CrimeNEWS

പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചു; വീണ്ടും അറസ്റ്റ്, റിമാന്‍ഡ്

മലപ്പുറം: മേലാറ്റൂരില്‍ പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സമാനമായ കേസില്‍ വീണ്ടും അറസ്റ്റില്‍. വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറി(22) നെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയായ 16 വയസുകാരിയെ ലൈംഗികമായി ചൂഷണംചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയെ പ്രണയംനടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു. ഈ വിവരം പെണ്‍കുട്ടി സ്‌കൂളില്‍ അധ്യാപകരെ അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്.തുടര്‍ന്ന് രക്ഷിതാക്കള്‍ മുഖേന പോലീസില്‍ പരാതി നല്‍കി.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് സംഭവം.

Signature-ad

2022 ജനുവരിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ മുബഷീര്‍ പരാതിക്കാരിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചക്കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. വ്യാഴാഴ്ച പിടികൂടിയ പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: