Month: February 2023
-
Health
ബജറ്റിലും ഇടം പിടിച്ച മെന്‍സ്ട്രല്‍ കപ്പിനെ അറിയാം; വനിതകള്‍ക്കൊരു ഉത്തമ കൂട്ടുകാരി
ആര്‍ത്തവകാലം എളുപ്പമാക്കാനുള്ള വിദ്യകളില്‍ ഒന്നാണ് മെന്‍സ്ട്രല്‍ കപ്പ്. സ്‌കൂളുകളില്‍ അടക്കം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പത്തു കോടി വകയിരുത്തിയതായി ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപനവുമുണ്ട്. സാധാരണ നാം ഉപയോഗിയ്ക്കുന്ന പാഡുകള്‍ പോരാ എന്നുള്ളതു കൊണ്ടു തന്നെ ഇപ്പോള്‍ കുറച്ചു കൂടി സൗകര്യപ്രദമായി രീതിയില്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കു ഒന്നാണിത്. സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്നതാണ്. മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിക്കും. അതിനാല്‍ ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിയ്ക്കുന്നു.കഴുകി വൃത്തിയാക്കി ഉപയോഗിയ്ക്കുവാന്‍ പറ്റുന്ന തരത്തിലുള്ളതാണ് കപ്പ്. സാനിറ്ററി നാപ്കിന്‍ പോലുള്ള ചിലവുണ്ടാകുന്നുമില്ല. ഒരു കപ്പു വാങ്ങിയാല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാന്‍ സാധിക്കും. മെന്‍സ്ട്രല്‍ കപ്പ് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിയ്ക്കുന്നതിനെ കുറിച്ച് എണ്ണമറ്റ സംശയങ്ങളുണ്ട്.…
Read More » -
Local
തൃശൂരിൽ നാല് പേർ സഞ്ചരിച്ച കാർ കനാലിൽ വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഒഴിവായത് വൻ ദുരന്തം
തൃശൂർ: തൃശൂർ തുമ്പൂർമുഴിയിൽ കാർ കനാലിൽ വീണു. കാറിൽ ഉണ്ടായിരുന്ന 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ അതിരപ്പിള്ളിയിലെ ഒരു റിസോർട്ടിലേക്ക് വന്നതായിരുന്നു. കാർ ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റി. ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ, കണ്ണൂരിനു പിന്നാലെ വെഞ്ഞാറമൂട്ടിലും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിൽ നിന്നിറങ്ങി ഓടിയ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട വാഹനം. ഇയാള്‍ ആറ്റിങ്ങൽ ഉള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഡ്രൈവർ വാഹനം നിര്‍ത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തീ…
Read More » -
Kerala
‘നേര്‍ക്കാഴ്ച’യ്ക്ക് സൗജന്യ കണ്ണട; ക്ഷേമ വികസന പ്രോജക്ടുകള്‍ക്കായി 100 കോടി
തിരുവനന്തപുരം: ക്ഷേമ വികസന പ്രോജക്ടുകള്‍ക്കായി 100 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ലൈഫ് മിഷന് 1436 കോടിയും, കുടുംബശ്രീക്ക് 260 കോടിയും നീക്കിവെച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി രൂപയും വകയിരുത്തുന്നതായി ധനമന്ത്രി പറഞ്ഞു. നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്ന് 34 രൂപയാക്കി. കൃഷിക്കായി 971 കോടിയും നെല്‍കൃഷി വികസനത്തിനായി 95 കോടിയും വകയിരുത്തുന്നു. കാര്‍ഷിക കര്‍മസേനയ്ക്ക് 8 കോടിയും വിള ഇന്‍ഷുറന്‍സിന് 30 കോടിയും വകയിരുത്തുന്നു. അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി. ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടിയും നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു. നേത്രാരോഗ്യത്തിനായി ബജറ്റില്‍ അമ്പതു കോടിയുടെ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. ‘നേര്‍ക്കാഴ്ച’ എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവര്‍ക്കും നേത്രാരോഗ്യം എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കും. കാഴ്ച വൈകല്യങ്ങള്‍ കണ്ടെത്തപ്പെടുന്നവരില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സൗജന്യ…
Read More » -
India
മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പ്: നാഗ്പൂരിൽ ബിജെപിക്ക് കനത്ത തോൽവി, നേട്ടമുണ്ടാക്കി പ്രതിപക്ഷ സഖ്യം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ നാഗ്പുരിലുൾപ്പെടെ ബിജെപിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും തട്ടകമായ നാഗ്പൂരിലെ തിരിച്ചടിയിൽ ഞെട്ടി പാർട്ടി നേതൃത്വം. ആർഎസ്എസിന്റെ ആസ്ഥാനം കൂടിയായ നാഗ്പൂരിൽ പ്രതിപക്ഷമായ മഹാവികാസ് അഘാഡി സഖ്യത്തിനാണ് വിജയം. നിയമസഭയുടെ ഉപരിസഭയിലെ അഞ്ച് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ചയായിരുന്നു. ഇന്നാണ് വോട്ടെണ്ണൽ നടന്നത്. അഞ്ച് കൗൺസിൽ അംഗങ്ങളുടെ ആറ് വർഷത്തെ കാലാവധി ഫെബ്രുവരി 7 ന് അവസാനിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊങ്കൺ ഡിവിഷൻ ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ദ്യാനേശ്വർ മഹാത്രേ വിജയിച്ചു. ഇവിടെ ബിജെപി സ്ഥാനാർഥി 9000 വോട്ടുകൾക്കാണ് ജയിച്ചത്. എന്നാൽ, നാഗ്പൂരിൽ ബിജെപി പിന്തുണ നൽകിയ സ്ഥാനാർഥിയെ എംവിഎ സ്ഥാനാർഥി തോൽപ്പിച്ചു. നാഗ്പൂരിൽ എംവിഎ പിന്തുണച്ച സ്ഥാനാർത്ഥി സുധാകർ അദ്ബലെ ബിജെപി പിന്തുണച്ച സ്വതന്ത്രനും സിറ്റിംഗ് എംഎൽസിയുമായ നാഗോറാവു ഗനാറിനെ പരാജയപ്പെടുത്തി. ഔറംഗബാദ്, അമരാവതി, നാസിക് ഡിവിഷൻ ഗ്രാജ്വേറ്റ് സെഗ്‌മെന്റുകൾ എന്നിവിടങ്ങളിൽ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.…
Read More » -
Crime
ലഹരിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ യുവാവിന്റെ വീട് അടിച്ചുതകര്‍ത്തു: ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍
കോട്ടയം: ലഹരിവിരുദ്ധ പ്രവര്‍ത്തനംനടത്തിയതിന് യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്ത രണ്ട്‌പേര്‍ പിടിയില്‍. കോട്ടയം എസ്.എച്ച്. മൗണ്ട് ഇടത്തിനകം ഹരി ബിജു (20), എസ്.എച്ച്. മൗണ്ട് സ്‌കൂളിന് സമീപം തൈത്തറയില്‍ വീട്ടില്‍ ജെസ്്ലിന്‍ തങ്കച്ചന്‍ (20) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. ആക്രമണത്തില്‍ യുവാവിനും ഭാര്യയ്ക്കും അച്ഛനും പരുക്കേറ്റു. കഴിഞ്ഞദിവസം പെരുമ്പായിക്കാട് മാമൂട് ഭാഗത്തുള്ള യുവാവിന്റെ വീട്ടിലായിരുന്നു ആക്രമണം. യുവാവ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിക്കുക, പോസ്റ്ററുകള്‍ ഒട്ടിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നതിലുള്ള വിരോധം മൂലമാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ഒളിവില്‍പോയ പ്രതികളെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയുമായിരുന്നു. പ്രതി ഹരിബിജുവിന് ഗാന്ധിനഗര്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അടിപിടി കേസും, കൂട്ടുപ്രതി ജസ്ലിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ അടിപിടി, മോഷണം തുടങ്ങിയ കേസുകളും നിലവിലുണ്ട്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡുചെയ്തു.
Read More » -
Kerala
പോലീസിനു വീണ്ടും നാണക്കേട്: മകനെ കേസിൽ നിന്നൊഴിവാക്കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ നിരന്തരം ഫോണിൽ ശല്യം ചെയ്ത എസ്.ഐക്കു സസ്പെൻഷൻ
തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധത്തിന്റെ പേരിലുള്ള വകുപ്പു തല നടപടികൾ പോലീസിൽ തുടരുന്നതിനിടെ തിരുവനന്തപുരത്ത് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം. മകനെ കേസിൽ നിന്നൊഴിവാക്കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ നിരന്തരം ഫോണിൽ ശല്യം ചെയ്ത എസ്.ഐയെ സസ്പെന്റ് ചെയ്തു. സ്കൂളിലെ അടിപിടിക്കേസില്‍ പ്രതി സഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ ശല്യം ചെയ്ത പൊലീസുകാരനെതിരെയാണ് നടപടി. വീട്ടമ്മയെ നിരന്തരമായി ഫോണിൽ വിളിച്ച് മോശമായി പെരുമാറിയ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ എസ് ഐ: എന്‍ അശോക് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി. നവംബര്‍ മാസത്തില്‍ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ എസ് ഐ അബ്ദുള്‍ സമദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്ക ലംഘനം നടത്തിയെന്ന് കാട്ടി കണ്ണൂര്‍ റേഞ്ച് ഡി ഐ ജിയാണ് സസ്പെൻഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പു തല അന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന്…
Read More » -
Kerala
കണ്ണൂരിനു പിന്നാലെ വെഞ്ഞാറമൂട്ടിലും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട് ഡ്രൈവര്‍
തിരുവനന്തപുരം: കണ്ണൂരിനു പിന്നാലെ വെഞ്ഞാറമൂട്ടിലും ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വാഹനത്തിൽ നിന്നിറങ്ങി ഓടിയ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന സാന്‍ട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. വെഞ്ഞാറമൂട് സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട വാഹനം. ഇയാള്‍ ആറ്റിങ്ങൽ ഉള്ള തന്‍റെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ഡ്രൈവർ വാഹനം നിര്‍ത്തി ഓടിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചിരുന്നു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്.…
Read More » -
Kerala
വനിതകള്‍ക്കു കരുതല്‍; മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും, നിര്‍ഭയയ്ക്കും ജന്‍ഡര്‍ പാര്‍ക്കിനും പത്തു കോടി വീതം
തിരുവനന്തപുരം: സ്‌കൂളുകളില്‍ അടക്കം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പത്തു കോടി വകയിരുത്തിയതായി ബജറ്റ് പ്രഖ്യാപനം. സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള നിര്‍ഭയ പദ്ധതിക്കായി പത്തു കോടി നീക്കിവച്ചതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ജന്‍ഡര്‍ പാര്‍ക്കിനു പത്തു കോടി അനുവദിച്ചു. കൂടുതല്‍ ഡേ കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ പത്തു കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു. അങ്കനവാടി പ്രവര്‍ത്തകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 7.8 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു. കെ ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ നൂറു കോടി രൂപ അനുവദിച്ചു. 70,000 കുടുംബങ്ങള്‍ക്കു സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. സ്റ്റാര്‍ട്ട്അപ്പ മിഷന് ബജറ്റില്‍ 90.2 കോടി രൂപ വകയിരുത്തി. ടെക്നോ പാര്‍ക്കിന് 26 കോടിയും ഇന്‍ഫോ പാര്‍ക്കിന് 25 കോടിയുമാണ് വകയിരുത്തല്‍. വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍…
Read More » -
Crime
കമ്പിയും മണ്‍വെട്ടിയും കൊണ്ട് യുവാക്കളെ ആക്രമിച്ചു; ഭീതിവിതച്ച ആറംഗ സംഘത്തിലെ നാലു പേര്‍ പിടിയില്‍
തിരുവനന്തപുരം: തിരുവല്ലം പനത്തുറയ്ക്കടുത്ത് ബൈപ്പാസിലെ സര്‍വീസ് റോഡില്‍ ഭീതിവിതച്ച് അക്രമിസംഘം. ആറുപേരടങ്ങുന്ന സംഘം യുവാക്കളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കമ്പിയും മണ്‍വെട്ടിയും ഉപയോഗിച്ചായിരുന്നു അക്രമം. സംഭവം തടയാനെത്തിയ നാട്ടുകാരെ സംഘം വിരട്ടിയോടിച്ചു. ആക്രമണ സംഘത്തിലെ ആറുപേരില്‍ നാലുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പനത്തുറയ്ക്കു സമീപം സര്‍വീസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മദ്യശാലയ്ക്കു മുന്നില്‍ കഴിഞ്ഞ 27-ന് രാത്രി എട്ടോടെയായിരുന്നു അക്രമം. പാച്ചല്ലൂര്‍ സ്വദേശികളായ പ്രേംശങ്കര്‍(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. വെള്ളാര്‍ സ്വദേശികളായ വിനു(27), ജിത്തുലാല്‍(23) എന്നിവരൊണ് സംഘം ആക്രമിച്ചത്. വിനുവിന്റെ കാലുകള്‍ കമ്പിയും മണ്‍വെട്ടിയുടെ പിടിയും ഉപയോഗിച്ച് പ്രതികള്‍ അടിച്ചൊടിക്കുകയായിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ജിത്തു തടയാനെത്തിയപ്പോള്‍ സംഘം തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ഒന്നാംപ്രതി പ്രേംശങ്കറിന്റെ സഹോദരന്‍ ഉണ്ണിശങ്കറിനെ ജിത്തുലാലും സംഘവും ഒരുവര്‍ഷം മുമ്പ് ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നതായും ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞദിവസം നടന്ന ആക്രമണമെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു…
Read More »
