KeralaNEWS

ച്യൂയിങ്ഗം ചവച്ചതിന് വിദ്യാർത്ഥികളെ അധ്യാപകൻ മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസും

കോഴിക്കോട്: ച്യൂയിങ്ഗം ചവച്ചതിന് വിദ്യാർത്ഥികളെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. കോഴിക്കോട് വളയം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഇതിനു പിന്നാലെ മൂന്നു വിദ്യാർത്ഥികൾ ചികിത്സ തേടി.
അകാരണമായി അധ്യാപകൻ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വായിലിട്ടു ചവച്ചത് എന്താണെന്ന് പറയാൻ പോലും അ‌ധ്യാപകൻ സമ്മതിച്ചില്ലെന്നും മർദനമേറ്റ കുട്ടികൾ പറഞ്ഞു. കയ്യിലും പുറത്തും അടിക്കുകയും കൈ പിടിച്ചു തിരിച്ചന്നെും വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ സ്കൂൾ അ‌ധികൃതർ തയാറായില്ല. മർദനം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. തീർത്തും ഉദാസീന സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് രക്ഷകർത്താക്കളും വിദ്യാർഥികളും കുറ്റപ്പെടുത്തി.
പൊലീസിൽ പരാതിപ്പെട്ടപ്പോൾ, മോശമായാണ് പൊലീസ് പെരുമാറിയതെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തി. എന്നാൽ സ്‌കൂളിൽ കുട്ടികളും അധ്യാപകരും തമ്മിലുണ്ടായ പ്രശ്‌നം, അവർ രമ്യമായി പരിഹരിക്കട്ടെ എന്നു കരുതിയാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: