CrimeNEWS

കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവിന്റെ മര്‍ദനം; മലപ്പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

മലപ്പുറം: ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സഫാന ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സഫാനയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരിലും മറ്റും ഭര്‍ത്താവും ഭര്‍തൃമാതാവും സഫാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പിതാവ് മുജീബും പ്രതികരിച്ചു. ഇവരുടെ പരാതിയില്‍ സഫാനയുടെ ഭര്‍ത്താവ് രണ്ടത്താണി സ്വദേശി അര്‍ഷാദ് അലിയെ കാടാമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Signature-ad

കഴിഞ്ഞ ശനിയാഴ്ച ഒന്നരവയസ്സുള്ള കുഞ്ഞ് തന്റെ ദേഹത്ത് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ ശകാരിച്ചിരുന്നതായാണ് വിവരം. കുഞ്ഞ് മൂത്രമൊഴിച്ചതിന് ഭര്‍ത്താവ് സഫാനയെ മര്‍ദിച്ചിരുന്നതായും ആരോപണമുണ്ട്. ഇതില്‍മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

Back to top button
error: