Month: February 2023

  • Health

    പൊണ്ണത്തടി കുറയ്ക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം, പരീക്ഷിക്കൂ; ഫലം ഉറപ്പ്

    ഡോ.വേണു തോന്നയ്ക്കൽ പൊണ്ണത്തടി കുറയ്ക്കാം എന്ന് കേൾക്കുമ്പോൾ അത് എപ്രകാരം എന്നാവും ഏവരും ചിന്തിക്കുന്നത്. ചികിത്സ ഒറ്റമൂലിയാണോ, ചിലവേറിയതാണോ, എന്നൊക്കെ അറിയാൻ ഒരു പക്ഷേ ആകാംക്ഷയുണ്ടാവാം. ഇത് തീരെ ചെലവ് കുറഞ്ഞ മാർഗ്ഗമാണ്. എന്നാൽ സീസണൽ ആണ് എന്ന ഒരു പ്രശ്നമുണ്ട്. ഇതാണ് സീസൺ. അതിനാൽ വൈകിപ്പിക്കേണ്ട. പൊണ്ണത്തടിക്ക് മാത്രമല്ല, ഉദര പ്രശ്നങ്ങൾ, അമിത കൊളസ്ട്രോൾ, പ്രമേഹം, അങ്ങനെ അനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാര്യമായ തോതിൽ പരിഹാരമാണ്. ഔഷധം അല്ല . ഭക്ഷണമാണ്. ഭക്ഷ്യ വസ്തുവിന്റെ പേര് പറയുമ്പോൾ ഒരു പക്ഷേ ചിലരുടെയെങ്കിലും മുഖത്ത് പ്രകടമായിരുന്ന ആകാംക്ഷ മാറി അവജ്ഞ നിഴലിച്ചു എന്നു വരാം. ആള് മറ്റാരുമല്ല. നമ്മുടെ ചക്കപ്പൂഞ്ഞ്. ചക്കപ്പൂഞ്ഞ് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാത്തവരോട് പറയുകയാണ്. ചക്കയുടെ ഉള്ളിൽ മധ്യഭാഗത്തായി സ്പോഞ്ച് മാതിരി കാണപ്പെടുന്ന ഭാഗമാണിത്. ചക്കപ്പൂഞ്ഞിനെ ചുറ്റിയാണ് ചക്കച്ചുള ക്രമീകരിച്ചിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു എന്നിവയെ കുറിച്ച് കഴിഞ്ഞ ലക്കങ്ങളിൽ  എഴുതിയിരുന്നു. ഇത് ചക്കയുടെ കാലമാകയാൽ ചക്കപ്പൂഞ്ഞ് സുലഭമാണ്. ചക്കപ്പൂഞ്ഞിൽ…

    Read More »
  • Kerala

    താന്‍ ആത്മഹത്യ ചെയ്താല്‍ ഭർത്താവും അമ്മയുമായിരിക്കും ഉത്തരവാദികൾ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല

    സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്‍ജുനും കുടുംബാംഗങ്ങളും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിനുകാരണം ആയങ്കിയുടെ കുടുംബമാണെന്നും അമല ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. പോലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്തുനിന്നാണ് താന്‍ സംസാരിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്ക് ലൈവിന്റെ തുടക്കത്തില്‍ പറയുന്നത്. 2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയുമായി പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. ഒന്നരവര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍ എട്ടിനായിരുന്നു കല്യാണം. എന്നാല്‍ 2020 ജൂണില്‍, വിവാഹത്തിന് മുന്‍പ് തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. വിവാഹത്തിന് മുന്‍പ് നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. പിന്നീടാണ് വിവാഹം കഴിഞ്ഞത്. പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരുരൂപപോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്. അയാള്‍ക്ക് ഹെഡ്‌സെറ്റ് പോലും വാങ്ങിനല്‍കിയത് താനാണ്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിന് വേണ്ടിയാണ് സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പോലും പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല.എന്നാല്‍ താന്‍ ഒരു ഭീകരജീവിയാണെന്നരീതിയിലാണ്…

    Read More »
  • Movie

    പ്രേംനസീറിന്റെ അഞ്ഞൂറാമത്തെ ചിത്രം ‘കരി പുരണ്ട ജീവിതങ്ങൾ’ തീയേറ്ററിലെത്തിയിട്ട് 43 വർഷം

    സിനിമ ഓർമ്മ പ്രേംനസീറും ജയനും മത്സരിച്ചഭിനയിച്ച ‘കരി പുരണ്ട ജീവിതങ്ങൾ’ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് ഇന്ന് 43 വർഷം. 1980 ഫെബ്രുവരി 15 നായിരുന്നു ശശികുമാർ സംവിധാനം ചെയ്‌ത, നസീറിന്റെ അഞ്ഞൂറാമത്തെ ചിത്രമെന്ന ഖ്യാതിയുള്ള ഈ ചിത്രം റിലീസ് ചെയ്‌തത്‌. ജയഭാരതി, സത്യകല, ജഗതി ശ്രീകുമാർ, ബാലൻ കെ നായർ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. ശശികുമാറിന്റെ ‘കൽപ്പവൃക്ഷം’ എന്ന ചിത്രം നിർമ്മിച്ച ടി.കെ.കെ നമ്പ്യാർ ആണ് ‘കരി പുരണ്ട ജീവിതങ്ങ’ളും നിർമ്മിച്ചത്. പാപ്പനംകോട് ലക്ഷ്‌മണൻ തിരക്കഥ. ശശികുമാറിന്റെ ‘ഇത്തിക്കരപ്പക്കി’ എന്ന ചിത്രത്തിന്റേയും ഇതേ വർഷം തന്നെ (1980) ഇറങ്ങിയ ‘മൂർഖൻ,’ ‘ചന്ദ്രഹാസം,’ ‘മനുഷ്യമൃഗം’ എന്നീ ചിത്രങ്ങളുടെയും രചന പാപ്പനംകോടിന്റേതായിരുന്നു. റെയിൽവേയിൽ എഞ്ചിൻ ഡ്രൈവർമാരായ ബാലനും രാഘവനും (നസീർ, ജയൻ) സുഹൃത്തുക്കളാണ്. അനാഥനായ ബാലനെ എടുത്തു വളർത്തിയ ആളുടെ (ബാലൻ കെ നായർ) വീട്ടിലാണ് ബാലന്റെ താമസം. അയാളുടെ മകളുമായി (സത്യകല) ബാലൻ പ്രണയത്തിലുമാണ്. ഒരിക്കൽ സാവിത്രി എന്ന യുവതിയെ (ജയഭാരതി) കുഴപ്പക്കാരിൽ നിന്നും…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയിൽ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവം: മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

    കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടയിൽ കുഞ്ഞിന് മരുന്ന് വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻറെ നടപടി. കോട്ടയം സ്വദേശി ശരത്തിനാണ് പൊലീസിൽ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഞായറാഴ്ച വൈകിട്ട് മറ്റൂരിലായിരുന്നു സംഭവം. നെടുമ്പാശ്ശേരി വിമനത്താവളത്തിൽ പോയി മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശിയായ ശരത്തിൻറെ നാല് വയസ്സുള്ള കുഞ്ഞിന് പനി ശക്തമായത്. ഞായറാഴ്ച ആയതിനാൽ ഏറെ അന്വേഷിച്ചാണ് കാഞ്ഞൂരിൽ കട കണ്ടുപിടിച്ചത്. മരുന്ന് വാങ്ങാൻ വാഹനം നിർത്താൻ നോക്കിയപ്പോൾ ആദ്യം പൊലീസ് സമ്മതിച്ചില്ല. അതുവഴി മുഖ്യമന്ത്രി കടന്നുപോകുന്നു എന്നതായിരുന്നു കാരണം. പൊലീസ് നിർദ്ദേശം പാലിച്ച് ഒരു കിലോമീറ്റർ പോയിട്ടും കടയില്ലാതെ വന്നപ്പോഴാണ് തിരിച്ചെത്തി ഇതേ കടയിൽ നിന്ന് മരുന്ന് വാങ്ങിയത്. ഇതോടെ നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ അടുത്തേക്കെത്തി…

