CrimeNEWS

മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടും; മറ്റു ക്രിമിനല്‍ക്കേസുകളും കാരണം

കോട്ടയം: പച്ചക്കറി മൊത്തവ്യാപാര കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇടുക്കി എ.ആര്‍. ക്യാംപിലെ സിപിഒ വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെയാണ് പിരിച്ചുവിടുക. ഷിഹാബിന് ജില്ലാ പോലീസ് മേധാവി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ മറ്റു ക്രിമിനല്‍ക്കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഇതും കണക്കിലെടുത്താണു നടപടി.

സെപ്റ്റംബര്‍ 30നു പുലര്‍ച്ചെയാണു കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുന്‍പില്‍ വച്ചിരുന്ന മാങ്ങ പോലീസുകാരന്‍ സ്‌കൂട്ടറില്‍ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷിഹാബ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ 3 ാം തീയതി കേസെടുക്കുകയായിരുന്നു. പിന്നീടു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Signature-ad

തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും കേസ് ഒത്തുതീര്‍ക്കണമെന്നും കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Back to top button
error: