KeralaNEWS

കൊച്ചി പഴയ കൊച്ചിയല്ല! രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും, ഫോട്ടോ എടുക്കുന്നതിനുൾപ്പെടെ കടുത്ത നിയന്ത്രണം

കൊച്ചി: കൊച്ചി പഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് ഇതാ യാഥാർത്യമായി, രാജ്യത്തെ പത്തു അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും ഉൾപ്പെട്ടു. ഇതോടെ അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോ എടുക്കുന്നതിനുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ വരും. കൊച്ചിയില്‍ കുണ്ടന്നൂര്‍ മുതല്‍ എം ജി റോഡ് വരെയുള്ള പ്രദേശത്തെയാണ് കേന്ദ്രം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്. കൊച്ചിയില്‍ നേവല്‍ബേസും കൊച്ചി കപ്പല്‍ശാലയും പ്രവര്‍ത്തിക്കുന്ന പ്രദേശത്തെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിന് പുറമേ മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും തെലങ്കാന, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ഒരെണ്ണം വീതവും അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

Signature-ad

അതീവ സുരക്ഷാ മേഖലയില്‍ ദേശീയ സുരക്ഷാ നിയമവും ഔദ്യോഗിക രഹസ്യനിയമവും ബാധകമാണ്. ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ ചിത്രം എടുക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ചാരപ്രവൃത്തി അടക്കം തടയുന്നതിന്റെ ഭാഗമായി കൂടിയാണ് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 

Back to top button
error: