍ക്കുന്നത് കാണുന്നത്. പോകാന്‍ പറഞ്ഞിട്ടും ചുറ്റിത്തിരിഞ്ഞ് നില്‍ക്കുകയായിരുന്നു ഇവര്‍. ഒടുവില്‍ വോക്കിങ് സ്റ്റിക്ക് ഉയര്‍ത്തി പേടിപ്പിച്ചപ്പോഴാണ് പോയത്. എല്ലാവരെയും ഇറക്കിവിട്ട് ഗയിറ്റ് അടച്ചതിന്…
Read More » -
Crime
വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ
കോട്ടയം: ഗാന്ധിനഗറിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി വായനശാല ഭാഗത്ത് ഊമ്പക്കാട്ട് വീട്ടിൽ പ്രമോദ് (47) എന്നയാളെയാണ് ഗാന്ധിഗർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനൊന്നിന് രാത്രി വായനശാല ഭാഗത്തുള്ള സുമേഷ് എന്നയാളെ വീട്ടിൽ അതിക്രമിച്ചു കയറി കറികത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മദ്യപാനിയായ പ്രമോദിനെ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സുമേഷ് ചികിത്സയ്ക്കായി കൊണ്ടുപോയതിനുള്ള വിരോധം മൂലമാണ് ഇയാൾ സുമേഷിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്സ്, സി.പി.ഓ സെബാസ്റ്റ്യൻ ജോർജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More »