    Read More »
  • NEWS

    സൗദി അറേബ്യയിലെ 93 ശതമാനം സ്ഥാപനങ്ങളിലും ഇ-ബില്ലിങ് സംവിധാനം നടപ്പായി

    റിയാദ്: ഇലക്‌ട്രോണിക് ബില്ലിങ്ങ് സംവിധാനം രാജ്യത്തെ 93 ശതമാനം സ്ഥാപനങ്ങളും നടപ്പാക്കിയതായി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജി. സുഹൈൽ ബിൻ മുഹമ്മദ് അബാനാമി പറഞ്ഞു. റിയാദിൽ സംഘടിപ്പിച്ച ‘സകാത്ത്, നികുതി, കസ്റ്റംസ്’ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അതോറിറ്റി സ്വന്തം സംരംഭങ്ങൾ നടപ്പാക്കുന്നതിൽ മികച്ച രീതികളാണ് സ്വീകരിച്ചത്. അതിലേറ്റവും പ്രധാനം ഇലക്ട്രോണിക് ബില്ലിങ് പദ്ധതി നടപ്പാക്കലാണ്. രാജ്യം സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക നവോത്ഥാനത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും വിപുലീകരണമായാണ് ഇത് വരുന്നത്. ഈ പദ്ധതി ഒന്നും രണ്ടും ഘട്ടങ്ങളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ഇഷ്യൂറൻസ് ആൻഡ് പ്രിസർവേഷൻ ഫേസ് എന്നറിയപ്പെടുന്ന ആദ്യഘട്ടം നടപ്പാക്കാൻ 93 ശതമാനം സ്ഥാപനങ്ങളും സഹകരിച്ചു. ലിങ്കിങ് ആൻഡ് ഇന്റഗ്രേഷൻ ഘട്ടം എന്നറിയപ്പെടുന്ന ഇലക്ട്രോണിക് ബില്ലിങ്ങിന്റെ രണ്ടാം ഘട്ടം ഈ വർഷം ആദ്യത്തിലാണ് നടപ്പാക്കാൻ തുടങ്ങിയത്. 400 ലധികം സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ആദ്യ ഗ്രൂപ്പിൽ ഉൾപ്പെട്ട സ്ഥാപനങ്ങളെയാണ് ഇത്…

    Read More »
  • LIFE

    വരുന്നു മക്കളെ… പാച്ചുവും അത്ഭുതവിളക്കും; ഫഹദ് നായകനായെത്തുന്ന ചിത്രത്തി​ന്റെ റിലീസ് പ്രഖ്യാപിച്ച് പോസ്റ്റര്‍ പുറത്ത്

    ഫഹദ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ്. സംവിധായകൻ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്‍ററിയും അഖില്‍ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.   ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വഹിക്കുന്നു. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൌണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്‍ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ്…

    Read More »
  • LIFE

    ‘കൂടെ നിൻ കൂടെ’….. ഭാവനയുടെ തിരിച്ചുവരവ് ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ​ഗാനം പുറത്ത്

    ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലെ അതിമനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘കൂടെ നിൻ കൂടെ’ എന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അരുണ്‍ റുഷ്‍ദി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം 17ന് റിലീസ് ചെയ്യും. വരികള്‍ എഴുതുന്നത് വിനായക് ശശികുമാര്‍ ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ്…

    Read More »
  • Kerala

    എന്തോന്നെടേയ് ! എന്തിനും ഒരു മര്യാദയൊക്കെ വേണ്ടേ…! അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയിൽ വൺവേ തെറ്റിച്ച് ഊരാക്കുടുക്ക് തീർത്ത ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും മറ്റ് ഡ്രൈവർമാരും

    മലപ്പുറം: അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയിൽ വൺവേ തെറ്റിച്ച് ഊരാക്കുടുക്ക് തീർത്ത ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും മറ്റ് ഡ്രൈവർമാരും. അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ നിയമം പാലിക്കാതെ വൺവേ തെറ്റിച്ച് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കി ബസ് മുന്നോട്ട് പാഞ്ഞ് എത്തുകയായിരുന്നു. കോഴിക്കോട്- പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് നിയമം കാറ്റിൽപ്പറത്തിയത്. മറ്റ് വാഹന ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് ബസിനെ ഒടുവില്‍ പിന്നോട്ട് എടുപ്പിക്കുകയായിരുന്നു. അങ്ങാടിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസാണ് കുരുക്കിനിടെ അമിത വേഗതയിൽ എതിർ ദിശയിൽ വന്ന് മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കുരുക്കുണ്ടാക്കിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് നിരവധി തവണ ബസ് പിന്നോട്ട് എടുക്കാൻ പറഞ്ഞെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ല.തുടർന്ന് മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ ഇടപെട്ട് ബസ് പിന്നോട്ടെടുപ്പിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ…

    Read More »
  • Business

    വ്യോമയാന ചരിത്രത്തിലെ വമ്പൻ കരാർ, 470 യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ

    ദില്ലി: 470 വിമാനങ്ങൾ വാങ്ങാൻ കരാറുമായി എയർഇന്ത്യ. ഫ്രാൻസി​ന്റെ എയർബസിൽ നിന്നും അമേരിക്കയുടെ ബോയിങ്ങിൽ നിന്നും വിമാനങ്ങൾ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും അറിയിച്ചു. എയർഇന്ത്യക്ക് പുതുജീവൻ നൽകുന്ന വമ്പൻ വ്യോമയാന കരാറുകൾക്കാണ് എയർഇന്ത്യ ഒരുങ്ങുന്നത്. എയർബസിൽ നിന്നും 250 വിമാനങ്ങൾ വാങ്ങാനുള്ള കരാർ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ചേർന്ന് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കരാറാണിത്.വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായി രത്തൻ ടാറ്റ, ടാറ്റ സൺസ് സിഇഒ നടരാജൻ ചന്ദ്രശേഖരൻ എന്നിവരും പങ്കെടുത്തു.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാക്കി മാറാൻ കഴിയുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് പറഞ്ഞു. അമേരിക്കയുടെ 220 ബോയിങ്ങ് വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ ഒരുങ്ങുന്നതായി അമേരിക്കൻ പ്രസിഡൻറ് അറിയിച്ചു.34 ലക്ഷം കോടി രൂപയുടെ കരാറാണ് പ്രഖ്യാപിച്ചത്. ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൻറെ ഭാഗമാണ് കരാറെന്ന് ബൈഡൻ…

    Read More »
  • LIFE

    ധനുഷ് നായകനായെത്തുന്ന ‘വാത്തി’ക്ക് ക്ലീൻ യു സര്‍ട്ടിഫിക്കറ്റ്; ചിത്രം 17ന് തിയേറ്ററുകളിലെത്തും

    ധനുഷ് നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വാത്തി’. മലയാളി നടി സംയുക്തയാണ് നായിക. ‘വാത്തി’യുടെ അപ്‍ഡേഷനുകള്‍ സ്വീകാര്യത നേടാറുണ്ട്. ഇപ്പോഴിതാ റിലീസിന് തയ്യാറായിരിക്കുന്ന ധനുഷ് ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കൻഡും ദൈര്‍ഘ്യവും ക്ലീൻ യു സര്‍ട്ടിഫിക്കറ്റുമാണ്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. #Vaathi Censor Certificate Runtime 2hrs 19mins 36sec pic.twitter.com/MFHUi1X0YR — Karthik Ravivarma (@Karthikravivarm) February 14,…

    Read More »
Back to top button
error: