IndiaNEWS

കേരളത്തില്‍ ക്ഷണം കിട്ടിയ പരിപാടികളില്‍നിന്ന് പിന്മാറില്ല; സോണിയയേയും ഖാര്‍ഗെയും കാണാനൊരുങ്ങി തരൂര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സംസ്ഥാനത്തുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനാണ് തീരുമാനം. ഇതിനായി സോണിയാ ഗാന്ധിയേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കാണും.

അതേസമയം, സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എതിര്‍പ്പ് ശക്തമായ സാഹചര്യത്തില്‍ തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യത കുറവാണ്. താരിഖ് അന്‍വറിന്റെ കേരള പര്യടനത്തിനിടെ തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

Signature-ad

ചില എം.പിമാരുടെ പിന്തുണ ശശി തരൂരിനുണ്ട്. സ്വന്തം സംസ്ഥാനത്തെ, എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിര്‍ക്കുന്നുവെന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയ സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യത കുറവാണ്.

Back to top button
error: