Month: February 2023
-
Crime
കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവിന്റെ മര്‍ദനം; മലപ്പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
മലപ്പുറം: ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സഫാനയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭര്‍ത്താവും ഭര്‍തൃമാതാവും സഫാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് മുജീബും പ്രതികരിച്ചു. ഇവരുടെ പരാതിയില്‍ സഫാനയുടെ ഭര്‍ത്താവ് രണ്ടത്താണി സ്വദേശി അര്‍ഷാദ് അലിയെ കാടാമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഒന്നരവയസ്സുള്ള കുഞ്ഞ് തന്റെ ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ ശകാരിച്ചിരുന്നതായാണ് വിവരം. കുഞ്ഞ് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ മര്‍ദിച്ചിരുന്നതായും ആരോപണമുണ്ട്. ഇതില്‍മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
Read More » -
Kerala
വിനോദയാത്രാ വിഷയത്തില്‍ ഇടതു പാളയത്തില്‍പ്പട; എം.എല്‍.എയെ തള്ളി സി.പി.ഐ, പിന്തുണച്ച് സി.പി.എം
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുത്ത് ഉല്ലാസ യാത്രപോയ സംഭവത്തില്‍ സിപിഐയും സിപിഎമ്മും രണ്ടുതട്ടില്‍. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ രംഗത്തെത്തി. എം.എല്‍.എയുടെ നടപടി അപക്വമാണെന്ന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍. ഗോപിനാഥന്‍ പറഞ്ഞു. എന്നാല്‍, എം.എല്‍.എ. ചെയ്തത് നൂറ് ശതമാനം ശരിയായ കാര്യമെന്ന് വ്യക്തമാക്കി സി.പി.എം ജില്ലാ നേതൃത്വവും രംഗത്തെത്തി. ആകെ 63 ജീവനക്കാരുള്ള കോന്നി താലൂക്ക് ഓഫീസിലെ 39 പേരാണ് വെള്ളിയാഴ്ച അവധിയെടുത്തത് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയത്. ഇതില്‍ 17 പേര്‍ ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ച് ടൂര്‍ പോവുകയായിരുന്നു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടൂര്‍ സംഘത്തിലുണ്ട്. ബാക്കി 22 പേര്‍ അനധികൃതമായി അവധിയില്‍ പ്രവേശിച്ചതായാണ് വിവരം. സംഭവം വാര്‍ത്തയായതിന് പിന്നാലെ എം.എല്‍.എ. ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. ഇത് ഇടതുപാളയത്തില്‍ തന്നെ അസ്വാരസ്യങ്ങള്‍ക്കിയെന്നാണ് സൂചന. എ.ഡി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനമാണ് എം.എല്‍.എ നടത്തിയത്. ഒച്ഛാനിച്ചു നില്‍ക്കലല്ല എം.എല്‍.എയുടെ പണി. ഞാന്‍ എന്റെ ജോലിയുടെ ഭാഗമാണ് നിര്‍വ്വഹിച്ചത്. ജീവനക്കാര്‍…
Read More » -
Crime
തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിവീഴ്ത്തി, പിന്നാലെ ആശുപത്രിയിലെത്തിച്ചു; യുവാവിന് ദാരുണാന്ത്യം, പ്രതി പിടിയില്‍
കൊച്ചി: എടവണ്ണക്കാട് വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സനോജിന്റെ സുഹൃത്ത് അനിലിനെ ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. സനോജും സുഹൃത്തായ അനിലും തമ്മില്‍ വാഹനം വാങ്ങിയതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീടുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനില്‍, സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സനോജിനെ അനില്‍ തന്നെയാണ് എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സനോജിന്റെ ഇടത് നെഞ്ചിലാണ് കുത്തേറ്റത്. കത്തി ഉപയോഗിച്ചാണ് കുത്തിയത്. അനിലിനെ ഞാറയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സനോജ്, അനില്‍ കുമാറിന്റെ വാഹനം വാങ്ങിയിരുന്നു. എന്നാല്‍, ഓണര്‍ഷിപ്പ് കൈമാറാന്‍ അനില്‍കുമാര്‍ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Read More » -
Kerala
വിനോദയാത്ര പോയ ബസ് ക്വാറി ഉടമയുടേത്, വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല; എ.ഡി.എമ്മിനെ വിമര്‍ശിച്ച് കെ.യു.ജനീഷ് കുമാര്‍
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്രയ്ക്കു പോയതില്‍, എ.ഡി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെയു ജനീഷ് കുമാര്‍ എം.എല്‍.എ. ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എ.ഡി.എം സ്വീകരിക്കുന്നതെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. പ്രശ്നത്തില്‍ ഇടപെട്ട തന്നെ അധിക്ഷേപിക്കുന്ന വിധമാണ് എഡിഎം പെരുമാറിയതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും ജനീഷ് കുമാര്‍ അറിയിച്ചു. ജീവനക്കാര്‍ കൂട്ട അവധിയെടുത്തതില്‍ പരിശോധിക്കാന്‍ എത്തിയ എ.ഡി.എം, എം.എല്‍.എയ്ക്കു ഓഫീസില്‍ എത്തി ഹാജര്‍ പരിശോധിക്കാന്‍ അധികാരമുണ്ടോയെന്നാണ് ആരാഞ്ഞതെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. കല്യാണം കൂടലും മരണവീട്ടില്‍ പോവലും മാത്രമല്ല എം.എല്‍.എയുടെ പണി. രഹസ്യസ്വഭാവമില്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ എം.എല്‍.എയ്ക്ക് അധികാരമുണ്ട്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളതാണെന്നും എം.എല്‍.എ പറഞ്ഞു. വിവരം അന്വേഷിക്കുന്നതിന് താന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എ.ഡി.എം എടുത്തില്ല. ഔദ്യോഗിക ഫോണ്‍ നമ്പറിലേക്ക് എം.എല്‍.എ വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്. അധിക്ഷേപം സഹിച്ചു എം.എല്‍.എ ആയിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എ.ഡി.എമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കും. പത്തനംതിട്ടയിലെ…
Read More » -
Crime
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചു; വീണ്ടും അറസ്റ്റ്, റിമാന്‍ഡ്
മലപ്പുറം: മേലാറ്റൂരില്‍ പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍. വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറി(22) നെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്. സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയായ 16 വയസുകാരിയെ ലൈംഗികമായി ചൂഷണംചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു. ഈ വിവരം പെണ്‍കുട്ടി സ്‌കൂളില്‍ അധ്യാപകരെ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്.തുടര്‍ന്ന് രക്ഷിതാക്കള്‍ മുഖേന പോലീസില്‍ പരാതി നല്‍കി.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് സംഭവം. 2022 ജനുവരിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ മുബഷീര്‍ പരാതിക്കാരിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചക്കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. വ്യാഴാഴ്ച പിടികൂടിയ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
റോബോട്ടുകളുടെ നിര്‍വീര്യമാക്കല്‍ ശ്രമം പാളി; രണ്ടാംലോക മഹായുദ്ധത്തിലെ ബോംബ് പൊട്ടിത്തെറിച്ചു
ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പോലീസ് വ്യക്തമാക്കി. ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നോര്‍ഫോക് പോലീസ് പറയുന്നത്. വന്‍ സ്ഫോടനത്തിന്റെ വീഡിയോയും നോര്‍ഫോക് പോലീസ് പങ്കുവച്ചിട്ടുണ്ട്. The unexploded bomb in #GreatYarmouth detonated earlier during work to disarm it. Our drone captured the moment. We can confirm that no one was injured. Public safety has been at the heart of our decision making all the way through this operation, which we know has been lengthy. pic.twitter.com/9SaeYmHkrb — Norfolk Police (@NorfolkPolice) February 10, 2023 ഗ്രേറ്റ് യാര്‍മൊത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. മേഖലയിലെ താമസ സ്ഥലങ്ങളില്‍നിന്നും…
Read More » -
NEWS
ചൈനീസ് ബലൂണിനു പിന്നാലെ യു.എസില്‍ അജ്ഞാതപേടകം; വെടിവച്ചിട്ട് യുദ്ധവിമാനം
വാഷിങ്ടണ്‍: വെള്ളിയാഴ്ച അലാസ്‌കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യു.എസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. വ്യോമഗതാഗതത്തിന് ഭീഷണിയായതിനാല്‍ വെടിവച്ചിടാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടിരുന്നു. സംഭവത്തെക്കുറിച്ചു മാധ്യമങ്ങളുടെ ചോദ്യത്തിന്, ഓപ്പറേഷന്‍ ‘വിജയമായിരുന്നു’ എന്ന് ബൈഡന്‍ പറഞ്ഞു. ചൈനീസ് നിരീക്ഷണ ബലൂണ്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത് ആറു ദിവസത്തിനുശേഷമാണ് ഇപ്പോഴത്തെ സംഭവം. അജ്ഞാത പേടകത്തിന്റെ ഉദ്ദേശ്യമോ ഉറവിടമോ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ചൈനീസ് ചാരബലൂണിനേക്കാള്‍ ചെറുതാണ് പേടകം. ഒരു ചെറിയ കാറിന്റെ വലുപ്പം വരുമെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു. ചൈനീസ് ചാര ബലൂണിനെ വീഴ്ത്താന്‍ ഉപയോഗിച്ച എഫ്-22 യുദ്ധവിമാനമാണ് പേടകത്തെയും വീഴ്ത്തിയതെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ അറിയിച്ചു.
Read More » -
Kerala
റിസോര്‍ട്ട് വിവാദത്തില്‍ ഇ.പിക്കെതിരേ അന്വേഷണമില്ലെന്ന് എം.വി. ഗോവിന്ദന്‍; വിവാദം മാധ്യമ സൃഷ്ടിയെന്നും ആരോപണം
തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനെതിരേ അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിവാദം മാധ്യമസൃഷ്ടിയാണെന്നും ആരോപണം ചോര്‍ന്നത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജനെതിരേ ഉടന്‍ അന്വേഷണമുണ്ടാവില്ലെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പി.ജയരാജന്‍ ഉന്നയിച്ച റിസോര്‍ട്ട് ആരോപണ വാര്‍ത്ത ചോര്‍ന്നത് പോളിറ്റ് ബ്യൂറോ പരിശോധിച്ച ശേഷമായിരിക്കും അന്വേഷണം തീരുമാനിക്കുക.പിബിയുടെ പരിഗണനയില്‍ നേരത്തെ വിഷയം വന്നത് കൊണ്ട് കേന്ദ്രം തീരുമാനിച്ച ശേഷം ഇക്കാര്യത്തില്‍ അന്വേഷണം മതിയെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായ പൊതുവികാരം. ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് കണ്ണൂര്‍ വെള്ളീക്കലില്‍ റിസോര്‍ട്ട് പണിതതെന്ന ആരോപണം പിബിയുടെ പരിഗണനയില്‍ നേരത്തെ വന്നിരിന്നു. കേന്ദ്രകമ്മിറ്റി അംഗത്തിനെതിരേ ആണ് ആരോപണമെങ്കിലും സംസ്ഥാനത്തുണ്ടായ സംഭവമായത് കൊണ്ട് സംസ്ഥാനകമ്മിറ്റി പരിശോധിക്കട്ടെ എന്ന നിലപാടാണ് പിബി അന്ന് സ്വീകരിച്ചത്. തന്റെ വിശദീകരണം സംസ്ഥാനകമ്മിറ്റിയില്‍ നല്‍കിയ ഇ.പി ജയരാജന്‍, പി.ജയരാജന്‍ ഉന്നയിച്ച ആരോപണ വാര്‍ത്ത ചോര്‍ന്നത് പരിശോധിക്കണെന്നാവശ്യവും മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിക്കുമെങ്കിലും കേന്ദ്രകമ്മിറ്റി…
Read More » -
Crime
അമ്മയുടെ ഓപ്പറേഷന് പണം സംഘടിപ്പിക്കാന്‍ പോയ യുവാവിനെ തല്ലിക്കൊന്നു
പട്‌ന: ബിഹാറില്‍ അമ്മയുടെ ഓപറേഷനായി പണം വാങ്ങാന്‍ പോയ 18 വയസുകാരനെ സുഹൃത്തുക്കള്‍ അടങ്ങുന്ന 20 അംഗ പലിശ സംഘം തല്ലിക്കൊന്നു. നളന്ദ ജില്ലയിലെ അന്ധാന മോറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ജലാല്‍പൂര്‍ ഗ്രാമവാസിയായ നിരഞ്ജന്‍ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം രാത്രി സൂരജ് കുമാര്‍, ദിനേശ് കുമാര്‍ എന്നീ സുഹൃത്തുക്കള്‍ പലിശയ്ക്ക് പണം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് നിരഞ്ജനെ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, തര്‍ക്കത്തിനിടെ അന്ധാനമോറിലെ പ്രഹ്ലാദ്പൂരില്‍ വച്ച് യുവാവിനെ സംഘം ക്രൂരമായി മര്‍ദിക്കുകയും വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുമായിരുന്നു. ഇതിനിടെ, പരുക്കേറ്റ് റോഡില്‍ കിടക്കുന്നതു കണ്ട യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം അടുത്തുള്ള ക്ലിനിക്കിലും പിന്നീട് ബിഹാര്‍ഷരീഫ് സദര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവാവ് മരണത്തിന് കീഴടങ്ങി. പോലീസ് സ്റ്റേഷനില്‍ നിന്ന് 50 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് ആറ് പേര്‍ക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു. നിരഞ്ജന്റെ അമ്മ ബിഹാര്‍ഷരീഫിലെ സ്വകാര്യ…
Read More »
