Month: February 2023
-
Business
മിതമായ നിരക്കിൽ ഫ്രഷ് മീൽസ് ലഭ്യമാക്കാൻ ‘സൊമാറ്റോ എവരിഡേ’; 89 രൂപയ്ക്ക് വീട്ടിലെ അതേ കൈപ്പുണ്യത്തോടെയുള്ള ഊണ്!
ജോലി, പഠനം തുടങ്ങിയ പല കാര്യങ്ങളുമായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവരുമ്പോൾ ഏറ്റവുമധികം മിസ് ചെയ്യുക വീട്ടിലുണ്ടാക്കുന്ന ഫുഡ് തന്നെയാണ്. ഇതിന് പരിഹാരവുമായി വീട്ടിലെ അതേ കൈപ്പുണ്യത്തോടെയുള്ള ഊണുമായി കസ്റ്റമേഴ്‌സിനു മുൻപിലെത്തുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ‘സൊമാറ്റോ എവരിഡേ’ എന്ന പേരിലാണ് ഊണ് ഡെലിവർ ചെയ്യുക. 89 രൂപയാണ് ഇതിന്റെ വില. ഉപഭോക്താക്കൾക്ക് ആരോഗ്യകരവും, രുചികരവുമായ ഭക്ഷണമെത്തിക്കുകയാണ് സൊമാറ്റോ, എവരി ഡേ മീൽസിലൂടെ ലക്ഷ്യമിടുന്നത്. അധികസമയം കാത്തിരുന്ന് മുഷിയാതെ, മിതമായ നിരക്കിൽ ഫ്രഷ് മീൽസ് ലഭ്യമാകുമെന്നും സൊമാറ്റോയുടെ വ്യക്തമാക്കുന്നു. രുചിയിലും, ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ ഭക്ഷണം നൽകാനായി, വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നവരുമായി സൊമാറ്റോ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും, മിതമായ നിരക്കിൽ ഫ്രഷ് ഫുഡ് കസ്റ്റമേഴ്‌സിന് മുൻപിലെത്തുമെന്നും കമ്പനി സിഇഒ ദീപിന്ദർ ഗോയൽ ഉറപ്പ് നൽകുന്നു. ഇനി വീട് മിസ് ചെയ്യില്ലെന്നും, മനം മടുപ്പിക്കാതെ, വീട്ടിലുണ്ടാക്കുന്ന അതേരുചിയിലുള്ള ഫുഡ് നിങ്ങൾക്ക് മുൻപിലെത്തുമെന്നും ദീപിന്ദർ ഗോയൽ കൂട്ടിച്ചേർക്കുന്നു. ആദ്യഘട്ടത്തിൽ ഗുഡ്ഗാവിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ്…
Read More » -
Local
ട്രെയിന്‍ തട്ടി 10-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു, അപകടം നിര്‍ത്തിയിട്ട ഗുഡ്‌സ് വണ്ടിക്കിടയില്‍ കൂടി പാളം മുറിച്ചു കടക്കുന്നതിനിടെ
കാഞ്ഞങ്ങാട്: 10-ാം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയും കൊവ്വല്‍ കടിക്കാലിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശിനിയുമായ പവിത്ര (15) ആണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് താമസ സ്ഥലത്തേക്ക് വരുന്നതിനിടെ കാഞ്ഞങ്ങാട് റെയില്‍ സ്റ്റേഷനില്‍ വെച്ച് ബുധനാഴ്ച വൈകീട്ട് 5 മണിയോടെയാണ് ദാരുണ അപകടം നടന്നത്. നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിനുകള്‍ക്കിടയില്‍ കൂടി റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ എക്സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ നിര്‍ത്താന്‍ ഒരുങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Read More » -
Kerala
സർക്കാരിൻറെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നൽകാൻ പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണം: കെ. സുധാകരൻ
തിരുവനന്തപുരം: സർക്കാരിൻറെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നൽകാൻ പൊലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി. കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. ജനത്തെ മറന്ന് ഭരണം നടത്തിയാൽ പ്രതിഷേധം ഉണ്ടാകുക തന്നെ ചെയ്യും. അതിനെ ഭയന്ന് പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലക്കടിച്ചോ അപായപ്പെടുത്താനുള്ള നിർദ്ദേശം മുഖ്യമന്ത്രി നൽകിയിട്ടുണ്ടോയെന്ന് ഡിജിപി വ്യക്തമാക്കണം. കേരളത്തിൻറെ തെരുവോരങ്ങളിൽ അപകടം വിതയ്ക്കും വിധമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ചീറിപ്പായുന്നത്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവർത്തികൾക്കെല്ലാം കാവലാളാകുന്ന പൊലീസ്, രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് കാട്ടുന്നത്. റോഡരികിൽ പ്രതിഷേധിക്കാൻ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ നേർക്ക് അമിത വേഗത്തിൽ വാഹനം ഓടിച്ച് കയറ്റിയും ലാത്തികൊണ്ട് തലയ്ക്കടിച്ചും കൊല്ലാൻ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമെയാണ് അന്യായമായുള്ള കരുതൽ തടങ്കലുകൾ. നിയമപാലകർ ഭരണകോമരങ്ങൾക്ക് വേണ്ടി നിയമം ലംഘിച്ച് കിരാത നടപടികൾ തുടരുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഞങ്ങളും നിർബന്ധിതരാകുമെന്നും സുധാകരൻ പറഞ്ഞു. സമാധാനമായി പ്രതിഷേധിക്കുന്ന ഞങ്ങളുടെ കുട്ടികൾക്ക്…
Read More » -
Crime
ദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്ക് വന്ന് 5 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ കവർന്നു; കമിതാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്ക് നിന്ന കമിതാക്കളെ മോഷണ കുറ്റത്തിന് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തി, തോട്ടപ്പിള്ളി വീട്ടിലെ ജോലിക്കു നിന്നിരുന്ന കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജാ ബിനോയ് (43) എന്നിവരാണ് പിടിയിലായത്. സ്വർണമാല, ഗ്യാസ് കുറ്റികൾ, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയർ, മൂന്ന് ലാപ്പ് ടോപ്പ് , ഓടിന്റെയും മറ്റും പാത്രങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ തുടങ്ങി 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയത്. പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കുന്ന ഭർതൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് പത്രപരസ്യം കൊടുത്തിരുന്നു. പത്രപരസ്യം കണ്ട് വിവാഹിതരും കുട്ടികളും കുടുംബവുമുള്ള ജിനോയും സുജയും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2021 നവംബർ മാസം മുതൽ ഷിജി ജിനേഷിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ ഭർത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടിൽ…
Read More » -
Kerala
എ. ഗീത സംസ്ഥാനത്തെ മികച്ച കലക്ടർ, ആർ. ശ്രീലക്ഷ്മി മികച്ച സബ് കലക്ടർ; തൃശൂർ മികച്ച താലൂക്ക്
കേരളത്തിലെ ഏറ്റവും മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടർ എ. ഗീതയെ റവന്യു വകുപ്പ് തെരഞ്ഞെടുത്തു. മാനന്തവാടി സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയാണ് മികച്ച സബ് കലക്ടർ. പാലക്കാട്ടെ ഡി. അമൃതവള്ളിയാണ് മികച്ച റവന്യു ഡിവിഷനൽ ഓഫിസർ. ഡെപ്യൂട്ടി കലക്ടർ ജനറൽ വിഭാഗത്തിൽ ആലപ്പുഴയിലെ സന്തോഷ് കുമാർ പുരസ്കാരത്തിന് അർഹനായി. ലാൻഡ് റവന്യു വിഭാഗത്തിൽ പാലക്കാട് നിന്നുള്ള ബാലസുബ്രമണിയാണ് മികച്ച ഡെപ്യൂട്ടി കലക്ടർ. റവന്യു റിക്കവറിയിൽ മലപ്പുറത്ത് നിന്നുള്ള ഡെപ്യൂട്ടി കലക്ടർ ഡോ. എം.സി റെജിൽ, ലാൻഡ് അക്വിസിഷൻ കാസർകോട് നിന്നുള്ള ശശിധരൻപിള്ള, ദേശീയപാത ലാൻഡ് അക്വിസിഷൻ മലപ്പുറത്ത് നിന്നുള്ള ഡോ. ജെ.ഒ അർജുൻ എന്നിവരും പുരസ്കാരത്തിന് അർഹരായി. തൃശൂർ മികച്ച താലൂക്ക് സംസ്ഥാന റവന്യു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച താലൂക്ക് ഓഫീസായി തൃശൂർ താലൂക്ക് ഓഫീസിനെ തെരഞ്ഞെടുത്തു. പുരസ്‌കാരത്തിനായി നിദേശിച്ച മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നതിനൊപ്പം കൂടുതൽ പ്രവർത്തനങ്ങളും കാഴ്ചവെച്ചാണ് തൃശൂർ താലൂക്ക് ഓഫീസ് പുരസ്‌കാരം നേടിയത്. 2022 ജനുവരി മുതൽ ഡിസംബർ…
Read More » -
Kerala
‘സമൂഹത്തിൽ വിദ്വേഷം പടർത്താൻ ശ്രമം’; അവിശ്വാസികൾക്കെതിരായ പരാമർശത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസിന് പരാതി
ആലുവ: അവിശ്വാസികൾക്കെതിരായ പരാമര്‍ശത്തിൽ നടൻ സുരേഷ് ഗോപിക്കെതിരെ പൊലീസിന് പരാതി. ജനവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തിയതിന് കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. അവിശ്വാസികൾക്കെതിരായ കലാപത്തിനാണ് സുരേഷ് ഗോപി ആഹ്വാനം ചെയ്തതെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് നടനെതിരെ ആലുവ പോലീസിൽ പരാതി നൽകിയത്. ആലുവ ശിവരാത്രിയുമായി ബന്ധപ്പെട്ട ചടങ്ങിൽ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ വിമര്‍ശനമുണ്ടായിരുന്നു. എന്നാൽ തന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചിരുന്നു.
Read More » -
NEWS
ബിജു കുര്യന് മുമ്പേ തീര്‍ത്ഥാടക സംഘത്തിലെ 6 പേരും ഇസ്രയേലിൽ മുങ്ങി, പിന്നിൽ ഗൂഢസംഘം എന്ന സംശയവുമായി ഫാ. ജോർജ് ജോഷ്വയുടെ പരാതി ഡി.ജി.പിക്ക്
തിരുവനന്തപുരത്ത് നിന്ന് ഇസ്രയേലിലേയ്ക്ക് പോയ 26 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘത്തിലെ ആറുപേർ മുങ്ങി എന്ന പരാതിയുമായി നാലാഞ്ചിറയിലുള്ള ഫാ. ജോർജ് ജോഷ്വ. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. ഫെബ്രുവരി 8 നാണ് തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴി ഈ സംഘം കേരളത്തില്‍ നിന്ന് പുറപ്പെട്ടത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കാണ് പുറപ്പെട്ടത്. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചു. 26 അംഗ സംഘത്തിലെ രാജു തോമസ്, ഷൈനി രാജു, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രയേലിൽവച്ച് അപ്രത്യക്ഷരായി. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറുപേരും മുങ്ങിയത്. ഈ സംഭവത്തിനു പിന്നിൽ വൻ ഗൂഢസംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയത്. പാസ്പോർട്ടും വസ്ത്രങ്ങളും പോലും എടുക്കാതെയാണ് ആറു പേരും പോയത്. അക്കൂട്ടത്തിൽ 69 വയസ്സുള്ള അമ്മമാർ പോലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘ഞാൻ 2006 മുതൽ വിശുദ്ധ…
Read More » -
Crime
വിവാഹസല്‍ക്കാര രാത്രിയില്‍ ഒരുങ്ങുന്നതിനിടെ നവവധുവിനെ കൊന്ന് വരന്‍ ജീവനൊടുക്കി
റായ്പുര്‍: വിവാഹ വിരുന്നിന് മുന്‍പ് നവവരനെയും വധുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പുരിലാണു സംഭവം. യുവതിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണു പോലീസ് സംശയിക്കുന്നത്. ബ്രിജ്നഗര്‍ സ്വദേശി അസ്ലം (24), കഖഷ ബാനു (22) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ചൊവ്വാഴ്ച രാത്രിയാണു വിവാഹ സല്‍ക്കാരം തീരുമാനിച്ചിരുന്നത്. വിരുന്നു സല്‍ക്കാരത്തിനു തൊട്ടുമുന്‍പാണു സംഭവമെന്നു പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കുത്തുകയായിരുന്നു എന്നാണു പോലീസ് സംശയിക്കുന്നത്. തുടര്‍ന്ന് ഇയാളും ജീവനൊടുക്കി. മുറിയില്‍ ഒരുങ്ങുന്നതിനിടെയാണ് അസ്ലവും ബാനുവും തമ്മില്‍ വഴക്കുണ്ടായത്. യുവതിയുടെ കരച്ചില്‍ കേട്ട് വരന്റെ അമ്മ ഓടിയെത്തി. പക്ഷേ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കുറെനേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോള്‍ വീട്ടുകാര്‍ ജനല്‍ ബലമായി തുറന്നു നോക്കി. നിലത്തു തളം കെട്ടിയ രക്തത്തില്‍ ഇരുവരും അബോധാവസ്ഥയില്‍ കിടക്കുന്നതാണു കണ്ടത്. വിവരമറിഞ്ഞ് എത്തിയ പോലീസ് വാതില്‍ തകര്‍ത്ത് അകത്തുകടന്നെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.…
Read More » -
Kerala
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; പിഴവ് അറിഞ്ഞത് രോഗി പറഞ്ഞപ്പോള്‍
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ അറുപതുവയസുകാരിക്ക് കാലുമാറി ശസ്ത്രക്രിയ നടത്തി. ഇടതുകാലിന് പകരം വലതുകാലിനാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്. കക്കോടി സ്വദേശിനി സജ്ന(60)യാണ് അനാസ്ഥയ്ക്ക് ഇരയായത്. ഇന്നലെ നടന്ന ശസ്ത്രക്രിയയുടെ പിഴവ് ഡോക്ടര്‍ അറിയുന്നത് ശസ്ത്രക്രിയക്ക് ശേഷം രോഗി പറഞ്ഞതോടെയാണ്. ആശുപത്രിയിലെ ഓര്‍ത്തോ മേധാവി ബഹിര്‍ഷാനാണ് ശസ്ത്രക്രിയ നടത്തിയത്. ”അനസ്തേഷ്യയുടെ എഫക്റ്റ് കഴിഞ്ഞ ശേഷം അമ്മയ്ക്ക് വലത്തേ കാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. എന്തുകൊണ്ടാണ് ഇതെന്ന് അമ്മ നഴ്സിനോട് ചോദിച്ചു. പതിയെ എഴുന്നേറ്റ് നോക്കുമ്പോഴാണ് വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായയതെന്ന്” – മകള്‍ പറഞ്ഞു. ഇക്കാര്യം ഡോക്ടറോട് ചോദിച്ചെങ്കിലും, വലതുകാലിന് ബ്ലോക്ക് ഉണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്ടര്‍ പറഞ്ഞതെന്ന് മകള്‍ പറയുന്നു. വീടിന്റെ വാതില്‍ അടഞ്ഞ് കാലിന്റ ഉപ്പൂറ്റി ഭാഗത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് ഈ ഡോക്ടറിനെ കാണിച്ചത്. സജ്ന കഴിഞ്ഞ ഒരുവര്‍ഷമായി ഡോക്ടറുടെ ചികിത്സയിലായിരുന്നു. സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ഇത് സംബന്ധിച്ച് വിശദീകരണം…
Read More » -
Crime
പട്ടാപ്പകല്‍ യുവതിയെ കയറിപ്പിടിച്ചു, നാട്ടുകാരെ കല്ലെറിഞ്ഞു; റെയില്‍വേസ്റ്റേഷനിലേക്ക് ഓടിക്കയറിയ പ്രതി പിടിയില്‍
കൊച്ചി: ആലുവ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചാണ് 19-കാരിയെ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് പട്ടാപ്പകല്‍ 19-കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയെ കടന്നുപിടിച്ചത് കണ്ട് നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ക്ക് നേരേ കല്ലെറിഞ്ഞശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് നേരേ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്. എന്നാല്‍, സ്റ്റേഷനില്‍വെച്ച് റെയില്‍വേ പോലീസ് ഇയാളെ കൈയോടെ പിടികൂടി. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. മയക്കുമരുന്ന് ലഹരിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു.
Read More »