NEWSWorld

റോബോട്ടുകളുടെ നിര്‍വീര്യമാക്കല്‍ ശ്രമം പാളി; രണ്ടാംലോക മഹായുദ്ധത്തിലെ ബോംബ് പൊട്ടിത്തെറിച്ചു

ലണ്ടന്‍: ബ്രിട്ടണില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. നോര്‍ഫോക് നഗരത്തിലാണ് വന്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ജീവഹാനിയില്ലെന്ന് നോര്‍ഫോക് പോലീസ് വ്യക്തമാക്കി.

ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതീക്ഷിക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നോര്‍ഫോക് പോലീസ് പറയുന്നത്. വന്‍ സ്ഫോടനത്തിന്റെ വീഡിയോയും നോര്‍ഫോക് പോലീസ് പങ്കുവച്ചിട്ടുണ്ട്.

Signature-ad

ഗ്രേറ്റ് യാര്‍മൊത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. മേഖലയിലെ താമസ സ്ഥലങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും നൂറുകണക്കിന് പേരെ ഒഴിപ്പിച്ചിരുന്നു. റോബോട്ടുകളെ ഉപയോഗിച്ചായിരുന്നു ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. മേഖലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം അടച്ചായിരുന്നു ബോംബ് നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

Back to top button
error: