Month: February 2023

  • India

    ഓടുന്ന വാഹനങ്ങളിലെ തീപിടിത്തം നിത്യസംഭവം, ദുരന്തം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

    ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീപിടിക്കുന്നത് കേരളത്തിൽ ഒരു നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇന്ന് രാവിലെ 8:30 മണിക്ക് വെഞ്ഞാറമൂട് മൈലക്കുഴിയിൽ  ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങലിലേയ്ക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കാർ ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. ഇന്നലെയാണ് കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തുമരിച്ചത്. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ പോകുമ്പോഴായിരുന്നു അപകടം. മരിച്ച രണ്ടുപേരും കാറിന്റെ മുൻസീറ്റിലായിരുന്നു. കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പെടെ 4 പേർ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ വശത്തുനിന്നാണ് തീ പടര്‍ന്നത്. ആദ്യം കാര്‍ ഓടിച്ചിരുന്നയാളിന്റെ കാലിലേക്കു തീ പടരുകയായിരുന്നു.…

    Read More »
  • Kerala

    കാലിത്തീറ്റ മൂലമുള്ള ഭക്ഷ്യവിഷബാധ: 47 കന്നുകാലികൾക്കും രണ്ട് ആടിനും കൂടി അസുഖബാധ, നാലു പഞ്ചായത്തുകളിൽക്കൂടി അസുഖം റിപ്പോർട്ട് ചെയ്തു

    കോട്ടയം: കാലിത്തീറ്റ മൂലമുള്ള ഭക്ഷ്യവിഷബാധ കോട്ടയം ജില്ലയിൽ നാലു പഞ്ചായത്തുകളിൽക്കൂടി റിപ്പോർട്ട് ചെയ്തു. കാലത്തീറ്റ കഴിച്ച കന്നുകാലികൾക്കു വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. മാഞ്ഞൂർ, വെളിയന്നൂർ, എലിക്കുളം, കുറവിലങ്ങാട് പഞ്ചായത്തുകളിലാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇന്നലെ 10 പഞ്ചായത്തുകളിലായി 18 കർഷകരുടെ 47 കന്നുകാലികൾക്കും രണ്ട് ആടുകൾക്കും രോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മാഞ്ഞൂർ -14, എലിക്കുളം-7, കുറവിലങ്ങാട്-3, വെളിയന്നൂർ-4, നീണ്ടൂർ-2, മീനടം-3, ആർപ്പൂക്കര-6 കന്നുകാലി, 2 ആട്, വാഴൂർ-1, പാമ്പാടി-2, അതിരമ്പുഴ-5 എന്നിങ്ങനെയാണ് രോഗം റിപ്പോർട്ട് ചെയ്ത കന്നുകാലികളുടെ എണ്ണം. രോഗലക്ഷണങ്ങളല്ലാതെ ഗൗരവമായ സ്ഥിതിവിശേഷം റിപ്പോർട്ട് ചെയ്തിട്ടില്ല. കടുത്തുരുത്തിയിൽ ചത്ത കന്നുകാലിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ദഹനേന്ദ്രീയ വ്യവസ്ഥ പൂർണമായും രക്തം കട്ടപിടിച്ച അവസ്ഥയിലാണെന്നും പ്രധാന അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നതായും കണ്ടെത്തിയതായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. മനോജ് കുമാർ അറിയിച്ചു. ആന്തരിക അവയവങ്ങളും കാലിത്തീറ്റ…

    Read More »
  • Crime

    ലഹരി വിരുദ്ധ പ്രചാരണം നടത്തിയതിന്റെ വൈരാഗ്യം: യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

    കോട്ടയം ലഹരി വിരുദ്ധ പ്രചാരണം നടത്തിയതിന്റെ വൈരാഗ്യത്തിന് യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് ഇടത്തിനകം വീട്ടിൽ ബിജുവിന്റെ മകൻ ഹരി ബിജു (20), പെരുമ്പായിക്കാട് നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് സ്കൂളിന് സമീപം തൈത്തറയിൽ വീട്ടിൽ തങ്കച്ചന്റെ മകൻ ജെസ്ലിൻ തങ്കച്ചൻ (20)എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പെരുമ്പായിക്കാട് മാമൂട് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും ഭാര്യയെയും പിതാവിനെയും മറ്റും ആക്രമിക്കുകയും, വീട് തല്ലിത്തകർക്കുകയുമായിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യുവാവ് ക്യാമ്പുകൾ സംഘടിപ്പിക്കുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്യുന്നതിനുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ ഹരിബിജുവിന് ഗാന്ധിനഗർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അടിപിടി കേസും, മറ്റൊരു പ്രതി ജസ്ലിന്…

    Read More »
  • Crime

    കാറിന് സൈഡ് കൊടുക്കാത്തതിന് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ

    കോട്ടയം: ചങ്ങനാശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ്‌ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം മറ്റക്കര ഭാഗത്ത് തെന്നടി വീട്ടിൽ ചെറിയാൻ മകൻ അമേഗ് റ്റി. ചെറിയാൻ (24), അകലക്കുന്നം മറ്റക്കര ദേവീക്ഷേത്രത്തിനു സമീപം കൃഷ്ണകൃപ വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ അനന്തകൃഷ്ണൻ (25), പാല മീനച്ചിൽ പന്ത്രണ്ടാം മൈൽ ഭാഗത്ത് ആനിമൂട്ടിൽ വീട്ടിൽ ബിനോയി മകൻ എബിൻ ബിനോയ് (25), പാല മേവട മുത്തോലി ഭാഗത്ത് ചെങ്ങഴശ്ശേരിൽ വീട്ടിൽ ശശീന്ദ്രൻ മകൻ ആനന്ദ് (25), പാലാ മുരുക്കുപുഴ എസ്.എച്ച് കോൺവെന്റിനു സമീപം മണിച്ചിറ വീട്ടിൽ ബെന്നി തോമസ് മകൻ അനൂപ് ബെന്നി (24) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 31 ന് രാത്രി 10:30 മണിയോടുകൂടിയായിരുന്നു കേസിനാസ്പദമായ സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാറിന് മതുമൂല ഭാഗത്ത് വച്ച് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ സൈഡ് കൊടുത്തില്ല എന്നാരോപിച്ചായിരുന്നു മർദ്ദനം. ബസ് ചങ്ങനാശ്ശേരി കെഎസ്ആർടി.സി സ്റ്റാൻഡിനു മുൻവശം…

    Read More »
  • Crime

    നിർമാണ സ്ഥാപനത്തിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞ ജെ.സി.ബി. ഓപ്പറേറ്ററായ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

    കോട്ടയം: കിടങ്ങൂർ ക്ഷേത്രത്തിനു സമീപത്തുള്ള നിർമ്മാണ സ്ഥാപനത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പവൻ താർ ഭാരതീദാസൻ നഗർ രാധാപുരം വേൽ മകൻ കുമാർ വി(25) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 30 നായിരുന്നു കേസിനാസ്പദമായ സംഭവം. ജെ.സി.ബി ഓപ്പറേറ്ററായി ഇയാൾ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനഉടമയുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞത്. ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഉടമകളിൽ നിന്നും നമ്പർ വാങ്ങി ഉപയോഗിക്കുകയാണ് ഇയാളുടെ രീതി. തുടർന്ന് അല്പ ദിവസങ്ങളിൽ മാത്രം ജോലി ചെയ്ത് അവിടെ നിന്ന് കടന്നു കളയുകയാണ് ഇയാളുടെ പതിവെന്നും പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ കണ്ണൂരിൽ നിന്നും സാഹസികമായി പിടികൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു കെ. ആർ,…

    Read More »
  • Kerala

    അഴിഞ്ഞാടി അരിക്കൊമ്പൻ; ഇടുക്കിയിൽ വീണ്ടും കാട്ടാന വീട് തകർത്തു, അതിഥി തൊഴിലാളികൾ രക്ഷപെട്ടത് അത്ഭുതകരമായി

    ഇടുക്കി: ഇടുക്കിയിൽ വീണ്ടും അഴിഞ്ഞാടി അരിക്കൊമ്പൻ. ബി എൽ റാവിൽ ഒരു വീട് കാട്ടാന ഭാഗികമായി തകർത്തു. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ആർക്കും പരിക്കില്ല. നാട്ടുകാരും വനപാലകരും ചേർന്ന് ഇവരെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റി. നാട്ടുകാർക്ക് നിരന്തരം ഭീഷണിയാകുന്ന കാട്ടാനകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന് നേരത്തേ സർവകക്ഷി യോഗം ചേർന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍, കാട്ടാന ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് കഴിഞ്ഞ ദിവസം സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം പതിവായിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ അഞ്ച് തവണയാണ്, പന്നിയാറിലെ റേഷന്‍ കട അരിക്കൊമ്പന്‍ ആക്രമിച്ചത്.മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതോടെയാണ്, സോളാര്‍ വേലി ഒരുക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കിയത്. പന്നിയാര്‍ എസ്റ്റേറ്റിലെ സ്‌കൂള്‍, കളിസ്ഥലം, ആരാധനാലയം, തുടങ്ങിയവയ്ക്ക് സംരക്ഷണം ഒരുക്കിയാണ് വേലി നിര്‍മ്മിച്ചിരിയ്ക്കുന്നത്. അതേസമയം, കാട്ടാന ശല്യം രൂക്ഷമായ പന്നിയാര്‍, ആനയിറങ്കല്‍ മേഖലകളില്‍ റേഷന്‍ വിതരണം തടസമില്ലാതെ…

    Read More »
  • Kerala

    ഡ്രൈവര്‍ സീറ്റിനടിയില്‍ പെട്രോള്‍ കുപ്പികള്‍; കണ്ണൂര്‍ അപകടത്തില്‍ പുതിയ കണ്ടെത്തല്‍

    കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം മരിച്ച സംഭവത്തില്‍, വാഹനത്തില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ രണ്ട് കുപ്പികളിലായി പെട്രോള്‍ സൂക്ഷിച്ചിരുന്നു, ഇതാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിഗമനം. തിപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കിലും പെട്രോള്‍ സൂക്ഷിച്ച കുപ്പികളാണ് തീ ആളിപ്പടരാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. എയര്‍ പ്യൂരിഫയറും അപകടത്തിന്റെ ആഘാതം കൂട്ടിയതായാണ് കണ്ടെത്തല്‍. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

    Read More »
  • Kerala

    കൂട്ടാന്‍ ഒന്നും വിട്ടുപോയില്ല! ഭൂമിയുടെ ന്യായവില 20 % വര്‍ധിപ്പിച്ചു, കെട്ടിട-വാഹന നികുതികളും ഉയരും; വൈദ്യുതി തീരുവയിലും വര്‍ധന

    തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നികുതി കൂട്ടി. ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി. ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തും. ഇതുവഴി ആയിരം കോടി അധിക സമാഹരണമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വൈദ്യുതി തീരുവയും കൂട്ടിയിട്ടുണ്ട്. തീരുവ അഞ്ചു ശതമാനമാക്കി. മോട്ടോര്‍ വാഹന നികുതിയും സെസ്സും വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. ഭൂമി രജിസ്ട്രേഷനുള്ള ചെലവും കുത്തനെ ഉയരും. കെട്ടിട നിര്‍മ്മാണ അപേക്ഷ ഫീസും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടവാടക ന്യായവിലയെ അടിസ്ഥാനമാക്കി മാറ്റും. കോമ്പൗണ്ടിങ് രാതി മാറ്റി ഭൂമിയുടെ അളവിന് അനുസരിച്ച് വാടക പരിഷ്‌കരിക്കും. മൈനിങ്ങ് ആന്റ് ജിയോളജി റോയല്‍റ്റി പിഴ കൂട്ടി. 600 കോടി അധിക വരുമാനമാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാഹനങ്ങള്‍ വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. ഇരുചക്രവാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് രണ്ടു ശതമാനമാണ് കൂട്ടിയത്. കാര്‍ അടക്കമുള്ള വാഹനങ്ങളുടെ…

    Read More »
  • Crime

    കളിപ്പാട്ടക്കച്ചവടം മറയാക്കി മയക്കുമരുന്ന് വില്‍പ്പന; യു.പി. സ്വദേശിയായ വയോധികന്‍ അറസ്റ്റില്‍

    കൊച്ചി: സ്‌കൂള്‍ പരിസരത്തും വഴിയോരത്തും കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ബറേലിയില്‍ നിന്നുള്ള വിപിന്‍കുമാര്‍ റസ്തോജി (മിങ്കു ഭായ്-70) യാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. പരിശോധനയില്‍ 60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. തേവര ഡീവര്‍ റോഡിനു സമീപം കസ്തൂര്‍ബാ നഗറില്‍ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്ന ഇയാളുടെ അടുത്തേക്ക് യുവതീ യുവാക്കള്‍ ധാരാളമായി വന്നുപോകുന്ന വിവരം സിറ്റി മെട്രോ ഷാഡോ സംഘത്തിനും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനും ലഭിച്ചിരുന്നു. എക്സൈസ് സംഘം വേഷം മാറിയെത്തി ഇയാളുമായി സൗഹൃദം സ്ഥാപിച്ചു. മയക്കുമരുന്ന് ആവശ്യപ്പെട്ട എക്സൈസ് ടീമിനോട് മയക്കു മരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഉപയോഗക്രമവും പറഞ്ഞുകൊടുത്തു. എക്സൈസ് സംഘമാണെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇയാളുടെ താമസസ്ഥലത്തുനിന്ന് ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തു. മില്ലിഗ്രാം മാത്രം തൂക്കം വരുന്ന പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവരുന്നതെന്ന്…

    Read More »
  • India

    ബി.ജെ.പി ദേശീയ നേതാവിനെ മദ്രാസ് ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശിപാര്‍ശ; ഗൂഢ നീക്കത്തിനെതിരേ അഭിഭാഷകര്‍ രംഗത്ത്, രാഷ്ട്രപതിക്കു നിവേദനം നൽകി

    ചെന്നൈ: ബി.ജെ.പി. ദേശീയ വനിതാ നേതാവിനെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശിപാര്‍ശക്കെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്ത്. ഈ ശിപാര്‍ശ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കൊളീജിയത്തിനും നിവേദനം നല്‍കി. ബി.ജെ.പി മഹിള മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയും അഭിഭാഷകയുമായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാർശ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ശിപാര്‍ശ ചെയ്തത്. പിന്നാലെ വിക്‌ടോറിയ ഗൗരിയുടെ ബി.ജെ.പി ബന്ധം വ്യക്തമാക്കുന്ന ഫോട്ടോകളും വാര്‍ത്തകളും അഭിമുഖങ്ങളും സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയാവുകയായിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ബാര്‍ അംഗങ്ങളും അഭിഭാഷകരുമായ എന്‍.ജി.ആര്‍. പ്രസാദ്, ആര്‍. വൈഗൈ, എസ്.എസ്. വാസുദേവന്‍, അന്ന മാത്യു തുടങ്ങിയവര്‍ കൊളീജിയം ശിപാര്‍ശയില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. ബി.ജെപി ബന്ധമുള്ള ഇവര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ആയതിനാല്‍ ജഡ്ജിയായാല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുടെ…

    Read More »
Back to top button
error: