Month: February 2023

  • Kerala

    ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ പ്രതിഷേധം മാത്രം; ഇന്ധന സെസിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി

    തിരുവനന്തപുരം: ബജറ്റ് നിർദേശങ്ങൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ധന സെസില്‍ പിന്നോട്ട് പോകില്ലെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ധന സെസ് കുറച്ചാല്‍ അത് യുഡിഎഫിന് നേട്ടമാകുമെന്ന് യോഗത്തില്‍ എല്‍ഡിഎഫ് നേതാക്കളും അഭിപ്രായപ്പെട്ടതായാണു വിവരം. ഇപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നത് യുഡിഎഫ് മാത്രമാണ്. ജനകീയ പ്രതിഷേധമല്ല, രാഷ്ട്രീയ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നേതാക്കള്‍ യോഗത്തില്‍ വിലയിരുത്തി. ഇപ്പോള്‍ നാമമാത്രമായ വര്‍ധനവാണ് ഉണ്ടായത്. അത് കുറച്ചാല്‍ രാഷ്ട്രീയമായ കീഴടങ്ങലാകുമെന്നാണ് ചില നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് കുറവ് വരുത്താമെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് അടക്കം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഡിസിസികളുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റിലേക്കും ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന…

    Read More »
  • Crime

    പ്രണയിച്ചു വീടുവിട്ടു പോയ മകളെ അന്വേഷിച്ച് ചെന്ന പിതാവിനു ക്രൂരമര്‍ദനം; കാമുകനും സംഘവും അറസ്റ്റില്‍, ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍

    ആലപ്പുഴ: ചെന്നിത്തല ചെറുകോലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ചെത്തിയ പിതാവിനും സഹോദരനും സഹോദരീ ഭര്‍ത്താവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാമുകനടക്കം മൂന്നുയുവാക്കളെ മാന്നാര്‍ പോലീസ് അറസ്റ്റ്ചെയ്തു. മര്‍ദ്ദനവിവരം അറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നിത്തല ചെറുകോല്‍ ഗോകുല്‍ നിവാസില്‍ ഗോകുല്‍(19), ഇടശ്ശേരിയത്ത് വൈഷ്ണവ് (20), ഗ്രാമം ചിറയില്‍ തെക്കതില്‍ ഉണ്ണി (ഷാനറ്റ് 25) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. പോലീസ് പറയുന്നത് : പെണ്‍കുട്ടിയും ഗോകുലും തമ്മില്‍ പ്രണയത്തിലായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഗോകുലിന്റെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോള്‍ ഗോകുലും സംഘവും ആക്രമിക്കുകയായിരുന്നു. മാന്നാര്‍ സി.ഐ: ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്.ഐ: അഭിരാം, അഡീ. എസ്.ഐമാരായ മധുസൂദനന്‍, മോഹന്‍ദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ദീഖുല്‍ അക്ബര്‍, പ്രമോദ്, ഹരിപ്രസാദ്, സാജിദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Crime

    രണ്ട് കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് മോഷണം പോയി; ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    പട്‌ന: ബിഹാറില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തോളം റെയില്‍വേ ട്രാക്ക് മോഷണം പോയി. സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. ലോഹത് പഞ്ചസാര മില്ലിനെ പന്‍ഡൗള്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. കുറച്ച് വര്‍ഷങ്ങളായി പഞ്ചസാര മില്‍ അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ തന്നെ ഈ പാതയിലൂടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയില്‍വേ അധികൃതരുടെ നിഗമനം. അന്വേഷണത്തിനായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് ബിഹാറില്‍ നിത്യസംഭവമാണ്. എന്നാല്‍, റെയില്‍വേ ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്. സംഭവത്തില്‍ ആര്‍.പി.എഫ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    Read More »
  • Movie

    ശ്രീകുമാരൻതമ്പിയുടെ തിരക്കഥ, ശശികുമാർ സംവിധാനം; ‘പ്രവാഹം’ റിലീസ് ചെയ്‌ത് 1975 ഫെബ്രുവരി 7 ന്

    സിനിമ ഓർമ്മ ‘തായില്ലാ പിള്ളൈ’യുടെ മലയാളാവിഷ്‌ക്കാരം ‘പ്രവാഹം’ റിലീസ് ചെയ്‌തിട്ട് 48 വർഷം. കരുണാനിധി എഴുതി എൽ.വി പ്രസാദ് സംവിധാനം ചെയ്‌ത ‘തായില്ലാ പിള്ളൈ’ എന്ന തമിഴ് ചിത്രം തിയേറ്ററുകളിലെത്തിയത്1961 ലാണ്. 1975 ഫെബ്രുവരി 7നാണ് ശശികുമാർ സംവിധാനം ചെയ്‌ത പ്രേംനസീർ, വിൻസെന്റ്, വിധുബാല എന്നിവർ അഭിനയിച്ച ‘പ്രവാഹം’ പ്രദർശനത്തിനെത്തിയത്. ശ്രീകുമാരൻതമ്പിയുടെ തിരക്കഥ. ശശികുമാറിന്റെ തന്നെ സേതുബന്ധനം, സിന്ധു എന്നീ ചിത്രങ്ങൾ നിർമ്മിച്ച സോമനാഥനാണ് നിർമ്മാണം. രണ്ടു തവണ അലസിപ്പോയ ഗർഭത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കാൻ നിശ്ചയിക്കുന്ന ദമ്പതികൾക്ക് കുഞ്ഞുണ്ടാവുന്നു. സ്വന്തം കുഞ്ഞിനൊപ്പം ദത്തെടുക്കുന്ന കുഞ്ഞിനെ അവർ ഉപേക്ഷിക്കുന്നില്ല. പക്ഷെ അച്ഛന് ഒരു കുട്ടിയെ മതി. ആശയക്കുഴപ്പത്തിൽ ദത്തെടുക്കുന്ന മകനാണ് നറുക്കെടുപ്പ് വീഴുന്നത്. യഥാർത്ഥ മകൻ തെരുവിൽ റിക്ഷാക്കാരനാവുന്നു. ഒടുവിൽ ആശയക്കുഴപ്പം മാറി രണ്ട് മക്കളും ഒന്നിക്കുന്നു. വാണിജയറാം യേശുദാസിനൊപ്പം പാടിയ ‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’, യേശുദാസിന്റെ ‘സ്നേഹഗായികേ’ അടക്കം 6 പാട്ടുകളുണ്ടായിരുന്നു. സംഗീതം എംകെ അർജ്ജുനൻ. സമ്പാദകൻ:…

    Read More »
  • Kerala

    കോട്ടയത്ത് ആറു പശുക്കൾക്കു കൂടി ഭക്ഷ്യ വിഷബാധ; അപ്പർ കുട്ടനാട്ടിലും സ്ഥിതി ഗുരുതരം, ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്

    കോട്ടയം: കോട്ടയത്ത് വീണ്ടും കന്നുകാലികളിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. കുമരകം അട്ടിപ്പീടികയിലാണ് ആറ് കറവപ്പശുക്കൾക്ക് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആറ് പശുക്കളാണ് അവശ നിലയിലായത്. വെറ്ററിനറി ഡോക്ടർ പശുക്കളെ പരിശോധിച്ച് ജില്ലാ മൃ​ഗ സംരക്ഷണ ഓഫീസിൽ റിപ്പോർട്ട് നൽകി. രണ്ട് ​ദിവസമായി പശുക്കൾക്കു ലക്ഷണം കണ്ടു തുടങ്ങിയിരുന്നു. ഇന്നലെ മുതൽ പശുക്കൾ തീർത്തും അവശ നിലയിലായി. തുടരെ വയറിളക്കമാണു പ്രധാന പ്രശ്നം. തീറ്റ എടുക്കുന്നില്ല. പാൽ ഉത്പാദനം കുറഞ്ഞു. പതിവായി കൊടുക്കുന്ന കാലിത്തീറ്റ കിട്ടാതെ വന്നപ്പോൾ സ്വകാര്യ കമ്പനിയുടെ തീറ്റയാണു കൊടുത്തതെന്നും അതിനു ശേഷമാണ് പശുക്കൾക്കു വയറിളക്കം തുടങ്ങിയതെന്നും ബിനു പറഞ്ഞു. ഒൻപത് പശുക്കളാണു ബിനുവിനുള്ളത്. മറ്റു പശുക്കൾക്കും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായും പറയുന്നു. അതേസമയം,സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്ത കാ​ലി​ത്തീ​റ്റ ന​ൽ​കി​യ അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ ക​ന്നു​കാ​ലി​ക​ൾ​ക്കും ഭ​ക്ഷ്യ വി​ഷ​ബാ​ധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ജ​നു​വ​രി 24 മു​ത​ൽ 30 വ​രെ വി​ത​ര​ണം ചെ​യ്ത കാ​ലി​ത്തീ​റ്റ ന​ൽ​കി​യ ക​ന്നു​കാ​ലി​ക​ൾ​ക്കാ​ണ്…

    Read More »
  • Crime

    ഫെയ്‌സ്ബുക്ക് സുഹൃത്ത് വീട്ടമ്മയില്‍നിന്ന്് തട്ടിയത് 86 ലക്ഷം; മകന്‍ ഇടപെട്ടതോടെ അക്കൗണ്ട് ഡിലീറ്റാക്കി ‘സ്‌കൂട്ടായി’

    മുംബൈ: ഫെയ്‌സ്ബുക്ക് വഴി അഞ്ച് വര്‍ഷം മുന്‍പ് പരിചയപ്പെട്ട അജ്ഞാതന്‍ വീട്ടമ്മയുടെ 86 ലക്ഷം തട്ടി! മികച്ച വരുമാനം വാഗ്ദാനം ചെയ്താണ് അജ്ഞാതന്‍ വീട്ടമ്മയെ കബളിപ്പിച്ചത്. ആഭരണങ്ങള്‍ ഉള്‍പ്പടെ വിറ്റാണ് വീട്ടമ്മ പണം നല്‍കിയത്. 2017 ലാണ് മുംബയ് സ്വദേശിനിയായ 50 വയസുകാരി, വിദേശി എന്ന് അവകാശപ്പെടുന്ന യുവാവുമായി ഫെയ്‌സ്ബുക്കില്‍ ബന്ധം സ്ഥാപിച്ചത്. ‘പാട്രിക് ജോര്‍ജ്ജ്’ എന്ന പേരിലായിരുന്നു ഇയാള്‍ റിക്വസ്റ്റയച്ചത്. താനൊരു നിക്ഷേപകനാണെന്നും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ അറിയാമെന്നും ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിച്ചു. മകന് നല്ലൊരു ഭാവിയുണ്ടാവാന്‍ നിക്ഷേപത്തെ കുറിച്ച് ചിന്തിച്ച വീട്ടമ്മ, ഇയാള്‍ പറഞ്ഞ രീതിയില്‍ പണം നിക്ഷേപിക്കാനുള്ള അക്കൗണ്ട് ഇല്ലെന്ന് പാട്രിക് ജോര്‍ജിനോട് പറഞ്ഞു. തുടര്‍ന്ന് തന്റെ അക്കൗണ്ട് വീട്ടമ്മയ്ക്ക് കൂടി നല്‍കാമെന്ന് ‘വിശാല മനസ്‌കനായ’ യുവാവ് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. സുഹൃത്ത് നല്‍കിയ ബാങ്ക് അക്കൗണ്ട് നമ്പരുകളില്‍ 2017 നും 2022 നും ഇടയില്‍ 55 ഇടപാടുകളിലായി 86 ലക്ഷം രൂപ വീട്ടമ്മ അയച്ചു. എന്നാല്‍,…

    Read More »
  • LIFE

    നഴ്‌സുമാരെക്കുറിച്ച് അശ്ലീല പരാമര്‍ശം; മാപ്പു പറഞ്ഞ് ‘ബാലയ്യ’

    ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ ‘വീരസിംഹ റെഡ്ഡി’യുടെ ത്രസിപ്പിക്കുന്ന വിജയത്തിനിടയില്‍ വീണ്ടും വിവാദത്തില്‍. ഒരു ടോക്ക് ഷോയില്‍ നഴ്‌സുമാരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയായത്. ഒടുവില്‍ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. അണ്‍സ്റ്റോപ്പബിള്‍ വിത്ത് ‘എന്‍ബികെ സീസണ്‍ 2’ എന്ന ടോക്ക് ഷോയില്‍ പവന്‍ കല്യാണിനോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. തനിക്കൊരു അപകടമുണ്ടായതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. തന്നെ പരിചരിക്കാനെത്തിയ നഴ്‌സ വളരെ ‘ഹോട്ട്’ ആണെന്നാണ് ബാലകൃഷ്ണ പറഞ്ഞത്. പരിപാടി ആഹായില്‍ ഷോ സംപ്രേക്ഷണം ചെയ്തപ്പോള്‍ ബാലയ്യയുടെ പരാമര്‍ശം വിവാദമാവുകയും ഒരു കൂട്ടം നഴ്‌സുമാര്‍ ഇതിനെതിരെ രംഗത്തെത്തുകയുമായിരുന്നു. ലൈംഗിക പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ മാപ്പ് പറയുകയായിരുന്നു. ബാലയ്യയുടെ കുറിപ്പ് ”എല്ലാവര്‍ക്കും നമസ്‌കാരം, നഴ്സുമാരെ അപമാനിച്ചുവെന്ന തരത്തില്‍ ചിലര്‍ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നു.എന്റെ വാക്കുകള്‍ മനഃപൂര്‍വം വളച്ചൊടിച്ചതാണ് രോഗികളെ സേവിക്കുന്ന എന്റെ സഹോദരിമാരോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്.ബസവതാരകം കാന്‍സര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ…

    Read More »
  • Kerala

    അയ്യയ്യേ ഇതു നാണക്കേട് ! സ്ഥലം മാറ്റിയതിന്റെ പേരിൽ തർക്കം; പരസ്പരം ‘റാസ്കൽ’ വിളിയുമായി തിരുവനന്തപുരം ഡെപ്യൂട്ടി മേയറും ഹെൽത്ത് സൂപ്പർവൈസറും 

    തിരുവനന്തപുരം: ജീവനക്കാരെ സ്ഥലം മാറ്റിയതിനെച്ചൊല്ലി തിരുവനന്തപുരം കോർപറേഷനിൽ ഡെപ്യട്ടി മേയറും ഹെൽത്ത് സൂപ്പർവൈസറും തമ്മിൽ വാക്കേറ്റവും ചീത്തവിളിയും.’റാസ്കൽ’ വിളിയുമായുള്ള ഏറ്റുമുട്ടൽ കോർപറേഷനു തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. ഫയല്‍ കൃത്യസമയത്ത് എത്തിക്കാത്തതിനെ തുടർന്ന് മൂന്നു ജിവനക്കാരെ സ്ഥലം മാറ്റിയതിന്റെ പേരിലാണ് ഹെൽത്ത് സൂപ്പർവൈസർ ബി ബിജുവും ഡെപ്യൂട്ടി മേയർ പി.കെ രാജുവും തമ്മിൽ വാക്കേറ്റം നടന്നത്. സംഭവത്തിൽ മേയറുടെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചക്കിടെയാണ് പരസ്പരം റാസ്കൽ വിളികൾ ഡെപ്യൂട്ടി മേയറും സൂപ്പർവൈസറും നടത്തിയത്. ഒന്നര ആഴ്ച മുൻപാണ് സംഭവങ്ങളുടെ തുടക്കം. ജനറൽ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ എത്തിക്കാനായി കണ്ടിൻജന്റ് ജീവനക്കാരുടെ ശമ്പള ഫയൽ തയാറാക്കി ഹെൽത്ത് സൂപ്പർവൈസർ പ്യൂൺമാരെ ഏല്‍പ്പിച്ചു. എന്നാൽ അടുത്ത ദിവസം വൈകിട്ടായിട്ടും ഫയൽ എത്തിയില്ല. തുടർന്ന് അലമര പരിശോധിച്ചപ്പോൾ മാസങ്ങൾക്ക് മുൻപ് നൽകിയ ഫയലുക‍ൾ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഹെൽത്ത് സൂപ്പർവൈസറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ 8 ഉദ്യോഗസ്ഥർ ഫയലുകൾ ചുമന്ന് ജനറൽ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ എത്തിച്ചു. ത്യവിലോപം കാട്ടിയതിനു…

    Read More »
  • India

    വിവാഹം നിശ്ചയിച്ച 17 വയസുകാരി ജീവനൊടുക്കി; ശൈശവ വിവാഹത്തിന്റെ പേരിൽ നടപടി ഭയന്ന് ജീവനൊടുക്കിയെന്നു ബന്ധുക്കൾ, നിഷേധിച്ച് പോലീസ്

    ഗുവാഹത്തി: ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നടപടി തുടരവെ, വിവാഹം നിശ്ചയിച്ച 17 വയസുകാരി ജീവനൊടുക്കി. ശൈശവ വിവാഹത്തിന്റെ പേരിൽ വീട്ടുകാർക്കെതിരേ നടപടിയെടുക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കിയെന്നു ബന്ധുക്കൾ. നിഷേധിച്ച് പോലീസ്. അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം. കുടുംബത്തിന്റെ ആരോപണം പൊലീസ് നിഷേധിച്ചു. പ്രഥമദൃഷ്ട്യ ആത്മഹത്യയാണെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകുമെന്നും കച്ചാര്‍ എസ്പി പറഞ്ഞു. പെണ്‍കുട്ടിക്ക് അവളുടെ കുടുംബവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണും. ശൈശവവിവാഹത്തിനെതിരായ നടപടിയുമായി പെണ്‍കുട്ടിയുടെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു. പ്രണയിച്ച യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ശൈശവ വിവാഹത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പായി പെണ്‍കുട്ടിയുടെ കുടുംബം യുവാവുമായി വിവാഹ നിശ്ചയം നടത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശൈശവ വിവാഹം നടന്നാല്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്ന് മകള്‍ ഭയന്നതായി അമ്മ പറഞ്ഞു. ശൈശവ വിവാഹങ്ങള്‍ക്കെതിരെ അസം സർക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നാലായിരത്തി അഞ്ഞൂറോളം ശൈശവ വിവാഹകേസുകള്‍…

    Read More »
  • India

    ‘അവിടെ വാദം കേള്‍ക്കല്‍, ഇവിടെ സത്യപ്രതിജ്ഞ’! വിവാദങ്ങള്‍ക്കിടെ വിക്ടോറിയ ഗൗരി സ്ഥാനമേറ്റു

    ന്യൂഡല്‍ഹി/ചെന്നൈ: മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ബിജെപി മഹിള മോര്‍ച്ച നേതാവു കൂടിയായ അഭിഭാഷക എല്‍.സി.വിക്ടോറിയ ഗൗരിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് കോടതി. ഈ ഘട്ടത്തില്‍ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജഡ്ജിയാകാന്‍ അനുയോജ്യയോ എന്നു കോടതിക്കു പറയാനാകില്ലെന്നും യോഗ്യത പരിശോധിക്കാന്‍ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, അഡീഷനല്‍ ജഡ്ജിയായി വിക്ടോറി ഗൗരി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്. നേരത്തെ, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 9.15ന് ഹര്‍ജി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന…

    Read More »
Back to top button
error: