Month: February 2023
-
Crime
കണ്ണൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു; വീട് പൂര്‍ണമായി കത്തിനശിച്ചു
കണ്ണൂര്‍: പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. വീട് പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. ഇരിട്ടിയില്‍ നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആദ്യ ഘട്ടത്തില്‍ വീട് മാത്രമാണ് അഗ്‌നിക്കിരയായതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് വീട്ടിനകത്ത് സുജാത ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമായിട്ടില്ല.
Read More » -
Crime
സ്ത്രീധന പീഡനം: പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ സി.പി.ഐ നേതാവിന്റെ ഭാര്യയെ ആശുപത്രിയിലാക്കി
ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരമര്‍ദനം സഹിക്കവയ്യാതെ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ സി.പി.ഐ ലോക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ ആശുപത്രിയിലാക്കി. സി.പി.ഐ ചിറക്കടവം ലോക്കല്‍ സെക്രട്ടറി, പുത്തന്‍വീട്ടില്‍ ഷമീര്‍ റോഷന്റെ ഭാര്യ ഇഹ്‌സാനയെയാണ് (24) പോലീസ് കായംകുളം താലൂക്ക് ആശുപത്രിയിലാക്കിയത്. ഷമീര്‍ റോഷനെതിരേ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇഹ്സാനയും ഷമീര്‍ റോഷനും തമ്മിലുള്ള വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഷമീര്‍ റോഷന്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസവും സ്ത്രീധനത്തിന്റെ പേരില്‍ വഴക്കുണ്ടായി, തുടര്‍ന്ന് ഭര്‍ത്താവ് തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇഹ്സാന പറയുന്നു. ഇസ്ഹാനയുടെ പുറത്ത് ബെല്‍റ്റുകൊണ്ട് അടിച്ച പാടുണ്ട്. ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നാണ് തന്നെ കഴിഞ്ഞദിവസം മര്‍ദ്ധിച്ചത് എന്ന് യുവതി മൊഴിയില്‍ പറയുന്നു.
Read More » -
India
പോലീസ് റിക്രൂട്ട്മെന്റിനായി 1600 മീറ്റർ ഓടി; ഉദ്യോഗാർത്ഥി കുഴഞ്ഞു വീണ് മരിച്ചു
മുംബൈ: പോലീസ് റിക്രൂട്ട്മെന്റ് ഡ്രൈവിൽ ഫിസിക്കൽ ടെസ്റ്റിന്റെ ഭാഗമായി 1600 മീറ്റർ ഓടിയ യുവാവ് മരിച്ചു. മുംബൈയിൽ നടന്ന റിക്രൂട്ട്‌മെന്റിൽ പങ്കെടുത്ത 26 വയസുകാരനായ ഗണേഷ് ഉഗാലെയാണ് മരിച്ചത്. മുംബൈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാനഗ്രി കാമ്പസ് ഗ്രൗണ്ടിലാണ് സംഭവം. “1600 മീറ്റർ ഓട്ടം പൂർത്തിയാക്കിയ ശേഷം തലകറക്കം മൂലം ഉഗാലെ നിലത്തു വീണു. ഉടൻതന്നെ സാന്താക്രൂസിലെ സിവിക് വിഎൻ ദേശായി ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു”, ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഉഗാലെയുടെ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ബാന്ദ്ര കുർള കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിൽ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Crime
ആവശ്യപ്പെട്ട സ്ഥലത്ത് നിര്‍ത്തിയില്ല; യുവാവ് ബസിന്റെ ചില്ല് തകര്‍ത്തു, ഡ്രൈവറെ തല്ലി
പത്തനംതിട്ട: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്താത്തതില്‍ പ്രകോപിതനായ യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചു. ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. ബസില്‍ നിന്നിറങ്ങി ഓടിയ യുവാവിനെ യാത്രക്കാരും ഡ്രൈവറും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്പിച്ചു. മാടപ്പള്ളി പെരുമ്പനച്ചി പനത്തില്‍ സുബിന്‍ (22) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് എം.സി.റോഡില്‍ പെരുന്തുരുത്തിയിലാണ് സംഭവം. തിരുവല്ല ഡിപ്പോയിലെ ഡ്രൈവര്‍ പി.ശരത്ചന്ദ്രനാണ് മര്‍ദനമേറ്റത്. കോട്ടയത്തുനിന്നും തിരുവല്ലയിലേക്ക് വരികയായിരുന്നു ബസ്. പെരുന്തുരുത്തിയിലെ സ്റ്റോപ്പിന് പിന്നിലായി ബസ് നിര്‍ത്തണമെന്ന് സുബിന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ യഥാര്‍ഥ സ്റ്റോപ്പില്‍ത്തന്നെ നിര്‍ത്തി. ഇതോടെ ബസിനുള്ളില്‍വെച്ച് സുബിന്‍ അസഭ്യവര്‍ഷം തുടങ്ങി. വനിതാ കണ്ടക്ടര്‍ക്കുനേരെയും തട്ടിക്കയറി. ഇതിനിടെ ഡ്രൈവറെ അടിച്ചശേഷം ബസില്‍നിന്നിറങ്ങി ഓടി. ഓട്ടത്തിനിടെ വഴിയരികില്‍ കിടന്ന ഇഷ്ടിക കഷണം ഉപയോഗിച്ച് ബസിന്റെ പിന്നിലെ ചില്ല് എറിഞ്ഞുടച്ചു. യാത്രക്കാരില്‍ ചിലരും ഡ്രൈവറും പിന്നാലെ ഓടിയാണ് സുബിനെ പിടിച്ചത്. ഈ സമയത്ത് ശരത്ചന്ദ്രന്റെ ഇടത് കൈയില്‍ സുബിന്‍ കടിക്കുകയും ചെയ്തു. സുബിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
Read More » -
Crime
തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ചത് പെയിന്റിങ് തൊഴിലാളി? തെളിവായി ചെരിപ്പ്
ചെന്നൈ: തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതായി സൂചന. പെയിന്റിങ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തിലാണ് പോലീസ്. ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. ചെരുപ്പില്‍ പെയിന്റിന്റെ അംശം കണ്ടെത്തിയതോടെയാണ് പ്രതി പെയിന്റിങ് തൊഴിലാളിയാണെന്ന സംശയം ഉയര്‍ന്നത്. പ്രദേശത്തെ പെയിന്റിങ് തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നുണ്ട്. നിരവധി പെയിന്റിങ് തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു. അക്രമി തമിഴ് സംസാരിക്കുന്ന ആളായിരുന്നെന്ന് അക്രമത്തിനിരയായ യുവതിയുടെ കുടുംബം പറഞ്ഞു. ഗാര്‍ഡ് റൂമില്‍ കടന്നു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഷര്‍ട്ട് ധരിക്കാത്ത കാക്കി പാന്റ്സ് ഇട്ട ആളാണ് അക്രമി എന്നും യുവതി പോലീസിന് മൊഴി നല്‍കി. പീഡനത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പാവൂര്‍ ഛത്രത്ത് രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് കൊല്ലം സ്വദേശിയായ യുവതി ആക്രമണത്തിന് ഇരയായത്. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ, അക്രമി മുറിയില്‍ അതിക്രമിച്ച് കയറി യുവതിയെ…
Read More » -
India
സ്‌കൂട്ടിക്ക് വില 70,000 രൂപ: ഇഷ്ട നമ്പർ ലഭിക്കാൻ 160 ഇരട്ടി തുക, ലേലം വിളി നീണ്ടത് 1.12 കോടി രൂപവരെ
പെൺകുട്ടികളുടെ ഇഷ്ട വാഹനമാണ് സ്‌കൂട്ടി. ഓഫീസിലും കോളജിലും ഷോപ്പിംഗിനുമൊക്കെ പോകാൻ ഏറ്റവും സൗകര്യപ്രദമായ വാഹനം. സ്‌കൂട്ടി സ്വന്തമാക്കുക എന്നത് പല പെൺകുട്ടികളുടെയും സ്വപ്‌നമാണ്. ഇഷ്ട വാഹനത്തിന് നമുക്കിഷ്ടപ്പെട്ട നമ്പര്‍ കൂടി ലഭിക്കുകയാണെങ്കില്‍ അതിലും വലിയ സന്തോഷം മറ്റൊന്നുണ്ടാകില്ല. എന്നാല്‍ സ്‌കൂട്ടിക്ക് ഇഷ്ടനമ്പര്‍ ലഭിക്കാനായി 1.12 കോടി രൂപ മുടക്കേണ്ടി വരുന്ന അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. ഹിമാചല്‍ പ്രദേശ് രജിസ്ട്രേഷനിലുള്ള സ്‌കൂട്ടിക്ക് ഫാന്‍സി നമ്പരായ HP 99- 9999 ലഭിക്കുന്നതിനായി ലേലം വിളിച്ചത് 1.12 കോടി വരെയാണ്. സ്‌കൂട്ടിയുടെ വില 70,000 മുതല്‍ 1,80,000 വരെയാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി ആയിരം രൂപ അടച്ച് 26 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ഓണ്‍ലൈന്‍ മുഖാന്തരം ചെറിയ തുകയില്‍ വിളിച്ചുതുടങ്ങിയ ലേലം വിളി 1.12 കോടി രൂപവരെ ഉയര്‍ന്നു. എന്നാല്‍ ആരാണ് ഇത്രയധികം തുകമുടക്കി ലേലത്തില്‍ പങ്കെടുത്തതെന്ന് അറിയില്ല. അയാള്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ലേലം രണ്ടാമത്തെയാള്‍ക്ക് പോകും.…
Read More » -
Local
കണ്ണൂരിലെ കേളകത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം, ഒരാൾ ഗുരുതരാവസ്ഥയിൽ
കണ്ണൂരിലെ കേളകം ഇരട്ടത്തോട് പാലത്തില്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കേളകം പൊയ്യമല സ്വദേശി വല്ല്യാളക്കളത്തില്‍ വിന്‍സന്റ് (46), സഹോദര പുത്രന്‍ ജോയല്‍ (20) എന്നിവരാണ് മരിച്ചത്. കൊട്ടിയൂര്‍ സ്വദേശി അമലേഷിനെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ വെന്റിലേറ്ററിലാക്കിയത്. ചുങ്കക്കുന്ന് പളളി പെരുന്നാള്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിന്‍സന്റും ജോയലും സഞ്ചരിച്ചിരുന്ന വാഹനവും കേളകത്തു നിന്നും കൊട്ടിയൂരിലേക്ക് പോകുകയായിരുന്ന അമലേഷിന്റെ വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും പേരാവൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Movie
മമ്മൂട്ടി, കെ.മധു, എസ്.എൻ സ്വാമി ടീം അണിയിച്ചൊരുക്കിയ മലയാളത്തിലെ ജയിംസ് ബോണ്ട് ചിത്രം ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 35 വർഷം
സിനിമ ഓർമ്മ മലയാളത്തിലെ ജയിംസ് ബോണ്ട് സിനിമ, ഏറ്റവും കൂടുതൽ ഭാഗങ്ങളിറങ്ങിയ ചിത്രം എന്നീ ഖ്യാതികളാൽ പ്രശസ്‌തമായ സി.ബി.ഐ സീരീസിലെ ആദ്യ ചിത്രം, ‘ഒരു സിബിഐ ഡയറിക്കുറിപ്പി’ന് ഇന്ന് 35 വർഷം തികയുന്നു. 1988 ഫെബ്രുവരി 18നായിരുന്നു സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം മണി നിർമ്മിച്ച് കെ മധു സംവിധാനം ചെയ്‌ത ഈ ബ്ലോക്ക്ബസ്റ്റർ ചിത്രം റിലീസിനെത്തിയത്. രചന എസ് എൻ സ്വാമി. ഇതേ ടീമിന്റെ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന മെഗാ ഹിറ്റിന് ശേഷം സ്വാമി എഴുതിയ ‘സിബിഐ’, യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കിയായിരുന്നു. മമ്മൂട്ടിയുടെ സീനിയർ ആയി മഹാരാജാസിൽ പഠിച്ച രാധാവിനോദ് രാജു എന്ന മട്ടാഞ്ചേരിക്കാരൻ ഐപിഎസ് ഓഫീസറാണത്രേ ‘സിബിഐ ഡയറിക്കുറിപ്പി’ലെ സേതുരാമയ്യർക്ക് മാതൃക. 1983-89 കാലത്ത്, സിബിഐ ഓഫീസറായിരുന്ന അദ്ദേഹം അന്വേഷിച്ച പോളക്കുളം കേസാണ് സിനിമയുടെ പ്രചോദനം. സിനിമയിലെ സിബിഐ ഓഫീസർ അലി ഇമ്രാൻ എന്നൊരു കർക്കശക്കാരൻ മുസ്‌ലിം കഥാപാത്രമായി ആയിരുന്നു എസ് എൻ സ്വാമി വിഭാവനം ചെയ്‌തത്. മമ്മൂട്ടിയുടെ…
Read More » -
Crime
ബെല്‍റ്റുകൊണ്ട് പുറത്തടിച്ചു, ക്രൂരമര്‍ദ്ദനം; സി.പി.ഐ നേതാവിനെതിരേ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ
ആലപ്പുഴ: സി.പി.ഐ ജില്ലാ നേതാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി രംഗത്ത്. സ്ത്രീധനത്തിന്റെ പേരില്‍ സി.പി.ഐ കായംകുളം ചിറക്കടവം എല്‍.സി സെക്രട്ടറിയായ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ചിറക്കടവം സ്വദേശിനി ഇഹ്‌സാനയാണ് ഭര്‍ത്താവ് ഷമീര്‍ റോഷനും വീട്ടുകാര്‍ക്കുമെതിരേ കായംകുളം സ്റ്റേഷനില്‍ പരാതി നല്‍കിയത്. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇഹ്സാനയും ഷമീര്‍ റോഷനും തമ്മിലുള്ള വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഷമീര്‍ റോഷന്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസവും സ്ത്രീധനത്തിന്റെ പേരില്‍ വഴക്കുണ്ടായി, തുടര്‍ന്ന് ഭര്‍ത്താവ് തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇഹ്സാന പറയുന്നു. ഇസ്ഹാനയുടെ പുറത്ത് ബെല്‍റ്റുകൊണ്ട് അടിച്ച പാടുണ്ട്. ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നാണ് തന്നെ കഴിഞ്ഞദിവസം മര്‍ദ്ധിച്ചത് എന്ന് യുവതി മൊഴിയില്‍ പറയുന്നു. പരുക്കേറ്റ ഇഹ്‌സാന കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കായംകുളം പോലീസ് അറിയിച്ചു.
Read More » -
NEWS
കറാച്ചി പോലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുന്നു
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാനെ ഞെട്ടിച്ച് കറാച്ചിയിലെ ഭീകരാക്രമണം. കറാച്ചിയിലെ പോലീസ് ആസ്ഥാനത്താണ് തീവ്രവാദികളുടെ സംഘം ആക്രമണം നടത്തിയത്. പാകിസ്ഥാന്‍ സമയം വൈകിട്ട് ഏഴ് മണിയോടെ ഷെരിയാ ഫൈസല്‍ റോഡിലുള്ള കറാച്ചി പോലീസ് ആസ്ഥാനത്തേക്ക് ഇരച്ച് കയറിയ ഭീകരര്‍, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസിന്റെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ എത്തിയതെന്നാണ് വിവരം. പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തിയ പ്രത്യോക്രമണത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റിട്ടുണ്ട്. ആറ് തീവ്രവാദികളെങ്കിലും കെട്ടിട്ടത്തിനുള്ളില്‍ ഇപ്പോഴും ഉണ്ടെന്നാണ് കരുതുന്നത്. അഞ്ച് നില കെട്ടിട്ടം കറാച്ചി പോലീസും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും സൈനിക കമാന്‍ഡോകളും ചേര്‍ന്ന് വളഞ്ഞിരിക്കുകയാണ്. താഴത്തെ നാല് നിലകള്‍ ഒഴിപ്പിച്ചു കഴിഞ്ഞു. കെട്ടിട്ടത്തിന് അകത്ത് നിന്നും ഇപ്പോഴും സ്‌ഫോടന ശബ്ദങ്ങളും വെടിയൊച്ചകളും കേള്‍ക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തതായും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. പത്തു പേരടങ്ങിയ തീവ്രവാദി സംഘമാണ് കെട്ടിട്ടത്തിന് അകത്തേക്ക് പ്രവേശിച്ചതെന്നാണ് നിഗമനം.…
Read More »