Month: February 2023

  • Crime

    ന്യുമോണിയ മാറാന്‍ മന്ത്രവാദം, പഴുപ്പിച്ച ലോഹദണ്ഡുകൊണ്ട് വയറ്റില്‍ കുത്തിയത് 51 തവണ; പിഞ്ചുകുഞ്ഞ് മരിച്ചു

    ഭോപ്പോല്‍: ന്യുമോണിയ മാറാന്‍ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമായത്. രോഗം മാറുന്നതിനായി കുഞ്ഞിന്റെ വയറ്റില്‍ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് 51 തവണ കുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാര്‍ദോളിലാണ് ദാരുണ സംഭവമുണ്ടായത്. ഇവിടെ ഇരുമ്പുദണ്ഡു കൊണ്ട് പൊള്ളിക്കുന്നതു പോലുള്ള ചികിത്സാ രീതികള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഷാര്‍ദോള്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 15 ദിവസം മുന്‍പാണ് ദാരുണമായ സംഭവമുണ്ടായത്. സംസ്‌കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. വനിതാബാല ക്ഷേമ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞതെന്ന് ഷാര്‍ദോള്‍ കലക്ടര്‍ പറഞ്ഞു. ന്യുമോണിയ ബാധിച്ച കുഞ്ഞ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും മന്ത്രവാദം നടത്തിയ സ്ത്രീക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

    Read More »
  • Kerala

    വാഹനങ്ങൾ ഓട്ടത്തിനിടെ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്നു; ദുരന്തമെഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം, നിർദേശങ്ങളുമായി പോലീസ്

    ഓടുന്ന വാഹനങ്ങൾ തീ പിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവം നാടിനെ നടുക്കിയിരുന്നു. ഇതിനു പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂടും സമാന സംഭവമുണ്ടായി. കാറിനു തീ പിടിച്ചെങ്കിലും പെട്ടെന്നു വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വൻ അപകടമൊഴിവാകുകയായിരുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ച എന്താണ് ചെയ്യേണ്ടത് ? അത്തരം ചില നിർദേശങ്ങളാണ് കേരളാ പോലീസ് മുന്നോട്ടു വയ്ക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പോലീസ് ഇക്കാര്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  വാഹനത്തിനു കൃത്യമായ മെയിന്റനൻസ് ഉറപ്പ് വരുത്തുക.  എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്.  വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കരുത്.  വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വന്നാൽ അവഗണിക്കരുത്. എൻജിൻ ഓഫാക്കി വാഹനത്തിൽ നിന്നിറങ്ങി സർവീസ് സെന്ററുമായി ബന്ധപ്പെടണം. ഫ്യൂസ് കത്തിയെന്ന് മനസിലായാൽ അതുമാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാൽ അത് ചിലപ്പോൾ…

    Read More »
  • Movie

    പി.ഭാസ്കരന്റെ ‘ആറടി മണ്ണിന്റെ ജന്മി’ തീയേറ്ററുകളിലെത്തിയിട്ട് ഫെബ്രുവരി 4ന് 51 വർഷം

    സിനിമ ഓർമ്മ പി ഭാസ്‌ക്കരൻ നിർമിച്ച് സംവിധാനം ചെയ്‌ത ‘ആറടി മണ്ണിന്റെ ജന്മി’ക്ക് 51 വയസ്സ്. 1972 ഫെബ്രുവരി 4ന് റിലീസ് ചെയ്‌ത ചിത്രത്തിന് തിരക്കഥ രചിച്ചത് ശ്രീകുമാരൻ തമ്പി. തമിഴ് സംവിധായകൻ കെ ബാലചന്ദറിന്റെ ആദ്യചിത്രമായ ‘നീർക്കുമിഴി’യുടെ റീമേയ്ക്കാണ് ‘ആറടി മണ്ണിന്റെ ജന്മി’. നാല് ഗാനങ്ങളിൽ രണ്ട് വീതം ഭാസ്ക്കരനും തമ്പിയും എഴുതി. സംഗീതം ആർ.കെ ശേഖർ. ‘തുടക്കവും ഒടുക്കവും സത്യങ്ങൾ’ എന്ന തമ്പിയുടെ ഗാനവും ‘ആരോരുമില്ലാത്ത തെണ്ടി’ എന്ന പി. ഭാസ്‌ക്കരൻ രചിച്ച ഗാനവും ഹിറ്റായി. ‘ഭാഗ്യജാതകം’, ‘അമ്മയെ കാണാൻ’, ‘ആദ്യകിരണങ്ങൾ’ തുടങ്ങി 9 ചിത്രങ്ങൾ പി ഭാസ്‌ക്കരൻ നിർമ്മിച്ച് സംവിധാനം ചെയ്‌തിട്ടുണ്ട്‌. ഒരു നഴ്‌സിങ്ങ് ഹോമിലെ രോഗികളുടെ ചെറുനൊമ്പരങ്ങളിലൂടെ വികസിക്കുന്ന കഥയാണ് ‘ആറടി മണ്ണിന്റെ ജന്മി’യുടേത്. ഷീല അഭിനയിച്ച വനിതാ ഡോക്ടർക്ക് മധുവിൻ്റെ ഫുട്‍ബോൾ കളിക്കാരനായ രോഗിയോട് പ്രണയം. ‘ആരോരുമില്ലാത്ത തെണ്ടി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മറ്റൊരു ചെറുപ്പക്കാരനായ രോഗിയുടെ (നസീർ) സ്വഭാവഗുണത്താൽ, നഴ്‌സിങ്ങ് ഹോമിന്റെ സ്റ്റോർ…

    Read More »
  • LIFE

    അജിത്തിന്റെ ‘തുനിവും’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് നെറ്റ്‍ഫ്ലിക്സിൽ

    അജിത്ത് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അജിത്തിന്റെ ‘തുനിവി’ന്റെ സ്‍ട്രീമിംഗ് നെറ്റ്‍ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് ‘തുനിവി’ലെ നായിക. Ajith Kumar’s recent blockbuster #Thunivu premieres on Netflix, February 8th (Wednesday). pic.twitter.com/PBOOZr9FZK — LetsCinema (@letscinema) February 3, 2023 എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്‍ണറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ‘തുനിവ്’ ഇതിനകം തന്നെ 200 കോടി ക്ലബില്‍ എത്തിയിരുന്നു. ‘വിശ്വാസം’, ‘വലിമൈ’ എന്നിവയാണ് അജിത്ത് ചിത്രങ്ങളില്‍ ഇതിനു മുമ്പ് 200 കോടിയിലധികം കളക്ഷൻ നേടിയത്.…

    Read More »
  • LIFE

    പ്രണയം നിരസിച്ചു, തന്നെ വിഷാദരോഗത്തിലേക്കും വലിയ മാനസിക വിഷമത്തിലേക്കും തള്ളി വിട്ടു; തന്റെ വികാരങ്ങളെ മാനിക്കാത്ത പെൺകുട്ടി 24 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് യുവാവ്

    അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്നത് എന്നൊക്കെ പറയാറില്ലേ, അത്തരത്തിൽ ഏറെ വിചിത്രമായ ഒരു പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിംഗപ്പൂരിൽ നിന്നുള്ള ഒരു യുവാവ്. താൻ പ്രണയിക്കുന്ന പെൺകുട്ടി തന്നെ തിരിച്ചു പ്രണയിക്കുന്നില്ല എന്നും ഒരു സുഹൃത്തായി മാത്രമാണ് കരുതുന്നതെന്നും അതിനാൽ തന്റെ വികാരങ്ങളെ മാനിക്കാത്ത പെൺകുട്ടി തനിക്ക് 24 കോടി രൂപയോളം നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇയാളുടെ പരാതി. കെ കൗഷിഗൻ എന്ന യുവാവാണ് ഇത്തരത്തിൽ ഒരു വിചിത്രമായ ആവശ്യവുമായി വന്നിരിക്കുന്നത്. നോറ ടാൻ എന്ന പെൺകുട്ടിക്ക് എതിരെയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. താൻ പെൺകുട്ടിക്ക് നൽകിയ പ്രണയം തനിക്ക് തിരിച്ചു നൽകാതെ തന്നെ വിഷാദരോഗത്തിലേക്കും വലിയ മാനസിക വിഷമത്തിലേക്കും പെൺകുട്ടി തള്ളി വിട്ടു എന്നാണ് ഇയാൾ ആരോപിക്കുന്നത്. തന്നോട് സൗഹൃദം മാത്രമാണ് പെൺകുട്ടിക്ക് ഉള്ളത് എന്നാണ് പറയുന്നത് എന്നാൽ താൻ ആഗ്രഹിക്കുന്നത് പ്രണയമാണെന്നും ഇയാൾ പറയുന്നു. 2016 -ലാണ് പെൺകുട്ടിയുമായി ഇയാൾ പരിചയത്തിൽ ആകുന്നത്. അധികം വൈകാതെ തന്നെ പെൺകുട്ടിയുമായി താൻ പ്രണയത്തിലായെന്നും…

    Read More »
  • NEWS

    പ്രവാസികൾക്ക് ആശ്വാസം; 625 തസ്‍തികകളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് കുവൈത്ത് പിൻവലിച്ചു

    കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്‍തികകളിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവിൽ സർവീസ് കമ്മീഷൻ പിൻവലിച്ചു. ഈ തസ്‍തികകളിലേക്ക് നിയമനം നടത്താൻ അനുമതി നൽകിക്കൊണ്ട് സിവിൽ സർവീസ് മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചതായി അൽ അൻബ ദിനപ്പത്രം റിപ്പോർട്ട് ചെയ്‍തു. 77 ഡോക്ടർമാർ, 485 സ്റ്റാഫ് നഴ്സുമാർ, 52 ടെക്നീഷ്യന്മാർ, 11 ഫാർമസിസ്റ്റുകൾ എന്നിവരുടെ ഒഴിവുകളിലാണ് പ്രവാസികളെ നിയമിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നത്. ഈ തസ്‍തികകളിൽ നേരത്തെ ജോലി ചെയ്‍തിരുന്നവരുടെ സേവന കാലാവധി അവസാനിച്ച ശേഷം അവരുടെ ആനുകൂല്യങ്ങൾ കൊടുത്തുതീർക്കുന്നതിനുള്ള നിയമപരമായ കാലവധി അവസാനിക്കുന്നത് വരെ നിയമനം വേണ്ടെന്നായിരുന്നു നേരത്തെയുള്ള നിർദേശം. ഇതിന് പുറമെ ആരോഗ്യ മന്ത്രാലയത്തിന് അടുത്ത സാമ്പത്തിക വർഷത്തേക്ക് അനുവദിച്ചിരിക്കുന്ന ബജറ്റ് സംബന്ധമായ വിവരങ്ങൾ ലഭ്യമായ ശേഷം ഈ തസ്‍തികകൾ തുടരാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിൽ കൂടിയാണ് പ്രവാസികളുടെ നിയമനത്തിന് അനുമതി നൽകിയത്.

    Read More »
  • NEWS

    എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി! ഇക്കുറി ബെൻസ് എസ് 500 കാർ

    അബുദാബി: എട്ടര കോടി ലോട്ടറിയടിച്ച ഇന്ത്യക്കാരനെ തേടി ദുബൈയിൽ വീണ്ടും ഭാഗ്യമെത്തി. 2021 ജനുവരിയിൽ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) പ്രതിവാര നറുക്കെടുപ്പിൽ പത്ത് ലക്ഷം ഡോളർ (8,21,77,500 രൂപ) സമ്മാനമടിച്ച ബംഗലൂരു സ്വദേശി അമിത് സറഫിനാണ് വീണ്ടും ഭാഗ്യത്തിൻറെ കടാക്ഷമുണ്ടായിരിക്കുന്നത്. ഇക്കുറിയും ഡിഡിഎഫ് പ്രതിവാര നറുക്കെടുപ്പിൽ തന്നെയാണ് സറഫിന് സമ്മാനമടിച്ചിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് എസ് 500 കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. 2016 മുതൽ സറഫ്, ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ പതിവായി പങ്കെടുക്കാറുണ്ടത്രേ. ഓൺലൈൻ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സറഫ് നേരത്തെ എട്ടര കോടിയുടെ ലോട്ടറിയടിച്ച ശേഷം ബംഗലൂരുവിൽ നിന്ന് ദുബൈയിലേക്ക് താമസം മാറിയിരുന്നു. നാൽപത്തിയെട്ടുകാരനായ സറഫ് ഇക്കഴിഞ്ഞ മാസം 12നാണ് ദില്ലിയിലേക്കുള്ള യാത്രാമദ്ധ്യേ ടിക്കറ്റെടുക്കുന്നത്. 1829ൽ ആറ് ടിക്കറ്റുകളാണ് സറഫ് വാങ്ങിയിരുന്നത്. ഇതിലാണ് പ്രൈസടിച്ചിരിക്കുന്നത്. ആദ്യത്തെ ലോട്ടറി സമ്മാനമെത്തിയതോടെ തന്നെ താമസം ദുബൈയിലേക്ക് മാറ്റാൻ തീരുമാനിച്ചുവെന്നും ഭാവിജീവിതം ദുബൈയിൽ തന്നെയാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ആ സമ്മാനം തന്നെ…

    Read More »
  • NEWS

    ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിയമനടപടിയുമായി തൊഴില്‍ മന്ത്രാലയം

    മസ്‍കറ്റ്: ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നിയമനടപടിയുമായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമലംഘനത്തിന്‍റെ പേരിലാണ് കമ്പനിക്കെതിരെ ദാഹിറ ഗവര്‍ണറേറ്റ് കേസെടുത്തിരിക്കുന്നത്. തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 51, 53 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇനി കമ്പനിക്കെതിരെ തുടര്‍നടപടികളുമുണ്ടാകും. സ്വകാര്യമേഖലയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം വൈകിപ്പിച്ചാല്‍ പിഴയീടാക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഒരു തൊഴിലാളിക്ക് 100 റിയാല്‍ എന്ന രീതിയില്‍ പ്രതിമാസം പിഴ ചുമത്തുമെന്നാണ് അറിയിച്ചിരുന്നത്. വേതനം വൈകിച്ചുകൊണ്ടിരുന്നാല്‍ ഓരോ മാസവും പിഴ ഇരട്ടിയാക്കുമെന്നും അറിയിച്ചിരുന്നു. എല്ലാ മാസവും എട്ടാം തീയതിക്ക് അകം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരിക്കണമെന്നതാണ് നിയമം. തൊഴിലുടമകളും തൊഴിലാളികളും പരസ്പരം സമ്മതിക്കുന്ന പ്രകാരം ശമ്പളത്തീയ്യതി എട്ടില്‍ നിന്ന് നിശ്ചിതകാലയളവിലേക്ക് കൂടി വൈകിപ്പിക്കാം. കഴിഞ്ഞ വര്‍ഷം തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ച 24,000 ലേബര്‍ പരാതികളില്‍ 13,000 പരാതികളും ശമ്പളവുമായി ബന്ധപ്പെട്ട് വന്നതായിരുന്നു. അത്രമാത്രം പരാതികള്‍ ഈ വിഷയത്തില്‍ ഓരോ വര്‍ഷവും വരുന്നുണ്ട് എന്ന് സാരം.

    Read More »
  • Sports

    നിരോധിത മരുന്ന് ഉപയോഗം; ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് 21 മാസം വിലക്ക്

    ദില്ലി: നിരോധിത മരുന്ന് ഉപയോഗത്തിന് ഇന്ത്യന്‍ ജിംനാസ്റ്റ് ദിപ കര്‍മാകറിന് ഇന്‍റര്‍നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ 21 മാസ വിലക്ക്. ഇതോടെ 2023 ജൂലൈ വരെ ദീപയ്ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല. ഇതോടൊപ്പം 2021 ഒക്ടോബര്‍ 11 മുതലുള്ള താരത്തിന്‍റെ മത്സരഫലങ്ങള്‍ അസാധുവാവുകയും ചെയ്യും. 2016ലെ റിയോ ഒളിംപിക്‌സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത് റെക്കോര്‍ഡിട്ടിരുന്നു ദിപ കര്‍മാകര്‍. പിന്നീട് പരിക്ക് വിടാതെ പിടികൂടിയതോടെ താരത്തിന് പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് ഉയരാനായില്ല. റിയോ ഒളിംപിക്‌സില്‍ ദിപ കര്‍മാകറിനു തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്. വെറും 0.15 പോയിന്‍റിനാണ് മെഡല്‍ കൈയകലത്തില്‍ വഴുതിപ്പോയത്. ഒളിംപിക്‌സ് ജിംനാസ്റ്റി‌ക്സില്‍ ഇന്ത്യയ്ക്ക് ദിപയിലൂടെ നാലാം സ്ഥാനം ലഭിക്കുകയായിരുന്നു. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് ദിപ കാഴ്ചവച്ചത്. ജിംനാസ്റ്റിക്സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. അമേരിക്കയുടെ സൈമണ്‍സ് ബൈല്‍സിനായിരുന്നു ഈ ഇനത്തില്‍ സ്വര്‍ണം. മെഡല്‍ നേടാനായില്ലെങ്കിലും നാലാം സ്ഥാനത്തെത്തി റിയോയില്‍ നിന്ന് മടങ്ങിയതോടെ ദീപ കര്‍മാകര്‍…

    Read More »
  • Crime

    ഉത്സവ പറമ്പുകളിൽ കറങ്ങി നടന്ന് മൊബൈൽ മോഷണം; കൊലപാതകക്കേസിലും കവർച്ചക്കേസിലും പ്രതിയായ മോഷ്ടാവിനെ അതിസാഹസികമായി പിടികൂടി പൊലീസ്

    പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉത്സവ പറമ്പുകളിൽ കറങ്ങി നടന്ന് മോഷണം പതിവാക്കിയ പ്രതിയെ പിടികൂടി പൊലീസ്. വടക്കഞ്ചേരി വണ്ടാഴി നെല്ലിക്കോട് വീട്ടിൽ ഉദയകുമാർ എന്ന വിപിനാണ് (26) അറസ്റ്റിലായത്. സാഹസികമായാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഉത്സവ പറമ്പുകളിലെ തിരക്ക് കേന്ദ്രീകരിച്ച് മൊബൈൽ മൊബൈൽ ഫോണും, പേഴ്സും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ചോളം മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് ചാലിശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് വിപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കു ശേഷം വ്യാഴാഴ്ച വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉൽസവ പറമ്പിൽ വെച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മംഗലം ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകക്കേസിലും, കവർച്ചക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ്കുമാർ, എഎസ്ഐ റഷീദലി, സീനിയര്‍…

    Read More »
Back to top button
error: