Month: February 2023

  • LIFE

    ‘ അയാൾ ജീവിതത്തിലും വില്ലനായി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, ലവ് ലെറ്റര്‍ എഴുതിച്ചു’; തുറന്നു പറഞ്ഞ് അഞ്ജലി നായര്‍

    മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് അഞ്ജലി നായര്‍. തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് പറയുകയാണ് അഞ്ജലി. ആദ്യ സിനിമയിലെ വില്ലൻ ജീവിതത്തിലും വില്ലനായി മാറിയ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അഞ്ജലി. അയാൾ തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും നിരസിച്ചപ്പോള്‍ പിന്‍തുടരാന്‍ തുടങ്ങിയെന്നും താരം പറഞ്ഞു. വലിയ ബുദ്ധിമുട്ടുകളാണ് അയാള്‍ തനിക്ക് നല്‍കിയതെന്നും പൊലീസ് പ്രൊട്ടക്ഷന്‍ വരെ ആവശ്യപ്പെടേണ്ടി വന്നെന്നും അവര്‍ പറഞ്ഞു. ജീവന്‍ തന്നെയെടുക്കാന്‍ പാകത്തിലുള്ള പ്രവര്‍ത്തികളാണ് അയാള്‍ നടത്തിയതെന്നും സ്വകാര്യ ചാനലിലെ പരിപാടിയില്‍ സംസാരിക്കവേ അഞ്ജലി പറഞ്ഞു. ‘ ആദ്യ സിനിമ ഞാന്‍ ചെയ്യുന്നത് 2009ലാണ്. ആ സിനിമയിലെ വില്ലനായിരുന്നു എന്നോട് പ്രണയാഭ്യര്‍ഥന നടത്തിയത്. അത് മാത്രമല്ല ആ സിനിമയുടെ നിര്‍മാണ പങ്കാളി കൂടിയയിരുന്നു അയാള്‍. അതുകൊണ്ട് തന്നെ പുള്ളിക്ക് നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. ഷൂട്ടില്ലെങ്കിലും പുള്ളിക്ക് അവിടെ വരാമായിരുന്നു. എന്റെ ചേച്ചിയും ഒരു സിനിമാ നടിയായിരുന്നു. തമിഴ് വ്യക്തിയെയായിരുന്നു അവരും കല്യാണം കഴിച്ചത്. അതുകൊണ്ട്…

    Read More »
  • Crime

    പാലക്കാട്ട് ഒട്ടകത്തിന് ക്രൂര മര്‍ദനം; ആറു പേര്‍ അറസ്റ്റില്‍

    പാലക്കാട്: മാത്തൂരില്‍ ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഒട്ടകത്തിന്റെ ഉടമയായ കോയമ്പത്തൂര്‍ സ്വദേശി മണികണ്ഠന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തെലങ്കാന സ്വദേശി ശ്യാം ഷിന്‍ഡെ, മധ്യപ്രദേശ് സ്വദേശി കിഷോര്‍ ജോഗി, മാത്തൂര്‍ സ്വദേശികളായ അബ്ദുള്‍ കരീം, ഷമീര്‍, സെയ്ദ് മുഹമ്മദ് എന്നിവരാണ് മണികണ്ഠനൊപ്പം അറസ്റ്റിലായത്. ഒട്ടകത്തെ തെരുവത്ത് പള്ളി നേര്‍ച്ചയ്ക്കായി എത്തിച്ചതായിരുന്നു. പല്ലഞ്ചാത്തനൂരിലെ ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് ഒട്ടകത്തെ ക്രൂരമായി മര്‍ദിച്ചത്. വടികൊണ്ട് തലയ്ക്കടിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടി. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഒട്ടകത്തിന്റെ ഉടമ അടക്കമുള്ളവരെ കോട്ടായി പോലീസ് അറസ്റ്റ് ചെയ്തത്.  

    Read More »
  • NEWS

    ചൈനീസ് ക്യാമറ ഞങ്ങൾക്കും വേണ്ട; അമേരിക്കയ്ക്കും ബ്രിട്ടണും പിന്നാലെ നടപടിയുമായി ഓസ്ട്രേലിയയും

    സിഡ്‌നി: അമേരിക്കയ്ക്കും ബ്രിട്ടണും പിന്നാലെ ചൈനയ്ക്കെതിരേ നടപടിയുമായി ഓസ്ട്രേലിയയും. പ്രതിരോധമന്ത്രാലയത്തിന്റെ ഓഫീസുകളില്‍ നിന്നും ചൈനീസ് നിര്‍മിത ക്യാമറകള്‍ നീക്കം ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് വ്യക്തമാക്കി. ഈ ക്യാമറകള്‍ ചാരവൃത്തിക്കായി ഉപയോഗിക്കുന്നുണ്ടോയെന്ന ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍മാരാണ് ചൈനീസ് ക്യാമറകളില്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുമായി രംഗത്തുവന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 913 ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി താന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ലിബറല്‍ പാര്‍ട്ടി സെനറ്റര്‍ ജെയിംസ് പാറ്റേഴ്‌സണ്‍ പറഞ്ഞു. ചൈനീസ് കമ്പനികളായ ഹിക്‌വിഷന്‍, ദാഹുവ എന്നീ കമ്പനികളുടെ ക്യാമറകള്‍, ആക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം, ഇന്‍ര്‍കോം എന്നിവയാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതെന്നും, ഈ കമ്പനികള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവയാണെന്നും പാറ്റേഴ്‌സണ്‍ പറഞ്ഞു. ‘ഈ കമ്പനികള്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ട്. മാത്രമല്ല, ചൈനയുടെ ദേശീയ ഇന്റലിജന്‍സ് നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. എല്ലാ…

    Read More »
  • India

    ഗാര്‍ഹിക പാചക വാതക വില കുറക്കും; സൂചന നല്‍കി കേന്ദ്രം

    ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക വില കുറഞ്ഞേക്കും. രാജ്യാന്തര വിപണയില്‍ വില കുറയുന്നതിനുസരിച്ച് പാചക വാതക വില കുറക്കുമെന്ന് കേന്ദ്ര പെട്രൊളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. നിലവില്‍ ഒരു മെട്രിക് ടണ്ണിന് 750 ഡോളറാണ് വില. ഇതില്‍ നിന്ന് വില താഴുകയാണെങ്കില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കുമെന്നാണ് ഹര്‍ദീപ് സിങ് പുരി നല്‍കിയ വിശദീകരണം. വിവിധ ഘടകങ്ങളാണ് രാജ്യാന്തര വിപണിയില്‍ വിലയെ സ്വാധീനിക്കുന്നത്. എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷങ്ങള്‍ക്കുള്ളില്‍ പാചകവാതകം യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ലോക്‌സഭയില്‍ മന്ത്രി പറഞ്ഞു. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കുന്നു. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ. നിലവില്‍ ഒരു മെട്രിക് ടണിന് 750 ഡോളറാണ് വില. ഇതില്‍ നിന്ന് വില താഴുകയാണെങ്കില്‍ ആഭ്യന്തര വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് പാചകവാതകം വില്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആവശ്യമായ പാചകവാതകത്തിന്റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Crime

    സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതി അറസ്റ്റില്‍

    ചെന്നൈ: ആദായനികുതി ഉദ്യോഗസ്ഥചമഞ്ഞ് ലേഡീസ് ഹോസ്റ്റലില്‍നിന്ന് ലാപ്ടോപ്പും പണവുമായി മുങ്ങിയ യുവതിയെ പോലീസ് പിടികൂടി. മധുരൈ സ്വദേശിനി രാമലക്ഷ്മി (31) ആണ് കോയമ്പത്തൂര്‍ ആര്‍.എസ്. പുരം പോലീസിന്റെ പിടിയിലായത്. ആഴ്ചകള്‍ക്കു മുമ്പ് ആര്‍.എസ്. പുരം രാഘവന്‍വീഥിയിലെ ലേഡീസ് ഹോസ്റ്റലില്‍ മുറിയന്വേഷിച്ച് ചെന്നതായിരുന്നു രാമലക്ഷ്മി. ആദായനികുതി ഉദ്യോഗസ്ഥയാണെന്നും സിവില്‍സര്‍വീസ് പരിശീലനത്തിനായി കോയമ്പത്തൂരില്‍ എത്തിയതാണെന്നുമാണ് പരിചയപ്പെടുത്തിയത്. ആദായനികുതി വകുപ്പിന്റെ ഐ.ഡി. കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും കാണിച്ചിരുന്നു. ഉദ്യോഗസ്ഥബന്ധംപറഞ്ഞ രാമലക്ഷ്മി സര്‍ക്കാര്‍ജോലി വാഗ്ദാനംചെയ്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. രണ്ടുപേരില്‍നിന്ന് ലാപ്ടോപ്പുകളും 30,000 രൂപയും വാങ്ങിയശേഷം പിന്നീട് മടങ്ങിയെത്തിയില്ലെന്നും പരാതിയില്‍ പറയുന്നു. ഹോസ്റ്റല്‍വാര്‍ഡന്‍ കാര്‍ത്ത്യായനി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ കോയമ്പത്തൂരിലെ കൂട്ടുകാരിയുടെവീട്ടില്‍ തങ്ങിയിരുന്ന രാമലക്ഷ്മിയെ പോലീസ് അറസ്റ്റുചെയ്തു. ചോദ്യംചെയ്തതില്‍ ധര്‍മപുരി, മധുര, തിരുനെല്‍വേലി ജില്ലകളില്‍ വിവിധപേരുകളില്‍ തങ്ങി, വ്യാജവിലാസം നല്‍കി സ്ത്രീകളില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും പോലീസിനോട് സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിന്‍മാന്‍ഡ് ചെയ്തു.

    Read More »
  • India

    ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നൽകാൻ പോലീസിനോട് തമിഴ്നാട് ഹൈക്കോടതി; പ്രകോപനമുണ്ടാക്കരുതെന്ന് ആർ.എസ്.എസിനും നിർദ്ദേശം

    ചെന്നൈ: തമിഴ്നാട്ടിലുടനീളം റൂട്ട് മാർച്ച് നടത്താൻ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് പൊലീസിനോട് നിർദേശിച്ചു. റൂട്ട് മാർച്ചിന് മൂന്ന് തീയതികൾ നിർദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനും ആർഎസ്എസിനോടും കോടതി നിർദ്ദേശിച്ചു. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിർദേശിച്ചതോടൊപ്പം ആരെയും പ്രകോപിക്കാതെ മാർച്ച് സംഘടിപ്പിക്കാൻ ആർഎസ്എസിനോടും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നിഷേധിച്ച സിംഗിൾ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആർ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കി. ആര്‍എസ്എസും ബിജെപിയും കോടതി വിധിയെ സ്വാഗതം ചെയ്തു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് നേതാക്കൾ പ്രതികരിച്ചു. അതേസമയം, ക്രമസമാധാന നില പാലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ”ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ആർഎസ്എസ് അപകടകരമായ സംഘടനയാണെന്ന് പറയുന്ന, പുരോഗമനവാദികളെന്ന് അവകാശപ്പെടുന്നവരുടെ പരാജയമാണിത്. ആർഎസ്എസിനെ നിയന്ത്രിക്കാനുള്ള ഡിഎംകെയുടെ പദ്ധതി ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുകയാണ്. ആർഎസ്എസ് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കില്ല. തമിഴ്നാട്ടിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും…

    Read More »
  • NEWS

    ശമ്പളവും ഭക്ഷണവും വിശ്രമവുമില്ല; കെയര്‍ഹോമില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അടിമപ്പണി, യു.കെയില്‍ 5 മലയാളികള്‍ അറസ്റ്റില്‍

    ലണ്ടന്‍: നോര്‍ത്ത് വെയില്‍സിലെ കെയര്‍ഹോമുകളില്‍ അന്‍പതോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികള്‍ യു.കെയില്‍ അറസ്റ്റില്‍. കെണിയില്‍പെട്ട വിദ്യാര്‍ഥികളിലും മലയാളികളുണ്ട്. നോര്‍ത്ത വെയില്‍സില്‍ കെയര്‍ ഹോമുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന മലയാളികളായ മാത്യു ഐസക് (32), ജിനു ചെറിയാന്‍(30), എല്‍ദോസ് ചെറിയാന്‍(25), എല്‍ദോസ് കുര്യച്ചന്‍ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. തൊഴില്‍ ചൂഷണം സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന ഗാങ്മാസ്റ്റേഴ്‌സ് ആന്‍ഡ് ലേബര്‍ എബ്യൂസ് അതോറിറ്റി ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കോടതി ഉത്തരവ് നേടിയെടുത്തു. ശമ്പളമോ ഭക്ഷണമോ വിശ്രമമോ ഇല്ലാതെ വിദ്യാര്‍ഥികള്‍ ദയനീയ അവസ്ഥയിലായിരുന്നെന്നാണ് അതോറിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ശമ്പളം നല്‍കാതിരുന്നും പിടിച്ചുവച്ചും ക്രൂരമായ തൊഴില്‍ചൂഷണമാണ് നടന്നത്. മറ്റൊരു രാജ്യത്തുനിന്ന് എത്തിച്ചതിനാല്‍ മനുഷ്യക്കടത്തും ഉള്‍പ്പെടും. അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരായ അന്‍പതോളം പേരെക്കുറിച്ചു വിവരം കിട്ടിയതായി അതോറിറ്റി അറിയിച്ചു. അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ എല്ലാവരും തന്നെ കെയര്‍ ഹോമുകളില്‍ ജോലി ചെയ്തിട്ടുള്ളവരോ അവിടെ ജീവനക്കാരായ ബന്ധുക്കളുടെ…

    Read More »
  • Business

    പ്രണയിച്ചോളൂ, പക്ഷേ റോസാപ്പൂ ” തനി നാടൻ” മതി! ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള റോസാപ്പൂ ഇറക്കുമതി വിലക്കി നേപ്പാള്‍

    കാഠ്മണ്ഡു: വാലന്റെൻസ് ദിനത്തിൽ ഉപയോഗിക്കാൻ സ്വദേശി റോസാപ്പൂക്കൾ മതിയെന്ന് നേപ്പാൾ. പ്രണയദിനത്തോട് അനുബന്ധിച്ച് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് റോസാപ്പൂ ഇറക്കുമതി ചെയ്യുന്നതിന് നേപ്പാൾ നിരോധനം ഏര്‍പ്പെടുത്തി. സസ്യരോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് റോസാപ്പൂക്കള്‍ക്ക് ഇറക്കുമതി പെര്‍മിറ്റ് നല്‍കരുതെന്ന് കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് പെസ്റ്റിസൈഡ് മാനേജ്മെന്റ് സെന്റര്‍ അതിര്‍ത്തി ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ത്യ, ചൈന അതിര്‍ത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലാണ് രേഖാമൂലമുള്ള നിര്‍ദേശം നല്‍കിയത്. സസ്യ രോഗങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് തല്‍ക്കാലം ഇറക്കുമതി നിര്‍ത്തിവെക്കുന്നതെന്ന് പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് കീടനാശിനി മാനേജ്‌മെന്റ് സെന്റര്‍ അറിയിച്ചു. ഫെബ്രുവരി 14ന് പ്രണയദിനത്തോട് അനുബന്ധിച്ച് റോസാപ്പൂ ഇറക്കുമതിയില്‍ വര്‍ധനയുണ്ടാകുമെന്ന് കണക്ക് കൂട്ടലിലാണ് സര്‍ക്കാര്‍ തീരുമാനം. ‘റോസാപ്പൂക്കളിലും മറ്റ് ചെടികളിലും രോഗസാധ്യതയുണ്ടെന്ന് കാണുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ച് ശരിയായ പഠനം നടക്കാത്തതിനാല്‍ ഇറക്കുമതി തല്‍ക്കാലം നിര്‍ത്തിവെക്കുന്നു,’ പ്ലാന്റ് ക്വാറന്റൈന്‍ ആന്‍ഡ് കീടനാശിനി മാനേജ്‌മെന്റ് സെന്റര്‍…

    Read More »
  • India

    പോളിങ് സ്റ്റേഷനിലെത്തുന്നത് വരെ വോട്ടര്‍മാര്‍ക്ക് സുരക്ഷ വേണം; ത്രിപുരയില്‍ നിയമസഭാ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ഗൂഢാലോചനയെന്ന് യെച്ചൂരി

    അഗര്‍ത്തല: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നും വീട്ടിൽ നിന്ന് പോളിങ് സ്റ്റേഷനിലെത്തുന്നത് വരെ വോട്ടര്‍മാര്‍ക്ക് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയില്‍ പണം നല്‍കിയും ആക്രമണത്തിലൂടെയും തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമത്തിലാണ് ത്രിപുരയിലെ ഭരണകക്ഷിയായ ബി.ജെ.പിയെന്നും യെച്ചൂരി ആരോപിച്ചു. ബി.ജെ.പിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പൊലീസിനെയും മറ്റ് അധികാരങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘പോളിങ്ങിന് മൂന്ന് ദിവസം മുമ്പ് ബി.ജെ.പി ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് വോട്ടര്‍മാർ വീട്ടില്‍ നിന്ന് പോളിങ് സ്റ്റേഷനുകളില്‍ എത്തുന്നതുവരെ സംരക്ഷണമൊരുക്കേണ്ടതുണ്ട്,’ യെച്ചൂരി അഗർത്തലയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ത്രിപുര തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ സഖ്യത്തിന്റെ ഐക്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. ‘ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാന്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ത്രിപുരയില്‍ ഒരേ ചേരിയിലാക്കിയത് ഇ.ഡിയാണെന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പറഞ്ഞതോടെ…

    Read More »
  • Local

    സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

      കരിങ്കുന്നം :കോസ്‌മോപൊളിറ്റൻ ലൈബ്രറിയും, സത്കർമ ഫൗണ്ടേഷനും ചേർന്നു സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്കർമ ഫൗണ്ടഷന്റെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായാണ് കിറ്റ് വിതരണം ചെയ്തത്.തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുകുമാരൻ ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ സുനിൽ തോമസ് വെള്ളിയെപ്പള്ളിൽ അധ്യക്ഷനായിരുന്നു. ലൈബ്രറിയിൽ ഒരു വർഷത്തേക്ക് നാലു പത്രം വരുത്തുന്നതിനുള്ള പതിനായിരം രൂപയുടെ ചെക്കും സത്കർമ ഫൌണ്ടേഷൻ കൈമാറി.ഫൌണ്ടേഷൻ ഡയറക്ടർ ബോർഡ്‌ അംഗം പി സി സജിയിൽ നിന്ന് സെക്രട്ടറി കെ ജി ദിനകറും, പ്രസിഡന്റ്‌ സുനിൽ തോമസും ചേർന്നു ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ ലൈബ്രറി കമ്മിറ്റി അംഗം റെജി പി തോമസ് സ്വാഗതം ആശംസിച്ചു. ലൈബ്രേറിയൻ പി ആർ രവി നന്ദി പ്രകാശിപ്പിച്ചു.

    Read More »
Back to top button
error: