Month: February 2023
-
NEWS
പേഴ്സണൽ കമ്പ്യൂട്ടർ വിൽപ്പന കുറഞ്ഞു; ജീവനക്കാരെ പിരിച്ചു വിടാൻ ഡെൽ, ഒഴിവാക്കുന്നത് 6650 പേരെ
ന്യൂയോര്‍ക്ക്: ആമസോണിനും ഗൂഗിളിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിന് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്‌നോളജീസും. വിപണിയില്‍ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തിലാണ് ഏകദേശം 6650 പേരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. ആഗോളതലത്തില്‍ കമ്പനിയുടെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകതയില്‍ ഇടിവ് വന്നതായി കോ-ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു. വിപണിയിലെ സാഹചര്യങ്ങള്‍ ഭാവിയും അനിശ്ചിതമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മൊത്തം തൊഴില്‍ശേഷിയുടെ അഞ്ചുശതമാനം ആളുകളെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 2022ലെ അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഡെല്ലിന്റെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ കയറ്റുമതിയില്‍ 37 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡെല്ലിന്റെ വരുമാനത്തില്‍ 55 ശതമാനവും പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസില്‍ നിന്നാണ്. നഷ്ടം കൂടിയതോടെ പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചു വിടാൻ ഓൺലൈൻ ലേണിങ് ആപ്പായ ബൈജൂസും തീരുമാനിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ടതിന് ഗൂഗിളും ഏറെ പഴി കേട്ടു. വിപണിയിലുണ്ടായ തിരിച്ചടി…
Read More » -
Kerala
സഹപ്രവര്‍ത്തകന്റെ വിവാഹത്തിനു കൂട്ടഅവധി; കോതമംഗലത്ത് താലൂക്ക്, വില്ലേജ് ഓഫീസ് പ്രവര്‍ത്തനം താളംതെറ്റി
കൊച്ചി: റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയതോടെ താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവര്‍ത്തനം താളംതെറ്റി. കോതമംഗലത്താണ് ഓഫീസുകളില്‍ പല ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശരായി മടങ്ങിയത്. ഇതിനെതിരെ പരാതിയും ഉയര്‍ന്നു. താലൂക്ക് ഓഫീസിലെ ക്ലാര്‍ക്കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തേയ്ക്കു പോയി. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തിയ പലര്‍ക്കും ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ നിരാശയോടെ മടങ്ങേണ്ടിവന്നതായാണ് ആക്ഷേപം. 71 ഉദ്യോഗസ്ഥരുള്ള താലൂക്ക് ഓഫീസില്‍ 27 പേരാണു ഹാജരുണ്ടായിരുന്നത്. 13 വില്ലേജ് ഓഫീസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതില്‍ 30 പേര്‍ ഹാജരുണ്ടായി. എന്നാല്‍, ചട്ടം പാലിച്ചു കലക്ടറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തതെന്നാണു അധികൃതരുടെ വിശദീകരണം. താലൂക്ക്, വില്ലേജ് ഓഫീസുകളിലായി മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥര്‍ മാത്രമാണ് വിവാഹത്തിനു പോകാന്‍ അവധിയെടുത്തത്. ഓഫീസുകളില്‍ എത്തിയില്ലെന്നു പറയുന്ന മറ്റ് ഉദ്യോഗസ്ഥര്‍ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ വിവിധയിടങ്ങളില്‍ ജോലിയിലുണ്ട്. സേവനങ്ങള്‍ക്കു തടസമുണ്ടാകാതെ ഓഫീസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതായും അധികൃതര്‍ വിശദീകരിച്ചു.
Read More » -
Crime
ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളകു സ്പ്രേ, ആക്രമണം; സബ് ജയിലില്‍നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍
ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍നിന്നു രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍. തിരുവല്ല നെടുമ്പ്രം കണ്ണാറചിറ വിഷ്ണു ഉല്ലാസിനെ(26)യാണ് തിരുവല്ല തുകലശ്ശേരിയില്‍നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെ ജയില്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഞ്ചാവുകേസിലെ പ്രതിയായ സുഹൃത്തിന്റെ വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. വഴിയില്‍ തടഞ്ഞു നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരേ പ്രതി കുരുമുളക് സ്‌പ്രേ അടിച്ചു. ഒടവില്‍ സാഹസികമായി പ്രതിയെ ഉദ്യോഗസ്ഥര്‍ കീഴടക്കുകയായിരുന്നു. ജനുവരി 26-നു രാവിലെ ഏഴരയോടെയാണ് വിഷ്ണു മാവേലിക്കര സബ് ജയിലില്‍നിന്നു രക്ഷപ്പെട്ടത്. അന്നുമുതല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിച്ചുവരുകയാണ്. മാവേലിക്കര പോലീസും തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. സംഭവശേഷം നെടുമ്പ്രത്തെ വീട്ടില്‍ ഇയാള്‍ എത്തിയിരുന്നില്ല. എന്നാല്‍, കഞ്ചാവ് ഉപയോഗിക്കാറുള്ള ഇയാള്‍ തിരുവല്ലയിലും സമീപപ്രദേശങ്ങളിലുമുള്ള കഞ്ചാവുവില്‍പ്പനക്കാരുമായി ബന്ധപ്പെടുന്നതായി ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരുന്നു. തുകലശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞദിവസം പിറന്നാളാഘോഷം നടന്നിരുന്നു. ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും അടുത്ത ദിവസങ്ങളിലെത്തുമെന്ന സംശയത്തില്‍ ഉദ്യോഗസ്ഥര്‍ വീടിന്റെ പരിസരം നിരീക്ഷിച്ചുവരുകയായിരുന്നു. ഹെല്‍മെറ്റും ഫുള്‍ക്കൈ ഷര്‍ട്ടും ധരിച്ച് തിരുവല്ലയിലൂടെ യാത്രചെയ്യുന്ന ഇയാളുടെ…
Read More » -
India
സുപ്രീം കോടതിയില്‍ നാടകീയത; പ്രത്യേക സിറ്റിങ്ങില്‍ മാറ്റം, സത്യപ്രതിജ്ഞയും വാദം കേള്‍ക്കലും ഒരേസമയം
ന്യൂഡല്‍ഹി: ബി.ജെ.പി ഭാരവാഹിയായിരുന്ന അഭിഭാഷക എല്‍.സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ സുപ്രീംകോടതിയില്‍ നടന്നത് നാടകീയ നീക്കങ്ങള്‍. ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ കോടതി രാവിലെ 9.15 ന് പ്രത്യേക സിറ്റിങ്ങ് നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തി. എന്നാല്‍, ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രത്യേക സിറ്റിങ്ങ് ചേര്‍ന്നില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്നും കേസ് പരിഗണിക്കുന്നത് മാറ്റിയതായി അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചിലേക്കാണ് മാറ്റിയത്. രാവിലെ 10.35 നാണ് വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതിന് മുമ്പായി ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് രാവിലെ 10.30 ന് ഹര്‍ജി പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകര്‍ പ്രത്യേക സിറ്റിങ്ങിനായി ഹാജരായിരുന്നുമില്ല. ഇതോടെ സത്യപ്രതിജ്ഞയുടെ സമയത്തു തന്നെയാകും…
Read More » -
Tech
50 ഓളം സർക്കാർ വെബ്‌സൈറ്റുകൾ കഴിഞ്ഞ വര്‍ഷം ഹാക്ക് ചെയ്യപ്പെട്ടു; കണക്കുമായി കേന്ദ്രമന്ത്രി
ദില്ലി: കഴിഞ്ഞ വര്‍ഷം 50 ഓളം സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വനി വൈഷ്ണവ് വെള്ളിയാഴ്ച രാജ്യസഭയെ രേഖാമൂലം അറിയിച്ചു. 2022-23 കാലയളവിലെ കണക്കാണിത്. 2020 മുതൽ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച് സിപിഐ അംഗം ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തിന് മറുപടിയായാണ് വിവരങ്ങൾ അറിയിച്ചത്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) റിപ്പോർട്ട് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്ത വിവരമനുസരിച്ചാണ് അറിയിപ്പ്. ഇതനുസരിച്ച് കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ മൊത്തം 59, 42, 50 വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. യഥാക്രമം 2020, 2021, 2022 വർഷങ്ങളിലായാണ് സംഭവം നടന്നിരിക്കുന്നത്. 2020, 2021, 2022 വർഷങ്ങളിൽ യഥാക്രമം 283581, 432057, 324620 മാലിഷ്യസ് സ്കാം കണ്ടെത്തുകയും തടയുകയും ചെയ്തതായി സിഇആർടി-ഇൻ അറിയിച്ചിട്ടുണ്ട്. സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്ത വിവരങ്ങൾ അനുസരിച്ച്, 2020, 2021, 2022 വർഷങ്ങളിൽ…
Read More » -
Kerala
ഇന്ധന സെസ് സ്വകാര്യ ബസ് മേഖലയ്ക്ക് വൻതിരിച്ചടി; പ്രതിദിനം നാലായിരം രൂപ മുതൽ ആറായിരം രൂപ വരെ അധിക ബാധ്യത
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിവർന്ന് നിൽക്കാൻ ശ്രമിക്കുന്ന കേരളത്തിലെ സ്വകാര്യ ബസ് മേഖലക്ക് കനത്ത തിരിച്ചടിയാണ് സംസ്ഥാന ബജറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇന്ധന സെസ്. പ്രതിദിനം നാലായിരം രൂപ മുതൽ ആറായിരം രൂപ വരെ അധിക ബാധ്യത ഈ ഇന്ധന സെസ്സിലൂടെ സ്വകാര്യ ബസ് ഉടമകൾക്ക് മേൽ ഉണ്ടാവും. പ്രതിദിന യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ നഷ്ടത്തിലാവാതിരിക്കാൻ ഷെഡ്യൂളുകൾ ചുരുക്കിയും, ജീവനക്കാരുടെ എണ്ണം കുറച്ചും കഷ്ടിച്ച് മുന്നോട്ടുപോകുമ്പോഴാണ് സെസ് ചുമത്താനുള്ള സർക്കാർ തീരുമാനം. ഇതോടെ പ്രതിദിനം നൂറ്റിയമ്പതു മുതൽ 200 രൂപയുടെ അധിക ചെലവാണ് ബസ് ഉടമകൾക്ക് മേൽ ഉണ്ടാവുക. പത്തു വർഷം മുൻപ് വരെ കേരളത്തിന്റെ നിരത്തുകളിൽ 19000ത്തോളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ അത് 6000 ആയി ചുരുങ്ങിയെന്നാണ് പ്രൈവറ്റ് ബസ് അസോസിയേഷന്‍റെ കണക്ക്. ബജറ്റിൽ സർക്കാർ സ്വകാര്യ ബസുകളുടെ നികുതി 10 ശതമാനം കുറച്ചിരുന്നു. സ്വകാര്യ ബസുകൾക്ക് മൂന്നുമാസത്തിലൊരിക്കൽ പരമാവധി 30000 രൂപയാണ് നികുതി. അതായത് കിഴിവ്…
Read More » -
Kerala
ഭൂപതിവ് ഭേദഗതി ബിൽ: ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കും, പ്രതിപക്ഷത്തെ മുഖവിലയ്ക്കടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കുമെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. സാധാരണക്കാർക്ക് ഭൂമി കിട്ടാൻ ചട്ടം തടസമാണെങ്കിൽ ചട്ടം ഭേദഗതി ചെയ്യാൻ തയാറാണ്. എന്നാൽ ഭൂപരിഷ്കരണം അട്ടിമറിക്കുന്ന വിധം ഏക്കറുകൾ കൈവശം വെക്കുന്നവരിൽ നിന്ന് തിരിച്ചു പിടിക്കാനും മടിയില്ല. മറ്റു വകുപ്പുകളുടെ കൈയിൽ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നൽകാൻ ആവുമോ എന്ന് പരിശോധിക്കുന്നതായും മന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ആകെ ആശ്വാസകരം ആകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുകയെന്ന് റവന്യു മന്ത്രി അറിയിച്ചു. ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല നിയമം. നിയമഭേദഗതി പ്രതിപക്ഷത്തെ മുഖവിലയ്ക്കടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കും. മുൻകാലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവൽക്കരിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ മുന്നിലുണ്ട്. അതിനാൽ ഈ വിഷയത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് റവന്യൂ മന്ത്രി അറിയിച്ചു. ഭൂ പതിവ് ചട്ടങ്ങളിൽ ഈ നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ട് വരുമെന്ന് സംസ്ഥാനം…
Read More » -
Crime
യുവതിയുടെ ഫോണ്‍നമ്പറും ഫോട്ടോയും അശ്ലീല സൈറ്റില്‍; മുന്‍സഹപാഠിക്കെതിരേ കേസെടുക്കാന്‍ മടിച്ച് പോലീസ്
തിരുവനന്തപുരം: യുവതിയുടെ ഫോണ്‍നമ്പറും ഫോട്ടോയും അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരേ കേസെടുക്കാതെ കാട്ടാക്കട പോലീസ്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ സി.ഐ നിര്‍ബന്ധിച്ചെന്ന് യുവതി പറഞ്ഞു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാന്‍ പോലീസ് ശ്രമമെന്നാണ് പരാതി. പോലീസില്‍നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായ വീട്ടമ്മ പരാതിയുമായി റൂറല്‍ എസ്പിയെ സമീപിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയപ്പോഴാണ് വീട്ടമ്മയും വിദേശത്തുള്ള ഭര്‍ത്താവും അന്വേഷണം തുടങ്ങിയത്. അശ്ലീല വെബ്‌സൈറ്റിലും വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോണ്‍നമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പോലീസില്‍ പരാതി നല്‍കി. കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് പത്താം ക്ലാസില്‍ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഫോട്ടോ ചോര്‍ന്നതെന്ന് മനസ്സിലായത്. ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയില്‍നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്‌സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം തോന്നിയ ആളുടെ വിവരങ്ങളും പോലീസിന് നല്‍കി. ഇതിനിടെ, പ്രതി നേരിട്ട് എത്തി…
Read More » -
Business
തുടർച്ചയായ രണ്ടാം ദിനവും സ്വർണവില മുകളിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത് ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവില വീണ്ടും ഉയർന്ന് 42000 ന് മുകളിലേക്ക് എത്തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5275 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്.. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4355 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. കഴിഞ്ഞ ആഴ്ച വില മൂന്ന് രൂപയോളം ഇടിഞ്ഞിരുന്നു. ഹാൾമാർക്ക്…
Read More » -
Kerala
സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ കേബിള്‍ കഴുത്തില്‍ കുരുങ്ങി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ റോഡിനുകുറുകെ താഴ്ന്നുകിടന്ന ടിവി കേബിള്‍ കഴുത്തില്‍ത്തട്ടി റോഡിലേക്കുവീണ സ്ത്രീ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ത്തറയില്‍ വിജയന്റെ ഭാര്യ ഉഷയാ(56)ണു മരിച്ചത്. കായംകുളം ഇടശ്ശേരി ജങ്ഷനു കിഴക്കുവശം തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പത്തിയൂരിലുള്ള മരുമകളുടെ വീട്ടിലെത്തിയ ഉഷയും ഭര്‍ത്താവ് വിജയനും തിരിച്ചു സ്വന്തംവീട്ടിലേക്കു പോകുംവഴിയാണ് അപകടം. വിജയന്‍ ഓടിച്ച സ്‌കൂട്ടറിനു പിന്നിലിരുന്നാണ് ഉഷ യാത്രചെയ്തത്. കേബിള്‍ കണ്ട് വിജയന്‍ തലവെട്ടിച്ചു മാറ്റിയെങ്കിലും ഉഷയുടെ കഴുത്തില്‍ തട്ടിയതിനെത്തുടര്‍ന്ന് റോഡിലേക്കു വീഴുകയായിരുന്നെന്നു പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ ഉഷയെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.
Read More »