LIFEReligion

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം സന്ദർശിച്ചു; ധ്യാനകേന്ദ്രത്തിലെ ദൈവീക ശുശ്രൂഷകൾ പരിശുദ്ധ സഭയ്ക്ക് ഏറെ അനുഗ്രഹമാണെന്ന് മോർ യാക്കൂബ് ബബാവി

തിരുവഞ്ചൂർ: തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിലെ ദൈവീക ശുശ്രൂഷകൾ പരിശുദ്ധ സഭയ്ക്ക് ഏറെ അനുഗ്രഹമാണെന്ന് മോർ യാക്കൂബ് ബബാവി. മഞ്ഞനിക്കര പെരുന്നാളിനോട് അനുബന്ധിച്ച് കേരളത്തിലെത്തിയ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായ മോർ യാക്കൂബ് ബബാവി മെത്രാപ്പോലീത്ത തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം സന്ദർശിച്ച ശേഷം വിശ്വാസികളെ ആശീർവദിച്ച് പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. മലങ്കരയിലെ ദൈവജനത്തിന്റെ വിശ്വാസത്തെ പരിശുദ്ധ അന്ത്യോഖ്യൻ സിംഹാസനം മാനിക്കുന്നതായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹങ്ങളും വാഴ്വുകളും നേരുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ദൈവീക ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്ന സഖറിയാസ് മോർ പീലക്സിനോസിനെ അദ്ദേഹം അനുമോദിച്ചു.

മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മോർ സ്തേഫാനോസ്, മാർക്കോസ് മോർ ക്രിസ്റ്റോഫോറസ്, സഖറിയാസ് മോർ പീലക്സിനോസ്, മാത്യൂസ് മോർ തിമോത്തിയോസ്, ധ്യാനകേന്ദ്രത്തിലെ വൈദികർ, ശുശ്രൂഷകർ, അൽമായർ, ധ്യാനകേന്ദ്രത്തിലെ ആലോചന സമിതി അംഗങ്ങൾ, വചന ഗ്രാമത്തിലെ വിദ്യാർത്ഥികൾ, എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിലെ വിദ്യാർത്ഥികൾ, ലൈഫ് ഓഫ് സർവീസിലെ ഡോക്ടർസ്, നേഴ്സുമാർ എന്നിവർ ചേർന്നാണ് മോർ യാക്കൂബ് ബബാവിയെ സ്വീകരിച്ചത്.

Signature-ad

തുടർന്ന് ധ്യനകേന്ദ്രത്തോട് ചേർന്ന് പ്രവർത്തിക്കുന്ന “ലൈഫ് ഓഫ് സർവീസ്” പാലിയേറ്റീവ് കെയർ സെ​ന്ററിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മോർ യാക്കൂബ് ബബാവി മെത്രാപ്പോലീത്ത സന്ദർശിച്ചു. രോഗികളെ നേരിൽ കണ്ടു സംസാരിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ തിരുവഞ്ചൂരിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച മോർ അന്തോണിയോസ് മോണാസ്ട്രിയിലും അദ്ദേഹം സന്ദർശിച്ചു. നിർമ്മാണം ആരംഭിച്ചിരിക്കുന്ന ദയറായ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.

Back to top button
error: