തിരുവനന്തപുരം: കേരളത്തിലും ഇനി തീവ്രവാദിവിരുദ്ധ സ്‌ക്വാഡ്; കേരള പൊലീസിന് കീഴിലെ തീവ്രവാദി വിരുദ്ധ സ്‌ക്വാഡായ അവഞ്ചേഴ്‌സിന് അംഗീകാരം നൽകി സർക്കാർ ഉത്തരവ്. നഗര പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തടയാനും സ്ഫോടക വസ്തുക്കൾ നശിപ്പിക്കുന്നതിനും വേണ്ടി പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്‌സ് എന്ന സ്‌ക്വാഡിന് രൂപം നൽകിയത്.
ഡിജിപിയുടെ ഉത്തരവിൻെറ അടിസ്ഥാനത്തിലാണ് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നേരിടാൻ രൂപീകരിച്ച അവഞ്ചേഴ്‌സ് പ്രവർത്തിച്ചിരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾ കേന്ദ്രീകരിച്ചാകും അവഞ്ചേഴ്‌സിൻ്റെ പ്രവർത്തനം. നേരത്തേ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുൾപ്പെടെ ആഭ്യന്തര സുരക്ഷ ശക്തമാക്കാനായി തണ്ടർ ബോൾട്ട് കമാൻഡോ വിഭാഗം രൂപീകരിച്ചിരുന്നു.