CrimeNEWS

വീട് കുത്തിതുറന്ന് 7.5 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

കോട്ടയം: ഗാന്ധിനഗർ ഭാഗത്ത് വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, കരുനാഗപ്പള്ളി കൊച്ചുകോഴിക്കോട് ഭാഗത്ത് വിളയിൽപടീറ്റതിൽ വീട്ടിൽ നജീമുദ്ദീൻ(49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബർ 24- നായിരുന്നു ഇയാൾ മെഡിക്കൽ കോളജ് ആറാട്ടുവഴി ഭാഗത്തുള്ള വീട്ടിൽ കയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന 7.5 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവ് എന്ന് കണ്ടെത്തുകയും തൃശ്ശൂർ ചെറുതുരുത്തിയിൽ നിന്നും പിടികൂടുകയുമായിരുന്നു.

Signature-ad

ഇയാൾക്ക് കരുനാഗപ്പള്ളി, പഴയന്നൂർ, കോട്ടയം വെസ്റ്റ്, അമ്പലപ്പുഴ,ഓച്ചിറ, ശാസ്താംകോട്ട,പാലക്കാട് ടൗൺ എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, സി.പി.ഒമാരായ രാഗേഷ്, അഭിലാഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Back to top button
error: