Month: February 2023

  • Crime

    ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മർദ്ദിച്ച കേസ്: മുഖ്യ ആസൂത്രകയുമായ യുവതി അറസ്റ്റിൽ

    ആലപ്പുഴ: ഹണിട്രാപ്പിൽപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകയുമായ യുവതി അറസ്റ്റിൽ. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന തൃശൂർ മോനടി വെള്ളികുളങ്ങര മണമഠത്തിൽ സൗമ്യ(35) ആണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവർഷത്തോളം ഒളിവിലായിരുന്നു. ഇന്ന് വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി അറസ്റ്റിൽ; ബംഗലൂരുവിലെ രഹസ്യ താവളത്തിൽനിന്ന് പ്രതിയെ പൊലീസ് കീഴ്പ്പെടുത്തിയത് തോക്കു ചൂണ്ടി

    കോഴിക്കോട്: കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണികളിലൊരാൾ അറസ്റ്റിലായി. നൈജീരിയൻ പൗരനായ ചാൾസ് ഒഫ്യൂഡിലിനെ ബംഗലൂരുവിൽ നിന്നാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. നവംബറിൽ നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ അന്വേഷണത്തിലാണ് നൈജീരിയൻ പൗരൻ പിടികൂടുന്നത്. കേരളത്തിലേക്ക് മയക്കുമരുന്നെത്തിക്കുന്ന നൈജീരിയൻ സംഘത്തിലെ പ്രധാനിയായ ചാൾസ്, മാസങ്ങളായി ബംഗളൂരുവിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പിടികൂടുമ്പോൾ ഇയാളുടെ കൈവശം 55 ഗ്രാം എംഎഡിഎംഎ ഉണ്ടായിരുന്നു. നേരത്തെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ചാൾസ്. ബംഗളൂരുവിൽ വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ, ഇയാൾ ആക്രമിക്കാൻ ശ്രമിച്ചെന്നും തോക്കു ചൂണ്ടി കീഴ്പ്പെടുത്തിയെന്നും പൊലീസ്. ഇയാളുടെ ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെച്ച് ഖാലിദ് അബാദി എന്നയാളിൽ നിന്ന് 58 ജി എം എം ഡി എം എ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് പിന്നീട് കേരളത്തിലേക്ക് വിദേശത്തുനിന്ന് മയക്കുമരുന്നെത്തിക്കുന്ന മൂന്നുപേരെയും തന്ത്രപരമായി…

    Read More »
  • LIFE

    എങ്ങോട്ടാണി കുതിപ്പ്…. 10-ാം ദിവസം ‘ദംഗലി’നെ മറികടന്ന് ‘പഠാൻ’; എക്കാലത്തെയും ഇന്ത്യൻ കളക്ഷനിൽ ഒന്നാം സ്ഥാനത്തേക്ക്

    ഷാരൂഖ് ഖാന്‍റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്‍റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു ആസ്വാദകരെ സംബന്ധിച്ച് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോഴും ബോളിവുഡ് വ്യവസായം അര്‍ പ്പിക്കുന്ന പ്രതീക്ഷ ഇത്തവണയും തുടര്‍ന്നു. എന്നാല്‍ ട്രേഡ് അനലിസ്റ്റുകളെ തന്നെ അമ്പരപ്പിക്കുന്ന പ്രതികരണമാണ് ചിത്രം ആദ്യദിനം മുതല്‍ നേടിക്കൊണ്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ആരംഭിച്ച മുന്നേറ്റം ബോക്സ് ഓഫീസില്‍ ചിത്രം ഇപ്പോഴും തുടരുകയാണ്. #Pathaan will surpass *lifetime biz* of #Dangal TODAY [Sat]… All set to emerge 3RD HIGHEST GROSSING *HINDI* FILM… TOP 5…1. #Baahubali2 #Hindi2. #KGF2 #Hindi3. #Pathaan4. #Dangal5. #SanjuNett BOC. #India biz. #Hindi. pic.twitter.com/sFr2pb7Frb — taran…

    Read More »
  • Sports

    ക്രിസ്റ്റിയാനോയേക്കാൾ മികച്ച താരം മെസി തന്നെ! മെസിയെ പ്രകീർത്തിച്ച് സെർജിയോ റാമോസ്

    പാരീസ്: ഇതിഹാസ താരങ്ങളായ ലിയോണല്‍ മെസിക്കൊപ്പവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം പന്തുതട്ടിയിട്ടുണ്ട് സെര്‍ജിയോ റാമോസ്. റയല്‍ മാഡ്രിഡിലാണ് ക്രിസ്റ്റിയാനോയും റാമോസും ഒരുമിച്ച് കളിച്ചത്. ക്രിസ്റ്റിയാനോയ്‌ക്കൊപ്പം മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും റാമോസ് സ്വന്തമാക്കി. ലോക ഫുടബോളിലെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ റാമോസ് മെസിക്കൊപ്പം കളിക്കാന്‍ പിഎസ്ജിയിലുമെത്തി. മെസിക്കൊപ്പം ഫ്രഞ്ച് ലീഗ് മാത്രമാണ് റാമോസ് നേടിയത്. ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്നുമുണ്ട്. ബയേണ്‍ മ്യൂനിച്ചിനെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. ഇപ്പോള്‍ മെസിയെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയാണ് റാമോസ്. ക്രിസ്റ്റിയാനോയേക്കാള്‍ മികച്ച താരം മെസിയാണെന്നാണ് റാമോസ് പറയുന്നത്. സ്പാനിഷ് താരത്തിന്റെ വാക്കുകള്‍… ”ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ച താരം ലിയോണല്‍ മെസിയാണ്. മെസി ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണെന്നും റാമോസ് പറഞ്ഞു. മെസിക്കെതിരെ കളിച്ചപ്പോഴൊക്കെ ഏറെ പ്രായസപ്പെട്ടു. പിഎസ്ജിയില്‍ സഹതാരങ്ങളായതോടെ ആ വെല്ലുവിളി ഒഴിവായി. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം എന്നും കളിക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്.” സെര്‍ജിയോ റാമോസ് പറഞ്ഞു. റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോയും റാമോസും…

    Read More »
  • Kerala

    ഹെൽത്ത് കാർഡ് വിതരണം കർക്കശമാക്കി; അപേക്ഷകരെ ഡോക്ടർ നേരിട്ടു പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശം

    തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടർമാർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നത് വിവാദമായതിനു പിന്നാലെ ഹെൽത്ത് കാർഡ് നൽകാൻ കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ഭക്ഷണ സാധനങ്ങള്‍ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു മുന്‍പ് അപേക്ഷകരെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണം. ശാരീരിക പരിശോധന, കാഴ്ച പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധനയും നടത്തണം. രക്ത പരിശോധന നടത്തണം. ടൈഫോയിഡും ഹൈപ്പറ്റൈറ്റിസ് (എ) ഉണ്ടോയെന്നും പരിശോധിക്കണം. ക്ഷയരോഗ ലക്ഷണം ഉണ്ടെങ്കില്‍ കഫം പരിശോധിക്കണം. ഡോക്ടര്‍ക്ക് ആവശ്യമെന്നു തോന്നുന്ന മറ്റു പരിശോധനയ്ക്കും നിര്‍ദേശിക്കാം. ഫലം നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. ടൈഫോയിഡ് രോഗത്തിനെതിരെയുള്ള വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കണം. വിരശല്യത്തിനു മരുന്നു നല്‍കണമെന്നും ആരോഗ്യ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

    Read More »
  • Kerala

    മാലിന്യസംസ്‌കരണ സംവിധാനങ്ങളെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നു മുഖ്യമന്ത്രി

    കൊച്ചി: മാലിന്യസംസ്‌കരണ സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചും ധാരണയില്ലാഞ്ഞതാണ് പ്രധാന വെല്ലുവിളിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഖര-ദ്രവ്യ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തെ മാലിന്യ വിമുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രത്യേകതരം മാലിന്യങ്ങളുടെ സംസ്‌കരണ ഉപാധികള്‍, മലിനജല, കക്കൂസ് മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയവയുടെ ലഭ്യതയെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മയാണ് മാലിന്യസംസ്‌കരണ രംഗത്ത് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖരമാലിന്യ സംസ്‌കരണരംഗത്ത് പുരോഗതിയുണ്ടായി. എന്നാല്‍ ദ്രവ മാലിന്യ സംസ്‌കരണത്തില്‍ അതല്ല സ്ഥിതിയെന്നും പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനഃചംക്രമണം സാധ്യമല്ലാത്ത പാഴ്‌വസ്തുക്കളുടെ സംസ്‌കരണ കാര്യത്തില്‍ ഇനിയും വേണ്ടത്ര മുന്നേറിയിട്ടില്ല. സാനിട്ടറി ലാന്റ്ഫില്‍, പുനഃചംക്രമണ സാധ്യമല്ലാത്തതും എന്നാല്‍ ഇന്ധനമായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതുമായ പാഴ്‌വസ്തുക്കള്‍ തുടങ്ങിയവയുടെ സംസ്‌കരണം, ഗാര്‍ഹിക സാനിട്ടറി, ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണം, കണ്‍സ്ട്രക്ഷന്‍ ആന്റ്…

    Read More »
  • Kerala

    സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നു കെ. സുരേന്ദ്രന്‍

    കൊച്ചി: കേരളം കണ്ട ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നു ബി ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. ജനോപകാര സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം വര്‍ധിപ്പിച്ചു. ഭൂമിയുടെ ന്യായ വിലയില്‍ 20 ശതമാനം വര്‍ധനവ്, വൈദ്യുതി നിരക്ക് വെള്ളക്കരം അങ്ങിനെ എല്ലാ കാര്യത്തിലും വര്‍ധനവാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി. സംസ്ഥാന സമിതി യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമകരമായ ബജറ്റിനെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രകീര്‍ത്തിക്കുമ്പോള്‍ കേരളാ മുഖ്യമന്ത്രിയും ധനമന്ത്രിയും സംസ്ഥാനത്തിന് പരിഗണന നല്‍കിയില്ലെന്നാണ് വിമര്‍ശിക്കുന്നത്. റെയില്‍വെ വികസനത്തിന് ചരിത്രത്തിലേറ്റവും കൂടുതല്‍ തുക സംസ്ഥാനത്തിനായി നീക്കിവച്ചത് മോദി സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ പാവങ്ങളെ പിഴിയുന്ന സമയം വന്‍കിടക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്, 15000 കോടി രൂപയുടെ നികുതി കുടിശിക ഇവരില്‍ നിന്നും പിരിച്ചെടുക്കുന്നതിനുള്ള യാതൊരു നടപടിയും സംസ്ഥാന ബജറ്റില്‍ നിര്‍ദേശിക്കുന്നില്ല. വന്‍കിടക്കാരുടെ പാട്ടക്കുടിശിക വൈദ്യുതി കുടിശികയും…

    Read More »
  • Kerala

    അടങ്ങാതെ ആനക്കലി; ധോണിയില്‍ വീണ്ടും കാട്ടാന ആക്രമണം; പശുവിനെ കൊന്നു, പ്രദേശവാസികള്‍ ഭീതിയില്‍

    പാലക്കാട്: പി.ടി. സെവനെ കൂട്ടിലാക്കിയിട്ടും അടങ്ങാതെ ആനക്കലി. ധോണിയില്‍ വീണ്ടും കാട്ടാന ആക്രമണം, പശുവിനെ കൊലപ്പെടുത്തി. ക്ഷീര കര്‍ഷകയായ കരുമത്താന്‍ പൊറ്റ സ്വദേശി കുഞ്ഞമ്മ തോമസിന്റെ പശുവിനെയാണ് കൂട്ടമായെത്തിയ കാട്ടാനകള്‍ കൊന്നത്. വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് ആനകള്‍ പശുവിനെ ആക്രമിച്ചത്. വീട്ടുകാരെത്തി ബഹളമുണ്ടാക്കിയതോടെ ആനക്കൂട്ടം ഓടിപ്പോയെങ്കിലും പശുവിന് മാരകമായി പരുക്കേറ്റിരുന്നു. വയറിനോട് ചേര്‍ന്ന് കൊമ്പുകൊണ്ട് കുത്തേറ്റതിന്റെ പാടുണ്ട്. എന്നാല്‍ കാട്ടാനകള്‍ പശുവിനെ ആക്രമിക്കാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ഒരു മോഴയടക്കം മൂന്നാനകളുടെ സാന്നിധ്യമാണ് ധോണി ജനവാസ മേഖലകളില്‍ ഭീതി വിതയ്ക്കുന്നത്. പശുവിന്റെ ഉടമയ്ക്ക് ഉടന്‍ നഷ്ടപരിഹാര തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തി. സി.പി.എമ്മിന്റെയും കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ പശുവിന്റെ ജഡം ജെ.സി.ബിയില്‍ കയറ്റി റോഡരികില്‍ നിര്‍ത്തിയായിരുന്നു പ്രതിഷേധം. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് നഷ്ടപരിഹാരമായി 60000 രൂപയുടെ ചെക്ക് ഉടമയ്ക്ക് കൈമാറി. ബാക്കി 5000 രൂപ ഉടനെ നല്‍കുമെന്നും അറിയിച്ചു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.…

    Read More »
  • Kerala

    ഒരുക്കങ്ങൾ പൂർത്തിയായി; ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കം

    പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ 111-ാമത് സമ്മേളനം ഇന്നുമുതല്‍ ചെറുകോല്‍പ്പുഴയിലെ പമ്പാ മണല്‍പുറത്ത് ആരംഭിക്കും. അധ്യാത്മിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിന് ശ്രീരംഗം മന്നാര്‍ഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാര്‍ഗുഡി ജീയാര്‍ സ്വാമി നിര്‍വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനനാന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും. ശ്രീ വിദ്യാധിരാജാ ദര്‍ശന പുരസ്‌കാരം ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയ്ക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമര്‍പ്പിക്കും. പരിഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പി.എസ്. നായര്‍ അറിയിച്ചു. ഒരാഴ്ചക്കാലത്തെ പരിഷത്ത് പരിപാടികളുടെ ഭാഗമായി ഗണപതിഹോമം, നാരായണീയ പാരായണം, പമ്പാ ആരതി, ആധ്യാത്മിക പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. വിവിധ പരിപാടികളില്‍ പ്രമുഖ സന്യാസി ശ്രേഷ്ഠര്‍, മതപണ്ഡിതര്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിഷത്തിന് മുന്നോടിയായി പന്മന ആശ്രമത്തില്‍ നിന്ന് വെളളിയാഴ്ച ആരംഭിച്ച ജ്യോതി പ്രയാണ ഘോഷയാത്രയും ഇന്നലെ രാവിലെ എഴുമറ്റൂര്‍ പരമഭട്ടാരക ആശ്രമത്തില്‍ നിന്നാരംഭിച്ച ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്ന്…

    Read More »
  • Crime

    ജനിക്കാത്ത കുട്ടിയുടെ പേരില്‍ സര്‍ട്ടിഫിക്കറ്റ്: കൊച്ചി മെഡിക്കല്‍ കോളജ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

    കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിർദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ അനില്‍കുമാറിനെതിരെ പൊലീസും കേസെടുത്തിരുന്നു. മുന്‍സിപ്പാലിറ്റി താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. അനില്‍കുമാര്‍ തന്നെ സമീപിച്ച് ചില രേഖകള്‍ കാണിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുന്‍സിപ്പാലിറ്റി ജീവനക്കാരി പരാതിയില്‍ പറയുന്നത്. തുടര്‍ന്ന്, ഇവര്‍ നടത്തിയ പരിശോധനയില്‍ ആശുപത്രില്‍ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍, പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ആവശ്യം. ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് പൊലീസില്‍ പരാതിയും നല്‍കി. വ്യാജ ജനനസര്‍ട്ടിഫിക്കറ്റ്…

    Read More »
Back to top button
error: