LIFEMovie

നഴ്‌സുമാരെക്കുറിച്ച് അശ്ലീല പരാമര്‍ശം; മാപ്പു പറഞ്ഞ് ‘ബാലയ്യ’

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ ‘വീരസിംഹ റെഡ്ഡി’യുടെ ത്രസിപ്പിക്കുന്ന വിജയത്തിനിടയില്‍ വീണ്ടും വിവാദത്തില്‍. ഒരു ടോക്ക് ഷോയില്‍ നഴ്‌സുമാരെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ചര്‍ച്ചയായത്. ഒടുവില്‍ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

അണ്‍സ്റ്റോപ്പബിള്‍ വിത്ത് ‘എന്‍ബികെ സീസണ്‍ 2’ എന്ന ടോക്ക് ഷോയില്‍ പവന്‍ കല്യാണിനോട് സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. തനിക്കൊരു അപകടമുണ്ടായതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. തന്നെ പരിചരിക്കാനെത്തിയ നഴ്‌സ വളരെ ‘ഹോട്ട്’ ആണെന്നാണ് ബാലകൃഷ്ണ പറഞ്ഞത്. പരിപാടി ആഹായില്‍ ഷോ സംപ്രേക്ഷണം ചെയ്തപ്പോള്‍ ബാലയ്യയുടെ പരാമര്‍ശം വിവാദമാവുകയും ഒരു കൂട്ടം നഴ്‌സുമാര്‍ ഇതിനെതിരെ രംഗത്തെത്തുകയുമായിരുന്നു. ലൈംഗിക പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ മാപ്പ് പറയുകയായിരുന്നു.

Signature-ad

ബാലയ്യയുടെ കുറിപ്പ്

”എല്ലാവര്‍ക്കും നമസ്‌കാരം, നഴ്സുമാരെ അപമാനിച്ചുവെന്ന തരത്തില്‍ ചിലര്‍ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നു.എന്റെ വാക്കുകള്‍ മനഃപൂര്‍വം വളച്ചൊടിച്ചതാണ് രോഗികളെ സേവിക്കുന്ന എന്റെ സഹോദരിമാരോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്.ബസവതാരകം കാന്‍സര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സേവനം ഞാന്‍ കണ്ടിട്ടുണ്ട്. രാത്രിയില്‍ രോഗികളെ സഹായിക്കുകയും അവരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്ന എന്റ സഹോദരിമാരോട് എനിക്ക് ബഹുമാനമാണ്. അവരോട് എത്ര തവണ നന്ദി പറഞ്ഞാലും മതിയാകില്ല.ലോകമെമ്പാടുമുള്ള നിരവധി നഴ്സുമാര്‍ തങ്ങളുടെ ജീവന്‍ പണയപ്പെടുത്തി, രാപ്പകല്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നു. അത്തരം നഴ്സുമാരെ നമ്മള്‍ അഭിനന്ദിക്കേണ്ടതുണ്ട്.എന്റെ വാക്കുകള്‍ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍, മാപ്പ്..”

അടുത്തിടെ ബാലയ്യ, നടന്‍ നാഗാര്‍ജുനയുടെ അച്ഛനെക്കുറിച്ച് പരാമര്‍ശവും വിവാദത്തിലായിരുന്നു. ‘വീരസിംഹ റെഡ്ഡി’യുടെ വിജയാഘോഷത്തില്‍ മുതിര്‍ന്ന അഭിനേതാക്കളായ അക്കിനേനി നാഗേശ്വര റാവു (എ.എന്‍.ആര്‍), എസ്.വി രംഗ റാവു എന്നിവരെക്കുറിച്ച് ആദരവില്ലാതെ സംസാരിക്കുകയും ചെയ്തിരുന്നു. ”എന്റെ പിതാവ് സീനിയര്‍ എന്‍.ടി.ആറിന് ചില സമകാലികരായ രംഗറാവു അക്കിനേനി, തൊക്കിനേനി, മറ്റ് ചിലര്‍ (എസ്.വി രംഗ റാവു, അക്കിനേനി നാഗേശ്വര റാവു എന്നിവരെ പരാമര്‍ശിച്ച്) ഉണ്ടായിരുന്നു” എന്നാണ് ബാലകൃഷ്ണ പറഞ്ഞത്. എ.എന്‍.ആറിന്റെ കൊച്ചുമക്കളായ നടന്മാരായ നാഗചൈതന്യയും അഖില്‍ അക്കിനേനിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

 

Back to top button
error: