Month: February 2023
-
LIFE
ബാലതാരം നായികയായി; ചൂടൻ ലിപ്‌ലോക്ക് രംഗവുമായി അനിഖ സുരേന്ദ്രൻ; ‘ഓ മൈ ഡാർലിംഗ്’ ട്രെയ്‌ലർ പുറത്ത്
ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് അനിഖ സുരേന്ദ്രന്‍. സമൂഹ മാധ്യമങ്ങളിലെ നിറസാന്നിധ്യം കൂടിയായ അനിഖ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നേരത്തെ പുറത്തിറക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കിടിലന്‍ ലിപ് ലോക്ക് രംഗങ്ങളുമുണ്ടെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ആല്‍ഫ്രഡ് ഡി. സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ. ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മെല്‍വിന്‍ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗ് നിർവഹിക്കുന്നു. എം. വിജീഷ് പിള്ളയാണ്…
Read More » -
Kerala
ബത്തേരിയെ വിറപ്പിച്ച പിഎം2 ഇനി ‘രാജ’; പുതുശേരിയില്‍ ഭീതിപരത്തിയ കടുവ ‘അധീര’; കൂട്ടിലടച്ചവർക്ക് പേരിട്ട് വനംവകുപ്പ്
കൽപ്പറ്റ: ബത്തേരിയെ വിറപ്പിച്ച പിഎം2 എന്ന മോഴ ആനയ്ക്കും പുതുശേരിയിൽ ഭീതിപരത്തിയ കടുവയ്ക്കും പേരിട്ട് വനംവകുപ്പ്. മുത്തങ്ങ ആനപന്തിയിൽ മെരുങ്ങിത്തുടങ്ങിയ മോഴയാനയ്ക്ക് രാജ എന്നും കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലെ കടുവ അധീരയെന്നും ഇനി മുതൽ അറിയപ്പെടും. ബത്തേരിക്കാരുടെ ഉറക്കം കെടുത്തിയ പന്തല്ലൂര്‍ മഖ്ന 2 അഥവാ പിഎം 2 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കൂട്ടിലാക്കിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ അരശിരാജയെന്നായിരുന്നു പിഎം 2 വിന്‍റെ വിളിപ്പേര്. പാപ്പാന്‍മാര്‍ നല്ല നടപ്പ് പഠിപ്പിക്കുന്ന രാജ ഭാവിയില്‍ വനംവകുപ്പിന്‍റെ കുങ്കിയാനയായേക്കും. പുതുശേരിയില്‍ കര്‍ഷകനെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. അക്രമസ്വഭാവം ഉള്ള കടുവയായതിനാല്‍ അധീര അജീവനാന്തം വനംവകുപ്പിന്‍റെ കൂട്ടില്‍ കഴിയും. അതേസമയം, വനംവകുപ്പ് അടുത്തിടെ പിടികൂടിയ 2 ആനകളെയും 4 കടുവകളെയും മോചിപ്പിച്ച് കാട്ടിലേക്ക് തിരിച്ചുവിടണമെന്നും നിയമവിരുദ്ധമായി ഇവയെ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.…
Read More » -
NEWS
ഒരു പാക്കിസ്ഥാൻ പ്രണയകഥ, കാമുകനെ വിവാഹം കഴിക്കാൻ നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ച 19കാരി പാക്ക് വനിത അറസ്റ്റില്‍
പാക്കിസ്താനില്‍ നിന്നെത്തിയ യുവതി നിയമവിരുദ്ധമായി ഇന്‍ഡ്യയില്‍ പ്രവേശിച്ചതിന് ബെംഗ്‌ളൂറില്‍ അറസ്റ്റില്‍. തന്റെ പ്രണയനാഥനെ തേടി ഇന്‍ഡ്യയിലെത്തിയ 19 കാരിയായ ഇക്ര ജിവാനിക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശി സ്വദേശി മുലായം സിങ് യാദവിനെ ഇക്ര ഒരു ഡേറ്റിംഗ് ആപിലൂടെയാണ് പരിചയപ്പെട്ടത്. ഇത് വളര്‍ന്ന് പ്രണയമായതോടെ യുവാവിനെ നേരിട്ടു കാണാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലൂടെയാണ് യാദവിനെ കാണാന്‍ ഇക്ര ഇന്‍ഡ്യയില്‍ എത്തിയത്. പിന്നീട് ഇരുവരും വിവാഹിതരായി. ശേഷം ബെംഗളൂരുറിലെത്തി. സര്‍ജാപൂര്‍ റോഡിന് സമീപമുള്ള ജുനസാന്ദ്ര പ്രദേശത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. പാക്കിസ്താനിലുള്ള തന്റെ അമ്മയേയും മറ്റ് കുടുംബാംഗങ്ങളേയും ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി അവളെ പിന്തുടരുന്നതും ബെംഗ്‌ളൂറു പൊലീസെത്തി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുന്നതും. ഇക്രയെ പാക്കിസ്താനിലേക്ക് ഡീപോര്‍ട് ചെയ്യും. പാക്കിസ്താന്‍ അധികൃതരുമായി ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഡീപോര്‍ട് ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കുക. രണ്ട് മാസമെങ്കിലും ഇതിനു വേണ്ടി എടുക്കും. വിവാഹശേഷം ഇക്ര തന്റെ പേര്…
Read More » -
Business
ഡെല്ലിനു പിന്നാലെ ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍; 7000ത്തോളം പേർക്ക് ജോലി നഷ്ടമാകും
ന്യൂയോര്‍ക്ക്: ഗൂഗിളിനും ഡെല്ലിനും പിന്നാലെ മാധ്യമ-വിനോദ കമ്പനിയായ ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഏകദേശം 7000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം കമ്പനിയുടെ ചില ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പുനസംഘടിപ്പിക്കാനും ജോലികള്‍ വെട്ടിക്കുറയ്ക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്. സാമ്പത്തിക മാന്ദ്യ സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇക്കഴിഞ്ഞ നവംബറിലാണ് കമ്പനിയുടെ സിഇഒ ആയി റോബര്‍ട്ട് ഇഗര്‍ സ്ഥാനമേറ്റത്. തൊട്ടുപിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. അതേസമയം കമ്പനിയുടെ ത്രൈമാസ വരുമാനം സംബന്ധിച്ച് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഡിസ്‌നിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ്സിന് യുഎസിലും കാനഡയിലുമായി 200,000 സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമാണുള്ളത്. മൊത്തം 46.6 ബില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഇപ്പോള്‍ ഉള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നാണ് കമ്പനിയുടെ നിഗമനം. ആഗോള തലത്തില്‍, ഹോട്ട്സ്റ്റാര്‍ ഒഴികെയുള്ള സ്ട്രീമിംഗ് സേവനത്തില്‍ 1.2 ദശലക്ഷം പേരുടെ വര്‍ധനവ് കമ്പനിയ്ക്ക് ഉണ്ടായിട്ടുണ്ട്. അതേസമയം…
Read More » -
India
മുടി നീളം കുറച്ചതിന് ഇത്ര വലിയ വില വേണ്ട; 2 കോടി നഷ്ടപരിഹാരം നൽകാനുള്ള വിധി സുപ്രീംകോടതി റദ്ദാക്കി
മുംബൈ: പറഞ്ഞതിനു വിപരീതമായി മുടി മുറിച്ചെന്ന മോഡലിന്റെ പരാതിയിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ (NCDRC) ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം കണക്കാക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. താൻ പറഞ്ഞതിനേക്കാൾ കൂടുതൽ മുടി വെട്ടിയെന്നും മുടിക്കും തലയോട്ടിക്കും കേടുപാടുകൾ വരുത്തിയെന്നും ഇത് തന്റെ ജോലിയെ വരെ ബാധിച്ചെന്നും മോഡൽ പരാതിയിൽ പറഞ്ഞിരുന്നു. ഇതു കണക്കിലെടുത്തായിരുന്നു 2 കോടി നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. മോഡലിനുണ്ടായ വരുമാനനഷ്ടം, മാനസിക വിഷമം, എന്നിവയ്ക്ക് പരിഹാരമായി രണ്ടു കോടി രൂപ നഷ്ടപരിഹാരമായി നൽകാനാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചത്. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. കേശസംരക്ഷണ ഉത്പന്നങ്ങൾ നിർമിക്കുന്ന പാന്റീൻ, വിഎൽസിസി എന്നിവയുടെ മുൻ മോഡലാണ് പരാതിക്കാരി. NCDRCയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഐടിസി ലിമിറ്റഡ് ആണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ജസ്റ്റിസുമാരായ…
Read More » -
Crime
കേരളത്തിലാകെ 2,434 മയക്കുമരുന്ന് ഇടപാടുകാരെന്ന് എക്സൈസ്; പട്ടികയിൽ മുന്നിൽ കണ്ണൂർ
തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റ് പോലീസ് പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ എക്സൈസ് വകുപ്പും പുറത്തുവിട്ടു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കേസുകള്‍ കണക്കിലെടുത്താണ് 2,434 മയക്കുമരുന്ന് ഇടപാടുകാരുടെ പേരുകളുള്ള പട്ടിക തയ്യാറാക്കിയത്. ‘ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിരോധ തടങ്കല്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 412 മയക്കുമരുന്ന് ഇടപാടുകാർ ഉള്ള കണ്ണൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 376 പേരുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്താണ്. പാലക്കാട് 316, തൃശ്ശൂര്‍ 302, ഇടുക്കി 161, ആലപ്പുഴ 155, കോട്ടയം 151, മലപ്പുറത്ത് 130, തിരുവനന്തപുരം 117, കോഴിക്കോട് 109, വയനാട് 70, കൊല്ലം- പത്തനംതിട്ട എന്നീ ജില്ലകളിലായി 62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ഇതില്‍ ഏറ്റവും കുറവ് മയക്കുമരുന്ന് ഇടപാടുകാരുള്ളത് കാസര്‍ഗോഡാണ്, 11 പേരാണ് ഇവിടെനിന്ന് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, എക്സൈസിന്റെ കണക്ക് അപൂർണമാണെന്നും തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്നും ആരോപണമുയർന്നിട്ടുണ്ട്.…
Read More » -
Crime
വീട്ടമ്മയെ കൊന്ന് ഭര്‍ത്താവ് വീട് വിട്ടിറങ്ങി; പിന്നാലെ റോ-റോ സര്‍വീസില്‍നിന്ന് കായലില്‍ചാടി മരിച്ചു
കൊച്ചി: ചെറായിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം റോ-റോ ഫെറി സര്‍വീസില്‍നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയുന്നുണ്ട്. മേളം കലാകാരനായ മകന്‍ ഉത്സവപരിപാടി കഴിഞ്ഞ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയപ്പോളാണ് ലളിതയെ വെട്ടേറ്റനിലയില്‍ കണ്ടത്. ഉടന്‍തന്നെ ബന്ധുക്കളെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിനിടെയാണ് ശശിയെ വീട്ടില്‍ കാണാനില്ലെന്ന വിവരമറിഞ്ഞത്. തിരച്ചില്‍ നടത്തുന്നതിനിടെ ഫോര്‍ട്ട്കൊച്ചിയില്‍ വാട്ടര്‍ മെട്രോ ജെട്ടിക്ക് സമീപം ഒരാള്‍ കായലില്‍ ചാടി മരിച്ചെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് മരിച്ചത് ശശിയാണെന്ന് തിരിച്ചറിഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍നിന്നിറങ്ങിയ ശശി വൈപ്പിനിലെത്തി റോ-റോ ഫെറി സര്‍വീസില്‍ കയറിയെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ആറരയ്ക്ക് വൈപ്പിനില്‍നിന്ന് ഫോര്‍ട്ട്കൊച്ചിയിലേക്കുള്ള റോ-റോ ജങ്കാറിലാണ് ശശി യാത്രചെയ്തിരുന്നത്. യാത്രയ്ക്കിടെ ഇയാള്‍ റോ-റോ സര്‍വീസില്‍നിന്ന് കായലില്‍ ചാടുകയായിരുന്നു. ഈ സംഭവത്തിന്റെ സിസി ടിവിദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read More » -
India
അഞ്ച് വര്‍ഷമായി ജി.എസ്.ടി അടച്ചിട്ടില്ലെന്ന് ആരോപണം; ഹിമാചലിലെ അദാനി വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ അദാനി വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണു റെയ്‌ഡെന്നാണു സൂചന. സംസ്ഥാന നികുതി വകുപ്പാണു റെയ്ഡ് നടത്തുന്നത്. ജി.എസ്.ടി കൃത്യമായി അടയ്ക്കുന്നില്ലെന്നാണ് അദാനി വില്‍മര്‍ ഗ്രൂപ്പിനെതിരെയുള്ള പരാതി. സംസ്ഥാനത്തെ കമ്പനിയുടെ നികുതി ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പ് തേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അദാനി വില്‍മര്‍ ഗ്രൂപ്പ് ജിഎസ്ടി അടയ്ക്കുന്നില്ലായിരുന്നുവെന്ന ആരോപണം ആണ് ഉയര്‍ന്നിരിക്കുന്നത്. ഓഹരിക്കാര്യത്തില്‍ ക്രമക്കേട് ആരോപിച്ചുകൊണ്ടുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കമ്പനികള്‍ സംശയനിഴലില്‍ ആയിരുന്നു. ഹിമാചല്‍ പ്രദേശില്‍ ആകെ ഏഴു കമ്പനികളാണ് അദാനിയുടേതായി പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി എട്ടിനു വന്ന ഡിസംബര്‍ പാദ ഫലങ്ങളില്‍ ലാഭം 16% വര്‍ധിച്ച് 246.16 കോടി രൂപയായി ഉയര്‍ന്നിരുന്നു. സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ കമ്പനി ഫോര്‍ച്യൂണ്‍ ബ്രാന്‍ഡിന്റെ പേരില്‍ തുല്യ പാര്‍ട്ണര്‍ഷിപ്പിലാണ് അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഭക്ഷ്യ എണ്ണയും മറ്റ് ഭക്ഷ്യോല്‍പ്പന്നങ്ങളും പുറത്തിറക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തെ ബി.ജെ.പി. ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട്…
Read More » -
Kerala
വി. മുരളീധരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ന്നു; കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകള്‍
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കാര്‍പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട് വൃത്തിയാക്കാന്‍ എത്തിയ സത്രീയാണ് കാര്‍പ്പോര്‍ച്ചില്‍ ചോരപ്പാടുകളും ജനല്‍ചില്ലുകളും പൊട്ടിയ നിലയില്‍ കണ്ടത്. വീടിന്റെ ടെറസിലേക്ക് കയറുന്ന പടികളിലും രക്തപ്പാടുകള്‍ ഉണ്ട്. പോര്‍ച്ചില്‍ ഒരു വലിയ കരിങ്കല്ലും കണ്ടെത്തി. ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതിന് തൊട്ടുപുറകിലാണ് വി. മുരളീധരന്റെ ഓഫീസ്. രാവിലെ ശ്രദ്ധയില്‍പ്പെട്ട സ്ത്രീ ഓഫീസ് സഹായിയെ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാകാം സംഭവമെന്നാണ് കരുതുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. അയല്‍വീടുകളിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Read More » -
Kerala
ജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി; കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം സൈബി ജോസ് രാജിവെച്ചു
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങിയതോടെ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സെക്രട്ടറിക്ക് നൽകിയ കത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗീകരിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതല് ആരോപണങ്ങൾ നേരിടുന്നതായി രാജിക്കത്തിൽ പറയുന്നു. കൈക്കൂലി ആരോപണത്തിന് കാരണമെന്തെന്ന് ഗൂഢാലോചന നടത്തിയവർക്കേ അറിയൂ. ചില അഭിഭാഷകരുടെ വ്യക്തിവൈരാഗ്യം തൊഴിലിനു മാത്രമല്ല അഭിഭാഷക സമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും കത്തിൽ പറയുന്നു. അന്വേഷണത്തിലൂടെ സത്യവും ഗൂഢാലോചനയും പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്ന് സൈബി രാജിക്കത്തിൽ പറയുന്നു. മുൻകൂർ ജാമ്യത്തിനായി ഒരു ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷിയിൽ നിന്നും പണം കൈപ്പറ്റിയെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള ആരോപണം. സിനിമാ മേഖലയിലുള്ള കക്ഷിയിൽ നിന്നാണ് പണം വാങ്ങിയത്. ആരോപണം ഉയർന്നപ്പോൾ തന്നെ ഹൈക്കോടതി ആവശ്യപ്രകാരം അഭിഭാഷകനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞദിവസം ആരോപണത്തില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ആരോപണം അതീവ ഗുരുതരമെന്നും അന്വേഷണം നടക്കട്ടെയെന്നും…
Read More »