മുഖാമുഖം കെട്ടിപ്പിടിച്ച് സ്കൂട്ടറിലെ വൈറൽ യാത്ര; യുവാവ് അറസ്റ്റിൽ, ഒപ്പമുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി
ലക്നൗ: മുഖാമുഖം കെട്ടിപ്പിടിച്ച് സ്കൂട്ടറിലെ വൈറൽ യാത്ര, യുവാവ് അറസ്റ്റിൽ. വാഹനം ഓടിച്ച ഓടിച്ച ലഖ്നൗ സ്വദേശി 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. മോട്ടർ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ലക്നൗ നഗരത്തിലെ ഹസ്രത്ഗഞ്ച് മേഖലയിലാണ് സംഭവം. സ്കൂട്ടി ഓടിക്കുന്നയാളെ ഒരു പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത് വീഡിയോയില്‍ കാണാം. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സ്കൂട്ടിയില്‍ സഞ്ചരിച്ച രണ്ടുപേരും യുവതികളാണെന്ന തരത്തിൽ പ്രചരണമുണ്ടായിരുന്നു. എന്നാൽ അന്വേഷണത്തിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണെന്ന് തെളിയുകയായിരുന്നു. യുവാവിന്റെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിമർശനവുമായി നിരാവധി പേരാണ് രംഗത്തെത്തിയത്. അപകടകരമായ യാത്രയ്ക്ക് കടുത്ത ശിക്ഷ കൊടുക്കണം എന്ന് പലരും അഭിപ്രായപ്പെട്ടു.