Month: February 2023

  • Kerala

    കൊച്ചി പഴയ കൊച്ചിയല്ല! രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും, ഫോട്ടോ എടുക്കുന്നതിനുൾപ്പെടെ കടുത്ത നിയന്ത്രണം

    കൊച്ചി: കൊച്ചി പഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് ഇതാ യാഥാർത്യമായി, രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും ഉൾപ്പെട്ടു. ഇതോടെ അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോ എടുക്കുന്നതിനുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ വരും. കൊച്ചിയില്‍ കുണ്ടന്നൂര്‍ മുതല്‍ എം ജി റോഡ് വരെയുള്ള പ്രദേശത്തെയാണ് കേന്ദ്രം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്. കൊച്ചിയില്‍ നേവല്‍ബേസും കൊച്ചി കപ്പല്‍ശാലയും പ്രവര്‍ത്തിക്കുന്ന പ്രദേശത്തെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിന് പുറമേ മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ഒരെണ്ണം വീതവും അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയില്‍ ദേശീയ സുരക്ഷാ നിയമവും ഔദ്യോഗിക രഹസ്യനിയമവും ബാധകമാണ്. ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍…

    Read More »
  • Crime

    പൃഥ്വി ഷാ ആരാണെന്നു പോലും തനിക്കറിയില്ലായിരുന്നു; തല്ലു കേസിൽ കോടതിയിൽ സപ്ന ഗില്ലിന്റെ വെളിപ്പെടുത്തൽ

    മുംബൈ: പൃഥ്വി ഷാ ആരാണ് എന്ന കാര്യം പോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് തല്ലുകേസിലെ പ്രതി സപ്‌ന ഗില്‍ കോടതിയില്‍. കേസില്‍ വെള്ളിയാഴ്ച അന്ധേരി കോടതിയില്‍ ഹാജരാക്കിയ സപ്‌ന ഗില്ലിനെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന് ക്രിക്കറ്റ് താരം പൃഥ്വി ഷായെ ആക്രമിച്ചു എന്നതാണ് കേസ്. കേസില്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആയ സപ്‌ന ഗില്ലിനെ അറസ്റ്റ് ചെയ്തത്. ‘എന്റെ സുഹൃത്ത് പൃഥ്വി ഷായോട് സെല്‍ഫി ചോദിച്ചു. അയാള്‍ ഒരു ക്രിക്കറ്റ് കളിക്കാരനാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പൃഥ്വി ഷാക്കൊപ്പം എട്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. പൃഥ്വി ഷാ മദ്യപിച്ചിരുന്നു. വിഷയം അവസാനിപ്പിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.’- സപ്ന കോടതിയില്‍ പറഞ്ഞു. 50,000 രൂപ കൊടുത്ത് കേസ് അവസാനിപ്പിക്കണം എന്നൊന്നും സ്വപ്ന പറഞ്ഞില്ലെന്നും ഇതിന് തെളിവില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അങ്ങനെ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പൃഥ്വി അന്ന് തന്നെ പരാതി നല്‍കിയില്ലെന്നും…

    Read More »
  • India

    ദിണ്ടിഗലിലെ സ്കൂളിൽ അധ്യാപകരുടെ ജാതി അധിക്ഷേപം; രണ്ട് വിദ്യാർത്ഥികൾ ഫിനോയില്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, നാട്ടുകാർ പ്രതിഷേധത്തിൽ

    ചെന്നൈ: അധ്യാപകരുടെ ജാതി അധിക്ഷേപത്തെത്തുടർന്ന് തമിഴ്നാട്ടിൽ രണ്ട് വിദ്യാർത്ഥികൾ ഫിനോയില്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ദിണ്ടിഗൽ ചിന്നലപ്പട്ടിയിലാണു സംഭവം. അധ്യാപകർ ജാതി അധിക്ഷേപം നടത്തിയ മനോവിഷമത്തിലാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തിനു പിന്നാലെ കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും ഏറെനേരം ചിന്നലപ്പട്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ദിണ്ടിഗൽ ചിന്നലപ്പട്ടിയിലെ ഒരു എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിൽ കണ്ടെത്തിയത്. ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ കുട്ടികൾ ചികിത്സയിൽ തുടരുകയാണ്. അധ്യാപകർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടർന്നാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ദിണ്ടിഗൽ പൊലീസ് സ്റ്റേഷൻ ആരോപിച്ചു. അധ്യാപകർ കഠിനമായി ശകാരിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്യുമെന്ന് കുട്ടികൾ പരാതി പറയുമായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. അധ്യാപകർക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞുപോകില്ല എന്നായിരുന്നു നാട്ടുകാരുടെ നിലപാട്. തുടർന്ന് ദിണ്ടിഗൽ ജില്ലാ പൊലീസ് മേധാവി പി. ഭാസ്കരനും ജില്ലാ വിദ്യാഭ്യാസ ഓഫീസറും തഹസീൽദാറും അടക്കമുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിച്ചുകൊണ്ടിരുന്നവരുമായി ചർച്ച…

    Read More »
  • Crime

    നിക്കി യാദവ് വധം: കൊല നടത്തിയത് പ്രതിയുടെ കുടുംബത്തിന്റെ അറിവോടെ; പിതാവ് ഉൾപ്പെടെ അഞ്ചു പേർ കൂടി പിടിയിൽ

    ന്യൂഡല്‍ഹി: യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കേസില്‍ കാമുകന്റെ അച്ഛനെ അടക്കം അഞ്ചുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയായ നിക്കി യാദവിനെ പ്രതി സഹില്‍ ഗെലോട്ട് കൊലപ്പെടുത്തിയത് ഇവരുടെ അറിവോടെയും സഹായത്തോടെയുമാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഹിലിന്റെ അച്ഛന്‍ വിരേന്ദര്‍ സിങ്ങിന് പുറമേ രണ്ടു ബന്ധുക്കളെയും രണ്ട് സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ഫെബ്രുവരി 14നാണ് നിക്കിയുടെ മൃതദേഹം റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. സഹിലിന്റെ ലിവിങ് ടു​ഗെതർ പങ്കാളിയായിരുന്നു നിക്കി. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. അതിലൊരാൾ സഹിൽ ​ഗെലോട്ടിന്റെ പിതാവാണ്. പൊലീസ് കമ്മീഷണർ രവീന്ദർ യാദവ് പറഞ്ഞു. അതിനിടെ കേസിൽ മറ്റൊരു പ്രധാന വിവരം കൂടി പുറത്തുവന്നു. സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായി പൊലീസ് അറിയിച്ചു. സഹിലിന്റെ കുടുംബം…

    Read More »
  • Kerala

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക് … ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കി; നിയന്ത്രണം 25 മുതൽ 27 വരെ

    കൊച്ചി: ഈ മാസം 25 മുതൽ 27 വരെ ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പുതുക്കാടിനും തൃശൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനശതാബ്​ദി ഉൾപ്പടെ നാലു ട്രെയിനുകൾ പൂർണമായും മൂന്നു ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി. തിരുവനന്തപുരം- കണ്ണൂർ ശതാബ്ദി എക്സ്പ്രസ്, എറണാകുളം- ഷൊർണൂർ മെമു, എറണാകുളം- ​ഗുരുവായൂർ എക്സ്പ്രസ് എന്നിവ 26നും കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി 27നും പൂർണമായി റദ്ദാക്കി. 25നുള്ള ചെന്നൈ- തിരുവനന്തപുരം മെയിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 26ലെ തിരുവനന്തപുരം- ചെന്നൈ മെയിൽ രാത്രി 8.43നു തൃശൂരിൽ നിന്ന് യാത്ര തുടങ്ങും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് 26നു തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 26ലെ കന്യാകുമാരി – ബെം​ഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി മാത്രമേ കന്യാകുമാരിയിൽ നിന്ന് പുറപ്പെടുകയുള്ളൂ.

    Read More »
  • Kerala

    കേരളത്തിലും ഇനി തീവ്രവാദിവിരുദ്ധ സ്‌ക്വാഡ്; അവഞ്ചേഴ്‌സിന് അം​ഗീകാരം, പ്രവർത്തനം നഗരങ്ങൾ കേന്ദ്രീകരിച്ച്

    തിരുവനന്തപുരം: കേരളത്തിലും ഇനി തീവ്രവാദിവിരുദ്ധ സ്‌ക്വാഡ്; കേരള പൊലീസിന് കീഴിലെ തീവ്രവാദി വിരുദ്ധ സ്‌ക്വാഡായ അവഞ്ചേഴ്‌സിന് അം​ഗീകാരം നൽകി സർക്കാർ ഉത്തരവ്. ന​ഗര പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കൾ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്‌സ് എന്ന സ്‌ക്വാഡിന് രൂപം നൽകിയത്. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്നും തെരഞ്ഞെടുത്ത 120 കമാണ്ടോകളാണ് അവഞ്ചേഴ്‌സിലുള്ളത്. ഓരോ കേന്ദ്രത്തിലേക്കും 40 പേർ വീതം മൂന്ന് നഗരങ്ങളിലായാണ് നിയോ​ഗിക്കുന്നത്. പ്രത്യേക യൂണിഫോമാണ് സംഘത്തിനുള്ളത്. ഡിജിപിയുടെ ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നേരിടാൻ രൂപീകരിച്ച അവഞ്ചേഴ്‌സ് പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചാകും അവഞ്ചേഴ്‌സിൻ്റെ പ്രവർത്തനം. നേരത്തേ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുൾപ്പെടെ ആഭ്യന്തര സുരക്ഷ ശക്തമാക്കാനായി തണ്ടർ ബോൾട്ട് കമാൻഡോ വിഭാഗം രൂപീകരിച്ചിരുന്നു.

    Read More »
  • Kerala

    ജനശതാബ്ദി ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി; നിയന്ത്രണം 25 മുതല്‍ 27 വരെ

    കൊച്ചി: ഈ മാസം 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജനശതാബ്?ദി ഉള്‍പ്പടെ നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ്, എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ 26നും കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി 27നും പൂര്‍ണമായി റദ്ദാക്കി. 25നുള്ള ചെന്നൈ- തിരുവനന്തപുരം മെയില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 26ലെ തിരുവനന്തപുരം- ചെന്നൈ മെയില്‍ രാത്രി 8.43നു തൃശൂരില്‍ നിന്ന് യാത്ര തൊടുങ്ങും. കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് 26നു തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. 26ലെ കന്യാകുമാരി – ബംഗളൂരു എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുകയൊള്ളൂ.

    Read More »
  • NEWS

    ‘ഡബിള്‍ മീനിംഗും സഭ്യതയില്ലാത്ത ചോദ്യങ്ങളുമായി മൈക്കുംതൂക്കി എത്തുന്നവരുടെ പരിഷ്‌കരിച്ച പേരാണ് യുട്യൂബര്‍’

    കൊച്ചി: ആലുവയില്‍ യുട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറാമാനെയും സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം ചര്‍ച്ച വഴിവച്ചിരുന്നു. സ്ഫടികം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രതികരണം തേടുന്നതിനിടെ സ്ഥലത്തെ ഓട്ടോ തൊഴിലാളികള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍, ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാനെത്തിയ കുട്ടികളോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന പരാതിയെക്കുറിച്ച് അവതാരകയോടെ തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. ‘വ്യൂവര്‍ഷിപ്പ്’ കൂട്ടി വരുമാനമുണ്ടാക്കാനായി എന്ത് അശ്ലീലവും പറയുകയും കാണിക്കുകയും ചെയ്യുന്നത് ഓണ്‍ലൈനില്‍ പതിവാണെന്ന് ഡിജിറ്റര്‍ ക്രിയേറ്ററായ ഉസ്മാന്‍ ഹമീദ് കട്ടപ്പന കുറിക്കുന്നു. ഉസ്മാന്‍ ഹമീദിന്റെ കുറിപ്പ് ‘ആണുങ്ങള്‍ക്ക് വലിപ്പം കുറഞ്ഞതും, പെണ്ണുങ്ങള്‍ക്ക് വലിപ്പമുള്ളതുമായ അവയവം ഏത്..?’ അടുത്തു ഫേസ്ബുക്കില്‍ കണ്ട ഒരു വിഡിയോയില്‍ അവതാരക കോളേജ് പെണ്‍കുട്ടികളോട് ചോദിച്ച ചോദ്യമാണ്. പെണ്‍കുട്ടികള്‍ പലരും നാണിച്ചു പിന്മാറിയപ്പോ ചെവിയിലെ അസ്ഥി എന്നോ മറ്റോ ആണ് അവസാനം അവര്‍ പറഞ്ഞ ഉത്തരം. സ്‌കൂളിലും കോളേജിലും പഠിക്കുന്ന പെണ്‍കുട്ടികളോട് ‘അടിയില്‍…

    Read More »
  • Crime

    കവര്‍ച്ചയ്ക്കെത്തിയ വീട്ടില്‍ ‘രണ്ടെണ്ണം വീശി’ ബിരിയാണി കഴിച്ചുറങ്ങി; മോഷ്ടാവ് പിടിയില്‍

    ചെന്നൈ: കവര്‍ച്ച നടത്താനെത്തിയ വീട്ടില്‍ മദ്യപിച്ച് ബിരിയാണി കഴിച്ചുറങ്ങിപ്പോയ കള്ളനെ പോലീസ് കൈയോടെ പിടികൂടി. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ടവീട്ടില്‍ കവര്‍ച്ച നടത്തിയ രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥന്‍ (27) ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ സ്വാതിതിരുനാഥന്‍ മേല്‍ക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്നു. തുടര്‍ന്ന് പിച്ചള, വെള്ളിപ്പാത്രങ്ങള്‍, ഫാന്‍ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയില്‍ കൂട്ടിയിട്ടു. ഇതിനിടയില്‍ കൈയില്‍ കരുതിയ മദ്യവും ബിരിയാണിയും അകത്താക്കി. ക്ഷീണം തോന്നിയപ്പോള്‍ ഉറങ്ങിപ്പോവുകയായിരുന്നു. വീടിന്റെ ഓടുകള്‍ ഇളക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ വിവരം വെങ്കടേശിനെ വിളിച്ചറിയിച്ചു. വെങ്കടേശന്‍ പോലീസിനെയും കൂട്ടി വീടുതുറന്നപ്പോള്‍ സ്വാതിതിരുനാഥന്‍ കിടപ്പുമുറിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. അറസ്റ്റുചെയ്തശേഷം ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. വീട്ടില്‍ ആളില്ലാത്തതിനാല്‍ പതുക്കെ പോകാമെന്നു കരുതിയതാണെന്നും ക്ഷീണത്തില്‍ ഉറങ്ങിപ്പേയെന്നും സ്വാതിതിരുനാഥന്‍ മൊഴി നല്‍കി.  

    Read More »
  • Kerala

    ഹെലികോപ്റ്റര്‍ യാത്രയും കരുതല്‍ തടങ്കലും ഫലിച്ചില്ല; പാലക്കാട്ട് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം

    പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് ജില്ലയിലെ ചാലിശേരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി ഇവിടെയെത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനെ ചാലിശേരി പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. മറ്റു ചില നേതാക്കളെയും പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നതായി വിവരമുണ്ട്്. മാത്രമല്ല, റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കി ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പാലക്കാട്ട് എത്തിയത്. ഇതിനിടെയാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.    

    Read More »
Back to top button
error: