CrimeNEWS

കമ്പിയും മണ്‍വെട്ടിയും കൊണ്ട് യുവാക്കളെ ആക്രമിച്ചു; ഭീതിവിതച്ച ആറംഗ സംഘത്തിലെ നാലു പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവല്ലം പനത്തുറയ്ക്കടുത്ത് ബൈപ്പാസിലെ സര്‍വീസ് റോഡില്‍ ഭീതിവിതച്ച് അക്രമിസംഘം. ആറുപേരടങ്ങുന്ന സംഘം യുവാക്കളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കമ്പിയും മണ്‍വെട്ടിയും ഉപയോഗിച്ചായിരുന്നു അക്രമം. സംഭവം തടയാനെത്തിയ നാട്ടുകാരെ സംഘം വിരട്ടിയോടിച്ചു. ആക്രമണ സംഘത്തിലെ ആറുപേരില്‍ നാലുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.

പനത്തുറയ്ക്കു സമീപം സര്‍വീസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മദ്യശാലയ്ക്കു മുന്നില്‍ കഴിഞ്ഞ 27-ന് രാത്രി എട്ടോടെയായിരുന്നു അക്രമം. പാച്ചല്ലൂര്‍ സ്വദേശികളായ പ്രേംശങ്കര്‍(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. വെള്ളാര്‍ സ്വദേശികളായ വിനു(27), ജിത്തുലാല്‍(23) എന്നിവരൊണ് സംഘം ആക്രമിച്ചത്. വിനുവിന്റെ കാലുകള്‍ കമ്പിയും മണ്‍വെട്ടിയുടെ പിടിയും ഉപയോഗിച്ച് പ്രതികള്‍ അടിച്ചൊടിക്കുകയായിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ജിത്തു തടയാനെത്തിയപ്പോള്‍ സംഘം തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.

Signature-ad

ഒന്നാംപ്രതി പ്രേംശങ്കറിന്റെ സഹോദരന്‍ ഉണ്ണിശങ്കറിനെ ജിത്തുലാലും സംഘവും ഒരുവര്‍ഷം മുമ്പ് ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നതായും ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞദിവസം നടന്ന ആക്രമണമെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

 

Back to top button
error: