KeralaNEWS

കണ്ണൂർ എസ്എൻ കോളേജിൽ കെ.എസ്.യു. – എസ്.എഫ്.ഐ. സംഘർഷം; നാല് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ എസ്എൻ കോളേജിൽ കെ.എസ്.യു – എസ്.എഫ്.ഐ. സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് കെ.എസ്.യു. പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ്‌ റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്. കെ.എസ്.യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസവും സംഘർഷം ഉണ്ടായിരുന്നു. തൊട്ടടുത്ത എസ്എൻജി കോളേജിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് എസ്എൻ കോളേജിലുണ്ടായ സംഘർഷം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: