Month: February 2023
-
Kerala
കേന്ദ്രം നിർത്തിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് പകരം പുതിയ പദ്ധതി പ്രഖ്യാപിച്ച് കെ.എൻ. ബാലഗോപാൽ; സംസ്ഥാന ബജറ്റില്‍ 25 കോടി വകയിരുത്തി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് പകരം ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി 25 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. പ്രീമെട്രിക്-പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ സംസ്ഥാന വിഹിതമായി എട്ട് കോടി രൂപയും അനുവദിച്ചു. മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് പ്രീമെട്രിക് സഹായമായി അഞ്ച് കോടി രൂപയും പോസ്റ്റ് മെട്രിക് സഹായമായി 40 കോടി രൂപയും ഉള്‍പ്പെടെ 45 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികളെ കേന്ദ്രം ഒഴിവാക്കിയിരുന്നു. ഒമ്പത്, പത്ത് ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ നിലവില്‍ സ്‌കോളര്‍ഷിപ്പുള്ളൂ. ഇതിന് പകരമായാണ് സംസ്ഥാനം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും ഫെല്ലോഷിപ്പും പുനഃസ്ഥാപിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസവും പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.…
Read More » -
Kerala
പെട്രോളിനും ഡീസലിനും വില കൂടും; മദ്യവിലയിലും വര്‍ധന, ഇരുട്ടടിയായി ബജറ്റ് പ്രഖ്യാപനം
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മദ്യത്തിനും സംസ്ഥാനത്ത് വില കൂടും. പെട്രോളിനും ഡീസലിനും രണ്ടു രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ചുമത്തുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. അഞ്ഞൂറു രൂപ മുതല്‍ 999 രൂപ വരെയുള്ള മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. ആയിരം രൂപയ്ക്കു മുകളില്‍ 40 രൂപയാണ് സെസ് പിരിക്കുക. സാമൂഹ്യ സുരക്ഷാ ഫണ്ടിനായാണ് ഈ തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. വാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് കെട്ടിട നികുതി കൂട്ടി. ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി. ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തും. ഇതുവഴി ആയിരം കോടി അധിക സമാഹരണമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വൈദ്യുതി തീരുവയും കൂട്ടിയിട്ടുണ്ട്. തീരുവ അഞ്ചു ശതമാനമാക്കി. മോട്ടോര്‍ വാഹന നികുതിയും സെസ്സും വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായവില…
Read More » -
NEWS
ബ്രിട്ടനില്‍ സത്താന്‍ സേവകരുടെ എണ്ണം കുതിച്ചുയരുന്നു; സാത്താനിക വിശ്വാസത്തിന്റെ കേന്ദ്രമായി ‘ബണ്‍ഗേ’
സാത്താന്‍ സേവക്കാര്‍ ഭൂരിപക്ഷമായ ഒരു പട്ടണം!!! സങ്കല്‍പ്പിക്കാന്‍ അല്‍പം ബുദ്ധിമുട്ട് തോന്നുമെങ്കിലും സംഗതി ഏറെക്കുറെ സത്യമാണ്. ഇംഗ്ലണ്ടിന്റെ ഭാഗമായ സഫോക്കിലെ ഒരു കൊച്ചുപട്ടണം ഇന്ന് സാത്താന്‍ മതക്കാരുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ബണ്‍ഗേ എന്ന ഈ പട്ടണത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും സാത്താനെ ആരാധിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. സാത്താനെ ആരാധിക്കുന്നു എന്നു മാത്രമല്ല, അക്കാര്യം അവര്‍ തുറന്നു പറയുകയും ചെയ്യുന്നു. 2021 ലെ സെന്‍സസില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പറയുന്നത് 8500 പേര്‍ മാത്രമുള്ള ഈ പ്രദേശത്ത് 70 പേര്‍ സാത്താന്‍ മതക്കാരാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. അതായത്, 120 പേരില്‍ ഒരാള്‍ വീതം സാത്താനെ ആരാധിക്കുന്നു എന്ന് ചുരുക്കം. ദേശീയ ശരാശരിയേക്കാള്‍ 100 ഇരട്ടി വരുമിത്. വലിയൊരു വിഭാഗം യുവാക്കള്‍ പരമ്പരാഗത മതങ്ങളില്‍ നിന്നും വിട്ട് സാത്താനിസത്തിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. മാത്രമല്ല, രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പരിശോധിച്ചാല്‍ ഇതാദ്യമായി ബ്രിട്ടനില്‍…
Read More » -
Life Style
നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ‘നൈസായി’ തേച്ചു; മുന്‍ കാമുകിക്കെതിരേ കേസുകൊടുത്ത് യുവാവ്
എവിടെ പ്രണയമുണ്ടോ അവിടെ തേപ്പും ഉണ്ടാകുമെന്നാണ് ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, അങ്ങനെയങ്ങ് തേച്ചിട്ടു പോയാല്‍ വെറുതെ വിടാന്‍ കഴിയില്ല എന്നാണ് ഈ സിംഗപ്പൂരുകാരന്‍ പറയുന്നത്. തന്നെ തേച്ചുപോയ കാമുകിക്കെതിരേ വൈകാരിക ആഘാതത്തിനു 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് കഥാനായകന്‍. ഡ്രോണ്‍ കമ്പനിയായ ഡി1 റേസിംഗിലെ ഡയറക്ടര്‍ കെ. ക്വാഷിഗന്‍ ആണ് തന്നെ തേച്ചിട്ടു പോയ കാമുകി നോറ ടാന്‍ ഷു മീക്കെതിരെ രണ്ട് കേസുകള്‍ നല്‍കിയിരിക്കുന്നത്. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഉപേക്ഷിച്ചു പോയ കാമുകിയുടെ നടപടി വൈകാരികമായി തന്നെ തളര്‍ത്തി എന്നും അത് തന്റെ സത്കീര്‍ത്തിയെ പ്രതികൂലമായി ബാധിച്ചു എന്നും, ചുരുങ്ങിയത് അഞ്ച് ബിസിനസ്സ് ഇടപാടുകള്‍ എങ്കിലും നഷ്ടപ്പെട്ടു എന്നും കാണിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. ഇതിനെതിരേ കാമുകി ടാനും മറ്റൊരു കേസ് കൊടുത്തിട്ടുണ്ട്. ഏതു സമയത്തും ക്വാഷിംഗില്‍ നിന്നും ആക്രമണം ഭയന്നാണ് താന്‍ കഴിയുന്നതെന്നും, ക്വാഷിംഗില്‍ നിന്നും സ്വയരക്ഷക്കായി വീടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടി വന്നു…
Read More » -
Kerala
അരിക്കൊമ്പന്റെ പരാക്രമം വീണ്ടും; അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വീട് ആക്രമിച്ചു
ഇടുക്കി: ബി.എല്‍ റാവില്‍ അതിഥിത്തൊഴിലാളികള്‍ താമസിച്ചിരുന്ന വീടിന് നേരെ കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകര്‍ത്തു. ഇന്നു പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അരിക്കൊമ്പന്റെ ആക്രമണം. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. ശബ്ദം കേട്ട് മുറിയില്‍ താമസിച്ചിരുന്ന ഒരു കുടുംബം പുറത്തേക്ക് ഓടി. എന്നാല്‍, കൊമ്പന്‍ നിലയുറപ്പിച്ചതോടെ അടുത്ത മുറിയിലുണ്ടായിരുന്ന കുടുംബം വീടിനുള്ളില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളും വനം വകുപ്പും എത്തി പടക്കം പൊട്ടിച്ചും ബഹളം വെച്ചും കൊമ്പനെ അവിടെ നിന്നും മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അരികൊമ്പന്റെ ആക്രമണം പ്രദേശത്ത് ഉണ്ടായിരുന്നു. അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വനം വകുപ്പ് അറിയിച്ചു. അതേസമയം, വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ കാട്ടാനകളെ തുരത്തുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു. ഇടുക്കി ശാന്തന്‍പാറ പന്നിയാറില്‍ റേഷന്‍കടയ്ക്ക് ചുറ്റും വനം വകുപ്പ് കഴിഞ്ഞ ദിവസം സോളാര്‍ വേലി സ്ഥാപിച്ചു. ഈ റേഷന്‍ കടയ്ക്കു നേരെ അറിക്കൊമ്പന്റെ ആക്രമണം…
Read More » -
LIFE
പല്ലിയും പാറ്റയും ഇൗച്ചയും പറപറക്കും; ഇതാ ‘വിക്‌സ്’ കൊണ്ടൊരു പൊടിക്കൈ! അഞ്ചു മിനിറ്റില്‍ തയ്യാറാക്കാം
വീട്ടിനുള്ളിലെ ഉറുമ്പ്, പല്ലി, പാറ്റ, ഈച്ച എന്നിവയെ തുരത്തുക എളുപ്പമല്ല. അവ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. നാം കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലും മറ്റും ഇവ വന്നിരിക്കുകയും രോഗങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നു. പാറ്റയും പല്ലിയും അടുക്കളകളിലും തുറന്ന ഭക്ഷണസാധനങ്ങളിലും, വാതിലുകളിലും, ജനലുകളിലും സ്ഥിരം സാന്നിധ്യമാണ്. ഇവയെ നീക്കം ചെയ്യാന്‍ വിപണിയില്‍ ധാരാളം മരുന്നുകള്‍ ഉണ്ടെങ്കിലും ഇവ പലപ്പോഴും കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹാനികരമാണ്. ഒരു വീട്ടമ്മ തുറന്നു വച്ചിരിക്കുന്ന ഗ്യാസിന്റെ അരികില്‍ നിന്ന് പാറ്റയെ ഓടിക്കാന്‍ സ്‌പ്രേ അടിച്ചതും തീ പടര്‍ന്നതും അതിനെ തുടര്‍ന്ന് വലിയ അപകടം ഉണ്ടായതും അടുത്തകാലത്താണ്്. അതിനാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ വീട്ടില്‍ തന്നെ ഇത്തരം ക്ഷുദ്ര ജീവികളെ അകറ്റാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില കൈപ്പൊടികള്‍ അറിഞ്ഞിരിക്കാം. ജലദോഷത്തിനും പനിക്കും വിക്സ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ഒരു വീട്ടില്‍ എന്തായാലും വിക്‌സ് ഉണ്ടാകുകയും ചെയ്യും. പല്ലികളെയും പാറ്റകളെയും തുരത്താന്‍ വിക്സ് ഉപയോഗിക്കുന്നത് എങ്ങിനെ എന്ന് അറിയാം. അതിനായി ഒരു ചെറിയ പ്ലേറ്റില്‍ കുറച്ച് വിക്‌സ് എടുക്കുക.…
Read More » -
Kerala
ഇല്ലാത്ത ജീവനക്കാര്‍ക്കു ശമ്പളം; സപ്ലൈകോയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്, ഇരട്ടിയായി തിരിച്ചു പിടിക്കും
തിരുവനന്തപുരം: സപ്ലൈകോ ഔട്ലെറ്റുകളില്‍ ഇല്ലാത്ത താല്‍ക്കാലിക ജീവനക്കാരുടെ പേരില്‍ ശമ്പളം എഴുതിയെടുത്തു ലക്ഷങ്ങളുടെ വെട്ടിപ്പ്. പരാതി ഉയര്‍ന്നതോടെ ആഭ്യന്തര വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന വ്യാപകമായി സമാന രീതിയില്‍ വ്യാപകമായി തട്ടിപ്പു നടന്നുവെന്നാണു കണ്ടെത്തല്‍. ഇതോടെ, തട്ടിപ്പു നടത്തിയ സപ്ലൈകോ വിതരണ കേന്ദ്രങ്ങളിലെ ജീവനക്കാരില്‍നിന്നും തുക ഇരട്ടിയായി തിരിച്ചുപിടിച്ചു തുടങ്ങി. ചെറുകിട സപ്ലൈകോ സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലുമാണ് ഇത്തരത്തില്‍ ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചുകാട്ടി പണം തട്ടിയത്. 21.13 ലക്ഷം രൂപ ഈയിനത്തില്‍ നഷ്ടപ്പെട്ടതായും ഇതില്‍ 10.42 ലക്ഷം രൂപ തട്ടിപ്പു നടത്തിയ ജീവനക്കാരില്‍നിന്ന് തിരിച്ചു പിടിച്ചതായും സപ്ലൈകോ ചെയര്‍മാനും എം.ഡിയുമായ സഞ്ജീവ് പട്‌ജോഷി പറഞ്ഞു. ഇടുക്കിയിലെ മൂന്നാര്‍ കേന്ദ്രത്തില്‍ മാത്രം 3.86 ലക്ഷം രൂപയുടെ തിരിമറി നടന്നിട്ടുണ്ട്. പാലക്കാട്ടും കാര്യമായ തിരിമറി നടന്നിട്ടുണ്ട്. 3 വര്‍ഷമായി നടക്കുന്ന തട്ടിപ്പാണിത്. ദിവസ വേതനക്കാരായ ജീവനക്കാര്‍ക്കു ഹാജര്‍ ബുക്ക് അനുസരിച്ചുള്ള ശമ്പളം ഓരോ ഔട്ലെറ്റുകളിലെയും ഓഫീസര്‍ ഇന്‍ ചാര്‍ജ് വഴി വിതരണം ചെയ്യുന്നതായിരുന്നു സപ്ലൈകോയിലെ…
Read More » -
Kerala
‘മേയ്ക്ക് ഇന്‍ കേരള’യ്ക്ക് ബജറ്റില്‍ 100 കോടി; വിഴിഞ്ഞം വ്യാവസായിക ഇടനാഴിക്ക് ആയിരം കോടി
തിരുവനന്തപുരം: ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭ നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍വ സൗകര്യങ്ങളും ഒരുക്കി ബൃഹത്തായ ‘മേയ്ക്ക് ഇന്‍ കേരള’ പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. മേയ്ക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് നടത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം 2021-22 ല്‍ സംസ്ഥാനത്തിന്റെ കയറ്റുമതി 74,000 കോടി രൂപയുടേതാണ്. കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയര്‍ന്നതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ‘മെയ്ക്ക് ഇന്‍ കേരള’യ്ക്ക് ഈ വര്‍ഷം 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ്ക്ക് ഇന്‍ കേരളയില്‍ മുഖ്യ പരിഗണന നല്‍കും. സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ പലിശ ഇളവ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കും. മെയ്ക് ഇന്‍ കേരളയുടെ ഭാഗമായി പദ്ധതി കാലയളവില്‍ ആയിരം കോടി രൂപയാകും അനുവദിക്കുക. കേരളത്തിന്റെ വികസന ചക്രവാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ലോകത്തെ പ്രധാന തുറമുഖങ്ങളുടെ…
Read More » -
Health
ചൂടുചായയ്ക്കൊപ്പം കഴിക്കുന്ന പല ഭക്ഷണങ്ങളും ശരീരത്തിന് ദോഷം, അവ ഏതൊക്കെ എന്നറിയുക
ചായയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാണ്. ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍, അതായത് ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സെറീയല്‍സ് ഇവ ചൂടു ചായയ്ക്കൊപ്പം കഴിക്കാന്‍ പാടില്ല. ചായയില്‍ ടാനിനുകളും ഓക്സലേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് ഈ ഭക്ഷണങ്ങളില്‍ നിന്ന് ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. നാരങ്ങയില്‍ വിറ്റമിന്‍ സി ധാരാളമുണ്ട്. എന്നാല്‍ പാല്‍ച്ചായയോടൊപ്പം നാരങ്ങ ചേരുന്നത് നല്ലതല്ല. ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് ലെമണ്‍ ടീ. എന്നാല്‍ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് ചേരുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്ലക്സിനും കാരണമാകും. അസിഡിറ്റി ഉള്ള ആളാണെങ്കില്‍ അതിരാവിലെ ലെമണ്‍ടീ കുടിക്കരുത്. ചായയുടെ ഒപ്പം കഴിക്കുന്ന പക്കോഡ, ഉള്ളിബജി, മറ്റ് ബജികള്‍ ഇവയെല്ലാം ഏറെ രുചികരമായ ലഘുഭക്ഷണങ്ങളാണ്. എന്നാല്‍ മിക്ക ലഘുഭക്ഷണങ്ങളും കടലമാവ് ചേര്‍ത്താണ് ഉണ്ടാക്കുന്നത്. ചായയും കടലമാവും ചേര്‍ച്ചയില്ലാത്ത രണ്ട് ഭക്ഷണപദാര്‍ഥങ്ങളാണ്. രക്തത്തിലേക്ക് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതില്‍ നിന്ന് കടലമാവ് തടയുന്നു. വയറുവേദനയ്ക്കും മലബന്ധത്തിനും ഇത് കാരണമാകുകയും ചെയ്യും. ചായയ്ക്കൊപ്പം ഐസ്‌ക്രീം…
Read More » -
Movie
അംബിക അവതരിപ്പിച്ച ദു:ഖപുത്രി ‘സുബൈദ’യ്ക്ക് 58 വയസ്സ്
സിനിമ ഓർമ്മ പഴയകാല നടി അംബിക അവതരിപ്പിച്ച ദുഃഖപുത്രി ‘സുബൈദ’യ്ക്ക് 58 വയസ്സ്. 1965 ഫെബ്രുവരി 3നാണ് എം.എസ് മണി സംവിധാനം ചെയ്‌ത ഈ സ്ത്രീകേന്ദ്രീകൃത ചിത്രം റിലീസ് ചെയ്‌തത്. നായകസങ്കൽപം കൊടികുത്തി വാണിരുന്ന കാലത്ത് അതിനെ തച്ചുടയ്ക്കുന്ന കഥാവിഷ്ക്കാരമായിരുന്നു ‘സുബൈദ’. ബാബുരാജ് സംഗീതം നൽകി ആലപിച്ച ‘പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്’, എൽ ആർ ഈശ്വരിയും സഹോദരി എൽ ആർ അഞ്ജലിയും ചേർന്ന് പാടിയ ‘ഒരു കുടുക്ക പൊന്നു തരാം’ (രചന: പി ഭാസ്‌ക്കരൻ) അടക്കം ഹിറ്റ് ഗാനങ്ങളുണ്ടായിരുന്നു ഈ ചിത്രത്തിൽ. പ്രേംനസീറിന്റെ സഹോദരൻ പ്രേംനവാസ്, മധു, നിലമ്പൂർ ആയിഷ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ: എം ഹുസൈൻ. ദുർവിധികൾ ഒന്നൊന്നായി നേരിടേണ്ടി വന്ന സുബൈദയാണ് ചിത്രത്തിലെ കേന്ദ്രബിന്ദു. ജനിച്ചയുടനെ പിതാവ് മരിച്ചു. ദുർവിധിയുടെ കൈക്കുമ്പിൾ കൊണ്ട് ദുഖത്തിന്റെ കണ്ണുനീർ കോരിക്കുടിക്കേണ്ടി വന്ന ഹതഭാഗ്യ. വളർന്നപ്പോൾ ബന്ധുവായ ഡോക്ടർ അഹമ്മദ് അവളെ വിവാഹം കഴിച്ചു. അവിടെയും വിധി അവളെ തോൽപ്പിച്ചു. വിവാഹദിവസം…
Read More »