KeralaNEWS

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് … ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കി; നിയന്ത്രണം 25 മുതൽ 27 വരെ

കൊച്ചി: ഈ മാസം 25 മുതൽ 27 വരെ ട്രെയിൻ ​ഗതാ​ഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പുതുക്കാടിനും തൃശൂരിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജനശതാബ്​ദി ഉൾപ്പടെ നാലു ട്രെയിനുകൾ പൂർണമായും മൂന്നു ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി.

തിരുവനന്തപുരം- കണ്ണൂർ ശതാബ്ദി എക്സ്പ്രസ്, എറണാകുളം- ഷൊർണൂർ മെമു, എറണാകുളം- ​ഗുരുവായൂർ എക്സ്പ്രസ് എന്നിവ 26നും കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി 27നും പൂർണമായി റദ്ദാക്കി. 25നുള്ള ചെന്നൈ- തിരുവനന്തപുരം മെയിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.

Signature-ad

26ലെ തിരുവനന്തപുരം- ചെന്നൈ മെയിൽ രാത്രി 8.43നു തൃശൂരിൽ നിന്ന് യാത്ര തുടങ്ങും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് 26നു തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 26ലെ കന്യാകുമാരി – ബെം​ഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി മാത്രമേ കന്യാകുമാരിയിൽ നിന്ന് പുറപ്പെടുകയുള്ളൂ.

Back to top button
error: