Month: February 2023
-
India
അഭയാ കേസിൽ നിർണായക വിധിയുമായി ഡൽഹി ഹൈക്കോടതി; സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാവിരുദ്ധം, സി.ബി.ഐക്കെതിരേ നിയമനടപടി സ്വീകരിക്കാമെന്നും കോടതി
ന്യൂഡൽഹി: അഭയാ കേസിൽ നിർണായക വിധിയുമായി ഡൽഹി ഹൈക്കോടതി. സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ വിധിച്ചു. പരിശോധന നടത്തിയ സിബിഐക്കെതിരെ സിസ്റ്റർ സെഫിക്കു നിയമ നടപടികളുമായി മുന്നോട്ടുപോവാമെന്നും കോടതി പറഞ്ഞു. കേസിൽ പ്രതിയായാലും അല്ലെങ്കിലും കസ്റ്റഡിയിൽ ഉള്ള ഒരു സ്ത്രീയുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സിസ്റ്റർ സെഫിയുടെ ഹർജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ ഉള്ള വനിതാ തടവുകാരിയുടെ കന്യകാത്വ പരിശോധന നടത്തുന്നതു ഭരണഘടനാ വിരുദ്ധമാണ്. അതു ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നു കോടതി പറഞ്ഞു. ക്രിമിനൽ കേസ് പ്രതിയാണെന്നു കരുതി കന്യകാത്വ പരിശോധന നടത്താനാവില്ല. ഇരയാണോ പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധനയ്ക്കു ന്യായീകരണമല്ലെന്നും ജസ്റ്റിസ് സ്വർണകാന്ത ശർമ ചൂണ്ടിക്കാട്ടി. ഇത്തരം പരിശോധനകൾ സംബന്ധിച്ച് ഉദ്യോഗസ്ഥർക്കു ബോധവത്കരണം നടത്താനും 2009ൽ സിസ്റ്റർ സെഫി നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടു…
Read More » -
Sports
വോളീബോൾ റഫറിമാരായ അച്ഛനും മകനും ആദരവ്
ദേശീയ വോളീബോൾ റഫറിയും സംസ്ഥാന വോളീബോൾ റഫറീസ് ബോർഡ് മെമ്പറുമായ റെജി പി തോമസിനും,സംസ്ഥാന റഫറി ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ മകൻ റെബിൻ റെജി തോമസിനും ആദരം. തൊടുപുഴ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കാത്തലിക്കാ പള്ളിയുടെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി നടന്ന വോളീബോൾ മത്സരങ്ങളുടെ സമാപനചടങ്ങിലാണ് ഇരുവരെയും ആദരിച്ചത്. മുരിക്കാശ്ശേരിയിൽ നടന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വോളീബോൾ മത്സരങ്ങൾ നിയന്ത്രിക്കാനും അച്ഛനും മകനും ഉണ്ടായിരുന്നു.
Read More » -
India
അദാനിയെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം; വിപണിയില്‍ തിരിച്ചുകയറി ഗ്രൂപ്പ് ഓഹരികള്‍
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തിയതോടെ ലോക്സഭ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ സഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് രാജ്യസഭാ നടപടികളും ഉച്ചയ്ക്ക് 12 വരെ നിര്‍ത്തി. ഉച്ചയ്ക്ക് 12 ന് വീണ്ടും ലോക്‌സഭ ചേര്‍ന്ന് നന്ദിപ്രമേയ ചര്‍ച്ചകളുമായി നടപടി തുടര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ വീണ്ടും നിര്‍ത്തിവച്ചു അതേസമയം, ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ ചൊവ്വാഴ്ച മികച്ച തിരിച്ചുവരവിന്റെ സൂചനകളാണ് കാട്ടിയത്. ഹിഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടിഞ്ഞ അദാനി ഓഹരികളില്‍ പലതും ചൊവ്വാഴ്ച മടങ്ങിവരവിന്റെ പാതയിലായി. ഗ്രൂപ്പ് ഓഹരികളില്‍ അദാനി എന്റര്‍പ്രൈസസ് ആദ്യ ട്രേഡിങ് സെഷനില്‍ 20 ശതമാനം അപ്പര്‍ സര്‍ക്യുട്ട് പരിധിയില്‍ മികച്ച നേട്ടത്തിലായി. വിപണികളില്‍ ലിസ്റ്റ് ചെയ്ത പത്ത് അദാനി…
Read More » -
Crime
അടച്ചിട്ട വീട്ടിൽ നിന്ന് വിലപിടിപ്പുള്ളതൊന്നും കിട്ടിയില്ല; ഒടുവിൽ ഷേവ് ചെയ്ത് ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച് കള്ളൻ മടങ്ങി
വൈക്കം: ആളില്ലാതിരുന്ന വീട്ടിൽ നിന്ന് വിലപിടിപ്പുള്ളതൊന്നും കിട്ടിയില്ല, ഒടുവിൽ ഷേവ് ചെയ്ത് ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച് കള്ളൻ മടങ്ങി. വൈക്കത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീട് കുത്തിത്തുറന്നാണ് കള്ളൻ അകത്ത് പ്രവേശിച്ചത്. കയ്യിൽ കൊച്ചു മൺവെട്ടിയുമായാണ് മോഷ്ടാവ് എത്തിയത്. വീട്ടിൽ വിലപിടിപ്പുള്ളതൊന്നും വീട്ടുകാർ സൂക്ഷിക്കാതിരുന്നതാണ് കള്ളനെ നിരാശനാക്കിയത്. വാതിൽ കുത്തിത്തുറന്ന് വീടിനുള്ളിൽ പ്രവേശിച്ചെങ്കിലും മോഷ്ടിക്കാൻ പാകത്തിന് ഒന്നും തന്നെ കള്ളന് ലഭിച്ചില്ല. ഫ്രിഡ്ജിലിരുന്ന കശുവണ്ടി കട്ടിലിൽ കൊണ്ടു വച്ചു കഴിച്ചതിന്റെ ലക്ഷണമുണ്ട്. മുറിയിലാകെ രോമം പടർന്ന് കിടക്കുന്നതിനാൽ കള്ളൻ ഷേവ് ചെയ്ത ശേഷമാണ് കടന്നതെന്നും പൊലീസ് അനുമാനിക്കുന്നു. മുറിയിൽ തുണികളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. സമീപത്തുള്ള വീടിന് ചുറ്റും കള്ളൻ കറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാൽ ഈ വീട്ടിൽ മോഷണത്തിനായി കയറിയില്ല. പകരം പുറത്തുണ്ടായിരുന്ന ചില സാധനങ്ങൾ കളവ് പോയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മോഷ്ടിക്കാൻ കയറുന്ന വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്ന പ്രകൃതമുള്ള കള്ളൻമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം…
Read More » -
India
മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് പൊലീസ് മോക് ഡ്രില്‍ നടത്തരുതെന്ന് ബോംബെ ഹൈക്കോടതി
മുംബൈ: മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് പൊലീസ് മോക് ഡ്രില്‍ നടത്തുന്നതിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് വിലക്ക് ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ചാണ് പൊലീസ് മോക് ഡ്രില്‍ നടത്തുന്നതെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനായ സയിദ് ഉസ്മയാണ് കോടതിയെ സമീപിച്ചത്. മോക് ഡ്രില്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയന്നു വ്യക്തമാക്കാന്‍ ജസ്റ്റിസുമാരായ മംഗേഷ് പാട്ടീല്‍, എഎസ് ചപല്‍ഗോങ്കര്‍ എന്നിവര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു നിര്‍ദേശം നല്‍കി. ഹര്‍ജി അടുത്ത മാസം പത്തിനു പരിഗണിക്കുമെന്നും അതുവരെ പ്രത്യേക സമുദായത്തില്‍പ്പെട്ടവരെ ഭീകരരായി ചിത്രീകരിച്ച് പൊലീസ് മോക് ഡ്രില്‍ നടത്തരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നേരിടുന്നതിനു പൊലീസ് എത്രമാത്രം സജ്ജമെന്നു പരിശോധിക്കുന്നതിനാണ് മോക് ഡ്രില്‍. ഇതു വളരെ പക്ഷപാതപരമായാണ് പൊലീസ് നടത്തുന്നതെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. കഴിഞ്ഞ മാസം മഹാരാഷ്ട്ര പൊലീസ് സംഘടിപ്പിച്ച മോക് ഡ്രിൻ വിവാദമായിരുന്നു. തീവ്രവാദിയായി അഭിനയിക്കുന്ന പൊലീസ് ഉദ്യോസ്ഥര്‍ അള്ളാഹു അക്ബർ വിളിച്ചതാണ് വിവാദമായത്. മുസ്ലിം സമുദായത്തെ മോശമായി…
Read More » -
LIFE
പ്രേക്ഷകർ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗമെന്ന് നൂറാം ദിനാഘോഷത്തിൽ ഋഷഭ് ഷെട്ടി; ഒന്നാം ഭാഗം അടുത്തവര്‍ഷം പുറത്തിറക്കുമെന്നും സംവിധായകൻ
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു കന്നഡ ചിത്രമായ കാന്താര. പ്രേക്ഷകർ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗമാണെന്നും ഒന്നാം ഭാഗം അടുത്ത വർഷം പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും പ്രധാന നടനുമായ ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരത്തിന്‍റെ പ്രഖ്യാപനം. 395 കോടിയുടെ ബോക്സ് ഓഫീസ് വിജയം എന്നത് മാത്രമല്ല, ആസ്വാദകരില്‍ വലിയ സ്വാധീനം സൃഷ്ടിച്ച ചിത്രവുമായിരുന്നു കാന്താര. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പ്രീക്വൽ എന്ന ആശയം തന്‍റെ മനസ്സിൽ ഉദിച്ചതെന്നും ഋഷഭ് ഷെട്ടി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. “കാന്താരയോട് അപാരമായ സ്നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്, സർവ്വശക്തനായ ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ചിത്രം വിജയകരമായി 100 ദിവസം പൂർത്തിയാക്കി. ഈ അവസരത്തിൽ കന്താരയുടെ പ്രീക്വൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കണ്ടത് യഥാർത്ഥത്തിൽ ഭാഗം 2 ആണ്, ഭാഗം 1 അടുത്ത വർഷം വരും” – ഋഷഭ് ഷെട്ടി…
Read More » -
Business
മാർച്ച് 31- ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ അസാധുവാകും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
അടുത്ത മാര്‍ച്ച് 31 ന് മുമ്പ് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പാന്‍ നമ്പർ പ്രവര്‍ത്തനരഹിതമായാൽ തുടര്‍ന്നുള്ള സാമ്പത്തിക ഇടപാടുകളെ ബാധിക്കും. കൂടാതെ ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടിയും നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. .പാന്‍ കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ നേരിയ അക്ഷരത്തെറ്റ് കടന്നുകൂടിയാല്‍ തന്നെ പിഴ ചുമത്തും. ഒരാള്‍ക്ക് രണ്ടു പാന്‍ കാര്‍ഡ് ഉണ്ടായാലും സമാനമായ പിഴ ഒടുക്കേണ്ടതായി വരും. ആധാറിനെ പാൻ നമ്പരുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നും നേരത്തേ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാമെന്നും നോക്കാം. ഇ ഫയലിങ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ കാര്‍ഡിനെ ആധാറുമായി ലിങ്ക് ചെയ്യാം. ഇനി ആധാറുമായി പാന്‍ കാര്‍ഡിനെ ലിങ്ക് ചെയ്‌തോ എന്ന് സംശയം ഉള്ളവര്‍ക്ക് ഇത് പരിശോധിക്കാനും…
Read More » -
LIFE
സിനിമ പഠിക്കണോ? ഫിലിം മേക്കിംഗ് ക്ലാസുമായി അല്‍ഫോന്‍സ് പുത്രന്‍
കൊച്ചി: നേരം, പ്രേമം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ഇപ്പോഴിതാ സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫിലിം മേക്കിംഗ് ക്ലാസുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. സോഷ്യല്‍മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ഫോന്‍സിന്റെ കുറിപ്പ് സിനിമ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഫിലിം മേക്കിംഗിനെക്കുറിച്ചുള്ള എന്റെ ആദ്യക്ലാസ്. ഇത് പരീക്ഷിച്ച എല്ലാവര്‍ക്കും എനിക്കയക്കാം (എക്‌സ്ട്രീം ലോങ് ഷോട്ട്, ലോങ് ഷോട്ട്, ഫുള്‍ ഷോട്ട്, നീ ഷോട്ട്, മിഡ് ഷോട്ട്,മിഡ് ക്ലോസ് അപ് ഷോട്ട്, എക്‌സ്ട്രീം കോസപ്പ് ഷോട്ട് എന്നിവ റീല്‍സ് ആക്കി അയക്കുക). സിനിമാറ്റോഗ്രഫി, എഡിറ്റിങ് എന്നിവയില്‍ താല്‍പര്യമുളളവര്‍ അതും റീല്‍സില്‍ പരീക്ഷിക്കാം. എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ തിരികെ മെസേജ് അയക്കുകയോ ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യും. എല്ലാവര്‍ക്കും ആശംസകള്‍. ഗോപാലന്‍ ചേട്ടന്റെ പ്രിയപ്പെട്ട ഡയലോഗ് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പറയുന്നു (സൂപ്പര്‍സ്റ്റാര്‍ സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ഡയലോഗാണ്) ഇനിമേ താന്‍ ആരംഭം…” ഗോള്‍ഡ് എന്ന ചിത്രത്തിനു ശേഷം അല്‍ഫോന്‍സ് പുത്രനെതിരേ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ ഉയര്‍ന്നിരുന്നു.…
Read More » -
Kerala
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍, ന്യൂമോണിയ ഭേദമായ ശേഷം തുടര്‍ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് കൊണ്ടുപോകും
തിരുവനന്തപുരം: പനിയും ശ്വാസതടസവും മൂലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസകോശസംബന്ധമായ ഇന്‍ഫെക്ഷനാണ് അദ്ദേഹത്തിനുളളത്. ആന്റിബയോട്ടിക്ക് നൽകാൻ തുടങ്ങിയതായും ശ്വാസംമുട്ട് കുറഞ്ഞതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ന്യൂമോണിയ ഭേദമായ ശേഷം തുടര്‍ചികിത്സയ്ക്കായി ബംഗളരുവിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെയും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും മന്ത്രി കണ്ടു. ജര്‍മനിയിലെ ലേസര്‍ സര്‍ജറിക്കുശേഷം ബംഗളൂരുവില്‍ ഡോ. വിശാല്‍ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മന്‍ചാണ്ടി. തുടര്‍പരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യത്തിലും ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റേയും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉമ്മന്‍ചാണ്ടിക്ക് ആന്റിബയോട്ടിക് ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്. അണുബാധ മാറിയശേഷമായിരിക്കും തുടര്‍ചികിത്സ. ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍…
Read More »
