Month: February 2023
-
Kerala
ജനോപകാര പദ്ധതികൾക്ക് തുരങ്കം വയ്‌ക്കാൻ ശ്രമിച്ചാൽ സർക്കാർ വഴങ്ങില്ല, സംരംഭകരുടെ എണ്ണം ഇനിയും വര്‍ധിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം. ജനവിരുദ്ധ നിലപാടെടുത്ത് ജനോപകാര പദ്ധതികൾക്ക് തുരങ്കംവയ്‌ക്കാൻ ശ്രമിച്ചാൽ അതിനുമുന്നിൽ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ആഗ്രഹിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കുമ്പോൾ ചില പ്രത്യേക മാനസികാവസ്ഥയുള്ളവർക്ക് പൊരുത്തപ്പെടാനാകുന്നില്ല. അവർ ആഗ്രഹിക്കുന്നത് ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടക്കരുതെന്നാണ്. അരലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണോദ്‌ഘാടനവും 100 ശതമാനം റേഷൻ ഉപഭോക്താക്കളെയും ആധാർകാർഡുമായി ബന്ധിപ്പിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധ ശക്തികളുടെ ജൽപ്പനംകണ്ട് നയസമീപനങ്ങളിൽ മാറ്റം വരുത്തുകയല്ല, കൂടുതൽ ജനോപകാര നടപടികളുമായി മുന്നോട്ടുപോകുകയാണ് കഴിഞ്ഞ സർക്കാരും ചെയ്‌തത്. അതു മറച്ചുവയ്‌ക്കാനും മറ്റൊരു ചിത്രം സൃഷ്ടിക്കാനും അന്നും വലിയ തോതിൽ ശ്രമം നടന്നു. എന്നാൽ, നേരനുഭവമുള്ള ജനങ്ങൾക്കു മുന്നിൽ അത് ചെലവായില്ല. സർക്കാർ നിലപാടിനെ ജനം അംഗീകരിച്ചതിനാലാണ് ചരിത്രത്തിലാദ്യമായി എൽഡിഎഫ് തുടർഭരണമുണ്ടായത്. എന്തെല്ലാം തടസ്സമുണ്ടായാലും ജനക്ഷേമ വികസന നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. എന്നാൽ, നാടിന്റെ വികസനത്തിന് എതിരായ ശക്തികൾക്ക് ഇത് വല്ലാത്ത രോഷമുണ്ടാക്കുന്നുണ്ട്. ഇതൊന്നും…
Read More » -
LIFE
സുബിയുടെ പ്രതിശ്രുത വരൻ 7 പവന്റെ താലിമാല വരെ റെഡിയാക്കി കാത്തിരുന്നു…. പക്ഷേ മരണം രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നുവന്നു; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി മടങ്ങി
കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ പെട്ടെന്നുണ്ടായ വേർപാട് ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് കലാലോകം. രോഗവിവരത്തെ കുറിച്ച് സുബിയുടെ ചുരുക്കം ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. വിവാഹമെന്ന വലിയ ആഘോഷം ജീവിതത്തിലെത്തുന്നത്, താരം കാത്തിരിക്കുമ്പോഴാണ് മരണം രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നുവന്നത്. മുൻപ് ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ഭാവി വരനെപറ്റിയും വിവാഹത്തെ പറ്റിയും സുബി വെളിപ്പെടുത്തിയത്.. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഏഴ് പവൻറെ താലിമാലയ്ക്കു വരെ ഓർഡർ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്’ എന്നായിരുന്നു സുബി പറഞ്ഞത്. കലാഭവന്റെ പോഗ്രാംസ് ചെയ്യുന്ന രാഹുൽ എന്നയാളാണ് സുബിയെ വിവാഹം കഴിക്കാൻ ഇരുന്നത്. ഒരു കാനഡ പ്രോഗ്രാമിനിടെയാണ് ഇരുവരും…
Read More » -
LIFE
‘ഇരുപതുവര്‍ഷമായുള്ള ബന്ധം’, സുബി സുരേഷിനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാളത്തിന്റെ കലാലോകം.41 വയസ് ആയിരുന്നു സുബിക്ക്. കരൾ രോഗത്തെ തുടർന്നായിരുന്നു മരണം. സുബി സുരേഷിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു താരങ്ങൾ പലരും പ്രതികരിച്ചത്. അവരെയൊക്കെ കണ്ടിട്ടാണ് അഭിനയിക്കണം എന്ന ആഗ്രഹം നമുക്ക് വരുന്നതും നമ്മൾ കോമഡി ചെയ്യുന്നത് എന്ന് നടി ലക്ഷ്‍മി പ്രിയ പറഞ്ഞു. സിനിമാല പോലുള്ള പ്രോഗ്രാമുകളിൽ ആരാധനയോടെ കണ്ട ആൾക്കാരാണ്. പത്തിരുപതുകൊല്ലമായി ഞാനൊക്കെ ഇൻഡസ്‍ട്രിയിൽ വന്നിട്ട്. അന്നുതൊട്ടേയുള്ള ബന്ധമാണ്. ഇങ്ങനെ ഇത്രയും വലിയ അസുഖം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു. ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നുവർക്കൊക്കെ ഇതുപോലുള്ള ഒരുപാട് പ്രശ്‍നങ്ങൾ കാണും. ഒരു വർഷം മുമ്പ് ഒരു പ്രോഗ്രാമിലാണ് അവസാനമായി കാണുന്നത്. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ലക്ഷ്‍മി പ്രിയയുടെ പ്രതികരണം. സ്‍കൂൾ പഠനകാലത്ത് സുബി സുരേഷ് ബ്രേക്ക് ഡാൻസ് പഠിച്ചിരുന്നു. അതിലൂടെയാണ് സുബി കലാരംഗത്ത് എത്തുന്നത്. മിമിക്സ് രംഗത്തെ സജീവ സാന്നിദ്ധ്യമായി കലാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു…
Read More » -
Crime
കോൺഗ്രസ് പ്രാദേശിക നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ 57കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
തൃശൂർ: തൃശൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് പോക്സോ അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ് ഉണ്ണികൃഷ്ണൻ. തൃശൂർ കൂറ്റുർ പാടത്തിന് സമീപമാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്കൂൾ കൗൺസിലറോടാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. വിയ്യൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
Health
അമിതവണ്ണം ക്യാൻസർ സാധ്യത കൂട്ടുമോ ?
ലോകത്താകമാനം ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നൊരു കാലമാണിത്. മിക്കവാറും ക്യാൻസർ കേസുകൾ കൂടാൻ കാരണമാകുന്നത്, മോശം ജീവിതരീതികൾ തന്നെയാണെന്ന് ആരോഗ്യവിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ജീവിതരീതികൾ അല്ലാത്ത കാരണങ്ങളും ഉണ്ടാകാം. എന്നാൽ കേസുകളിൽ കാര്യമായ വർധനവുണ്ടാകുന്നത് ജീവിതരീതികൾ അനാരോഗ്യകരമാകുന്നതിനാലാണെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും ഭക്ഷണരീതികൾ, വ്യായമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ വിഷയങ്ങളും അതുപോലെ തന്നെ അമിതവണ്ണവുമാണ് ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതിൽ അമിതവണ്ണം എല്ലാപ്പോഴും ക്യാൻസർ സാധ്യത കൂട്ടുകയില്ല. അങ്ങനെ ആശങ്കപ്പെടേണ്ടതുമില്ല. എന്നാൽ ഒരു വിഭാഗം കേസുകളിൽ അമിതവണ്ണം വില്ലനായി വരാറുമുണ്ട്. ഇത്തരത്തിൽ അമിതവണ്ണം എങ്ങനെയെല്ലാമാണ് ക്യാൻസറിലേക്ക് നയിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്ര. മൂന്ന് രീതികളാണ് കാര്യമായും ഇവർ വിശദീകരിക്കുന്നത്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുമ്പോൾ അത് ഇൻസുലിൻ ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതുമൂലം കോശങ്ങൾക്ക് ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസിനെ ആകിരണം ചെയ്യാൻ സാധിക്കാതിരിക്കുകയും കോശങ്ങൾ പെട്ടെന്ന് പെട്ടെന്ന് വിഘടിക്കുകയും ചെയ്യുന്നു. ഇതാണ് ക്യാൻസർ…
Read More » -
Kerala
കോട്ടയം കലക്ടര്‍ ഡോ. പികെ ജയശ്രീക്കും മുന്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് ഇ പത്മാവതിക്കും അവാര്‍ഡ്, സമം സാംസ്‌കാരികോത്സവത്തിന് നാളെ തുടക്കം
കാസര്‍കോട്: സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം എന്ന സന്ദേശവുമായി സാംസ്‌കാരിക വകുപ്പും ഭാഷ ഇന്‍സ്റ്റിറ്റിയൂടും ജില്ലാ പഞ്ചായതും സംയുക്തമായി സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് വ്യാഴാഴ്ച മുന്നാട്ട് തുടക്കമാകുമെന്ന് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി ബേബി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്നാട് പീപിള്‍സ് കോളജ് അങ്കണത്തില്‍ ഇഎംഎസ് അക്ഷര ഗ്രാമത്തിലാണ് സാംസ്‌കാരികോത്സവം നടക്കുന്നത്. 26 വരെ രണ്ട് വേദികളിലായി മൂന്നുദിവസം ദൃശ്യവിസ്മയമൊരുക്കും. ഗസല്‍, നാടകം, ചിത്രകാര സംഗമം, ഏകപാത്ര നാടകം, പാട്ടും ചൂട്ടും നാടന്‍ കലാ സംഗമം, ഗാനമേള, മെഗാഷോ എന്നിവ അരങ്ങേറും. വ്യാഴം രാവിലെ 10ന് ചിത്രമെഴുത്തും ചിത്ര പ്രതിഭാ സംഗമവും നടക്കും. ഡോ. പി എസ് പുണിഞ്ചായത്തായ ഉദ്ഘാടനം ചെയ്യും. വെള്ളി രാവിലെ 10ന് സമത്വവും ലിംഗ പദവിയും എന്ന വിഷയത്തില്‍ സെമിനാര്‍ ഡോ. സുജ സൂസന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. അഞ്ചിന് അഡ്വ. സി എച് കുഞ്ഞമ്പു…
Read More » -
Business
ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ട് അപ്രതീക്ഷിതമായി ക്യാൻസൽ ചെയ്യേണ്ടി വന്നാലോ ? ഇനി പൈസ നഷ്ടമാകില്ല, പുതിയ സേവനവുമായി പേടിഎം
ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ട് അപ്രതീക്ഷിതമായ സംഭവങ്ങൾ കാരണം അവ ക്യാൻസൽ ചെയ്യണ്ട സാഹചര്യങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകാം. ഇങ്ങനെയുള്ള അവസരങ്ങളിൽ പലപ്പോഴും ടിക്കറ്റ് തുകയുടെ വലിയൊരു ഭാഗം റീഫണ്ട് ആകില്ല. ഇത് ക്യാന്സലേഷൻ ചാർജായി നഷ്ടപ്പെടും. ഇത്തരത്തിൽ ഉപയോക്താക്കൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ പേടിഎം. വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേയ്‌മെന്റ് സേവനമായ പേടിഎം, എയർലൈനുകളോ ബസ് ഓപ്പറേറ്റർമാരോ ഈടാക്കുന്ന റദ്ദാക്കൽ നിരക്കുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ചു. “ക്യാൻസൽ പ്രൊട്ടക്റ്റ്” എന്ന പേരിൽ അറിയപ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്രകാരം ഉപഭോക്താക്കൾക്ക് ഫ്ലൈറ്റ് ടിക്കറ്റിന് 149 രൂപയ്ക്കും ബസ് ടിക്കറ്റുകൾക്ക് 25 രൂപയ്ക്കും റദ്ദാക്കൽ നിരക്കുകളിൽ നിന്ന് രക്ഷ നേടാം. സബ്‌സ്‌ക്രിപ്‌ഷൻ പ്രകാരം, വിമാനങ്ങൾ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് ക്യാൻസൽ ചെയ്യണം. അതുപോലെ ബസ് പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപും ടിക്കറ്റ്…
Read More » -
Kerala
വിഐപി സുരക്ഷയ്ക്കായി ഇന്റലിജൻസ് എഡിജിപിയുടെ കീഴിൽ പ്രത്യേക തസ്തിക; ഐപിഎസ് ഉദ്യോഗസ്ഥന് ചുമതല
തിരുവനന്തപുരം : സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക രൂപീകരിച്ചു. ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണ് വിഐപി സുരക്ഷ ചമതല നൽകിയത്. ആംഡ് പൊലീസ് ബറ്റാലിയൻ എസ് പിയായ ജയ് ദേവിനെ വിഐപി സെക്യൂരിറ്റി ചുമതലയുള്ള എസ്പിയായി നിയമിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് വിഐപി സുരക്ഷ ഏകോപിപ്പിക്കാനായി പ്രത്യേക തസ്തിക സൃഷ്ടിച്ചത്. ഇന്റലിജൻസ് എഡിജിപിയുടെ കീഴിലാണ് പുതിയ തസ്തിക. സപ്ലൈക്കോ എംഡിയായിരുന്ന സഞ്ചീബ് കുമാർ പട്ജോഷിയെ കോസ്റ്റൽ സുരക്ഷയ്ക്കുള്ള എഡിജിപിയായും നിയമിച്ചു.
Read More » -
Crime
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വൻതട്ടിപ്പ്; സമ്പന്നരായ വിദേശമലയാളികൾക്ക് വരെ ദുരിതാശ്വാസ നിധിയിൽനിന്ന് പണമനുവദിച്ചു!
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വൻതട്ടിപ്പ്. സമ്പന്നരായ വിദേശമലയാളികൾക്ക് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമനുവദിച്ചു. വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ അനുവദിച്ചാണ് തട്ടിപ്പെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. ഏറ്റവും പാവപ്പെട്ടവർക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകുന്നത്. കുറ്റമറ്റ രീതിയിൽ അർഹതപ്പെട്ടവർക്ക് മാത്രമാണ് സഹായം അനുവദിക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം. പക്ഷേ ഓപ്പറേഷൻ സിഎംഡിആര്എഫിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പാണ്. എറണാകുളം ജില്ലയിൽ സമ്പന്നരായ 2 വിദേശ മലയാളികൾക്ക് CMDRF ൽ നിന്ന് സഹായം കിട്ടി. എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാൾക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഭാര്യ അമേരിക്കയിൽ നഴ്സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവർക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് കുത്തഴിഞ്ഞ തട്ടിപ്പ്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്‍റ് നൽകിയ 16 അപേക്ഷകളിലും സഹായം നൽകി. കരൾ രോഗിക്ക് ചികിത്സ സഹായം നൽകിയത് ഹൃദ്രോഗിയാണെന്ന സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ. പുനലൂർ താലൂക്കിലെ ഒരു ഡോക്ടർ…
Read More » -
Kerala
അങ്കണവാടി ജീവനക്കാരി അവസരോചിതമായ ഇടപെട്ടു; നെടുങ്കണ്ടത്ത് കാട്ടുതീ പടർന്ന് അടുത്തെത്തിയെങ്കിലും വൻദുരന്തം ഒഴിവായി
നെടുങ്കണ്ടം: കാട്ടുതീ പടര്‍ന്ന് അടുത്തെത്തിയെങ്കിലും അങ്കണവാടി ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. നെടുങ്കണ്ടത്തെ കല്‍കൂന്തലിലെ അങ്കണവാടിയില്‍ നിന്നും കുട്ടികളെ മാറ്റിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അംഗനവാടി ടീച്ചറും, ഹെല്‍പ്പറും അവസരോചിതമായി ഇടപെടുകയായിരുന്നു. ഇന്നലെ ആറ് കുട്ടികള്‍ മാത്രമാണ് അങ്കണവാടിയില്‍ എത്തിയത്. ഇവരെല്ലാംതന്നെ അങ്കണവാടിയ്ക്ക് സമീപത്തെ വീടുകളിലെ കുട്ടികളാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് 1.30 ഓടെ കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ആഹാരം നല്‍കി ഇവരെ ഉറക്കി കെടുത്തിയിരിക്കുകയായിരുന്നു. കാറ്റിന്റെ ശല്യം ഒഴിവാക്കുവാന്‍ കതക് അടച്ചിരുന്നു. അങ്കണവാടിയുടെ പുറത്ത് പൊട്ടിത്തെറിക്കുന്ന ശബ്ദവും പച്ചിലകള്‍ കത്തുന്ന മണവും ഉണ്ടായതോടെ അങ്കണവാടി ടീച്ചര്‍ ഹുസൈനാ ബീവിയും ഹെല്‍പ്പര്‍ നിഷയും പെട്ടെന്ന് പുറത്തിറങ്ങി നോക്കി. അപ്പോഴേയ്ക്കും തീ അങ്കണവാടിയ്ക്ക് വളരെ അടുത്തെത്തിയിരുന്നു. ഉടന്‍തന്നെ കുട്ടികളെ വിളിച്ചുണര്‍ത്തി അങ്കണവാടിയ്ക്ക് പുറത്ത് എത്തിക്കുകയും രക്ഷകര്‍ത്താക്കളെ വിളിച്ച് വരുത്തി കുട്ടികളെ അവരോടൊപ്പം വിടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍, നെടുങ്കണ്ടം അഗ്നിശമന സേന, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ നേത്യത്വത്തില്‍ തീ അണക്കുകയായിരുന്നു. കല്‍കൂന്തല്‍ കീഴാഞ്ജലി…
Read More »