CrimeNEWS

പ്രണയിച്ചു വീടുവിട്ടു പോയ മകളെ അന്വേഷിച്ച് ചെന്ന പിതാവിനു ക്രൂരമര്‍ദനം; കാമുകനും സംഘവും അറസ്റ്റില്‍, ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍

ആലപ്പുഴ: ചെന്നിത്തല ചെറുകോലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ അന്വേഷിച്ചെത്തിയ പിതാവിനും സഹോദരനും സഹോദരീ ഭര്‍ത്താവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാമുകനടക്കം മൂന്നുയുവാക്കളെ മാന്നാര്‍ പോലീസ് അറസ്റ്റ്ചെയ്തു. മര്‍ദ്ദനവിവരം അറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നിത്തല ചെറുകോല്‍ ഗോകുല്‍ നിവാസില്‍ ഗോകുല്‍(19), ഇടശ്ശേരിയത്ത് വൈഷ്ണവ് (20), ഗ്രാമം ചിറയില്‍ തെക്കതില്‍ ഉണ്ണി (ഷാനറ്റ് 25) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

Signature-ad

പോലീസ് പറയുന്നത് : പെണ്‍കുട്ടിയും ഗോകുലും തമ്മില്‍ പ്രണയത്തിലായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഗോകുലിന്റെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോള്‍ ഗോകുലും സംഘവും ആക്രമിക്കുകയായിരുന്നു.

മാന്നാര്‍ സി.ഐ: ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്.ഐ: അഭിരാം, അഡീ. എസ്.ഐമാരായ മധുസൂദനന്‍, മോഹന്‍ദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ദീഖുല്‍ അക്ബര്‍, പ്രമോദ്, ഹരിപ്രസാദ്, സാജിദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Back to top button
error: