CrimeNEWS

രണ്ട് കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് മോഷണം പോയി; ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പട്‌ന: ബിഹാറില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തോളം റെയില്‍വേ ട്രാക്ക് മോഷണം പോയി. സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. ലോഹത് പഞ്ചസാര മില്ലിനെ പന്‍ഡൗള്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ആണ് മോഷണം പോയത്. കുറച്ച് വര്‍ഷങ്ങളായി പഞ്ചസാര മില്‍ അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ തന്നെ ഈ പാതയിലൂടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ അറിവോടെയാണ് മോഷണം നടന്നതെന്നാണ് റെയില്‍വേ അധികൃതരുടെ നിഗമനം.

Signature-ad

അന്വേഷണത്തിനായി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നത് ബിഹാറില്‍ നിത്യസംഭവമാണ്. എന്നാല്‍, റെയില്‍വേ ട്രാക്ക് മോഷണം പോകുന്നത് ആദ്യമായാണ്. സംഭവത്തില്‍ ആര്‍.പി.എഫ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Back to top button
error: