KeralaNEWS

കോട്ടയത്ത് ആറു പശുക്കൾക്കു കൂടി ഭക്ഷ്യ വിഷബാധ; അപ്പർ കുട്ടനാട്ടിലും സ്ഥിതി ഗുരുതരം, ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്

കോട്ടയം: കോട്ടയത്ത് വീണ്ടും കന്നുകാലികളിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. കുമരകം അട്ടിപ്പീടികയിലാണ് ആറ് കറവപ്പശുക്കൾക്ക് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. ബിനു എന്നയാളുടെ ഉടമസ്ഥതയിലുള്ള ആറ് പശുക്കളാണ് അവശ നിലയിലായത്. വെറ്ററിനറി ഡോക്ടർ പശുക്കളെ പരിശോധിച്ച് ജില്ലാ മൃ​ഗ സംരക്ഷണ ഓഫീസിൽ റിപ്പോർട്ട് നൽകി.

രണ്ട് ​ദിവസമായി പശുക്കൾക്കു ലക്ഷണം കണ്ടു തുടങ്ങിയിരുന്നു. ഇന്നലെ മുതൽ പശുക്കൾ തീർത്തും അവശ നിലയിലായി. തുടരെ വയറിളക്കമാണു പ്രധാന പ്രശ്നം. തീറ്റ എടുക്കുന്നില്ല. പാൽ ഉത്പാദനം കുറഞ്ഞു. പതിവായി കൊടുക്കുന്ന കാലിത്തീറ്റ കിട്ടാതെ വന്നപ്പോൾ സ്വകാര്യ കമ്പനിയുടെ തീറ്റയാണു കൊടുത്തതെന്നും അതിനു ശേഷമാണ് പശുക്കൾക്കു വയറിളക്കം തുടങ്ങിയതെന്നും ബിനു പറഞ്ഞു. ഒൻപത് പശുക്കളാണു ബിനുവിനുള്ളത്. മറ്റു പശുക്കൾക്കും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായും പറയുന്നു.

അതേസമയം,സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്ത കാ​ലി​ത്തീ​റ്റ ന​ൽ​കി​യ അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ ക​ന്നു​കാ​ലി​ക​ൾ​ക്കും ഭ​ക്ഷ്യ വി​ഷ​ബാ​ധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ജ​നു​വ​രി 24 മു​ത​ൽ 30 വ​രെ വി​ത​ര​ണം ചെ​യ്ത കാ​ലി​ത്തീ​റ്റ ന​ൽ​കി​യ ക​ന്നു​കാ​ലി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്. കാ​ലി​ത്തീ​റ്റ ക​ഴി​ച്ച പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ക​ന്നു​കാ​ലി​ക​ൾ​ക്ക് വ​യ​റി​ള​ക്കം പി​ടി​പെ​ട്ടു. ക​ന്നു​ക​ൾ രോ​ഗ​ബാ​ധി​ത​രാ​യ​തോ​ടെ പാ​ലിന്റെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.

പ്ര​തി​ദി​നം പ​ത്തു ലി​റ്റ​ർ പാ​ൽ വ​രെ ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ ര​ണ്ടു​ലി​റ്റ​ർ പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​തെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഈ ​കാ​ല​ത്ത് തീ​റ്റ ക​ഴി​ച്ച ക​ന്നു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. രോ​ഗ​ബാ​ധ​ക്ക്​ മു​മ്പ്​ ആ​ഴ്ച​യി​ൽ 2500 ലി​റ്റ​ർ പാ​ൽ വ​രെ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ സൊ​സൈ​റ്റി​ക്ക് ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ 1200 ലി​റ്റ​ർ ആ​യി കു​റ​ഞ്ഞ​താ​യി ക്ഷീ​ര ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ത് ത​ങ്ങ​ളെ വ​ലി​യ ക​ട​ബാ​ധ്യ​ത​യി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. വി​ഷ​ബാ​ധ​യേ​റ്റ ക​ന്നു​കു​ട്ടി​ക​ളി​ൽ ചി​ല​ത് ച​ത്ത​തും ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.

മേ​ഖ​ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​റി‍െൻറ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന​താ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കാ​ലി​ത്തീ​റ്റ​യി​ലെ പ്രോ​ട്ടീ​നി‍െൻറ അ​ള​വ് കൂ​ടി​യ​താ​ണ് പ്ര​ശ്ന​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് കാ​ലി​ത്തീ​റ്റ ക​മ്പ​നി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Back to top button
error: