LIFEMovie

മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എത്തുന്നു, ‘ഏജന്റി’ന്റെ റിലീസ് പ്രഖ്യാപിച്ചു

പ്രിയതാരം മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം എന്നതിനാൽ മലയാളികളുടെയും ശ്രദ്ധയിലുള്ള ചിത്രമാണ് അഖിൽ അക്കിനേനി നായകനാകുന്ന ‘ഏജന്റ്’. മമ്മൂട്ടിക്ക് നിർണായക കഥാപാത്രമാണ് ചിത്രത്തിൽ. ‘എജന്റ്’ എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തെലുങ്ക്,മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ഒരുങ്ങുന്ന ‘ഏജന്റിന്റെ’ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും ചിത്രം അവസാന നിമിഷം മാറ്റിവയ്‍ക്കേണ്ടി വന്നിരുന്നു. അഖിൽ അക്കിനേനി ചിത്രത്തിന്റെ ബജറ്റ് വർദ്ധിച്ചതിനാൽ ചിത്രീകരണം തൽക്കാലത്തേയ്‍ക്ക് നിർത്തിവയ്‍ക്കേണ്ടി വന്നതിനാലാണ് റിലീസ് മാറ്റേണ്ടി വന്നിരുന്നത്. സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏജന്റ്’. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് കേരളത്തിൽ വിതരണം ചെയ്യുന്ന ‘ഏജന്റ്’ ഏപ്രിൽ 28ന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് വൈദ്യ നായികാ വേഷത്തിലെത്തുന്ന ‘ഏജന്റ്’. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’. രണ്ടായിരത്തി പത്തൊമ്പതിൽ പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തിൽ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പിൽ, ചിത്രത്തിലില്ലാതിരുന്ന കോൺഗ്രസ് പാർട്ടിയെ അധികാരത്തിലെത്താൻ സഹായിച്ച, വൈഎസ്ആർ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു.

മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ആയിരുന്നു ചിത്രം പ്രീമിയർ ചെയ്‍തത്. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Back to top button
error: