Month: February 2023

  • Kerala

    മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട്

    തൃശൂർ: മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. റോഡ് സുരക്ഷ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയ ശബരിമല സേഫ് സോണ്‍, സേഫ് കേരള, എന്നീ പദ്ധതികളുടെ മറവില്‍ കൊള്ള നടന്നെന്നാണ് വിജിലന്‍സ് നടത്തിയ ദ്രുത പരിശോധയിലെ കണ്ടെത്തല്‍. ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്തുകൊല്ലത്തിനിടെ വന്‍ തുക എഴുതിയെടുത്തു. റോഡ് സുരക്ഷാ വാരാഘോഷത്തിന്‍റെ ഫണ്ട് അനുവദിച്ചതിലും വിനിയോഗിച്ചതിലും ക്രമക്കേടുണ്ട്. ധനവകുപ്പിന്‍റെ നിര്‍ദ്ദേശം കിട്ടിയാല്‍ കേസെടുത്ത് അന്വേഷിക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സേഫ് കേരളയുടെ ഭാഗമായി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം 2018 ലാണ് രൂപീകരിച്ചത്. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ തല കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കാന്‍ നൂറ്റിയറുപത്തിയാറ് കോടി രൂപ ചെലവായെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വാടകയിനത്തില്‍ അറുപത് ലക്ഷം നല്‍കി. ഉദ്യോഗസ്ഥ വിന്യാസത്തിനും ഉപകരണങ്ങള്‍…

    Read More »
  • Kerala

    ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ച അപകടകരം, രണ്ടുപേരും ഒരേ നാണയത്തിൻറെ രണ്ട് വശങ്ങൾ: എ.എ. റഹീം

    തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ച അപകടകരമെന്ന് എ എ റഹീം എംപി. ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. രണ്ടുപേരും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് തെളിഞ്ഞെെന്നും റഹീം പറഞ്ഞു. ആര്‍എസ്‍എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. സംഘപരിവാറുമായി ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണ്. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം വിചിത്രമാണ്.  ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത് എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

    Read More »
  • India

    ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍; ഡൽഹിയിൽ വീണ്ടും ബി.ജെ.പി- ആം ആദ്മി പോര്

    ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡിന് കീഴിലുള്ള പള്ളികളും ദര്‍ഗകളും ഖബറിടങ്ങളും ഉള്‍പ്പെടെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വിവാദത്തിൽ. കേന്ദ്ര നീക്കത്തിനെതിരേ ആം ആദ്മി പാർട്ടിയും വഖഫ് ബോർഡും രംഗത്തെത്തി. ഇതോടെ ഡൽഹിയിൽ വീണ്ടും ആം ആദ്മി പാർട്ടി – ബി.ജെ.പി. പോരിനു കളമൊരുങ്ങി. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയമാണ് വഖഫ് സ്വത്ത് ഏറ്റെടുക്കുന്നതു സംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ സ്വത്തുക്കള്‍ സര്‍ക്കാരിന് വിട്ടുനല്‍കാനാകില്ലെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാനും ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുമായ അമാനത്തുള്ള ഖാന്‍ വ്യക്തമാക്കി. ഫെബ്രുവരി എട്ടിനായിരുന്നു വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള 123 സ്വത്തുക്കളില്‍ നിന്നും ബോര്‍ഡിനെ നീക്കം ചെയ്യുമെന്ന് ചൂണ്ടികാണിച്ച് മന്ത്രാലയത്തിന്റെ അറിയിപ്പ് വരുന്നത്. സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി വിരമിച്ച ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ്.പി. ഗാര്‍ഗ് അടങ്ങുന്ന രണ്ടംഗ സമിതിയെ നിയോഗിച്ചതായും മന്ത്രാലയം ബോര്‍ഡിന് കൈമാറിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. 2014ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചതെന്നും കത്തില്‍ പറയുന്നു. വഖഫ്…

    Read More »
  • Crime

    മകളെ സഹിൽ വിവാഹം ചെയ്‌ത കാര്യം അറിയില്ലായിരുന്നുവെന്ന് ഡൽഹിയിൽ കൊല്ലപ്പെട്ട നിക്കി യാദവിന്റെ പിതാവ്

    ന്യൂഡല്‍ഹി: യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കേസില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട നിക്കി യാദവിന്റെ പിതാവ് സുനില്‍ യാദവ്. തന്റെ മകളെ സഹില്‍ ഗെലോട്ട് വിവാഹം ചെയ്‌തെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് സുനില്‍ യാദവ് പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് ആര്യ സമാജ് ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായതായും സഹില്‍ ഗെലോട്ടിന്റെ ലൈവ് ഇന്‍ പാര്‍ട്ണര്‍ ആയിരുന്നില്ല നിക്കി യാദവെന്നും ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി യാദവിന്റെ വിവാഹത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്ന പ്രതികരണവുമായി അച്ഛന്‍ സുനില്‍ യാദവ് രംഗത്തുവന്നത്. നിക്കി യാദവിനെ സഹില്‍ യാദവ് ഫോണിന്റെ ഡേറ്റ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. നിക്കിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കേസില്‍ സഹില്‍ ഗെലോട്ടിന്റെ അച്ഛനെ അടക്കം അഞ്ചു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകിയായ നിക്കി യാദവിനെ സഹില്‍ ഗെലോട്ട് കൊലപ്പെടുത്തിയത് ഇവരുടെ അറിവോടെയും സഹായത്തോടെയുമാണ് എന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് ഡല്‍ഹി…

    Read More »
  • Crime

    രസഗുള ചെറിയ പലഹാരമല്ല! വിവാഹ പാര്‍ട്ടിക്കിടെ രസഗുളയെച്ചൊല്ലി തർക്കം, വധുവിന്റെ ബന്ധുവിനെ വിരുന്നിനെത്തിയവർ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു

    ലക്‌നൗ: രസഗുളയെച്ചൊല്ലിയുള്ള തർക്കം ഉത്തര്‍പ്രദേശില്‍ കൊലപാതകത്തിൽ കലാശിച്ചു. വിവാഹ പാര്‍ട്ടിക്കിടെ വധുവിന്റെ ബന്ധുവിനെ അതിഥികൾ അടിച്ചുകൊന്നു. രസഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. മെയിന്‍പുരി ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 50 വയസുള്ള രണ്‍വീണ്‍ സിങ്ങാണ് മരിച്ചത്. രസഗുളയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നാലു അതിഥികളില്‍ നിന്ന് ക്രൂരമായി മര്‍ദ്ദനമേറ്റ രണ്‍വീര്‍ സിങ്ങിന്റെ ബന്ധു രാം കിഷോറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ പാര്‍ട്ടിക്കിടെയാണ് അടിപിടി നടന്നത്. ബക്കറ്റില്‍ നിന്ന് രസഗുള എടുക്കുന്നതിനെ രണ്‍വീര്‍ സിങ് എതിര്‍ത്തതാണ് വാക്കേറ്റത്തിലേക്കും പിന്നീട് മര്‍ദ്ദനത്തിലേക്കും നയിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന നാലു അതിഥികളുമായാണ് വാക്കേറ്റം ഉണ്ടായത്. വാക്കേറ്റത്തിനിടെ കുപിതരായ നാലു അതിഥികള്‍ ഇരുമ്പുവടി ഉപയോഗിച്ച് രണ്‍വീര്‍ സിങ്ങിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിപിടിയില്‍ രാം കിഷോറിനും മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. രസഗുളയുമായി ബന്ധപ്പെട്ട് അതിഥികളില്‍ ഒരാളുമായാണ് തുടക്കത്തില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് മറ്റു മൂന്ന് പേര്‍…

    Read More »
  • Kerala

    ശശി തരൂർ പ്രവർത്തക സമിതിയിലെത്തുമോ? എല്ലാം കാത്തിരുന്നു കാണാമെന്ന് കെ.സി. വേണുഗോപാലിന്റെ മറുപടി

    തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ട ശശി തരൂർ പ്രവർത്തക സമിതിയിലെത്തുമോ എന്ന കാര്യം കാത്തിരുന്നു കാണാമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേഷനോ, തെരഞ്ഞെടുപ്പോ എന്നതും കാത്തിരുന്ന് കാണണമെന്നും വേണുഗോപാല്‍ അഭിമുഖത്തിൽ പറഞ്ഞു. സംഘടനയെ കെട്ടുറപ്പാക്കുന്നതിനുള്ള സമഗ്രമായ പരിശ്രമം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി മാറ്റത്തിന്റെ പാതയിലാണ് ഭാരത് ജോഡോ യാത്ര ഉയര്‍ത്തിയ ആവേശത്തില്‍ നിന്ന് നേരേ പ്ലീനറിയിലേക്ക് പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രവര്‍ത്തക സമിതിയിലേക്ക് നോമിനേഷനോ, തെരഞ്ഞെടുപ്പോ എന്നത് കാത്തിരുന്ന് കാണണം. പ്ലീനറി സമ്മേളനത്തോടെ സംഘടനാസംവിധാനത്തില്‍ സമഗ്രമായ മാറ്റമുണ്ടാകും. പാര്‍ട്ടി മാറ്റത്തിന്റെ പാതയിലാണ്. ഭാരത് ജോഡോ യാത്ര ഉയര്‍ത്തിയ ആവേശത്തില്‍ നിന്ന് ഞങ്ങള്‍ നേരേ പ്ലീനറിയിലേക്ക് പോകുകയാണ്. എല്ലാ കാര്യങ്ങളും ഞങ്ങള്‍ അറിയിക്കും. ബാക്കി കാര്യങ്ങള്‍ കാത്തിരുന്ന് കാണുക – വേണുഗോപാൽ പറഞ്ഞു. ഞങ്ങള്‍ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് കൊണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും, രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സമഗ്രമായി ചര്‍ച്ച ചെയ്യും,’…

    Read More »
  • India

    റെയിൽവേ ലൈനുകളിൽ അറ്റകുറ്റപ്പണി; രാജ്യവ്യാപകമായി 448 ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി, ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടു

    ന്യൂഡല്‍ഹി: റെയില്‍വെ ലൈനുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാൽ രാജ്യവ്യാപകമായി ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യൻ റെയിൽവേ. 448 ട്രെയിനുകളാണ് രാജ്യത്താകമാനം റദ്ദാക്കിയത്. ഇന്ന് പുറപ്പെടാനിരുന്ന 97 ട്രെയിനുകള്‍ റദ്ദാക്കി. 12 ട്രെയിനുകള്‍ റീ ഷെഡ്യൂള്‍ ചെയ്യുകയും 19 സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. 12034 കാണ്‍പൂര്‍ സെന്‍ട്രല്‍ ശതാബ്ദി എക്‌സ്പ്രസ്, നിസാമുദ്ദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ്, കാരക്കുടി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്, രാമേശ്വരം-കന്യാകുമാരി കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മധുര ജങ്ഷന്‍-ചെന്നൈ എഗ്മോര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവ അടക്കമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. 12416 ഇന്‍ഡോര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, 12963 മേവാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, 13430 മാള്‍ഡാ ടൗണ്‍ വീക്ക്‌ലി എക്‌സ്പ്രസ്, 20806 ആന്ധ്ര പ്രദേശ് എക്‌സ്പ്രസ് എന്നിവ അടക്കമുള്ള സര്‍വീസുകളാണ് പുനക്രമീകരിച്ചിട്ടുള്ളത്. കന്യാകുമാരി-ഹൗറ ജംഗ്ഷന്‍ കേപ്പ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് വിരുത് നഗര്‍ ജങ്ഷന്‍ വഴി തിരിച്ചുവിടും. കൊച്ചുവേളി ഇന്‍ഡോര്‍ ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ഉജ്ജയിന്‍ വഴിയും…

    Read More »
  • Kerala

    സ്വന്തം ആവശ്യത്തിന് ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലമാണ് സിപിഎം അനുഭവിക്കുന്നതെന്നു വി.ഡി. സതീശൻ

    കണ്ണൂര്‍: സ്വന്തം ആവശ്യത്തിന് ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലമാണ് സിപിഎം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവരുടെ വിരല്‍ത്തുമ്പില്‍ കിടന്ന് പാര്‍ട്ടി കറങ്ങുകയാണ്. സിപിഎം ഒരു ജനാധിപത്യ പ്രസ്ഥാനമല്ല. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സര്‍ക്കാര്‍ ഭരിക്കാന്‍ മറന്നുപോവുകയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ്. ക്രിമിനലുകളെ ആവശ്യത്തിന് ഉപയോഗിച്ചതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇടമുണ്ടാക്കി കൊടുത്തു. എന്നിട്ട് അവരിപ്പോള്‍ പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സ്ഥിതിയായി. ഒരുഭാഗത്ത് ക്രിമിനലുകളെ ഉപയോഗിക്കുമ്പോള്‍ മറുഭാഗത്ത് സ്വപ്‌ന സുരേഷിനെ പോലുള്ള സ്ത്രീയെ ഉപയോഗിച്ച് ധനസമ്പാധനം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവരികയാണ്. പാര്‍ട്ടിയുടെ ജീര്‍ണതയാണ്. സത്യം പുറത്തുവരികയാണെന്നും സതീശൻ പറഞ്ഞു. സ്വപ്‌ന സുരേഷന്റെ ഇടപാടുകളില്‍ മുഖ്യമന്ത്രിക്ക് വരെ പങ്കുണ്ടെന്ന് തെളിവുകള്‍ പുറത്തിവരികയാണ്. എന്തുകാര്യത്തിന് വേണ്ടിയാണ് ഇവരെ അവര്‍ ഉപയോഗിച്ചത്? അവരുടെ തലയില്‍ മാത്രം കുറ്റം കെട്ടിവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ആ സ്ത്രീയും സിപിഎമ്മിന് എതിരായി തിരിഞ്ഞു. ആകാശ് തില്ലങ്കേരിയുടെ വേറൊരു…

    Read More »
  • Crime

    ‘നിങ്ങൾ തമിഴാണോ ഹിന്ദിയാണോ’? തമിഴ്നാട്ടിൽ ഓടുന്ന ട്രെയിനിൽ അതിഥി തൊഴിലാളികൾക്കു മർദ്ദനം, പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ്

    ചെന്നൈ: തമിഴ്‌നാട്ടിൽ ഓടുന്ന ട്രെയിനിനുള്ളിൽ അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം. നിങ്ങൾ ‘തമിഴാണോ ഹിന്ദിയാണോ’ എന്ന് ചോദിച്ചായിരുന്നു മർദനം. മർദിക്കുന്നതിന്റെ വീഡിയോ പുറത്തായതിന് പിന്നാലെ സംഭവത്തിൽ തമിഴ്‌നാട് റെയിൽവെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ സാധാരണക്കാരുടെ തൊഴിൽ അതിഥിത്തൊഴിലാളികൾ തട്ടിയെടുത്തെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് സൂചന. പ്രതിയെ കണ്ടെത്തുന്നതിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവെച്ചതായി പൊലീസ് അറിയിച്ചു. തിരക്ക് പിടിച്ച ട്രെയിനിന്റെ ജനറൽ കംപാർട്‌മെന്റിൽ അസഭ്യം പറഞ്ഞുകൊണ്ട് ഒരാൾ അതിഥി തൊഴിലാളികളെ പിടിച്ചു തള്ളുന്നതും നിങ്ങൾ ‘തമിഴാണോ ഹിന്ദിയാണോ’ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ട്രെയിനിന്റെ ജനറൽ കമ്പാർട്ടുമെന്റിനുള്ളിലാണ് തൊഴിലാളികളെ മർദ്ദിച്ചത്.തമിഴ് ആണോ ഹിന്ദിയാണോ എന്ന് ചോദിച്ചാണ് മർദ്ദിക്കുന്നത്. അവരെ ഉപദ്രവിക്കുന്നത് നിർത്താൻ മറ്റ് യാത്രക്കാർ പറഞ്ഞിട്ടും പ്രതി അത് കേൾക്കുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ തമിഴ്നാട്ടിലെ പ്രദേശവാസികളുടെ ജോലി തട്ടിയെടുക്കുന്നതായി ഇയാൾ പറഞ്ഞെന്നും റിപ്പോർട്ടുണ്ട്. പ്രതി ഒളിവിലാണ്.

    Read More »
  • Crime

    പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിനിരയായ യുവാവ് മരിച്ചു, ശരീരത്തില്‍ ഒന്നിലധികം ഒടിവുകള്‍, തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചെന്നു വെളിപ്പെടുത്തൽ

    പിടികൂടിയത് മോഷണക്കുറ്റം ആരോപിച്ച് ഹൈദരാബാദ്:  തെലങ്കാനയിൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് മരിച്ചു. മുഹമ്മദ് ഖദീര്‍(35) എന്നയാളാണ് ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് മുന്‍പ് ഖദീര്‍ താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തലകീഴായി തൂക്കിയിട്ട് പൊലീസുദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഖദീര്‍ പറഞ്ഞിരുന്നു. ഫെബ്രുവരി 16ന് മേഡക് പൊലീസാണ് ഖദീറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഖദീര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതായി ഭാര്യ സിദ്ധേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഖദീറിന്റെ ശരീരത്തില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിരുന്നുവെന്നും നട്ടെല്ലിന് പരിക്കും കണ്ടെത്തിയിരുന്നുവെന്നും സിദ്ധേശ്വരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഖദീറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടില്ല. ഇതിനാല്‍ പോസ്റ്റ്മാര്‍ട്ടം വൈകുകയാണ്. ഭാര്യ ഹിന്ദുവായതിനാല്‍ എഫ്.ഐ.ആറിനുള്ള അപേക്ഷയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നാണ് പൊലീസിന്റെ വിശദീകരണം. മാല മോഷ്ടിച്ചുവെന്നാരോപിച്ചാണ് മേഡക് പൊലീസ് ഖദീറിനെ അറസ്റ്റ് ചെയ്യുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയ വ്യക്തിയുമായി ഖദീറിന് രൂപസാദൃശ്യമുണ്ടായിരുന്നുവെന്നും അതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസിന്റെ വാദം. പിന്നീട്…

    Read More »
Back to top button
error: