CrimeNEWS

ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളിലെത്തി ഇവരെ വശത്താക്കി പീഡനം; വള്ളിക്കുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയില്‍

വള്ളിക്കുന്നം: ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയിൽ. വൈക്കം റ്റി വി പുരം സ്വദേശി സനുവിനെയാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിൽ പൂജാരിയാണ് സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ഇയാൾക്കെതിരെ വേറെയും പരാതികളുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളിൽ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെയുണ്ട്.

Back to top button
error: