LIFEMovieSocial MediaTRENDING

ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിതബന്ധം, വഞ്ചിക്കപ്പെട്ടു; പൊട്ടിക്കരഞ്ഞ് രാഖി സാവന്ത് 

ന്നും വിവാദങ്ങളുടെ കളിത്തോഴിയാണ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത്. അമ്മ മരിച്ചതിനു പിന്നാലെ തന്റെ വിവാഹം തകര്‍ച്ചയിലാണ് എന്ന് വെളിപ്പെടുത്തി രാഖി സാവന്ത് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുരാനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രാഖി ഉന്നയിച്ചിരിക്കുന്നത്. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി അവിഹിതബന്ധമുണ്ടെന്നാണ് നടിയുടെ ആരോപണം. ജിമ്മില്‍ എത്തിയ രാഖി സാവന്ത് വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ പാപ്പരാസികളുമായി പങ്കുവയ്ക്കുകയായിരുന്നു. രാഖിയുടെ തുറന്നു പറച്ചിൽ സമൂഹ മധ്യമങ്ങളിലും വൈറലായി.

ആദിലിന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട്. താന്‍ മറാത്തി ബിഗ് ബോസിലായിരുന്ന സമയത്ത് ഈ പെണ്‍കുട്ടി മുതലെടുപ്പ് നടത്തുകയായിരുന്നു. ആ പെണ്‍കുട്ടിയുടെ ഫോട്ടോയും വിഡിയോയും തന്റെ കയ്യിലുണ്ടെന്നും എന്നാല്‍ അതൊന്നും ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും രാഖി പറഞ്ഞു. ആദിലിനെതിരെ രൂക്ഷവിമര്‍ശനവും താരം നടത്തി. ആദില്‍ ഒരു നുണയനാണ്. ആ പെണ്‍കുട്ടിയെ ബ്ലോക്ക് ചെയ്യുമെന്ന് ഖുറാനില്‍ തൊട്ടാണ് സത്യം ചെയ്തത്. പക്ഷേ അയാള്‍ അത് ചെയ്തില്ല. ഇപ്പോള്‍ ആ പെണ്‍കുട്ടി അയാളെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്നും രാവി സാവന്ത് വെളിപ്പെടുത്തി.

ആദിലിനെക്കുറിച്ച് വൃത്തികെട്ട തെളിവുകള്‍ അവളുടെ കയ്യിലുണ്ട്. ആദിലിന്റെ അഭിമുഖം അടുത്ത് വലിയ താരമാക്കി മാറ്റരുത്. എന്നെ ഉപയോഗിച്ച് സിനിമ മേഖലയിലേക്ക് കയറിപ്പറ്റാനാണ് അയാള്‍ ശ്രമിച്ചത്. അയാള്‍ ജിമ്മില്‍ വരില്ല. ഇന്റര്‍വ്യൂ നല്‍കാനായി ഇവിടെയുണ്ടാകും. അത് ഞാന്‍ ആഗ്രഹിക്കുന്നില്ല.- രാഖി പറഞ്ഞു.

അവിഹിത ബന്ധം കാരണം എട്ട് മാസത്തോളം വിവാഹത്തേക്കുറിച്ച് അയാള്‍ നിശബ്ദത പാലിച്ചു എന്നാണ് രാഖി പറയുന്നത്. ഞാന്‍ അയാളുടെ ദൈവവും ആരാധനാമൂര്‍ത്തിയുമാണെന്ന് പറയും. എന്നാല്‍ എനിക്ക് ഭാര്യയും അമ്മയും ആകണമെന്നാണ് ഞാന്‍ മറുപടി നല്‍കുക. ഇതൊന്നും പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇതുവരെ ഞാന്‍ നിശബ്ദ ആയിരുന്നു. ആ പെണ്‍കുട്ടി കാരണം ഞങ്ങളുടെ വിവാഹത്തെ തള്ളിപ്പറഞ്ഞു. പിന്നീട് ആരാധകരേയും മാധ്യമങ്ങളേയും പേടിച്ചാണ് വിവാഹത്തെ അംഗീകരിച്ചത്. വിവാഹിതയുടെ അവകാശത്തിനായി ഞാന്‍ പോരാടും. ആദില്‍ ആ പെണ്‍കുട്ടിയെയാണ് പിന്തുണയ്ക്കുന്നത്. അതിനാല്‍ അവള്‍ ആത്മവിശ്വാസത്തോടെ പറയുന്നത് ആദില്‍ എന്നെ ഉപേക്ഷിച്ച് അവളെ വിവാഹം ചെയ്യും എന്നാണ്. അതിനുവേണ്ടിയാണ് വിവാഹത്തേക്കുറിച്ച് മൂടിവെക്കാന്‍ എന്നോട് ആവശ്യപ്പെട്ടതെന്നും രാഖി സാവന്ത് പറഞ്ഞു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: