Month: February 2023

  • Movie

    ജയഭാരതിയുടെ ‘ഇവൾ ഒരു നാടോടി’ക്ക് ഫെബ്രുവരി 2 ന് 44 വയസ്

    സിനിമ ഓർമ്മ     സുകുമാരനും, ജയഭാരതിയും മുഖ്യവേഷത്തിൽ അഭിനയിച്ച ‘ഇവൾ ഒരു നാടോടി’ക്ക് 44 വയസ്സ്. 1979 ഫെബ്രുവരി 2നാണ് സുകുമാരൻ, വിൻസെന്റ് നായക- പ്രതിനായകന്മാരായി വേഷമിട്ട ഈ ചിത്രം റിലീസ് ചെയ്‌തത്‌. സംവിധാനം: പി ഗോപികുമാർ. രചന, ഗാനങ്ങൾ, നിർമ്മാണം: ഡോക്ടർ എസ് ഷാജഹാൻ. സംഗീതം: എസ്.ഡി ശേഖർ (‘പറന്നു പറന്നു പോ’ എന്ന യേശുദാസ് ഗാനം പ്രശസ്‌തം.). എസ്റ്റേറ്റ് മുതലാളിക്ക് മറ്റൊരാളുടെ ഭാര്യയോട് തോന്നുന്ന കാമം ആ സ്ത്രീയുടെ ഭർത്താവിന്റെ ദുരന്തത്തിൽ കലാശിച്ചു. സ്ത്രീ ആത്മഹത്യ ചെയ്‌തു. ഏകമകൾ നാടോടി സംഘത്തിൽപ്പെട്ട് അലഞ്ഞ് തിരിഞ്ഞ് വളർന്നപ്പോൾ സ്വന്തം നാട്ടിലെത്തി. അപ്പോൾ പഴയ മുതലാളിക്കും അയാളുടെ മകനും ഇവളോട് മോഹം. വിപത്തിൽ അകപ്പെട്ട യുവതിക്ക് ആരുണ്ട് രക്ഷ…? എസ്റ്റേറ്റിൽ മരുന്ന് തളിക്കാൻ എത്തിയ ചെറുപ്പക്കാരൻ അവളെ രക്ഷിക്കുന്നു. ഈ ചിത്രത്തിൻ്റെ നിർമാതാവ് ഷാജഹാൻ പിന്നീട് ‘സ്നേഹം ഒരു പ്രവാഹം’ എന്നൊരു സിനിമ സംവിധാനം ചെയ്‌തു. ‘ഇവൾ ഒരു നാടോടി’ക്ക്…

    Read More »
  • Kerala

    ഉമ്മൻ ചാണ്ടിയുടെ ശബ്ദം വീണ്ടും നഷ്ടമായി; സ്വന്തം കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപണം, ചികിത്സയ്ക്ക് കൊണ്ടുപോകാൻ മകൾ അച്ചു ശ്രമിച്ചപ്പോൾ തടഞ്ഞ് ഭാര്യയും മറ്റ് മക്കളും, ആശങ്കയിൽ അണികളും സുഹൃത്തുക്കളും

    തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ജനങ്ങൾക്കായി ജീവിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വീട്ടുകാർ വീണ്ടും ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം. മുൻപും ഈ ആരോപണം ഉയർന്നപ്പോഴാണ് പാർട്ടിക്കാർ അടക്കം ഇടപെട്ട് അദ്ദേഹത്തെ ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയത്. ഭാര്യയുടെയും മകന്റെയും വിശ്വാസപ്രമാണങ്ങൾ കാരണമാണ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകാതിരിക്കുന്നത് എന്നായിരുന്നു മുൻപ് പ്രചരിച്ചിരുന്നത്. ഈ പ്രചരണത്തോടെയാണ് അദ്ദേഹം ജർമ്മനിയിലേക്ക് ചികിത്സക്ക് വിമാനം കയറിയതും. അതിന് ശേഷം, നാട്ടിൽ തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിക്ക് തുടർചികിത്സ വൈകുന്നതാണ് ഇപ്പോൾ മറ്റൊരു ആശങ്കയായി മാറുന്നത്. അവിടെയും തടസമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ വീട്ടുകാർ തന്നെയാണെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. 2015 മുതൽ തുടങ്ങിയാണ് ഉമ്മൻ ചാണ്ടിക്ക് തൊണ്ടയിലെ പ്രശ്‌നങ്ങൾ. അതിന് ശേഷം കാൻസറാണെന്ന് 2019ൽ തിരിച്ചറിയുകയും ചെയ്തു. ഇതിന് ശേഷവും കൃത്യമായി ചികിത്സ ലഭ്യമാക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയതും ശബ്ദം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതും. ഇപ്പോൾ ഉമ്മൻ ചാണ്ടിക്ക് തുടർചികിത്സ നിഷേധിക്കുന്നു എന്നതാണ് സുഹൃത്തുക്കളെ ആശങ്കപ്പെടുത്തുന്ന…

    Read More »
  • Crime

    നെടുമ്പാശേരിയില്‍നിന്ന് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഒരു കിലോ സ്വര്‍ണം കടത്തി; നാലു പേര്‍ പിടിയില്‍

    മലപ്പുറം: ദോഹയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറത്ത് പിടികൂടി. ദോഹയില്‍നിന്ന് നെടുമ്പാശേരിയില്‍ സ്വര്‍ണമെത്തിച്ച കോഴികോട് കൊടിയത്തൂര്‍ സ്വദേശി അഷ്റഫ് (56), സ്വര്‍ണം കൈപ്പറ്റിയ കോഴികോട് താമരശ്ശേരി സ്വദേശികളായ മിദ്ലജ്(23), നിഷാദ്(36), ഫാസില്‍ (40) എന്നിവരെയാണ് മലപ്പുറം അരീക്കോടുവെച്ച് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കാറും കാരിയര്‍ക്ക് നല്‍കാനായി കാറില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. 1063 ഗ്രാം സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്നു. സ്വര്‍ണം മിശ്രിത രൂപത്തില്‍ നാല് ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് അഷ്‌റഫ് കടത്തിയത്. സ്വര്‍ണത്തിന് ഏകദേശം 63 ലക്ഷം രൂപ വിലവരും. ബുധനാഴ്ച്ച പുലര്‍ച്ചെ 6.30-ന് ദോഹയില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് അഷ്‌റഫ് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ അഷ്‌റഫിനെക്കാത്ത് പുറത്ത് സ്വര്‍ണം കൈപ്പറ്റാന്‍ മറ്റു മൂന്നുപേരുണ്ടായിരുന്നു. ഇവിടെനിന്ന് ഇവര്‍ കൊടുവള്ളിയിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. കാറിനകത്തെ ഫ്രണ്ട് ലെഗ് റൂമില്‍ പ്രോ ക്ലിപ്പിനകത്ത് നാല് ക്യാപ്‌സൂളുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.…

    Read More »
  • Crime

    ബദിയഡുക്കയില്‍ വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

    കാസര്‍ഗോട്: ബദിയഡുക്ക ഏല്‍ക്കാനയില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍. കൊല്ലം സ്വദേശി നീതു ആണ് മരിച്ചത്. മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവ് പുല്‍പ്പള്ളി സ്വദേശി ആന്റോയെ കാണാനില്ല. കൊലപാതകമാണെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. 42 ദിവസം മുന്‍പ് ബദിയഡുക്ക ഏല്‍ക്കന സ്വദേശി ഷാജിയുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങിന് എത്തിയതായിരുന്നു ഇവര്‍. ഇവിടുത്തെ ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നുദിവസം മുന്‍പ് യുവതിയെ കാണാനില്ലായിരുന്നു. നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ നാട്ടില്‍ പോയി എന്നായിരുന്നു ആന്റോയുടെ മറുപടി. ഞായറാഴ്ച ആന്റോയെയും കാണാതായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. ഷെഡിന്റെ മേല്‍ക്കൂര മാറ്റിയാണ് നാട്ടുകാര്‍ അകത്തുകടന്നത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.  

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി; രണ്ടാനച്ഛന് 64 വര്‍ഷം കഠിന തടവ്

    മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ 64 വര്‍ഷം കഠിന തടവും 1.7 ലക്ഷം രൂപ പിഴയും. പോക്സോ പ്രകാരം 60 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. കുട്ടിയെ ഉപദ്രവിച്ചതിന് നാലുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസമാണ് അധിക തടവ്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.പി അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഭാര്യക്ക് മുന്‍ ഭര്‍ത്താവിലുള്ള പെണ്‍കുട്ടിയാണ് 2019 മുതല്‍ 2021 വരെ പീഡനത്തിനിരയായത്. 2019 ലെ പോക്സോ നിയമഭേദഗതി പ്രകാരം വധശിക്ഷ വരെ നല്‍കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തത്. എന്നാല്‍, സ്ഥിരം മദ്യപാനിയായ ഇയാള്‍ അടുത്തിടെ സ്വയം ഡീഅഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സക്ക് പോയിരുന്നെന്നും പുനര്‍വിചിന്തനത്തിന് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയതിനാലാണ് പരമാവധി ശിക്ഷയില്‍നിന്ന് ഒഴിവാക്കിയത്. പെണ്‍കുട്ടിക്കും മാതാവിനും ജീവഭയമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍…

    Read More »
  • LIFE

    തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മാത്യു; ഗംഭീര താരനിരയുമായി തളപതി 67

    വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ അഭിനേതാക്കളുടെ പേരുകള്‍ പുറത്ത് വരുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ദളപതി 67. തമിഴ് സിനിമയില്‍ തനിക്ക് ഇതിനേക്കാള്‍ മികച്ച അരങ്ങേറ്റം സ്വപ്നം കാണാനാകില്ലെന്നാണ് മാത്യു പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മാത്യു.

    Read More »
  • Crime

    ഭാര്യക്ക് ഭക്ഷണവും ശൗചാലയവും നിഷേധിച്ചു; നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരേ ഗുരുതര ആരോപണങ്ങള്‍

    മുംബൈ: ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി നടന്റെ ഭാര്യയുടെ അഭിഭാഷകന്‍. തന്റെ കക്ഷിയായ ആലിയ സിദ്ദിഖിക്ക് നടനും കുടുംബവും ഭക്ഷണമോ ശൗചാലയമോ വിശ്രമിക്കാന്‍ കിടക്കയോ നല്‍കിയില്ലെന്ന് അഡ്വ.റിസ്വാന്‍ സിദ്ദിഖി പ്രസ്താവനയില്‍ പറഞ്ഞു. ആലിയയെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധ്യമായതെല്ലാം അവര്‍ ചെയ്‌തെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് തന്റെ കക്ഷിയായ ആലിയക്കെതിരെ നവാസുദ്ദീന്‍ സിദ്ദിഖിയുടെ കുടുംബം ചുമത്തിയിരിക്കുന്നതെന്ന് അഡ്വ.റിസ്വാന്‍ സിദ്ദിഖിയുടെ പ്രസ്താവനയിലുണ്ട്. പോലീസിനെ ഉപയോഗിച്ച് ആലിയയെ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തുകയും എല്ലാ ദിവസവും വൈകിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതായും അഭിഭാഷകന്‍ പറയുന്നു. നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി ആലിയ സിദ്ദിഖിക്ക് ഭക്ഷണമോ കിടക്കയോ നല്‍കുകയോ ശൗചാലയം ഉപയോഗിക്കാനനുവദിക്കുകയോ ചെയ്തിട്ടില്ല. അവരെ നിരീക്ഷിക്കാന്‍ നിരവധി പുരുഷ കാവല്‍ക്കാരെ നിയോഗിച്ചിരിക്കുകയാണ്. കൂടാതെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കൊപ്പം കഴിയുന്ന മുറിയില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. അഭിഭാഷകന്‍ തുടര്‍ന്നു. രണ്ടുദിവസം മുമ്പ് സമാനമായ കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ…

    Read More »
  • India

    മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

    ദില്ലി: ഉത്തർപ്രദേശിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും. റിലീസിങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റുനടപടികളും പൂർത്തിയായി. യുപി പൊലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ സുപ്രീം കോടതിയും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനാകുന്നത്. യുപി പൊലീസിന്റെ കേസിൽ വെരിഫെക്കേഷൻ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു. അവസാന ഘട്ട നടപടികൾ പൂർത്തിയായതോടെ കോടതി റിലീസിങ് ഓർഡർ ലഖ്‌നൗ ജയിലിലേക്ക് അയച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ സുപ്രീം കോടതി സിദ്ദിഖ് കാപ്പന് ജാമ്യം നൽകിയത്. ഡിസംബറിൽ അലഹബാദ് ഹൈക്കോടതി ഇ ഡി കേസിലും ജാമ്യം നൽകി. ഹാഥ്റാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ 2020 ഒക്ടോബർ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന്…

    Read More »
  • Crime

    മണിമലയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി നാലു യുവാക്കൾ പിടിയിൽ

    മണിമല: മണിമലയിലെ ലോഡ്ജിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കോട്ടയം കൈപ്പുഴ ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജി(23), കോട്ടയം കുമാരനെല്ലൂർ പേരൂക്കരപറമ്പിൽ വീട്ടിൽ കാർത്തികേയൻ (21) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മണിമലയിൽ മയക്കുമരുന്നുമായി യുവാക്കൾ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മണിമലയിലുള്ള ഒരു ലോഡ്ജിൽ നിന്നും യുവാക്കളെ എം.ഡി.എം.എയുമായി പിടികൂടുന്നത്. മുറിയില്‍ നിന്നും പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി. എം.എ (0.45 ഗ്രാം)യാണ് പോലീസ് പിടികൂടിയത്. ഇതിലെ പ്രതികളായ വിഷ്ണുദത്ത്, സൂര്യദത്ത് എന്നിവരെ കാപ്പാ നിയമ പ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുള്ളവരാണ്. ഇത് ലംഘിച്ചു കൊണ്ടാണ് ഇവർ ഇപ്പോൾ ജില്ലയിൽ പ്രവേശിച്ചതും എം.ഡി.എം.എ യുമായി ഇവരെ പിടികൂടിയതും. പ്രതികൾ കാപ്പാ…

    Read More »
  • India

    നാടകീയ നീക്കവുമായി അദാനി ഗ്രൂപ്പ്; 20,000 കോടിയുടെ എഫ്.പി.ഒ റദ്ദാക്കി, പണം തിരികെ നല്‍കും

    മുംബൈ: 20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റര്‍പ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്.പി.ഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിണിയില്‍ അദാനി ഗ്രൂപ്പ് നേരിടുന്ന വന്‍ തകര്‍ച്ചയ്ക്കിടെയാണ് നാടകീയ തീരുമാനം. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്.പി.ഒ പിന്‍വലിക്കുന്നതെന്നും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ആദ്യ ദിവസങ്ങളില്‍ എഫ്.പി.ഒയ്ക്ക് തണുത്ത പ്രതികരണമായിരുന്നെങ്കിലും അവസാന ദിവസം അപേക്ഷ കുതിച്ചു. 4.5 കോടി ഓഹരികളാണ് എഫ്.പി.ഒയില്‍ വച്ചത്. 5.08 കോടി ഓഹരിക്കുള്ള അപേക്ഷയെത്തി. അതേസമയം, സാധാരണ (റീട്ടെയ്ല്‍) നിക്ഷേപകരും അദാനി ഗ്രൂപ്പിലെ ജീവനക്കാരും കാര്യമായി എഫ്.പി.ഒയില്‍ പങ്കെടുത്തില്ല. റീട്ടെയ്ല്‍ ക്വോട്ടയില്‍ 12% അപേക്ഷകള്‍ മാത്രം. ജീവനക്കാരുടെ ക്വോട്ടയില്‍ 55 ശതമാനവും. വന്‍കിട സ്ഥാപനങ്ങള്‍, അബുദാബി ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ് പോലെയുള്ള നിലവിലെ ഓഹരിയുടമകള്‍ തുടങ്ങിയവയാണ് അപേക്ഷകരില്‍ ഏറെയും. യു.എസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്കിടയിലാണ് അദാനി എന്റര്‍പ്രൈസസ് എഫ്.പി.ഒ…

    Read More »
Back to top button
error: