KeralaNEWS

പഞ്ഞിമിഠായി കഴിക്കരുതേ…! ഇതിൽ കാൻസറിന് കാരണമായ റോഡമിൻ അടങ്ങിയിട്ടുണ്ട്; സംസ്ഥാനത്ത് വ്യാപക പരിശോധന

സ്ക്കൂൾ മൈതാനങ്ങളിലും ഉത്സവപ്പറമ്പുകളിലും നഗരവീഥികളിലുമൊക്കെ വ്യാപകമായി കാണാറുള്ള പലഹാരമാണ് പഞ്ഞി മിഠായി. ഈ പലഹാരത്തിൽ  കാന്‍സറിന് കാരണമായ റോഡമിന്‍ കൊല്ലത്ത് കണ്ടെത്തി എന്ന വാർത്ത ജനങ്ങളിൽ ഞെട്ടലുണ്ടാക്കി. അതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചു.  അടുത്തിടെ രൂപം നല്‍കിയ സ്റ്റേറ്റ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധന.

പഞ്ചസാര സ്പോഞ്ചുപോലാക്കി നിരോധിത നിറങ്ങള്‍ ചേര്‍ത്താണ് പല സ്ഥലങ്ങളിലും പഞ്ഞിമിഠായി ഉണ്ടാക്കുന്നത്. കൊല്ലത്ത് ഇത്തരമൊരു കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവര്‍ മിഠായികള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി അറിയിച്ചു.

Back to top button
error: