KeralaNEWS

ഹെലികോപ്റ്റര്‍ യാത്രയും കരുതല്‍ തടങ്കലും ഫലിച്ചില്ല; പാലക്കാട്ട് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട് ജില്ലയിലെ ചാലിശേരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി ഇവിടെയെത്തിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനെ ചാലിശേരി പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.

Signature-ad

മറ്റു ചില നേതാക്കളെയും പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നതായി വിവരമുണ്ട്്. മാത്രമല്ല, റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കി ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പാലക്കാട്ട് എത്തിയത്. ഇതിനിടെയാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

 

 

Back to top button
error: