CrimeKeralaNEWS

തിരുവനന്തപുരത്ത് സ്ത്രീകൾക്കുനേരേ വീണ്ടും അതിക്രമം; സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് ചോദ്യചിഹ്നമായി സ്ത്രീ സുരക്ഷ. തിരുവനന്തപുരം നഗരത്തിൽ സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമം. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പേയാട് സ്വദേശി മനു ആണ് പിടിയിലായത്. സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ മനു കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. മ്യൂസിയം–വെള്ളയമ്പലം റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. സജീവ പോലീസ് സാന്നിധ്യമുള്ള മേഖലയിൽ വച്ചുണ്ടായ അതിക്രമം ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ സംഘടനകൾ ചൂണ്ടിക്കാട്ടി.

മാസങ്ങൾക്ക് മുൻപാണ് മ്യൂസിയം ഭാഗത്ത് അതിരാവിലെ നടക്കാനിറങ്ങിയ യുവതിയെ ഒരാൾ കടന്നുപിടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവങ്ങൾ ഏറെ ചർച്ചയായിരുന്നു. തുടർന്നു സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ന​ഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തതോടെ പ്രതിയെ പിടിയിലാവുകയായിരുന്നു.

Back to top button
error: