Month: February 2023
-
Kerala
നടക്കാവ് സി.ഐയുടെ കൈവെട്ടുമെന്ന് യുവമോർച്ച; വധഭീഷണി മുഴക്കി ബി.ജെ.പി. നേതാവ്; പോലീസുകാരനെ വളഞ്ഞിട്ട് മർദിച്ച് യൂത്ത് കോൺഗ്രസ്, സംസ്ഥാനത്ത് പ്രതിഷേധം പോലീസിനെതിരേയും
കോഴിക്കോട്/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായി പ്രതിപക്ഷം നടത്തുന്ന സമരം പോലീസിനെതിരേയും തിരിയുന്നു. പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി യുവമോർച്ച-ബിജെപി നേതാക്കൾ രംഗത്തെത്തി. യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സിഐക്കെതിരെയാണ് യുവമോർച്ച വധഭീഷണി മുഴക്കിയത്. നടക്കാവ് സിഐ ജിജീഷ് യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെയെന്ന് ബിജെപി ജില്ലാ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ റിനീഷ് ഭീഷണി മുഴക്കി. ജയിൽവാസം അനുഭവിക്കുന്ന ബിജെപിക്കാർ മാങ്ങാ പറിച്ചിട്ടല്ല ജയിലിൽ പോയതെന്നും റിനീഷ് പറഞ്ഞു. സിഐ ജിജീഷിന്റെ കൈ വെട്ടിമാറ്റണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മോഹനനും ഭീഷണി മുഴക്കി. മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധ സമരത്തിൽ കഴിഞ്ഞദിവസം യുവമോർച്ച പ്രവർത്തകനെ പൊലീസ് മരദ്ദിച്ചതായാണ് ആരോപണം. ഇന്ന് യുവമോർച്ചയുടെ കമ്മീഷണർ ഓഫീസ് മാർച്ചിനിടയിലാണ് നേതാക്കളുടെ കൊലവിളി പ്രസംഗം. മാർച്ചിൽ സംഘർഷവുമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം, കളമശ്ശേരിയിൽ ഷാഫി പറമ്പിൽ അടക്കമുള്ളവർക്കെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു ക്ലിഫ് ഹൗസിലേക്ക് കറുപ്പ് വസ്ത്രമണിഞ്ഞ്…
Read More » -
India
മകളെ തട്ടിക്കൊണ്ടു പോയെന്ന് അമ്മായിയമ്മയുടെ പരാതി; ഭര്‍ത്താവിന്റെ അനിയത്തിയെ യുവതി വിവാഹം ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം
പറ്റ്‌ന: രണ്ടുകുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിന്റെ അനിയത്തിയെ വിവാഹം ചെയ്ത സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മകളെ തട്ടിക്കൊണ്ടുപോയെന്ന അമ്മായിയമ്മയുടെ പരാതിയിലാണ് പൊലീസിന്റെ അന്വേഷണം. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലെ റോസെരയിലാണ് വിചിത്രമായ സംഭവം. 32കാരിയായ ശുക്ലാദേവിയാണ് ഭര്‍ത്താവിന്റെ സഹോദരിയായ പതിനെട്ടുകാരി സോണി ദേവിയെ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. 10 വര്‍ഷം മുമ്പായിരുന്നു പ്രമോദ് ദാസ് ശുക്ലാ ദേവിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്. ആറ് മാസം മുന്‍പ് ശുക്ലാ ദേവി ഭര്‍ത്താവിന്റെ സഹോദരിയെ വിവാഹം കഴിച്ച് ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ വിവാഹം ആചാരങ്ങളെ വെല്ലുവിളിക്കുന്നതാണെന്നാണ് കുടുംബാംഗളുടെ ആക്ഷേപം. തങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണ് ശുക്ല ദേവി പറയുന്നത്. വിവാഹത്തിന് ശേഷം ഞങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും അവര്‍ പറയുന്നു. ഇത് സ്‌നേഹത്തിന്റെ വീടാണ്. ഞങ്ങള്‍ രണ്ടുപേരും അത്രമേല്‍ സ്‌നേഹിക്കുന്നു. സോണി അത്രമേല്‍ സുന്ദരിയാണെന്നും ശുക്ല പറഞ്ഞു. ഇരുവരുടെയും ബന്ധത്തില്‍…
Read More » -
Kerala
നടിയെ ആക്രമിച്ച കേസ്: വീഡിയോ കോൺഫറൻസിങ് പോരാ, പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി. ഇന്നു മുതല്‍ വിചാരണക്കോടതിയില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിനെതിരെ പള്‍സര്‍ സുനി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി. കേസില്‍ വിചാരണ ദിവസങ്ങളില്‍ നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും സുനി കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ തുടരുകയാണ്. കേസില്‍ നടി മഞ്ജു വാര്യരെ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തിന്റെ വിസ്താരം ഇന്നു നടക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ കൂട്ടത്തില്‍ ദിലീപിന്റെ സംഭാഷണവും ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇതു സ്ഥിരീകരിക്കാനായാണ് മഞ്ജു വാര്യരെ വിസ്തരിക്കുന്നത്. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഹര്‍ജി തള്ളുകയും, വീണ്ടും വിസ്താരത്തിന് അനുവാദം നല്‍കുകയുമായിരുന്നു. ശബ്ദരേഖകള്‍ ദിലീപിന്റെയും ബന്ധുക്കളുടേതുമാണെന്ന് നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ…
Read More » -
India
വിഖ്യാത നര്‍ത്തകി ഡോ. കനക് റെലെ അന്തരിച്ചു
മുംബൈ: വിഖ്യാത നര്‍ത്തകി ഡോ. കനക് റെലെ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. കേരളത്തിന്റെ സ്വന്തം നാട്യരൂപമായ മോഹിനിയാട്ടത്തിന് മറുനാട്ടില്‍ പുതുജീവന്‍ പകര്‍ന്ന കലാകാരിയാണ് കനക് റെലെ. എട്ടു പതിറ്റാണ്ടു നീണ്ട കലാജീവിതത്തിന് ഉടമയായ കനക് റെലെയ്ക്ക് രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം, കാളിദാസ സമ്മാനം, എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കനക് റെലെയുടെ നിര്യാണത്തില്‍ ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു. യതീന്ദ്ര റെലെയാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.
Read More » -
India
മോര്‍ബി തൂക്കുപാലം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശം
അഹമ്മദാബാദ്: മോര്‍ബി പാലം അപകടത്തില്‍ മരിച്ച 135 പേരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപവീതം ഒറേവ ഗ്രൂപ്പ് ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. അപകടത്തില്‍ 56 പേര്‍ക്കാണ് പരിക്കേറ്റത്. സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ പത്തുലക്ഷത്തിന് പുറമെയാണിത്. മരിച്ചവരുടെ കുടുംബത്തിന് 5ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാമെന്ന് ഒറേവ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ തുക മതിയായ നഷ്ടപരിഹാരമാകില്ലെന്ന് ചീഫ് ജസ്റ്റിസ് സോണിയ ഗോകാനി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുള്ളതിനാല്‍, സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശപ്രകാരം മൊത്തം നഷ്ടപരിഹാരത്തിന്റെ അന്‍പത് ശതമാനം ഒറേവ ഗ്രൂപ്പ് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒറേവ ഗ്രൂപ്പായിരുന്നു മോര്‍ബി പാലത്തിന്റെ പുനര്‍നിര്‍മാണവും നടത്തിപ്പും അറ്റകുറ്റപ്പണിയുമെല്ലാം നടത്തിരുന്നത്. പാലം തുറന്ന് കൊടുത്ത് നാലു ദിവസത്തിനു…
Read More » -
India
ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്‌റോയി ഡൽഹി മേയർ; പത്തുവർഷത്തിനിടയിലെ ആദ്യ വനിതാ മേയർ
ന്യൂഡൽഹി: ഡൽഹി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്‌റോയിക്ക് വിജയം. പത്തു വർഷത്തിനിടെ ആദ്യമായി മേയറായി തെരഞ്ഞെടുക്കപ്പെടുന്ന വനിത കൂടിയാണ് ഷെല്ലി. ഷെല്ലിക്ക് 150 വോട്ടുകൾ ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥി രേഖ ഗുപ്തക്ക് 116 വോട്ടുകളാണ് ലഭിച്ചത്. നേരത്തെ മൂന്നുതവണ യോഗംചേർന്നിരുന്നുവെങ്കിലും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയറെ തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഡല്‍ഹി ഈസ്റ്റ് പട്ടേല്‍ നഗര്‍ വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഒബ്‌റോയി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. 2013 മുതല്‍ എഎപിയില്‍ പ്രവര്‍ത്തിക്കുന്ന ഷെല്ലിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമായിരുന്നു ഇത്. കോര്‍പ്പറേഷനിലേക്ക് ലെഫ്. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത ബി.ജെ.പിക്കാരായ പത്ത് അംഗങ്ങളുടെ പേരിലാണ് മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കലഹം ആരംഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായ ജനവിധി അട്ടിമറിക്കാന്‍…
Read More » -
India
യുവാവിന്റെ മുങ്ങിമരണം മുതലെടുത്ത് വർഗീയ കലാപം; ബി.ജെ.പി നേതാക്കളുള്‍പ്പെടെ 112 പേര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: യുവാവിന്റെ മുങ്ങിമരണം മുതലെടുത്തു 2017ൽ നടന്ന വര്‍ഗീയ കലാപത്തിൽ പ്രതികളായ ബി.ജെ.പി നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരി ഉള്‍പ്പെടെ 112 പേര്‍ക്കെതിരായ കേസുകളാണ് പിന്‍വലിച്ചത്. തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. കര്‍ണാടകയിലെ ഹൊന്നാവാറില്‍ 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. പരേഷ് മിസ്ത എന്ന യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ നിന്നും കണ്ടെടുത്തതിന് പിന്നാലെയാണ് വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. മിസ്തയെ കൊലപ്പെടുത്തിയത് മുസ്‌ലിങ്ങളാണെന്നാരോപിച്ചായിരുന്നു ബി.ജെ.പി ആക്രമണം അഴിച്ചുവിട്ടത്. ഹൊന്നാവാര്‍ ടൗണില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് എത്തിയ പൊലീസിനെ കണ്ട് ഭയന്നോടിയതായിരുന്നു മിസ്ത. പിന്നീട് ഇദ്ദേഹത്തെ കാണാതായി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മിസ്തയുടെ മൃതദേഹം ഷെട്ടികെരെ തടാകത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ഇതിന് പിന്നാലെ എം.പിയും നിലവില്‍ കേന്ദ്ര മന്ത്രിയുമായ ശോഭ കരന്ത്‌ലജെയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പ്രതിഷേധക്കാര്‍ പൊലീസ് വാഹനങ്ങളുള്‍പ്പെടെ കത്തിച്ചു. പൊലീസുകാരുള്‍പ്പെടെ ഏഴു…
Read More » -
Kerala
സുബി സുരേഷിന്റെ കരള്‍ മാറ്റിവെക്കുന്നതില്‍ കാലതാമസം വന്നിട്ടില്ല, വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട്
കൊച്ചി: നടി സുബി സുരേഷിന്റെ മരണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് രംഗത്ത്. കരള്‍ മാറ്റിവെക്കുന്നതില്‍ കാലതാമസമുണ്ടായതാണ് മരണത്തിന് കാരണമായത് എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ സൂപ്രണ്ടിന്റെ പ്രതികരണം. കരള്‍ മാറ്റിവെക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും സുബി ആശുപത്രിയില്‍ എത്തിയത് തന്നെ രോഗം മൂര്‍ച്ഛിച്ചപ്പോഴാണെന്നും സൂപ്രണ്ട് പറഞ്ഞു. ‘കരള്‍ മാറ്റിവെക്കല്‍ നടപടികളില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ല. രോഗം മൂര്‍ച്ഛിച്ച ശേഷമാണ് സുബി ആശുപത്രിയിലെത്തുന്നത്. കരള്‍ മാറ്റിവെക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചിരുന്നു. ദാതാവിനെ കണ്ടുപിടിക്കുന്നത് അടക്കമുള്ള നടപടികള്‍ ആശുപത്രിയുടെ ഭാഗത്തും നിന്നും നടന്നിരുന്നു. ഇന്ന് അനുമതി ലഭിക്കാനിരിക്കെയായിരുന്നു മരണം,’ മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഇന്ന് രാവിലെ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം. 41 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും.
Read More » -
Kerala
സ്വര്‍ണം പൂശിയ വസ്ത്രങ്ങൾ ധരിച്ചെത്തിയ യാത്രക്കാരന്‍ പൊലീസ് വലയിൽ കുടുങ്ങി, കരിപ്പൂരില്‍ പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയതായി പൊലീസ് അറിയിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ വടകര സ്വദേശിയായ മുഹമ്മദ് സഫ്‌വാനാണ് പിടിയിലായത്. വിപണി വിലയനുസരിച്ച് ഇതിന് ഒരു കോടിയോളം വിലവരുമെന്നും ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടുന്ന 12-ാമത്തെ കേസാണിതെന്നും പൊലീസ് പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നാണ് സഫ്‌വാന്‍ വന്നത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വര്‍ണം കണ്ടെത്തിയത്. മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം പാന്റ്‌സിലും അകത്തിടുന്ന ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി തേച്ചുപിടിപ്പിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന പൊലീസ് സഫ്‌വാനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 1.75 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
Read More » -
Kerala
മോഹൻലാലിനെ വിടാതെ ആനക്കൊമ്പ് കേസ്; ഹർജി തള്ളി ഹൈക്കോടതി, വീണ്ടും വാദം കേൾക്കാനും നിർദ്ദേശം
കൊച്ചി: ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയിൽ നടൻ മോഹൻലാലിന് തിരിച്ചടി. ആനക്കൊമ്പ് കേസ് പിൻവലിക്കാനുളള സർക്കാരിന്റെ ഹർജി തള്ളിയതിനെതിരെയുള്ള മോഹൻലാലിന്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലന്നായിരുന്നു മോഹൻലാലിൻ്റെ വാദം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹൻലാൽ വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ കോടതി തള്ളി. അതേസമയം കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തള്ളിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനകൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യത്തിൽ വീണ്ടും വാദം കോൾക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ അപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരെ മോഹൻലാലും കീഴ് കോടതി ഉത്തരവിനെതിരെ സർക്കാരും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്.
Read More »