Month: February 2023
-
India
50 ലിറ്റർ ശേഷിയുള്ള കാറിൽ 57 ലിറ്റർ പെട്രോൾ അടിച്ചെന്നു ഹൈക്കോടതി ജഡ്ജിക്കു ബിൽ നൽകി, പമ്പ് പൂട്ടിച്ചു
ഭോപ്പാൽ: പരമാവധി അന്‍പതു ലിറ്റര്‍ ശേഷിയുള്ള കാറിന്റെ ടാങ്കില്‍ 57 ലിറ്റര്‍ പെട്രോള്‍ അടിച്ചെന്നു കാട്ടി ഹൈക്കോടതി ജഡ്ജിക്കു ബില്‍! ബില്ലു കണ്ടു ഞെട്ടിയ ജഡ്ജി ഉടന്‍ തന്നെ അധികൃതരെ വിളിച്ചു വിവരം പറഞ്ഞു. പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തിയ പെട്രോള്‍ പമ്പ് അടപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണു സംഭവം. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുടെ കാറിലാണ് ടാങ്കില്‍ കൊള്ളാവുന്നതിലും കൂടുതല്‍ പെട്രോള്‍ അടിച്ചതായി കാട്ടി ബില്ലു നല്‍കിയത്. വ്യാഴാഴ്ചയാണ് സംഭവം. പെട്രോള്‍ പമ്പില്‍ വണ്ടി നിർത്തിയ ഡ്രൈവര്‍ ഫുള്‍ ടാങ്ക് അടിക്കാന്‍ പമ്പില്‍ ഉണ്ടായിരുന്നവരോടു പറഞ്ഞു. തുടർന്ന് ജീവനക്കാർ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു. തുടർന്ന് 57 ലിറ്റർ പെട്രോൾ അടിച്ചതായി ബില്ലും നൽകി. ബിൽ കിട്ടിയ ഡ്രൈവർ ഞെട്ടി. കാറിന്റെ ഇന്ധന ടാങ്കിന് ആകെ ശേഷി 50 ലിറ്ററാണ്. കാറിന്റെ പിന്‍ സീറ്റില്‍ ആയിരുന്ന ജഡ്ജി ഉടന്‍ തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു. തദ്ദേശ സ്ഥാപന അധികൃതരെ വിളിച്ചുവരുത്തിയ ജഡ്ജി വിവരം പറഞ്ഞു. തുടര്‍ന്ന്…
Read More » -
Kerala
അധിക നികുതി അടയ്ക്കരുതെന്ന ആഹാനം; സുധാകരനെ തള്ളി സതീശൻ
തിരുവനന്തപുരം: ബജറ്റിൽ നിർദേശിച്ച അധിക നികുതി അടയ്ക്കരുതെന്ന കെപിസിസി പ്രസിന്റ് കെ. സുധാകരന്റെ ആഹ്വാനം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നികുതി അടയ്ക്കാതിരിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറഞ്ഞു. കെ. സുധാകരന്‍ പിണറായി വിജയനെ പരിഹസിച്ചതാണ്. അല്ലാതെ നികുതി അടയ്‌ക്കേണ്ട എന്ന അര്‍ത്ഥത്തിലല്ല പറഞ്ഞതെന്നും സതീശൻ പറഞ്ഞു. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ നികുതി അടയ്‌ക്കേണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തെ കളിയാക്കാനാണ് കെപിസിസി പ്രസിഡന്റ് അങ്ങനെ പറഞ്ഞത്. അത് താന്‍ ചോദിച്ചപ്പോഴും സുധാകരന്‍ തന്നോട് വ്യക്തമാക്കിയെന്ന് വിഡി സതീശന്‍ പറഞ്ഞു. നികുതി പിരിക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ അധികനികുതി അടയ്ക്കരുതെന്നും നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടയ്ക്കില്ലെന്ന് യുഡിഎഫ് കാലത്ത് പിണറായി വിജയന്‍ പറഞ്ഞിരുന്നു. നികുതി പിരിക്കാന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. തിരുത്തേണ്ടത് തിരുത്തണം, ജനങ്ങള്‍ക്കു വേണ്ടിയാകണം ഭരണമെന്നും കെ. സുധാകരന്‍ പറഞ്ഞു.
Read More » -
Kerala
തുടർ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ നാളെ പ്രത്യേക വിമാനത്തിൽ ബെംഗളുരുവിലേക്ക് കൊണ്ടുപോകും; ചികിത്സാച്ചെലവ് എഐസിസി ഏറ്റെടുക്കും
തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നാളെ ബെംഗളുരുവിലേക്ക് കൊണ്ടുപോകും. അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സയ്ക്കു വേണ്ടിയാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉമ്മൻ ചാണ്ടിയെ മാറ്റുന്നത്. കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. കോൺഗ്രസ് അധ്യക്ഷന്റെ നിർദ്ദേശത്തെ തുടർന്നാണ് എഐസിസി സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാവിലെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ എത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്. ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സയുടെ മുഴുവൻ ചെലവും കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കും. നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് എഐസിസി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തിലാകും ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുക എന്നാണ് വിവരം. അതേസമയം ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത് എന്നും രേഖകൾ വരെ ഇതിനായി കെട്ടിച്ചമച്ചെന്നും മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. വ്യാജ പ്രചരണം നടത്തുന്നവരുടെ ലക്ഷ്യം താൻ വൈകാതെ…
Read More » -
NEWS
തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ കാൽ ലക്ഷം കടന്നു; ദുരിത മേഖലയിൽ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിന് അന്താരാഷ്ട്ര സഹായം തേടി ഐക്യ രാഷ്ട്ര സഭ
ദില്ലി: തുർക്കി സിറിയ ഭൂചലനത്തിൽ മരണ സംഖ്യ കാൽ ലക്ഷം കടന്നു. ദുരിത മേഖലയിൽ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിന് അന്താരാഷ്ട്ര സഹായം തേടി ഐക്യ രാഷ്ട്ര സഭ. സഹായവുമായി ലോക കായിക സംഘടനകളും രംഗത്തെത്തി. ദുരന്തം നടന്ന് ആറാം ദിവസവും കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. കൂടുതൽ രാജ്യങ്ങളിൽ നിന്നും രക്ഷാ പ്രവർത്തകരെ എത്തിച്ച് വ്യാപക തിരച്ചിലാണ് നടക്കുന്നത്. ക്യൂബയുടേയും ഇന്തോനേഷ്യുടേയും സഹായ സംഘങ്ങൾ ഇന്ന് തുർക്കിയിലെത്തി. തകർന്നടിഞ്ഞ കൂറ്റൻ കെട്ടിടങ്ങൾ മുറിച്ച് മാറ്റുന്നതാണ് വെല്ലുവിളി. ഇപ്പോഴും ജീവനോടെ പലരേയും രക്ഷിക്കാനാവുന്നു എന്നതാണ് രക്ഷാപ്രവർത്തകർക്ക് ഊർജം. അതിനിടെ സിറിയയിലേയും തുർക്കിയിലേയും ദുരിത ബാധിത മേഖലയിൽ ഭക്ഷണ വിതരണത്തിനായി ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര സഹായം തേടി. അതിശൈത്യം തുടരുന്നതിനാൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതി. 9 ലക്ഷം പേർ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായാണ് കണക്ക്. അതിനിടെ ഭൂചലനത്തിൽ എല്ലാം നഷ്ടമായ സാധാരക്കാരെ സാഹയിക്കാൻ കൂടുതൽ സംഘടനകൾ രംഗത്തെത്തി. അന്താരാഷ്ട്ര ഒളിംപിക്…
Read More » -
Kerala
കോഴിക്കോട്ടേ വാണിജ്യ സാധ്യതകള്‍ ഉയർത്തി ‘ഒരു ജില്ല ഒരു ഉല്‍പന്നം’ സെമിനാർ
കോഴിക്കോടിനെ ഒരു കയറ്റുമതി ഹബ്ബാക്കി മാറ്റാനുള്ള യത്‌നത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഒരു ജില്ല ഒരു ഉല്‍പന്നം’ സെമിനാറില്‍ വ്യാപാര മേഖലയുടെ വന്‍ പങ്കാളിത്തം. പഴം- പച്ചക്കറികള്‍, പാദരക്ഷകള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയാണ് ജില്ലയില്‍ നിന്നുള്ള പ്രധാന കയറ്റുമതി ഉല്‍പന്നങ്ങള്‍. ഇവയുടെ കയറ്റുമതി സാധ്യതകള്‍, ഈ രംഗത്തെ അവസരങ്ങള്‍, നേരിടുന്ന വെല്ലുവിളികള്‍ എന്നിവയും ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുമായി മലബാര്‍ പാലസിലാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ കയറ്റുമതിക്കാരുടെ സംശയങ്ങള്‍ ദൂരീകരിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ്(എഫ്.ഐ.ഇ.ഒ), കമ്മീഷണറേറ്റ് ഓഫ് കസ്റ്റംസ് ഓഫിസ്, ഫോറിന്‍ ട്രേഡ് ജോയിന്റ് ഡയരക്ടര്‍ ജനറലിന്റെ ഓഫിസ്, ജില്ലാ വ്യവസായ കേന്ദ്രം, കെ എസ് ഐ ഇ, കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്‌വെയര്‍ ഇന്‍ഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍…
Read More » -
India
സമ്പന്നതയുടെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ സമ്പാദ്യവും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു ഗുജറാത്തിലെ വ്യാപാരി കുടുംബം
ചിലർ തങ്ങളുടെ ഓരോ നേട്ടവും ആഘോഷിക്കും. കൂടുതൽ കൂടുതൽ നേട്ടങ്ങൾ ജീവിതത്തിലുണ്ടാക്കാൻ അത് ഊർജ്ജം പകരുമെന്നാണ് ഇത്തരമാളുകൾ മിക്കവാറും അവകാശപ്പെടുക. നേട്ടങ്ങൾക്കെല്ലാമൊടുവിൽ, വളർച്ചയുടെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ ജീവിതത്തിൻറെ ആഘോഷത്തോട് തന്നെ അപൂർവ്വം ചിലർക്ക് വിരക്തിയും തോന്നാം. അത്തരം അസാധാരണമായ കാര്യങ്ങൾക്ക് ഇന്ത്യൻ സമൂഹം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ഇന്ത്യയിൽ ഉടലെടുത്ത് ലോകമെങ്ങും വ്യാപിച്ച ബുദ്ധമതത്തിൻറെ സ്ഥാപകനായ ഗൗതമ ബുദ്ധൻ, തൻറെ രാജ്യം തന്നെ ഉപേക്ഷിച്ച് ഇറങ്ങിയ രാജ കുമാരനായിരുന്നുവല്ലോ. ഇത്തരത്തിൽ സമ്പന്നതയുടെ ഉയരത്തിൽ നിൽക്കുമ്പോൾ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും തങ്ങളുടെ സമ്പാദ്യവും ബിസിനസും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ ഒരുങ്ങുകയാണ്. മറ്റെവിടെയുമല്ല, ഇന്ത്യയിൽ തന്നെ, അങ്ങ് ഗുജറാത്തിൽ. ഇവർ ജൈനമത വിശ്വാസികളാണ്. ഏതാണ്ട് അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഉടലെടുത്ത മതമാണ് ജൈനമതം. ജൈനമത വിശ്വാസികളായ ഈ ഗുജറാത്തി കുടുംബം ദശലക്ഷക്കണക്കിന് മൂല്യമുള്ള തങ്ങളുടെ കുടുംബ ബിസിനസും സകല സമ്പാദ്യങ്ങളും ഉപേക്ഷിച്ചാണ് സന്യാസത്തിൻറെ പാതയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ ഭുജിൽ വഗഡ…
Read More » -
Kerala
അധിക നികുതി കൊടുക്കരുത് എന്ന പ്രഖ്യാപനം പിൻവലിച്ചു; പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്ന് കെ സുധാകരന്റെ വിശദീകരണം
തിരുവനന്തപുരം : അധിക നികുതി കൊടുക്കരുത് എന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും സുധാകരൻ വിശദീകരിച്ചു. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുൻപ് ചർച്ചകൾ നടത്തണം. സമര ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവിനോട് ആശയ വിനിമയം നടത്തിയിരുന്നില്ല. സർക്കാർ തിരുത്തി ഇല്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ബജറ്റിന് പിന്നാലെ നികുതി നൽകരുതെന്ന് പ്രഖ്യാപിച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞിട്ടില്ലെന്നും പിണറായി വിജയൻ പണ്ട് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടായിരുന്നുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇന്ന് സുധാകരൻ പ്രഖ്യാപനം പിൻവലിച്ചത്. അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞത്. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. നികുതി വർധന പിടിവാശിയോടെയാണ്…
Read More » -
Crime
കഞ്ചാവ് കേസില്‍ പിഴയടച്ച് ഇറങ്ങിയ യുവാവിനെ കഞ്ചാവുമായി മൂന്നാര്‍ എക്‌സസൈസ് സംഘം വീണ്ടും പിടികൂടി
ഇടുക്കി: കഞ്ചാവ് കേസില്‍ പിഴയടച്ച് ഇറങ്ങിയ യുവാവിനെ കഞ്ചാവുമായി മൂന്നാര്‍ എക്‌സസൈസ് സംഘം വീണ്ടും പിടികൂടി. ഇറച്ചിപ്പാറ ജയഭവനില്‍ സി. ജയരാജ് (35)നെയാണ് 25 ഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘം വീണ്ടും പിടികൂടിയത്. ഇറച്ചിപ്പാറയിലെ സര്‍ക്കാർ സ്‌കൂളിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടയില്‍ കഴിഞ്ഞ ഡിസംബറിലാണ് ജയരാജിനെ സംഘം അറസ്റ്റ് ചെയ്തത്. അന്ന് 15 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ദേവികുളം കോടതിയില്‍ നടന്ന അദാലത്തില്‍ 8000 രൂപ അടച്ച് കേസില്‍ നിന്നും ഒഴിവായി. ഇന്നലെ ഉച്ചകഴിഞ്ഞ് സിഗ്നല്‍ പോയിന്റിന് സമീപത്ത് എക്‌സൈസ് സംഘം വാഹനം പരിശോധിക്കുന്നതിനിടെയാണ് ജയരാജിനെ വീണ്ടും കഞ്ചാവുമായി പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More » -
Kerala
പത്താനാപുരത്ത് സാക്ഷരതാ പ്രേരക് ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു
തിരുവനന്തപുരം: ആറു മാസമായി ഓണറേറിയം മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ സാക്ഷരതാമിഷന്‍ പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരക് മാങ്കോട് കരിശ്ശനംകോട് ബിന്ദുമന്ദിരത്തില്‍ ബിജുമോന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സാക്ഷരതാ പ്രേരക്മാരുടെ മുടങ്ങിയ ഓണറേറിയം അടിയന്തിരമായി വിതരണം ചെയ്യാനും ബിജുമോന്റെ കുടുംബത്തെ സംരക്ഷിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ അഭ്യര്‍ത്ഥിച്ചു. ഇന്നലെ ബിജുമോന്റെ പത്തനാപുരത്തെ വീട് പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കത്തിന്റെ പൂര്‍ണ രൂപം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സാക്ഷരതാമിഷന്‍ പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരക് മാങ്കോട് കരിശ്ശനംകോട് ബിന്ദുമന്ദിരത്തില്‍ ബിജുമോന്‍ ആത്മഹത്യചെയ്തത് വേദനാജനകമാണ്. ആറ് മാസമായി ഓണറേറിയം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയിലാണ് ബിജുമോന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ പത്തനാപുരത്തെ വീട്ടിലെത്തി ബിജുമോന്റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ദിവസത്തേക്കുള്ള പച്ചക്കറി വാങ്ങാന്‍ പോലും കഴിയാത്തത്രയും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു മകനെന്നാണ്…
Read More » -
Kerala
ഉല്ലാസയാത്ര സ്റ്റോൺസർ ചെയ്തത് ക്വാറി ഉടമ, ആട്ടവും പാട്ടുമായി തഹസീല്‍ദാറും പരിവാരങ്ങളും മൂന്നാറിൽ തന്നെ: 19 ഉദ്യോഗസ്ഥരില്‍ ഏറെയും അവധി അപേക്ഷ നല്‍കാത്തവർ, ഉല്ലാസ യാത്രയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്
കോന്നി താലൂക്ക് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഘത്തില്‍ തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഉണ്ടന്ന് വ്യക്തമായി. അവധി അപേക്ഷ നല്‍കിയവരും നല്‍കാത്തവരും ഉല്ലാസയാത്രയില്‍ ഉണ്ട്. ദേവികുളം മൂന്നാര്‍ ഇവിടങ്ങളിലേക്കാണ് യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗണ്‍സിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം യാത്രാ ചെലവിന് ഓരോരുത്തരും നല്‍കിയിരുന്നു. പത്തനംതിട്ടയിലെ ക്വാറി ഉടമയുടെ വണ്ടിയില്‍ ആണ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ടൂര്‍ പോയത്. താലൂക്ക് ഓഫീസിലെ ഹാജര്‍ രേഖകള്‍ എ.ഡി.എം പരിശോധിച്ചു. ഗവി മുതല്‍ വാഹനസൗകര്യങ്ങള്‍ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകൾ ഈ ഓഫീസിൽ എത്തുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥര്‍ ഉല്ലാസ യാത്രക്ക് കൂട്ടമായി പോയത്. 63 ജീവനക്കാരില്‍ 42 പേരാണ് ഓഫീസിലില്ലാത്തത്. ഇതില്‍ അവധി അപക്ഷ നല്‍കിയവര്‍ 20 പേര്‍ മാത്രം. 22 ജീവനക്കാര്‍ അവധിയെടുത്തത് അനധികൃതമായിട്ടാണെന്ന് വ്യക്തം. രണ്ടാം ശനിയും ഞായറും അവധിയായിതനാല്‍ ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന്…
Read More »